മുന്നിലൂടെ സുന്ദരികൾ നടന്നു പോകുമ്പോളാണ് ഭാര്യ അത്ര പോര എന്ന് തോന്നിയത്
എന്നും ഒന്നും രണ്ടും പറഞ്ഞു ഉടക്കുന്ന അവൾക്ക് തീരെ സൌന്ദര്യ ബോധമില്ല എന്ന് ഇതൊക്കെ കാണുമ്പോൾ എനിക്ക് തോന്നും..
എന്റെ മനസ്സൊരിക്കലും അവളുമായി പൊരുത്തപെട്ടു പോകുന്നില്ല
ഒരു ഉന്മേഷ കുറവ് അലട്ടലായ് തുടങ്ങിയിട്ട് നാളേറെയായി...

എന്നും പറഞ്ഞത് തന്നെ ഒരു നൂറു വട്ടം പറഞ്ഞാണ് അവൾ ചിരിക്കുന്നത്
കേൾക്കുമ്പോൾ എനിക്കാകെ ദേഷ്യമാണ് വരാറ്...

ഒരു ദിവസം അവളുടെ അടുത്ത ബന്ധു വീട്ടിലെ ഒരു കല്യാണത്തിനു പോകാൻ അവൾ ഒരുങ്ങി നിന്നു എന്തോ എനിക്ക് പോകാൻ ഒരു മൂഡുണ്ടായില്ല അത് കൊണ്ടാണ് ഞാൻ വരുന്നില്ല എന്ന് പറഞ്ഞ്'' ഒരു ടാക്സി വിളിച്ച് അവളെ പറഞ്ഞയച്ചത്
തിരിച്ചു വന്നപ്പോൾ അവൾ പറഞ്ഞു '' 'എല്ലാവരും നിങ്ങളെ ചോദിച്ചു' '' എന്ന് അതെല്ലാം കേട്ട് ഞാൻ ഒന്നു മൂളി '' ഉം''
ഉടനെയവൾ ചോദിച്ചു '' 'എന്താ സുഖമില്ലേ പനി വല്ലതും ഉണ്ടോ ഞാൻ കുറച്ചു ചൂടു കഞ്ഞി ഉണ്ടാക്കാം' ''
എന്നും പറഞ്ഞവൾ അടുക്കളയിലേക്ക് പോകുമ്പോൾ ഞാൻ പറഞ്ഞു '' അതൊന്നും വേണ്ട എന്ന്...

ദിവസങ്ങൾ കടന്നു മറിയുമ്പോൾ മനസ്സിന്റെ ചേർച്ചയില്ലായ്മ അവളും മനസ്സിലാക്കി തുടങ്ങിയിരുന്നു അത് കൊണ്ടാണ് അവൾ ചിരിയും കളിയും നിർത്തി വാടി നിൽക്കുന്നതെന്ന് മനസ്സിലായി...
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു ഞാൻ രണ്ട് ദിവസം വീട്ടിലൊന്നു പോയി നിൽക്കട്ടെ എന്ന് ഇതും പറഞ്ഞാണവൾ പോയത്...

രണ്ട് ദിവസം കഴിഞ്ഞിട്ടും അവൾ വരാതായപ്പോൾ ഞാനും കരുതി അവൾക്ക് തോന്നുമ്പോൾ വരട്ടെ എന്ന്...
അങ്ങനെ കടന്നു പോകുമ്പോളാണ് ഒരു ദിവസം ജോലി ചെയ്യുന്നിടത്ത് പുതിയ ഒരാൾ ജോലിക്ക് വന്നത്
ഒരു പെണ്ണ് ഒരൊറ്റ നോട്ടത്തിലൂടെ അവളെ വല്ലാതെ ഇഷ്ടപ്പെട്ടെനിക്ക്...
എന്റെ മനസ്സ് അവളോട് ചേരുന്ന പോലെ തോന്നി
അതിനിടക്കാണ് അവൾ എല്ലാവരേയും പരിചയപെടുന്നത്... എന്നെയും പരിചയ പെടുമ്പോൾ ഞാൻ ചോദിച്ചു '' 'കല്യാണം കഴിഞ്ഞതാണോ എന്ന് അതിനവൾ ചിരിച്ചു..
എങ്കിലും എന്റെ മനസ്സിൽ ചാഞ്ചാട്ടം നടന്നു കൊണ്ടിരുന്നു
ഇടക്കെപ്പോഴോ ഭാര്യയുടെ മുഖം മുന്നിൽ വന്നു നിന്നു...

ദിവസം അഞ്ചു കഴിഞ്ഞു അന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ ആണ് എന്റെ ബൈക്ക് മറിഞ്ഞ് വീണതും ഞാൻ ഹോസ്പിറ്റലിൽ ആയതും
അന്നാണ് വീട്ടിൽ നിൽക്കാൻ പോയ ഭാര്യ വരുന്നത്.....
എന്റെ അരികിലേക്കെത്തുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു
എനിക്കത് കണ്ടപ്പോൾ ഒരു കുറ്റബോധം തോന്നി
അതു കാണാനാവാതെ ഞാൻ മുഖം തിരിച്ചു പിടിച്ചു എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു തുടങ്ങി
അവൾ ഓടി വന്ന് എന്റെ കണ്ണുകൾ തുടച്ചു കൊണ്ടിരുന്നു...
അന്ന് ഹോസ്പിറ്റലിലെ നാലാം വാര്‍ഡിൽ കിടക്കുമ്പോഴാണ്
എനിക്കു ഭാര്യ സുന്ദരിയായി തോന്നിയത്
കണ്ണുകൾ അടക്കാതെ എനിക്കരികിൽ
കാവലിരിക്കുമ്പോളാണ് അവൾക്ക് സൌന്ദര്യവും സ്നേഹവുമുണ്ടെന്ന് ഞാൻ അറിഞ്ഞത്

തിരികെ വീടിന്റെ പടി അവളുമൊത്ത് കയറുമ്പോൾ ഞാൻ അവളെ ചേര്‍ത്തു പിടിച്ചു...
എന്റെ കണ്ണുകളിൽ അവളൊരു റാണിയായി വാഴാൻ തുടങ്ങും നേരം
അവളെന്നെ തന്നെ നോക്കി സന്തോഷത്താൽ അവളുടെ മിഴികൾ തുളുമ്പി
അവളുടെ നിറഞ്ഞ മിഴികൾ തുടക്കുമ്പോൾ എന്റെ മനസ്സിൽ ഞാനവളെ കൊത്തിവരക്കുകയായിരിന്നു ഇത് വരയില്ലാത്ത ജന്മ മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ട്...

'' '' '' പുറമല്ല അകമാണ് സൌന്ദര്യം കണ്ണുകൾ തിരിക്കേണ്ടത് ഹൃദയത്തിലേക്കാണെന്ന് ഞാനും മനസ്സിലാക്കി തുടങ്ങിയ നിമിഷങ്ങളായിരുന്നു പിന്നെ....
(സ്വന്തം ഭാര്യയുടെ സൌന്ദര്യം കാണാൻ അയലത്തെ വീട്ടിലെ ജനലിലൂടെ നോക്കണം എന്നെഴുതിയ കവി വാക്യം ഞാൻ കടമെടുക്കുന്നു.... ഇതൊരു സുഹൃത്തിന് വേണ്ടി ഞാൻ സമർപ്പിക്കുന്നു)
സ്നേഹപൂര്‍വ്വം എ കെ സി അലി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക