
കടലിലൊരു ഭൂതം ഉയിര്‍കൊണ്ട് പൊങ്ങി
വാനം ഇരുണ്ടു കാറ്റ് ആഞ്ഞുവീശി
തലതല്ലി ആര്‍ത്തു കരിമുകില്‍കൂട്ടം
നാകം പകുത്തു ഇടിമിന്നലെത്തി
പലതുള്ളിചേര്‍ന്നു പെരുവെള്ളമായി
വഴിമുട്ടിനിന്നു മഹിയില്‍ പ്രളയതോയം
എവിടെന്റെ തോഴി മലവെള്ളം അലറി
പുഴയെ തിരഞ്ഞു വെറിപൂണ്ടു പാഞ്ഞു
ഉരുള്‍പൊട്ടിവന്നു കലിതുള്ളി വര്ഷം
ക്ഷോഭിച്ചു മാനം തുടികൊട്ടി ആര്‍ത്തു
അടിതെറ്റി മാമരം കടപുഴകി വീണു
മടപോട്ടി കര്‍ഷകന്‍ നിലയറ്റു നിന്നു
നാട്ടില്‍ പരതി നഗരത്തില്‍ ഏറി
വിളകള്‍ വിഴുങ്ങി നാശം വിതച്ചു
ഗേഹം കവര്‍ന്നു ചേതം കനത്തു
അരയാല് ചൊന്നു പുഴ മണ്ണടിഞ്ഞു
കിളികള്‍ വിതുമ്പി പുഴയെ കൊലചെയ്തു
മോറു കറുപ്പിച്ചു മേഘം മുരണ്ടു
കടലമ്മ മാരിയെ മാടിവിളിച്ചു
കലിതുള്ളി ഇനിയും വരുമെന്നുരച്ചു-
പകയോടെ മലവെള്ളം കടലില്‍ പതിച്ചു
© 2016 NELSON PHILIP
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക