എന്റെ വീടിരിക്കുന്ന റെസിഡൻസ് കോളനിയിൽ ഒരു നല്ലറെസിഡെൻസ്അസോസിയേഷനാണ്; ഉള്ളത് ..കുറച്ചു വി ഐ പികൾ ഉള്ളത് കൊണ്ട് സെക്യൂരിറ്റിയും കൂടുതലാണ്.എന്റെ വീടിനു തൊട്ടടുത്താണ് സംവിധായകൻ മധു സാർ താമസിക്കുന്നത് (ഒരു സി ബി ഐ ഡയറികുറിപ്പ്)പിന്നെ നമ്മുടെ ഫ്‌ളവേഴ്‌സ് ചാനൽ ശ്രീകണ്ഠൻ നായർ സാർ കൂടാതെ ഐ എസ ആർ ഓ യിലെ ഉയർന്ന ഉദ്യോഗസ്ഥർ അങ്ങനെ കുറെ പേർ..ഞാൻ പറഞ്ഞു വരുന്നത് ..ഞങ്ങളുടെ റെസിഡൻസ് അസോസിയേഷൻ പ്രവർത്തനത്തെ കുറിച്ചാണ് രാത്രി കാലങ്ങളിൽ ഒരു ഗൂർഖ ആണ് സെക്യൂരിറ്റി ...ഗാന്ധി നഗറിലെ ലാലേട്ടന്റെ ടൈപ്പ് അല്ലാട്ടോ...ഒറിജിനൽ നേപ്പാളി ഗൂർഖ ...അയാള്സൈക്കിളിൽ എന്നും രാത്രി വിസിൽ അടിച്ചു കൊണ്ട് പോകും ..പകലും ഇടയ്ക്കിടെ ചുറ്റി നടക്കുന്നത് കാണാം ആൾ ഗൂർഖയാണേലും അതിന്റെ അഹങ്കാരമൊന്നുമില്ല കേട്ടോ പാവമാണ് ..ഇടയ്ക്കിടെ വന്നു പണമൊക്കെ മേടിച്ചു കൊണ്ട് പോകും ...വലിയ ഗാന്ധി ഒന്നുമല്ല ചെറിയ ചെറിയ ഗാന്ധി തലകൾ...മോൻ ചെറുതായ കൊണ്ട് എനിക്ക് സ്‌കൂളിൽ പഠിപ്പിക്കുവാൻ പോകാൻ സാധിക്കുമായിരുന്നില്ല.ലീവിലായിരുന്നു അപ്പോൾ മുഷിവു ഒഴിവാക്കാൻ ചേച്ചി പറഞ്ഞ സൂത്രമാണ് ഒരു ട്യൂഷൻ ക്ലാസ് തുടങ്ങൽ...ഒരു പ്രതീക്ഷയൊന്നുമില്ലാതെയാണ് ഞാൻ തുടങ്ങുന്നത്, എന്നെ അമ്പരപ്പിച്ചു കൊണ്ട് കുറെ കുട്ടികൾ വന്നു ചേർന്നു...ഒരു ഗുരുകുലം പോലെ ...ആയിരുന്നു എന്റെ വീട്..നഗരത്തിന്റെ പൊയ്മുഖങ്ങളൊട്ടും ഇഷ്ടമല്ലാത്ത കൊണ്ടും ഗ്രാമത്തിൽ വളര്ന്നത് കൊണ്ടും എനിക്ക് കുട്ടികളോട് ഒരു ടീച്ചറിന്റെ ഭാവം എടുത്തണിയാൻ തോന്നാറില്ലാരുന്നു..ഞാനും അവരിലൊരാൾ പോലെ എന്ത് സങ്കടങ്ങളും അവരെന്നോട് പറയും..സന്തോഷങ്ങളും..വൈകിട്ടു സ്‌കൂൾ വിട്ടു നേരെ അവർ എന്റെ വീട്ടിലേക്കാണ് വരിക എന്റെ അടുക്കളയിൽ നിന്ന് ചോറ് വിളമ്പി കഴിക്കാനുള്ള സ്വാതന്ത്ര്യം പോലും അവർക്കുണ്ടായിരുന്നു..മൂന്നരയ്ക്ക് വരും കുറച്ചു പേർ
ചിലർ ബാറ്റ് കളിക്കും ചിലർ ചെടികള്ക്ക് വെള്ളം നനയ്ക്കും ചിലർ എന്റെ മോനെ കളിപ്പിക്കും അങ്ങനെ അഞ്ചു മണിക് ട്യൂഷൻ ആരംഭിക്കും വരെ കുട്ടികൾ അവർക്കിഷ്ടമുള്ളതു ചെയ്യും ...ഏഴു മണി വരെ ഉണ്ടാകും മിക്കവാറും ആറരയ്ക്ക് പവർ പോകും അര മണിക്കൂർ ..അപ്പോൾ ഞങ്ങൾ അന്താക്ഷരി കളിക്കും ക്വിസ് നടത്തും അങ്ങനെ അങ്ങനെ നല്ല രസം ആയിരുന്നു..ഇത് വായിക്കുമ്പോൾ നിങ്ങള്ക്ക് തോന്നും അപ്പോൾ പഠിപ്പിക്കുന്നില്ല എന്ന് അല്ലെ?അഞ്ചുമണിക്ക് തുടങി കഴിഞ്ഞാൽ പിന്നെ അത്ര വലിയ കളയും ചിരിയും ഒന്നുമില്ല രണ്ടു മണിക്കൂർ പഠനം മാത്രം ..കുട്ടികൾ നല്ല മാർക്ക് മേടിക്കുമ്പോൾ അവരുടെ മാതാപിതാക്കൾക്കും സന്തോഷം സ്‌കൂൾ വിട്ടു അവിടെയും ഇവിടെയും കറങ്ങി നടന്നിരുന്നവർ ട്യൂഷൻക്ലാസ്സിലെത്തുന്നു എന്നത് അവർക്കും ആശ്വാസമായിരുന്നു

അങ്ങനെ ഇരിക്കെ ഒരു ദിനം ഗൂർഖ എന്റെ വീട്ടിൽ വന്നു ..പുള്ളി ഒരു വിധം നന്നായി മലയാളം പറയും . അല്ലേൽ ഞാൻ മിണ്ടുമോ? കക്ഷിയുടെ ഒരു അപേക്ഷ "മോൻ എട്ടാം ക്ലസ്സിലാണ് രണ്ടു മാസത്തെ അവധി ഉണ്ട് കണക്കു ഒന്ന് പറഞ്ഞു കൊടുക്കണം" ""അതിനെന്താ എന്ന് പറയാൻ ഭാവിച്ചതും ഞാൻ ഒന്ന് ഞെട്ടി ഈശ്വര ഇങ്ങേരുടെ മകന് മലയാളം അറിയില്ലല്ലോ ഹിന്ദി എന്റെ ജന്മ ശത്രുവും ഷാരൂഖ് ഖാൻ ഒറ്റയാൾ കാരണമാണ് l ഞാൻ ഹിന്ദി സിനിമ പോലുംകാണുന്നത്
മേം തും അപ് ഇതല്ലാതെ ഒറ്റ വസ്തു നെയ്ക്കറിയില്ല...പണ്ട് മഴയെ കുറിച്ച് ഹിന്ദിയിൽ ഉപന്യസിക്കാൻ പറഞ്ഞപ്പോൾ മലയാളത്തിൽ മഴയെ കുറിച്ച് പറഞ്ഞു ഹിന്ദിയിൽ എഴുതിയവളാണ് ഞാൻ...ഞാൻ പറഞ്ഞൂ 'ഭായി ഇവിടെ സ്ഥലം നഹി ഹേ "
ഗൂർഖ "മേം സബ് ഥോഡാ മതി പ്ളീസ് ആഴ്ഴ്ച്ചയിൽ രണ്ടു ദിവസം മതി ..."പാവത്തിന്റെ മുഖത്ത് നോക്കി എന്ത് പറയുമെന്നാലോചിച്ചു

"ടീക് ഹേ "ഞാൻ ആണോ അത് പറഞ്ഞത് എനിക്കൊരു ആത്മവിശ്വാസം ഒക്കെ തോന്നി ഏതാണ്ടൊക്കെ അറിയാമല്ലോ എനിക്ക് ..പിന്നെ കണക്കല്ലേ വിഷയം വലിയ ഭാഷ പ്രയോഗം വരുന്നില്ല...
അങ്ങനെ പിറ്റേ ദിവസം അവൻ വന്നു.
ഗൂർഖ കുഞ്ഞു ..
എന്റെ കുട്ടികൾ നിശബ്ദരായി...അവരും എന്നെ പോലെയാ ഹിന്ദി നഹി മാലൂം
"ഇംഗ്ലീഷ് മാലൂം?
ഞാൻ ദയനീയമായി ചോദിച്ചു അവൻ എന്തോ മറുപടി പറഞ്ഞു..ഇന്ന് വരെഅതെന്താണെന്നു എനിക്ക് മനസിലായിട്ടില്ല..
എന്തായാലും അതുവരെ ഉത്സവപ്പറമ്പ് പോലെ ശബ്ദമുഖരിതമായ എന്റെ ക്‌ളാസ്സ്‌റൂം മരണവീട് പോലെയായി
അവൻ മിടുക്കനാണ് എന്ന് എനിക്ക് ഒറ്റ ദിവസം കൊണ്ട് മനസിലായി പക്ഷെ അവനു ഇംഗ്ലീഷ് അത്ര പിടിയില്ല...എനിക്ക് ഹിന്ദിയും..ഇനി ഇവന് വേണ്ടി ഹിന്ദി പഠിക്കാൻ ഒക്കുമോ..
അങ്ങനെ ഞാൻ ആംഗ്യഭാഷ ട്രൈ ചെയ്തു തുടങ്ങി ..ഒരു പരിധി വരെ ഞാൻ വിജയിച്ചു എന്ന് വേണേൽ പറയാം
എന്നാലും എന്റെ മറ്റു കുട്ടികൾക്ക് മൗനമായിരുന്നു അവരോടു ഞാൻ അവനോടു സംസാരിക്കാൻ പറഞ്ഞു എന്റെ ആംഗ്യ ഭാഷ അവർ കണ്ടു കൊണ്ടിരിക്കുക ആണല്ലോ ...ചുരുക്കം പറഞ്ഞാൽ സൂർത്തുക്കളെ എന്റെ കുഞ്ഞുങ്ങൾ ഒക്കെ ഞാൻ ഉൾപ്പെടെ ഹിന്ദി പഠിച്ചു... അവൻ പോകേണ്ടുന്ന ദിവസമായി എല്ലാര്ക്കും സങ്കടമായി..എനിക്കും .."നീ ഞങ്ങളെ മറക്കുമോ"ഞാൻ ചോദിച്ചു അവനു മലയാളം അറിയില്ല എന്ന് ഞാൻ മറന്നു പോയി

"ഇല്ല ടീച്ചർ "മലയാളത്തിൽ അവൻ അത്രയും പറഞ്ഞു.."കണ്ണനേം ഓർക്കും എല്ലാരേയും ഓർക്കും"
എന്റെ കണ്ണൊന്നു നിറഞ്ഞു ഞാൻ അവനെ എന്നോട് ചേർത്ത് പിടിച്ചു..അവൻ നിഷ്കളങ്കമായി ചിരിച്ചു കൊണ്ടിരുന്നു പക്ഷെ ആ കുഞ്ഞി കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു
അവന്റെ അച്ഛൻ അവനെ കൂട്ടുവാന് വന്നു
"ഫീസ് എത്രയാ മേംസാബ്?"
എന്റെ തൊണ്ടയിൽ എന്തോ ഒന്ന് തടഞ്ഞു നൽകും പോലെ ഞാൻ അയാളോട് പൊക്കോളാൻ പറഞ്ഞു ..കുട്ടികളുടെ മുന്നിൽ കരയാൻ പാടില്ലല്ലോ

ഇന്നും അവന്റെ അച്ഛനാണ് ഇവിടുത്തെ ഗൂർഖ..ഇന്നലെയും വീട്ടിൽ വന്നിട്ടുണ്ടായിരുന്നു...അവൻ എന്നെ എപ്പോളും തിരക്കും എന്നയാൾ പറഞ്ഞു ..അവൻ എൻജിനീയർ ആണിപ്പോ റെയിൽ വെയിൽ വിവാഹം കഴിഞ്ഞു ..ചിലപ്പോ അടുത്ത മാസം കേരളത്തിലേക്ക് വന്നേക്കും ...എന്നെ കാണാൻ വരും എന്ന് അച്ഛനോട് പറഞ്ഞു വിട്ടിരിക്കുന്നു
"അവനു ജോലി ഉണ്ടല്ലോ പിന്നെയെന്തിനാണ് നിങ്ങൾ ഇങ്ങനെ കഷ്ടപ്പെടുന്നത്?" ഞാൻ ചോദിച്ചു
"അത് മേംസാബ് ആരോഗ്യമുള്ള കാലത്തോളം സ്വന്തമായി സമ്പാദിക്കണം ജോലി ചെയ്യണം അല്ലേൽ വേഗം അസുഖം പിടിച്ചു കിടപ്പായി പോകും"
അത് ഒരു നല്ല കാഴ്ചപ്പാടാണ് എന്നെനിക്കു തോന്നി നല്ല പാഠം ..നല്ല വാക്കുകൾ അതാര് പറഞ്ഞാലും ഹൃദയത്തിൽ ചേർക്കുക .എന്റെഅച്ഛൻ പറഞ്ഞിട്ടുണ്ട് ചുമടെടുക്കുന്ന ഒരുവനാകും ഭിക്ഷാടനം നടത്തുന്ന ഒരു ആൾ ആകും അവനിൽ നിന്നാണെൽ പോലും നല്ല വാക്കുകൾ ലഭിക്കുന്നു എങ്കിൽ നീ നിന്റെ ഹൃദയത്തിൽ ചേർക്കണം കാലം എന്നെങ്കിലും അത് നിനക്ക് ഉപയോഗയോഗ്യമാക്കും
.ഞാൻ പുഞ്ചിരിച്ചു ..പതിവ് പോലെ ഒരു കുഞ്ഞു ഗാന്ധി തലയും വാങ്ങി അയാൾ പോയി സന്തോഷം തോന്നി...ഒരു പാട്
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക