Slider

തെറ്റിയോടിയ സെക്കന്റ് സൂചി

0
Image may contain: 1 person
ചക്രവാളസീമക്കുമപ്പുറമോർത്തു ഞാൻ
ചിത്രശിലകളിൽ കോറിയനിൻ വാക്കും- 
വരികളുമെത്ര സുന്ദരമെൻ ഹൃദയച്ചാർ-
ത്തിനാലൊത്തുകൂപ്പിയവന്ദനമെൻ കവീ.
ലഹരി കൊത്തിപ്പറന്നോരു വരിയിലെൻ
കരളു കൊത്തിപ്പറിക്കുന്ന നൊമ്പരത്തി-
രയിളക്കവും, മിഴി നനഞ്ഞൊഴുകുന്ന പ്ര-
ണയതീവ്രതച്ചുഴികളുമറിഞ്ഞു ഞാൻ.
ചില്ലുപാത്രം തുറന്നുഞാൻനിന്നിൽനി
ന്നൊരു കവിൾരക്തംമൊത്തിക്കുടിക്കവെ
എങ്ങുമെത്തിയില്ലെന്നോർത്തൊരിക്കലും
നിന്നു കേഴാത്തൊരുവചന സൂചി നീ...
തെരുവിലാണു നിൻ വാസമീപ്രകൃതിയെ-
യണു വിടാതെ പുലർത്തിയ വൈശിഷ്ട്യ-
കഥനമോർത്തു നിറഞ്ഞുപോയ് മിഴിക-
ളെൻ, മരണനേരവും അയ്യപ്പനായ്ത്തന്നെ.
തീറുവാങ്ങിയില്ലൊരു വിധിയുമൊന്നിനും
പാത വെട്ടിത്തെളിച്ചു നീ കാവ്യസുധ മേ-
ൽവിലാസം കുറിച്ചില്ലയെങ്ങുമേ.. പാത-
യോരത്ത്, സ്വയമുരുകി യാത്രയായ്.....
വാർത്ത നൽകിയ അമ്പരപ്പോടെ ഞാ-
നോർത്തുപോയ് അന്നതയ്യപ്പനാവല്ലേ..! 
നേർത്തനൊമ്പരക്കൂട്ടിലുറങ്ങുന്ന 
ദീപ്തമോർമ്മകളയ്യപ്പനെയോർത്ത്....!
ഇന്നും.....
നേർത്തനൊമ്പരക്കൂട്ടിലുറങ്ങുന്ന 
ദീപ്തമോർമ്മകൾ അയ്യപ്പനെയോർത്ത്....!
© രാജേഷ്.ഡി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo