
(രണ്ട് ചെറു കവിതകൾ)
രാഷ്ട്രീയം.
അന്നൊരു നാളിൽ
അധികാരത്തിൻ
മധുരം നമ്മൾ നുണഞ്ഞില്ലെ.
അഴിമതിയില്ലാ എന്ന് പറഞ്ഞ്
ആവേശം നാം കൊണ്ടില്ലെ.
അധികാരത്തിൻ
മധുരം നമ്മൾ നുണഞ്ഞില്ലെ.
അഴിമതിയില്ലാ എന്ന് പറഞ്ഞ്
ആവേശം നാം കൊണ്ടില്ലെ.
മാലോകരുടെ മനസിൽ നിറയെ
വാഗ്ദാനങ്ങൾ ചൊരിഞ്ഞില്ലെ.
മാമലനാട്ടിലെ മണിമാളികയിൽ
കണ്ണും നട്ട് ഇരുന്നില്ലെ -
വാഗ്ദാനങ്ങൾ ചൊരിഞ്ഞില്ലെ.
മാമലനാട്ടിലെ മണിമാളികയിൽ
കണ്ണും നട്ട് ഇരുന്നില്ലെ -
വിഡ്ഡികളായൊരു ജനതയെ നമ്മൾ
വിഭജിച്ചങ്ങ് ഭരിച്ചില്ലെ.
വിലയില്ലാത്തൊരു മണ്ണിൻ മക്കൾ
വിധിയെ പറഞ്ഞു പഴിച്ചില്ലെ
വിഭജിച്ചങ്ങ് ഭരിച്ചില്ലെ.
വിലയില്ലാത്തൊരു മണ്ണിൻ മക്കൾ
വിധിയെ പറഞ്ഞു പഴിച്ചില്ലെ
മണലാരണ്യ ചൂടിൽ മനുജൻ
പൊന്നും തേടി നടന്നില്ലേ
അവരുടെ പിച്ചക്കാശിൽ പോലും
കണ്ണും വച്ച് നടന്നില്ലെ.
പൊന്നും തേടി നടന്നില്ലേ
അവരുടെ പിച്ചക്കാശിൽ പോലും
കണ്ണും വച്ച് നടന്നില്ലെ.
(പ്രണയം)
അന്നൊരു നാളിൽ
നീല നിലാവിൽ
ആകാശം നാം കണ്ടില്ലെ
നീല നിലാവിൽ
ആകാശം നാം കണ്ടില്ലെ
അതിരുകളില്ലാ അനന്തമായൊരു
ആഹ്ളാദത്തിര തീർത്തില്ലെ.
ആഹ്ളാദത്തിര തീർത്തില്ലെ.
അനുഭൂതികളുടെ അനുഭൂതികളിൽ
നമ്മെത്തന്നെ മറന്നില്ലെ.
നമ്മെത്തന്നെ മറന്നില്ലെ.
അലഞ്ഞിടുന്നൊരുഹൃദയവികാരം ഒന്നിച്ചൊന്നായ് ചേർന്നില്ലെ.
തിരകൾ തീർക്കും തീരക്കടലിൻ
മാറിൽ നമ്മൾ ചേർന്നില്ലെ.
മാറിൽ നമ്മൾ ചേർന്നില്ലെ.
തിരമാലകളുടെ പ്രണയാവേശം
ഹൃദയത്തിൽ നാം കൊണ്ടില്ലെ..
ഹൃദയത്തിൽ നാം കൊണ്ടില്ലെ..
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക