Slider

നിത്യവസന്തം

0
Image may contain: 1 person, outdoor

അപ്പോൾ പൂക്കൾക്കെല്ലാം
ചിറകുകൾ മുളച്ചിരുന്നു.
പൂമ്പാറ്റകളോടും തുമ്പികളോടുമൊപ്പം
അവരും അന്തരീക്ഷത്തിൽ പറന്നിരുന്നു.
ഒളിവിലും മറവിലും ചില വണ്ടുകൾ
അവരെ പിന്തുടർന്ന്‌ തേൻ നുകർന്നിരുന്നു.
വെള്ളാമ്പലിൻ്റെ ചോട്ടിലെ ഇത്തിരി വെട്ടത്ത്
പരൽ മീനുകൾ പൂക്കളെ നോക്കി
എന്തൊക്കെയോ അടക്കം പറഞ്ഞിരുന്നു.
കിളികളെല്ലാം സന്തോഷത്തോടെ
പാടി പറന്നിരുന്ന ആ കാലതന്നെയാണ്
ഉലയിൽ കിടക്കുന്നൊരു
ലോഹ തകിടുപോലെ ഞാൻ വർണ്ണമാർജിച്ചതും.
പുതിയ രൂപമാറ്റങ്ങളുടെ ഓർമ്മ എന്നിൽ
പുതു ചിത്രങ്ങൾ രചിച്ചതും
എൻ്റെ ചുവടുകൾ വേഗത്തിലായതും.
അടിമുടി ഒരു നവോൻമേക്ഷം നിറഞ്ഞ്
കൊച്ചു കാര്യങ്ങളിൽ പോലും സന്തോഷം
കണ്ടെത്തുന്ന വസന്തകാലം
എൻ്റെ പ്രണയകാലമായിരുന്നു.
ചിരിയഴകും മൊഴിയഴകും പിന്നെ എല്ലാറ്റിലും
സൗന്ദര്യം നുകർന്ന്
പ്രണയകാലമെന്നിൽ ഊർജ്ജം നിറച്ചു.
ഒരു വറ്റാത്ത തെളിനീരുറവ പോലെ
ഇന്നുമാകുളിർ ചോലയിൽ
നീന്തിത്തുടിക്കുന്നു മനസ്സ്.
ഇവിടെ വിരിയുന്ന പല മനസ്സുകളിലും
ഞാനാ സാനിദ്ധ്യം അറിഞ്ഞു കൊണ്ടേയിരിക്കുന്നു.
പ്രായഭേതങ്ങളില്ലാതെ
പ്രണയിച്ചു കൊണ്ടേയിരിക്കുന്നു.
പലരും പലതിലും.
ബാബു.
23/7/17.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo