Slider

ഒരു പകൽനീട്ടം

0
Image may contain: 1 person, sitting and outdoor

പകലുകൾക്ക് നീളം
കൂടുതലാണ്....
വയറെരിഞ്ഞ് പുകഞ്ഞുഴറി 
അന്തിക്ക് അച്ഛനെ
കാത്തിരിക്കുമ്പോൾ..
അടിച്ചുവാരിയും
അലക്കിയും മെഴുകിയും
സമയം തികയാതെ വന്നാലും
കാഞ്ഞ വയറുള്ളവരുടെ
വാടിയ മുഖത്തേക്ക്
നോക്കുമ്പോൾ പകലിന്
നീളം കൂടുതലാണ്...
പാതിവയറ്റിൽ പെരുമ്പറ
കൊട്ടിത്തിമർക്കുമ്പോളും
അലസമായൊരു താളത്തിൽ
തൂമ്പ മണ്ണിൽ ആഞ്ഞ്
പതിപ്പിക്കുമ്പോളും
വിയർപ്പുചാലുകൾ മണ്ണ്
നനയ്ക്കുമ്പോളും....
സന്ധികളിൽ നോവേറി
വാനോളമെത്തുമ്പോളും
വെയിലിൽ തിളച്ച്
ദ്രവശില പോലുരുകുമ്പോളും
നീളമൊട്ടുമില്ല പകലിന്...
കാത്തിരിക്കുന്ന വാടിയ
മുഖങ്ങളും ഒഴിഞ്ഞ വയറുകളും ആശ്വസിപ്പിക്കാൻ ബദ്ധപ്പെടുന്ന
ഒരു മുഖവും ഇടയ്ക്ക്
ഓർമയിൽ മിന്നുമ്പോൾ....
പകലിന് നീളം കൂടുതലാണ്...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo