Slider

പ്രണയ വിവാഹം

0
പ്രണയ വിവാഹം
എട്ടു വർഷത്തെ പ്രണയം വിവാഹത്തിൽ എത്തിയപ്പോൾ ലോകം കീഴടക്കിയ തോന്നൽ ആയിരുന്നു. എന്നാൽ ഓരോ ദിവസം കഴിയുതോറും പ്രണയം കുറഞ്ഞും പ്രശ്നങ്ങൾ കൂടിയും വന്നു. പ്രശ്നങ്ങൾ എന്ന് പറയുമ്പോൾ , മൂന്നാമത് ഒരാൾക്ക് നിസാരം എന്ന് തോന്നാവുന്ന എന്നാൽ എനിക്ക് ഇൻഡോ-പാക് വിഷയം പോലെ ഉള്ള കാര്യങ്ങളാണ്. ഉദാഹരണ ത്തിനു അപ്പുവേട്ടന് എന്നോട് സംസാരിക്കാൻ സമയം ഇല്ല, എപ്പോഴും മൊബിലിയിൽ കുത്തി ഇരിക്കാൻ സമയം ഉണ്ട്, എന്നെ പുറത്തെങ്ങും കൊണ്ട് പോവില്ല,കാത്തിരുന്ന ഗർഭം അലസിയ പിന്നെ കുറച്ചു വണ്ണം കൂടി വച്ചപ്പോ കുറ്റം പറച്ചിലും കൂടി, ....ഇങ്ങനെ ഒരുപാടുണ്ട്.
അപ്പുവിന് പറയാൻ ഉള്ളത് വേറൊരു ലിസ്റ്റ് ആണ് :"പറഞ്ഞാൽ അനുസരണ ഇല്ല, മാളു ഇപ്പൊ ഭക്ഷണം ഉണ്ടാക്കാൻ മടിച്ചി ആണ്, വെറുതെ ഇരുന്നു വഴക്കു ഉണ്ടാക്കും, മൂക്കത്തു ശുണ്ഠി , തടി കുറയ്ക്കില്ല ,എനിക്ക് മതിയായി ഡോക്ടർ."
Dr സേതു മാധവൻ കണ്ണട നേരെ വച്ച് ഒന്ന് പുഞ്ചിരിച്ചു." അപ്പു നീ എനിക്ക് അനിയനെ പോലെ ആണ്, അത് കൊണ്ടാണ് നിന്റെ 'അമ്മ പറഞ്ഞപ്പോൾ ഞാൻ സംസാരിക്കാം എന്ന് വച്ചതു. ഇതൊന്നും അത്ര വലിയ പ്രശ്നങ്ങൾ അല്ല.നിങ്ങള്ക്ക് താല്പര്യം ഉണ്ടെകിൽ ഞാൻ ഒരു വഴി പറഞ്ഞു തരാം".
"എന്താണ് വഴി?" മാളുവും അപ്പുവും ഒന്നിച്ചാണ് ചോദിച്ചത്. സേതുവിന്‌ ചിരി പൊട്ടി." നമ്മടെ ഒക്കെ വഴക്കുകൾ വലുതാകുന്നത് അണുകുടുംബം എന്ന വിപത്തിലൂടെ ആണ്. പണ്ട് ഒരുപാടു ആളുകൾ ഉള്ള കുടുംബങ്ങളിൽ ആരും തന്നെ ഒറ്റപെട്ടു പോയിരുന്നില്ല.അവർക്കു എപ്പോഴും തുണക്കു ആളുണ്ടായിരുന്നു..ഇനി ഭർത്താവിന് സമയം ഇല്ലെങ്കിലും നാത്തൂൻ ,അമ്മാവിമാർ, മുത്തശ്ശി , ഇങ്ങനെ ഒരുപാടു പേരുടെ സാന്നിധ്യം കാരണം നാം ഒരിക്കലും ഒറ്റപ്പെടില്ലായിരുന്നു.ഇപ്പൊ ഭർത്താവു ജോലിക്കു പോയാൽ ഭാര്യ ഒറ്റക്കാകും, ഇനി രണ്ടു പേരും ജോലിക്കു പോയാലോ തമ്മിൽ കാണാനും സമയം ഇല്ല".
" അപ്പൊ ഇനി ഞങ്ങൾ പട്ടണം വിട്ടു നാട്ടിൽ താമസിക്കണം എന്നാണോ?" അപ്പു ഇടയിൽ കയറി ചോദിച്ചു .
" അപ്പു നീ എന്നെ ഒന്ന് പറയാൻ അനുവദിക്കൂ . ഇന്ന് വീട്ടിൽ വന്നു നിൽക്കുക എന്നുള്ളത് നടപ്പുള്ള കാര്യം അല്ല എന്ന് എനിക്ക് അറിയാം. നിങ്ങള്ക്ക് ചെയ്യാൻ സാധിക്കുന്ന ഒരുപാടു കാര്യങ്ങൾ വേറെ ഉണ്ട്.
1 .ആഴ്ചയിൽ ഒരിക്കൽ പുറത്തു പോകുക."
2 . ഒരുമിച്ചു രാവിലെ നടക്കാൻ പോകാം, മാളുവിന്‌ വ്യായാമം ആകും നിനക്ക് ഒരു ഹെൽത്തി ഹാബിറ്റ് ആകും.
3 ...വീട്ടു ജോലികളിൽ സഹായിക്കാൻ കൂടുക , ഒരുമിച്ചുള്ള സമയം കൂടുതൽ ലഭിക്കും, ജോലികൂടുതൽ തോന്നുകയും ഇല്ല,
4 .ഏറ്റവും പ്രധാനം മൊബൈലിൽ കുത്തുന്നതിനു ഒരു നിശ്ചിത സമയം കണക്കാക്കുക .അപ്പോൾ മാത്രം ഉപയോഗിക്കുക, രണ്ടാൾക്കും ബാധകം ആണ്..
പിന്നെ ചട്ടിയും കാലവും ആകുമ്പോൾ തട്ടി മുട്ടി ഇരിക്കും..അപ്പോൾ എന്തായാലും കൊച്ചു കൊച്ചു പിണക്കങ്ങൾ ഉണ്ടാകുമ്പോൾ നിങ്ങൾ ചെയ്യേണ്ട ഒന്നുണ്ട് ..നിങ്ങള് ഇത് വരെ ഉള്ള ജീവിതത്തിലെ നിങ്ങൾ ഇരുവരും ചേർന്നുള്ള ഏറ്റവും മനോഹരം ആയ നിമിഷങ്ങൾ ഓർത്തെടുക്കുക ..അപ്പോൾ ചെറിയ തെറ്റുകൾ ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും ക്ഷമിക്കാനും സാധിക്കും.ഒരു വഴക്കും ഒരു ദിവസത്തിന് അപ്പുറം പോകരുത്ട്ടോ ".
മാളുവിന്റെ യും അപ്പുവിന്റെയും കണ്ണുകളിൽ പശ്ചാത്താപത്തിന്റെ മണി മുത്തുകൾ തിളങ്ങി.ഓരോ ചെറിയ കാര്യങ്ങൾ വലുതാക്കി വിവാഹമോചനം വരെ ചിന്തിച്ച തങ്ങളുടെ തെറ്റു അവർക്കു മനസിലായി...അവർ പരസ്പരം നോക്കി പുഞ്ചിരിച്ചു. ഡോക്ടർക്ക് നന്ദി പറഞ്ഞു അവർ വീട്ടിലേക്കു പോയി , പുതിയ ഒരു ജീവിതം പണിതുയർത്താൻ, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പിന്നെ ഒരുപാടൊരുപാട് പ്രണയത്തിന്റെയും..........

HarshaNair,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo