Slider

ജോയ് സേ

0
Image may contain: 1 person, smiling, closeup

ജോയ് സേ ,,, അങ്ങനെ വിളിക്കുന്നത് നിനക്കു ഇഷ്ടമല്ലല്ലോ ?
അമ്മൂ., ഞാൻ അങ്ങനെ വിളിക്കണമെന്നല്ലേയായിരുന്നൂ
നിന്റെ ആഗ്രഹം .
ഊട്ടിയിൽ വച്ചു നമ്മൾ കണ്ടുമുട്ടുമ്പോൾ നീ മാന്നാനം കെ ഇ കോളേജിൽ നിന്നും സ്റ്റഡി ടൂറിന് വന്നതായിരുന്നു .ഞാനന്നു മധുരയിൽ പഠിക്കുകയായിരുന്നൂ.
ഉച്ചയൂണു കഴിഞ്ഞു നീ ബസ്സിന്റെ സൈഡ് സീറ്റിലിരുന്നു ഞങ്ങളെ വീക്ഷിക്കുന്നുണ്ടായിരുന്നൂ .
ഞങ്ങൾ ബർട്ടോർസ് ബ്രഹ്തിന്റെ മലയാളത്തിൽ വിവർത്തനം ചെയ്ത കവിത താളത്തിൽ പാടുകയായിരുന്നൂ.
കഞ്ഞികിണ്ണം കാലികിണ്ണം
മുഞ്ഞിനനക്കാമോ ,,,,,
ഞങ്ങൾ ഉച്ചത്തിൽ പാടി .
ചിരി കലർന്ന നോട്ടത്തോടെ നീയെന്നെ കൈകാട്ടി വിളിച്ചു .ആരും അറിയാതെ എന്റെ മേൽവിലാസം ചോദിച്ചു ഞാൻ എന്റെ മധുരയിലെ വിലാസം തന്നു .
ടൂർ കഴിഞ്ഞു ഞാൻ വീട്ടിൽ വന്ന് മധുരയിൽ എത്തുമ്പോൾ നിന്റെ കത്ത് എന്നെ കാത്തുകിടപ്പണ്ടായിരുന്നൂ .
ഒരു സഹോദരനു കിട്ടേണ്ട എല്ലാ നന്മയും നീയാകത്തിൽ കുത്തിനിറച്ചിരുന്നു.
ഹോസ്റ്റലിൽ താമസിച്ചിരുന്ന നീയെനിക്കു മറുപടി ക്കായ് തന്നത്
ജോയ് സ്കുര്യൻ കെയർ ഓഫ് ബിന്ദു സി ദാസ് എന്ന അഡ്രസ്സായിരുന്നൂ.
ആദ്യ കത്തിനു ഞാൻ മറുപടിയൊന്നും അയച്ചില്ലെങ്കിലും നീ വീണ്ടും എനിക്കെഴുതി . പിന്നീട് ഞാനും നിനക്കെഴുതാൻ തുടങ്ങി .എത്രയെത്ര കത്തുകൾ നമ്മൾ പരസ്പരം എഴുതി ?
പിന്നീട് സാഹോദര്യം സൗഹൃദമായി .
പിന്നീടതു പ്രേ മമായ് മാറി .
മാന്നാനം കെ ഇ കോളേജിന്നരുകിലുള്ള കുന്നിൻ ചെരുവിലിരുന്ന് ഉദയവും ,അസ്ഥമയവും കാണാൻ നീയും നിന്റെ കൂട്ടുകാരികളും എന്നെ ക്ഷണിച്ചു .
നെരൂദയുടെ കവിതയിലെ വരികളെഴുതി ഞാൻ നിന്നെ പ്രകോപിപ്പിച്ചു .
ഗിരി നിരകളിൽ നിന്നും ഹെയ്‌സൽ പുഷ്പങ്ങൾ കൊണ്ടുവരുന്നതും ,
ചുരൽ കൊട്ട നിറയെ ഉമ്മകൾ നൽകിയും ,വസന്തം ചെറി മരങ്ങളുമായ് ചെയ്യുന്നത് എനിക്കു നീയുമായ് ചെയ്യണമെന്നും ഞാനെഴുതി
പിരിയാൻ പറ്റാത്ത ബന്ധമായപ്പോഴേക്കും നമ്മുടെ പ0ന കാലം തീരാറായിരുന്നൂ .നീ ചോദിച്ചപ്പോൾ ഞാൻ നിനക്കു എന്റെ സ്വന്തം വീടിന്റെ വിലാസം തന്നു .
പഴയ അഡ്രസ്സിലേക്കു എഴുതരുതെന്നും ,നിന്റെ വീട്ടിലെ അഡ്രസ്തരാൻ ബുദ്ധിമുട്ടുണ്ടെന്നും
നീ പറഞ്ഞൂ ,ഞാൻ കണ്ട ,വായിച്ച നിന്റെ അവസാന കത്തും അതായിരുന്നു. പിന്നീട് നീയെന്നെ
ഓർത്തിരുന്നോ ? ഞാൻ എന്നും എന്നപ്പോലെ നിന്നെ ഓർക്കു
മാ യി രു ന്നു .
കഴിഞ്ഞ മാസം പെങ്ങളുടെ മകന്റെ26th Birthday ആയിരുന്നൂ.
ഓരോ പഴയ കാര്യങ്ങൾ പറയുന്ന
കൂട്ടത്തിൽ അവന്റെ28ചടങ്ങിനു
എനിക്കു വന്ന ഏതോ ഒരു തെക്കത്തിയുടെ കത്തിനെക്കുറിച്ചും
ചർച്ചയായി എന്റെ ഭാര്യയും മക്കളും അനിയനും പെങ്ങളും അമ്മയും അച്ഛനും എല്ലാവരും അവിടെ ഉണ്ടായിരുന്നൂ.
എല്ലാവരും എന്നെ നോക്കി കളിയാക്കി
ചിരിച്ചു .എന്റെ പക്വമല്ലാത്ത മനസ്സിന്റെ
ചപലതയായി രുന്നു എന്നു പറഞു അമ്മ ഒന്ന് നിശ്വസ്സിച്ചു .
പിന്നീടൊരിക്കൽ ഞാനമ്മ യോടു
ചോദിച്ചു ?എന്തായിരുന്നു അമ്മേ ,
ആ കത്തിലെഴുതിയിരുന്നത് ?
കാലമെത്ര കഴിഞ്ഞെട്ടാ ,നീയിനിയും
അതൊന്നും മറന്നില്ലേ ?
ജോയ്സേ,,, ഇല്ല ഞാൻ മറന്നിട്ടില്ല .
നീയോ ?അന്ന് എല്ലാവരും കളിയാക്കി
ചിരിച്ചപ്പോൾ എന്റെ ഉള്ള് പൊള്ളുകയായിരുന്നൂ.
ക്ഷമിക്കുക ,എവിടെയായാലും
സുഖത്തോടേയും ,സന്തോഷത്തോടേയും നീ ജീവിക്കുന്നു
എന്ന വിശ്വാസത്തോടെ ,നിർത്തട്ടെ ,
എന്ന് നിന്റെ ആപഴയ ചങ്ങാതിയോ ?
ചതിയനോ? ആരെന്നറിയാത്ത
ഒരു ഹതഭാഗ്യൻ .



0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo