
പകലിന്റെ ശവദാഹനേരമായി..
ഗഗനത്തിൻ വദനം ചുവപ്പായി മാറി.
പടിഞ്ഞാറെ ചെരുവിൽ ചിതയൊരുങ്ങി..
ഒരു കോണിൽ ചന്ദ്രിക വിളറി നിന്നു...!
ഗഗനത്തിൻ വദനം ചുവപ്പായി മാറി.
പടിഞ്ഞാറെ ചെരുവിൽ ചിതയൊരുങ്ങി..
ഒരു കോണിൽ ചന്ദ്രിക വിളറി നിന്നു...!
കടലിൻകരങ്ങൾ കാത്തിരുന്നു...
ചിതാഭസ്മകലശമതേറ്റുവാങ്ങാൻ..
പകൽക്കിളിക്കൂട്ടത്തിൻ രോദനങ്ങൾ
നിശ്ശബ്ദസന്ധ്യയിൽ നോവുണർത്തി..!
ചിതാഭസ്മകലശമതേറ്റുവാങ്ങാൻ..
പകൽക്കിളിക്കൂട്ടത്തിൻ രോദനങ്ങൾ
നിശ്ശബ്ദസന്ധ്യയിൽ നോവുണർത്തി..!
ഇനിയും പുനർജ്ജനിച്ചെത്തുംവരെ
ഇരുളിൽ, മഹാമൗനത്തിലമരുമൂഴി...
ഇടനേരത്തമ്പിളി സാന്ത്വനമെന്നാലും..
പകലെത്തുവോളം ചിരി പൂക്കുകില്ല...!
ഇരുളിൽ, മഹാമൗനത്തിലമരുമൂഴി...
ഇടനേരത്തമ്പിളി സാന്ത്വനമെന്നാലും..
പകലെത്തുവോളം ചിരി പൂക്കുകില്ല...!
പൂർവ്വദിക്കിൻ പിന്നിലായി സൂര്യൻ
പുനർജനിച്ചെത്തും വരെയും വാനം...
നെടുവീർപ്പിൻ കാറ്റായ് ഒഴുകും മണ്ണിൽ
മിഴിനീരിൻ മഞ്ഞായുതിരും ഭൂവിൽ..!
പുനർജനിച്ചെത്തും വരെയും വാനം...
നെടുവീർപ്പിൻ കാറ്റായ് ഒഴുകും മണ്ണിൽ
മിഴിനീരിൻ മഞ്ഞായുതിരും ഭൂവിൽ..!
By Yemyemmen
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക