
എന്നെ മറന്നിട്ട വഴിയില്‍....ഞാന്‍
നിന്നെ തിരയുന്നു കണ്ണേ..(2)
നിന്നോര്‍മ്മ അകലുന്ന നിമിഷം...ഞാന്‍
മണ്ണോടു മണ്ണായ നേരം.(2)
(എന്നെ)
കാത്തിരുന്നീടുന്നു ജന്മാന്തരങ്ങളായ്...
കാലം കെെകോര്‍ത്ത പാതയോരത്തായ്....
നിനക്കായ് പാടിയ പാട്ടുകള്‍ പാതിയില്‍,
ഇടറുന്നത്താളത്തില്‍ മൗനങ്ങള്‍ പുല്കുന്നു.(2)
(എന്നെ)
കിനാവിന്‍റെ ചാരത്ത് മയങ്ങുമെന്‍ നിനവുകള്‍...
നിഴലായ് പിരിയാതെ.....നിഴലായ് പിരിയാതെ - നിന്നിലലിയുന്നു.
നീ....എന്നോ ബലിയിടൊരാത്മാവു ഞാന്‍;
മണ്ണില്‍.....പിന്നെയും, പൊഴിയുന്നു മഴനൂലുകള്‍.(2)
(എന്നെ)
Sheeba ........ 04-07-2017
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക