
എന്റെ ജീവിതത്തിലെ മോശം ദിവസങ്ങളിൽ ഒന്നായിരുന്നു ഇന്നലെ. ഒരു കഥയെഴുതി post ചെയ്തതിന്റെ പേരിൽ ഇത്രയധികം വിമർശനങ്ങൾ നേരിടേണ്ടി വരുമെന്ന് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല .
സത്യത്തിൽ ഈ കഥ ഞാൻ 'എനിക്കിപ്പോൾ ഒരു കഥയെഴുതി post ചെയ്തേ മതിയാവൂ' എന്നുള്ള അമിതാവേശത്തിൽ പെട്ടന്നൊരു thread കണ്ടുപിടിച്ചു എഴുതിയതൊന്നുമല്ല. പത്തു മുപ്പത്തഞ്ചു വർഷങ്ങൾക്കു മുമ്പേ ഞങ്ങളുടെ convent ഹോസ്റ്റലിൽ ഇതു പോലെ രണ്ടു കഥാപാത്രങ്ങൾ ഉണ്ടായിരുന്നു. ഞങ്ങളുടെ ക്ലാസ് ചാർജ്ജുള്ള സിസ്റ്റർഉം ഒരു സഹപാഠിയും. കടുത്ത പ്രണയിതാക്കളായിരുന്നു അവർ.
ഞങ്ങളിൽ പലരും പല മോശം രംഗങ്ങൾക്കും പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ഞങ്ങളിൽ പലരും പല മോശം രംഗങ്ങൾക്കും പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുണ്ട്.
സിസ്റ്റർഉം സ്റ്റുഡന്റ് ഉം തമ്മിൽ മാത്രമല്ല, സിസ്റ്റേഴ്സ് തമ്മിൽ തമ്മിലും പല അവിശുദ്ധ ബന്ധങ്ങളും അവിടെ അരങ്ങേറിയിരുന്നു.
എനിയ്ക്കു നേരിട്ട് അനുഭവപരിചയമില്ലാത്ത ഒരു കാര്യവും എന്റെ എഴുത്തിൽ കൊണ്ടു വരാൻ ഞാൻ ശ്രമിച്ചിട്ടില്ല.
ഇന്നലെ ഒരു സുഹൃത്ത് പറഞ്ഞു, അവർ കണ്ടിട്ടുള്ള എല്ലാ സിസ്റ്റേഴ്സ് ഉം നല്ലവരായിരുന്നു എന്ന്. ആയിരിയ്ക്കാം. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയും പിന്നെ അഞ്ചു വർഷം കോളേജിലും ഞാൻ സഹവസിച്ചതും നല്ലവരായ കന്യാസ്ത്രീകളോടൊപ്പം തന്നെയാണ്. എല്ലാവരും വ്യക്തിപരമായി നല്ലവരായിരുന്നു. ചിലർക്ക് ചില മോശം വശങ്ങൾ ഉണ്ടായിരുന്നു എന്നതും ഒരു സത്യം മാത്രമാണ്. അതിപ്പോ എല്ലാ വിഭാഗം ജനങ്ങളിലും ഉണ്ടല്ലോ നല്ലവരും ചീത്തവരും.
പള്ളീലച്ചൻമാരുടെയും മദ്രസഅദ്ധ്യാപകരുടെയും കഥകൾ പത്രത്തിൽ വായിച്ചു കേട്ടുവെന്നല്ലാതെ എനിക്ക് അക്കാര്യത്തിൽ നേരനുഭവങ്ങൾ ഒന്നുമില്ല.
എല്ലാ കന്യാസ്ത്രീകളും സ്വന്തം ഇഷ്ടപ്രകാരം ഈ വേഷം സ്വീകരിച്ചവരല്ല. പല സാഹചര്യങ്ങൾ കൊണ്ടു ചെന്നു പെട്ടവരുണ്ട്.
തിരുവസ്ത്രം ഉപേക്ഷിച്ചു മഠത്തിനു വെളിയിൽ വന്നു ദാമ്പത്യ ജീവിതം തുടങ്ങിയവരുണ്ട്. സ്വതന്ത്ര ജീവിതം നയിക്കുന്നവരുണ്ട്. എല്ലാം അവരുടെ വ്യക്തിപരമായ കാര്യങ്ങൾ.
തിരുവസ്ത്രം ഉപേക്ഷിച്ചു മഠത്തിനു വെളിയിൽ വന്നു ദാമ്പത്യ ജീവിതം തുടങ്ങിയവരുണ്ട്. സ്വതന്ത്ര ജീവിതം നയിക്കുന്നവരുണ്ട്. എല്ലാം അവരുടെ വ്യക്തിപരമായ കാര്യങ്ങൾ.
Sr. ജെസ്മി എന്തിനാണ് കന്യാസ്ത്രീയുടെ പരിശുദ്ധ വേഷം ഉപേക്ഷിച്ചതെന്നു അവരുടെ ആത്മകഥ വായിച്ചിട്ടുള്ളവർക്ക് മനസ്സിലാവും.
അപ്പോൾ ഇവിടെ പ്രശ്നം ഇതൊന്നുമല്ല.
ഞാൻ വീണ്ടും പറയുന്നു, ഒരു മതവിഭാഗത്തേയും വൃണപ്പെടുത്താൻ വേണ്ടി മനപ്പൂർവ്വം ഞാനൊന്നും എഴുതിയിട്ടില്ല. എന്റെ എഴുത്ത് ആരെയെങ്കിലും വേദനിപ്പിയ്ക്കുകയോ വെറുപ്പിയ്ക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിയ്ക്കുന്നു.
എന്റെ പ്രിയ സുഹൃത്ത് റൂബി സജീവ് നും എന്റെ പോസ്റ്റിനു നല്ല കമന്റ് പറഞ്ഞത് കൊണ്ടു മാത്രം ചില വിമർശനങ്ങൾ നേരിടേണ്ടി വന്നുവെന്നുള്ളതും എന്നെ വേദനിപ്പിച്ചു. ക്ഷമ ചോദിയ്ക്കേണ്ടുന്ന അകലമൊന്നും ഞങ്ങൾ തമ്മിൽ ഇല്ലാത്തതു കൊണ്ട് റൂബി വിഷമിയ്ക്കരുത് എന്നു മാത്രം പറയുന്നു.
ഈ കഥ വായിച്ചു നല്ല അഭിപ്രായം പറയുകയും പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്ത ആരെയും ഞാൻ മറക്കുന്നില്ല. എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.
വേദനയിലും എന്റെ വിഷമാവസ്ഥയിലും ധൈര്യവും സാന്ത്വനവും നൽകി കൂടെ നിന്ന എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും ഞാനെന്റെ ഹൃദയത്തിൽ സൂക്ഷിയ്ക്കുന്നുണ്ട്......
എല്ലാവർക്കും എന്റെ പ്രാർത്ഥനകൾ.
By: Sajna Shahjahan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക