"എന്തൊക്കെ പറഞ്ഞിട്ടും കുട്ട്യോള് രണ്ടും
ഇങ്ങട്ടു കേറാൻ കൂട്ടാക്കുന്നില്ലലോ രവിയേ..
ന്ത പ്പോ ചെയ്ക..? എന്റെ ദേവീ..
നല്ലതിനെന്നു വച്ച് ചെയ്തത്
നാശത്തിനാവുമോ ഒടുക്കം?"
ഇങ്ങട്ടു കേറാൻ കൂട്ടാക്കുന്നില്ലലോ രവിയേ..
ന്ത പ്പോ ചെയ്ക..? എന്റെ ദേവീ..
നല്ലതിനെന്നു വച്ച് ചെയ്തത്
നാശത്തിനാവുമോ ഒടുക്കം?"
നാരായണമ്മാമയുടെ പുലമ്പലും കേട്ടുകൊണ്ട് രവി നിശബ്ദനായി തലകുനിച്ചു ഇറയത്തെ ഉരുളൻ തൂണും ചാരിയിരുന്നു..
അയാൾക്ക് എന്താണ് മറുപടി പറയേണ്ടതെന്ന് അറിയില്ലായിരുന്നു..
അയാൾക്ക് എന്താണ് മറുപടി പറയേണ്ടതെന്ന് അറിയില്ലായിരുന്നു..
വേണമെങ്കിൽ താഴെ ചെന്ന് മക്കളെ രണ്ടടിയും കൊടുത്തു വിളിച്ചോണ്ട് പോരാം..സാധാരണ രണ്ടുപേരും കുറുമ്പ് കാണിച്ചു താഴെ തറവാട്ടിൽ അച്ഛമ്മയുടെ അടുത്ത് ഒളിച്ചിരുന്നാൽ അതാണ് പതിവ്..പക്ഷെ ഇന്ന് താൻ എന്തോ തെറ്റു ചെയ്തുപോയ ഒരു ഭയം അയാളെ ഇരുന്നിടത്തു നിന്ന് എഴുന്നേൽക്കാൻ അനുവദിച്ചില്ല..
പരാജിതന്റെ മുഖത്തോടെ നിസ്സഹായനായി അയാൾ തലകുനിച്ചിരുന്നു..
പരാജിതന്റെ മുഖത്തോടെ നിസ്സഹായനായി അയാൾ തലകുനിച്ചിരുന്നു..
"അന്നേ ഞാൻ പറഞ്ഞതാ..വെറുതെയെങ്കിലും ഒന്ന് പൊരുത്തം നോക്കാന്ന്..അപ്പൊ ല്ലാരും കൂടെ ന്നെ ചാടിക്കടിക്കാൻ വന്നു..
ന്നിട്ടിപ്പോ ന്തായി?"
ന്നിട്ടിപ്പോ ന്തായി?"
പുറത്തു നടക്കുന്ന കുറ്റപ്പെടുത്തലുകളും ചർച്ചകളും കേട്ടുകൊണ്ട് പിടയ്ക്കുന്ന ഹൃദയവുമായി ഊണുമുറിയുടെ ഒരരികിൽ സീത വിവാഹ സാരിയുടെ തുമ്പും തെരുപ്പിടിപ്പിച്ചു നിന്നു..
ചുറ്റുമുള്ള സ്ത്രീകൾ അവളെ അനുകമ്പയോടെ നോക്കി..
ചുറ്റുമുള്ള സ്ത്രീകൾ അവളെ അനുകമ്പയോടെ നോക്കി..
ദീർഘനേരത്തെ യാത്രയും വന്നുകയറിയപ്പോൾ മുതൽ ഉള്ള നിൽപ്പും അവളെ പരവശയാക്കിയിരുന്നു..താൻ പ്രതീക്ഷിച്ചതിനേക്കാൾ വലിയൊരു പരീക്ഷണമാണ് തന്നെ കാത്തിരിക്കുന്നത് എന്ന തിരിച്ചറിവും കൂടി ആയപ്പോൾ അവൾക്കു ശരീരം തളരും പോലെ തോന്നി..
"കുട്ടി വരൂ.."
ചുമലിൽ രവിയുടെ അമ്മയുടെ കരസ്പർശനമാണ് അവളെ ചിന്തയിൽ നിന്നും ഉണർത്തിയത്..നിശബ്ദയായി
അവൾ അവരെ അനുഗമിച്ചു..
അവൾ അവരെ അനുഗമിച്ചു..
"കുട്ടി ഒന്ന് കുളിച്ചു കല്യാണ പുടവ മാറ്റിക്കോളൂ..അപ്പുറെ നടക്കുന്ന കാര്യങ്ങളിൽ ഒന്നും മനസ് കൊടുക്കണ്ട..
ഇനി ന്താ വേണ്ടെന്നു ഞാൻ നിശ്ചയിച്ചിട്ടുണ്ട്..തൽകാലം കുട്ട്യോൾ അവിടെ നിക്കട്ടെ..നല്ലൊരു ദിവസായിട്ട് അതുങ്ങളെ കരയിപ്പിക്കണ്ട...എല്ലാം ശരിയാവും.."
ഇനി ന്താ വേണ്ടെന്നു ഞാൻ നിശ്ചയിച്ചിട്ടുണ്ട്..തൽകാലം കുട്ട്യോൾ അവിടെ നിക്കട്ടെ..നല്ലൊരു ദിവസായിട്ട് അതുങ്ങളെ കരയിപ്പിക്കണ്ട...എല്ലാം ശരിയാവും.."
ചുട്ടുപൊള്ളുന്ന മനസിലേക്ക് ഒരു കുമ്പിൾ തീർത്ഥം വീണ ആശ്വാസം തോന്നി സീതയ്ക്ക് ആ വാക്കുകൾ കേട്ടപ്പോൾ..
അവളുടെ കൺകോണിൽ ഇത്രയും നേരം വിങ്ങിനിന്ന കണ്ണീർമുത്തു അറിയാതെ തുളുമ്പിവന്നു...
അവളുടെ കൺകോണിൽ ഇത്രയും നേരം വിങ്ങിനിന്ന കണ്ണീർമുത്തു അറിയാതെ തുളുമ്പിവന്നു...
"കാര്യം ശരിതന്നെയാ.. നിനക്കു പെറാനുള്ള കഴിവില്ലെന്ന് അറിഞ്ഞോണ്ടാ ജാതകം പോലും നോക്കാതെ ഈ കല്യാണം നടത്തിയത്..
ന്റെ കുട്ട്യോൾക്ക് പെറ്റമ്മയാവാൻ നിനക്കെ കഴിയു ന്നുള്ളത് ന്റെ തീരുമാനമായിരുന്നു..എങ്കിലും നീയും ഒരു പെണ്ണാണ്..നിന്റെ കണ്ണീരു വീഴിക്കണ ഒന്നും ണ്ടാവില്ല ഇവിടെ..
കുട്ടി കുറച്ചു കിടന്നോളു..
ഞാൻ തറവാട്ടിലേക്ക് ചെല്ലട്ടെ..
കുട്ട്യോള് തനിച്ചല്ലേ അവിടെ.."

രാത്രി ഒരു കട്ടിലിൽ അപരിചിതരെ പോലെ കിടക്കവേ തൊട്ടു മുൻപ് വരെ കേട്ട രവിയുടെ ശബ്ദം സീതയുടെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു..
"മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടി പിടിക്കപ്പെട്ടതോ അവൻ നാടുവിട്ടതോ ഒന്നും അറിഞ്ഞിട്ടല്ല ഞാൻ ശ്രീദേവിയെ വിവാഹം കഴിച്ചത്..എല്ലാം അറിഞ്ഞപ്പോളേക്കും വൈകിയിരുന്നു..
അവളും പരാതിയൊന്നും പറഞ്ഞുകേട്ടില്ല..
കണ്ണന് രണ്ടു വയസും അമ്മൂട്ടി വയറ്റിൽ 6മാസവും ഉള്ള സമയത്താണ് അവളുടെ പൂർവ കാമുകൻ തിരിച്ചുവന്നു കാവിൽ തൂങ്ങിമരിച്ച വാർത്ത അറിഞ്ഞത് പിന്നെ ആരോടും സംസാരിക്കാതെയായി..
കുഞ്ഞിന് മുലപ്പാൽ പോലും കൊടുക്കാനുള്ള ബോധം ഉണ്ടായിരുന്നില്ല പലപ്പോളും..
എന്റമ്മയാണ് രണ്ടു മക്കളെയും വളർത്തിയത്..
ഒടുവിൽ ഒരുനാൾ
ഇവിടുത്തെ കിണറ്റിൽ...
വെള്ളം കുടിച്ചുവീർത്ത ശരീരമായി.."

"പിന്നീടൊരു ജീവിതം കൊതിച്ചിട്ടല്ല സീതേ..
പക്ഷെ പ്രായവും രോഗങ്ങളും അമ്മയെയും ഭയപ്പെടുത്തിത്തുടങ്ങി..
അമ്മയുടെ അന്വേഷണം ആണ്
നിന്നിൽ അവസാനിച്ചത്...പക്ഷെ
മക്കളിങ്ങനെ പെരുമാറുമെന്ന് ഞാൻ പ്രതീക്ഷിച്ചതേയില്ല..
ഇപ്പോ മനസ്സിൽ ഒരു മരവിപ്പ് മാത്രമാണ് നീയെന്നെ ശപിക്കരുത്"

***
അലക്കിയിട്ട തുണികൾ പുറത്തുനിന്നും
എടുത്തു മുറിയിലേക്ക് വരിക ആയിരുന്നു സീത..അലമാര തുറന്നു കിടക്കുന്നത് കണ്ടാണ് അവൾ ബെഡ്റൂമിലേക്ക് കയറിയത്..
കയ്യിലുള്ള പ്ലാസ്റ്റിക് സഞ്ചിയിലേക്ക് എന്തൊക്കെയോ ഉടുപ്പുകൾ വാരിനിറയ്ക്കുക ആണ് ഒരു ചെറിയ ആൺകുട്ടി..അവളുടെ കാലുകൾ നിശ്ചലമായി..പതുക്കെ അവന്റെ പുറകിൽ ചെന്നുനിന്നു അവൾ വിളിച്ചു

"മോനെ കണ്ണാ..ന്താ നോക്കുന്നെ..അമ്മ എടുത്തുതരട്ടെ.."
ചാടിയെണീറ്റ് സഞ്ചിയും വാരിപ്പിടിച്ചു
പുറത്തേക്കിറങ്ങുന്നതിനിടയിൽ അവൻ തലതിരിച്ചു സീതയെ ഒന്ന് നോക്കി
ദേഷ്യവും സങ്കടവും നിറഞ്ഞ കണ്ണുകൾ..
വാതിൽപ്പടിയുടെ പുറത്തു നിൽക്കുന്ന അഞ്ചുവയസുകാരിയുടെ കണ്ണുകൾ മാത്രം അവളെ കൗതുകത്തോടെ നോക്കി..അനിയത്തിയുടെ കൈകളിൽ
പിടിച്ചു സ്പീഡിൽ നടന്നുനീങ്ങുന്ന കണ്ണനെ നോക്കിനിൽക്കെ സീതയുടെ ഹൃദയം ഉരുകിയ വേദന മിഴികളിലൂടെ കവിളിലേക്ക് ഒഴുകിയിറങ്ങി..

"അച്ഛമ്മയും അച്ചാച്ചനും എന്താ വരാത്തെ ഏട്ടാ..മോൾക്ക് വല്ലാണ്ട് വിശക്കുന്നുണ്ട്.."
സ്‌കൂൾ വിട്ടു വന്നപ്പോൾ വീട് പൂട്ടികിടക്കുകയായിരുന്നു..
അപ്പോൾ തുടങ്ങിയതാണ് അമ്മുവിന്റെ ആവലാതി..കണ്ണനും വിശക്കുന്നുണ്ടായിരുന്നു..എങ്കിലും അനിയത്തിയുടെ പരാതിയിലും
ആവലാതിയിലും അവനത് ചിന്തിച്ചിട്ടുണ്ടായിരുന്നില്ല ഇത്രയും സമയം..
ഇരുട്ടി തുടങ്ങിയിരിക്കുന്നു..
അപ്പോൾ തുടങ്ങിയതാണ് അമ്മുവിന്റെ ആവലാതി..കണ്ണനും വിശക്കുന്നുണ്ടായിരുന്നു..എങ്കിലും അനിയത്തിയുടെ പരാതിയിലും
ആവലാതിയിലും അവനത് ചിന്തിച്ചിട്ടുണ്ടായിരുന്നില്ല ഇത്രയും സമയം..
ഇരുട്ടി തുടങ്ങിയിരിക്കുന്നു..
"മോളിവിടെ ഇരിക്കൂ..ഏട്ടൻ അപ്പുണ്ണി
ഏട്ടന്റെ കട തുറന്നോ നോക്കി ന്തേലും വാങ്ങിവരാം"അമ്പിളിയെ വരാന്തയിലെ ഒരു മൂലയിൽ ഇരുത്തി അവൻ റോഡിലേക്ക് ഇറങ്ങിനടന്നു...
ഏട്ടന്റെ കട തുറന്നോ നോക്കി ന്തേലും വാങ്ങിവരാം"അമ്പിളിയെ വരാന്തയിലെ ഒരു മൂലയിൽ ഇരുത്തി അവൻ റോഡിലേക്ക് ഇറങ്ങിനടന്നു...
അത്താഴത്തിനുള്ള ഒരുക്കങ്ങളുമായി അടുക്കളയിൽ ആയിരുന്നു സീത..
സാമ്പാറിന് കടുക് താളിച്ചു അടച്ചുവച്ചു തിരിയുമ്പോൾ ആണ് അടുക്കള വാതിൽക്കൽ ഒരു കുഞ്ഞുനിഴൽ..ഒറ്റനിമിഷം.,
സാമ്പാറിന് കടുക് താളിച്ചു അടച്ചുവച്ചു തിരിയുമ്പോൾ ആണ് അടുക്കള വാതിൽക്കൽ ഒരു കുഞ്ഞുനിഴൽ..ഒറ്റനിമിഷം.,
"ഈശ്വരാ"എന്ന വിളിയോടെ അവൾ മോളുടെയടുത്തേക്ക് ഓടി..മുന്നിൽ മുട്ടുകുത്തിയിരുന്നു തന്നെ നോക്കുന്ന സ്നേഹവും ദയനീയതയും നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി അമ്മു
പതുക്കെ പറഞ്ഞു..
പതുക്കെ പറഞ്ഞു..
"നിക്ക് വിശക്കുന്നു.."
കാത്തിരുന്ന കളിപ്പാട്ടം കിട്ടിയ സന്തോഷത്തോടെ സീത അവളെ വാരിയെടുത്തു മാറോട് ചേർത്തുയർത്തി വിതുമ്പി
കാത്തിരുന്ന കളിപ്പാട്ടം കിട്ടിയ സന്തോഷത്തോടെ സീത അവളെ വാരിയെടുത്തു മാറോട് ചേർത്തുയർത്തി വിതുമ്പി
***
"നീ എവിടെപോയതാ അമ്മൂ.?ഏട്ടൻ പേടിച്ചുപോയല്ലോ..അപ്പുണ്ണിയേട്ടൻ ഇന്നും
കട തുറന്നില്ല.."
കട തുറന്നില്ല.."
"ഏട്ടാ..ഒരുകാര്യം പറയട്ടെ..?"
"ന്താ.."?
"'അമ്മ നല്ലതാ തോന്നുന്നു ഏട്ടാ..
എനിക്ക് മടീൽ ഇരുത്തി ദോശയും
സാമ്പാറും വായിൽ വച്ചുതന്നു..
അച്ഛമ്മ പറഞ്ഞത് സത്യാ..
അമ്മു മടീന്ന് ഇറങ്ങിയപ്പോ ആ അമ്മ കരയുന്നുണ്ടായിരുന്നു..സ്നേഹം
ഉള്ളോണ്ടല്ലേ കരഞ്ഞിട്ടുണ്ടാവുക..?
അമ്മയ്ക്ക് നല്ല മണം ഉണ്ട്
അതെന്തു മണമാ?"

"ആ നിക്കറീല്ല്യ..നിന്നോടാരാ ഇപ്പൊ അങ്ങട്ട് പോവാൻ പറഞ്ഞെ?ഒരു നേരം തിന്നില്ലേൽ ചത്തൊന്നും പോകില്ലലോ"?
അമ്മു ഒന്നും മിണ്ടാതെ കണ്ണന്റെ അടുത്തു വന്നിരുന്നു..അവൻ പതുക്കെ മൂക്ക് വിടർത്തി..ശരിയാ..
അമ്മൂന് നല്ല മണം..
ആ അമ്മേടെ മണം ആയിരിക്കും.
മരിച്ചുപോയ അമ്മയുടെ മണം
അവൻ ഒന്നോർത്തെടുക്കാൻനോക്കി..
അവനു കരച്ചിൽ വരുന്നുണ്ടായിരുന്നു...
ഇരുട്ടുവീണ വഴിയിലേക്ക് നോക്കി അനിയത്തിയേയും ചേർത്ത് പിടിച്ചു എന്തിനെന്നറിയാതെ അവൻ വിങ്ങിക്കരഞ്ഞു..

"മോനെ.."
കണ്ണ് തുടച്ചു അവൻ ചാടിയെണീറ്റപ്പോളെക്കും സീതയുടെ കൈകൾ അവനെ വാരിപ്പുണർന്നു കഴിഞ്ഞിരുന്നു..വിങ്ങിക്കരയുന്ന
അവരുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവനു വീണ്ടും കരയാനാണ് തോന്നിയത്..ഏങ്ങലടിച്ചുകരയുന്ന അവനെ വാരിപ്പുണർന്നു നെറ്റിയിലും കവിളിലും
മാറിമാറി ഉമ്മവച്ചു സീതയും ഏങ്ങിക്കരഞ്ഞുകൊണ്ടേയിരുന്നു..
അവരുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവനു വീണ്ടും കരയാനാണ് തോന്നിയത്..ഏങ്ങലടിച്ചുകരയുന്ന അവനെ വാരിപ്പുണർന്നു നെറ്റിയിലും കവിളിലും
മാറിമാറി ഉമ്മവച്ചു സീതയും ഏങ്ങിക്കരഞ്ഞുകൊണ്ടേയിരുന്നു..
അപ്പോൾ അവനും അറിയാൻ കഴിയുന്നുണ്ടായിരുന്നു അമ്മയ്ക്ക്
നല്ലൊരു മണം ആണെന്ന്
നല്ലൊരു മണം ആണെന്ന്
"സ്നേഹത്തിന്റെ മണം.."
അമ്മുവിനെയും തന്നെയും നെഞ്ചിൽ ചേർത്ത് വിങ്ങിക്കരയുന്ന സീതയെ നോക്കി അവൻ പതുക്കെ പറഞ്ഞു..
"സോറി അമ്മെ"...
അമ്മുവിനെ എടുത്തു കണ്ണനെ ചുമലിലൂടെ
കൈ ഇട്ടു തന്നോട് ചേർത്തു പിടിച്ചു റോഡിലേക്കിറങ്ങിപോകുന്ന സീതയെ
നോക്കി അടച്ചിട്ട വീടിനുള്ളിൽ ഇരുന്നു..
അച്ഛമ്മയും അച്ചാച്ചനും കണ്ണീർ തുടച്ചുകൊണ്ട് പരസ്പരം പുഞ്ചിരി തൂകി..
കൈ ഇട്ടു തന്നോട് ചേർത്തു പിടിച്ചു റോഡിലേക്കിറങ്ങിപോകുന്ന സീതയെ
നോക്കി അടച്ചിട്ട വീടിനുള്ളിൽ ഇരുന്നു..
അച്ഛമ്മയും അച്ചാച്ചനും കണ്ണീർ തുടച്ചുകൊണ്ട് പരസ്പരം പുഞ്ചിരി തൂകി..
(ഒരുപാടു കേട്ട വിഷയമാണെങ്കിലും..ജീവിതത്തിൽ..
കണ്മുന്നിൽ കണ്ടപ്പോൾ എഴുതാതിരിക്കാൻ കഴിഞ്ഞില്ല
പേരുകൾ സാങ്കല്പികം ആണ്)
കണ്മുന്നിൽ കണ്ടപ്പോൾ എഴുതാതിരിക്കാൻ കഴിഞ്ഞില്ല
പേരുകൾ സാങ്കല്പികം ആണ്)
വിനീത അനിൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക