Slider

ജോലി

0
Image may contain: 1 person, smiling, closeup

ജോലി നഷ്ടപ്പെട്ട അയാൾ റൂമിൽ തനിച്ചായി പുതിയ ജോലി തേടി അയാൾ കൊച്ചിയിലെ പല സ്ഥാപനങ്ങളിലും കയറിയിറങ്ങി അലഞ്ഞു ... എല്ലാവരുംവിളിക്കാം ഉടനെഅറിയിക്കാം എന്ന് പറഞ്ഞതുകൊണ്ട് പ്രതീക്ഷയോടെ അയാൾ കാത്തിരുന്നു അവരുടെ വിളിക്കായ് ...... ദിവസങ്ങൾ കഴിയുന്തോറു അയാൾ സാമ്പത്തികമായും മാനസികമായും ആകെ തളർന്നു! അന്ന് പതിവ് പോലെ കൂടെ ഉള്ളവരെല്ലാം ജോലിക്ക് പോയി അയാൾ മാത്രം റൂമിൽ രാവിലെ കഴിക്കാൻ കാശില്ലാത്തതിനാൽ അയാൾ നേരം പുലർന്നില്ല എന്ന മട്ടിൽ ഉറക്കം തുടർന്നു .ഉച്ച ആയപ്പോഴേക്കും വിശപ്പിന്റെ വിളി സഹിക്കാൻ പറ്റാതെ ആയി ... എഴുന്നേറ്റ അയാൾ ഇല്ലന്ന് അറിഞ്ഞിട്ടും പേഴ്സ് തുറന്ന് പരിശോധിച്ചു ... ഇന്നെലയും വൈകിട്ട് പരിശോധിച്ചതാണ് അപ്പോൾ കിട്ടിയ പത്തു രൂപയാണ് ഇന്നലെ രാത്രി കഴിച്ച് കൂട്ടിയത് .... എങ്കിലും അയാൾ പ്രതീക്ഷയോടെ ഓരോ അറകളും പരിശോധിച്ചു ..... വളരെ വിഷമത്തോെട പേഴ്സ് വീണ്ടും പോക്കറ്റിലേക്ക് വച്ചു .... വീണ്ടും ഒരു ഗ്ലാസ് വെള്ളവും കുടിച്ച് കിടന്നു വിശപ്പിന്റെ വിളിക്കൂടും തോറും അയാളുടെ ഉള്ളിൽ സുഹൃത്തുക്കളുടെ ഓരോരോ മുഖം മാറി മാറി വന്നു ചോതിക്കാൻ മടി..എങ്കിലും ചോതിക്കാം എന്ന് കരുതി ഫോൺ എടുത്ത പ്പോൾ അതിൽ ബാലൻസും ഇല്ല.. വൈകിട്ട് അവർ എത്തട്ടെ എന്ന് കരുതി സമയവും നോക്കി അവരെ കാത്തിരുന്നു .... കുറെ നേരത്തിനു ശേഷം ഇരുപ്പുറക്കാഞ്ഞിട്ട് ഡോർ തുറന്ന് വെളിയിലേക്ക് ഇറങ്ങി ഫ്ലാറ്റിൽ നിന്നും റോഡിലേക്കുള്ള ഇടുങ്ങിയ വഴി അതിനു മുന്നിലെ മണ്ടരി ബാധിച്ച തെങ്ങിൽ ദേ കരിക്ക്. കൈ എത്തി അടർത്താൻ കഴിയില്ല പക്ഷെ മതിലിൽ കയറിയാൽ സാതിക്കും പിന്നൊന്നും അലോചിച്ചതേ ഇല്ല അതിൽ നിന്നും കരിക്ക് അടർത്തി അകതങ്ങിനെ പൊട്ടിക്കും എന്നുള്ളതായി അടുത്ത വെലുവിളി .. നിസ്സഹായനായി ആ കരിക്കിന്റെ മുന്നിൽ വീണ്ടും കുറേ നേരം ... എന്തിനാണ് ദൈവമേ തേങ്ങയ്ക്ക് ഇത്രയും കട്ടിയുള്ള തോട് കൊടുത്തത് എന്നു ചിന്ദീച്ച് പോയ നിമിഷം.. പിന്നെ മതിലിൽ ഇടിച്ച് പൊട്ടിച്ചപ്പോൾ അതിനുള്ളിലെ വെള്ളവും നഷ്ടമായ് ... അതു അകഴിച്ച അയാൾ വീണ്ടും ഉറങ്ങാൻ കിടന്നു ,,, വൈകും നേരം ആയപ്പോൾ കുളിച്ച് അടുത്തുള്ള അമ്പലത്തിലേക്ക് യാത്രയായ് .. ശ്രീകോവിലിനു മുന്നിലെ ആൽ ചുവട്ടിൽ ഇരുന്നു ഭഗവാനോട് സങ്കടങ്ങൾ ഓരോന്നായ് അയാൾ അക്കമിട്ട് നിരത്തി ... അതിനിടയിൽ അയാളുടെ കണ്ണുകൾ ആ കാഴ്ച കണ്ടു ഉച്ചയ്ക്കും രാത്രിയിലും അന്നദാനം എന്ന ബോഡ് പിന്നെ ഒന്നും ആലോചിച്ചില്ല അവിടെ ചെന്ന് തിരക്കി മണി ആറ് ആയൊള്ളൂ ഇനിയും നീണ്ട ഒരു മണിക്കൂർ അയാളെ സമ്പത്തിച്ചിടത്തോളം അത് ഒരു നീണ്ട സമയമാണ് ... ആ കാത്തിരിപ്പിൽ അയാളുടെ മുന്നിലെ ശ്രീകോവിലിലെ വഞ്ചിയിൽ എത്രയോ പേർ പൈസ ഇട്ടു മടങ്ങി .... ദൈവത്തിന് എന്തിനാ പൈസ .::..: ദൈവം ജയിച്ചു ആ മനുഷ്യൻറ വിശപ്പ് തോറ്റു .സമയം ഏഴ് ആകുന്നു അയാൾ ക്യൂവിൽ നേരത്തേ സ്ഥാനം പിടിച്ചു എങ്കിലും അൽപം കൂടി മുന്നിലേക്ക് കയറി നിൽക്കാൻ അവിടുത്തെ ഒരാൾപറഞ്ഞു അയാൾ മുന്നിലേക്ക് കയറി നിന്നു ചോറു വാങ്ങി ആർത്തിയോടെ അയാൾ കഴിച്ചു ..അതിനിടയിൽ ആ കാഴ്ച ആ യാളെ വല്ലാതെ വേദനിപ്പിച്ചു ഒരാൾക്ക് ചോറ് കിട്ടിയില്ല അയാൾ വിളമ്പുന്ന ചേട്ടനോട് അൽപം എങ്കിലും ഉണ്ടോ എന്ന് തിരക്കുന്നു ഇനി നാളെ ഉള്ളൂ എന്ന് മറുപടിയും .. അയാൾ ഒരു യാചകനായിരുന്നു അൽപം അച്ചാറും ഒരു ഗ്ലാസ് വെള്ളവും കുടിച്ച് എല്ലാവരേയും ഒന്ന് നോക്കിയിട്ട് ആ യാചകൻ പുറത്തേക്ക് നടന്ന് അകന്നു .... ആഹാരം കഴിച്ച് വെളിയിലേക്ക് ഇറങ്ങിയ അയാളുടെ മനസ്സ് വിഷമത്തിലായിരുന്നു താൽ വന്നില്ലങ്കിൽ അയാൾക്ക് ചോറു കിട്ടുമായിരുന്നു ആ വിശപ്പിന്റെ ഉത്തര വാതി താനാണന്ന് അയാൾ വിശ്വസിച്ചു ...... അത് മനസ്സിനെ അലട്ടുന്നതിനിടയിൽ അയാളുടെ ഫോണിൽ ബെൽ മുഴങ്ങി ഒരു മെസ്സേജ് "നാളെ രാവിലെ തന്നെ ജോയിൻ ചെയ്യണം; " പുതിയ പ്രതീക്ഷകളുമായി അയാൾ അല്ല "ഞാൽ " റൂമിലേക്ക് നടന്ന് അടുത്തു !!!

By: 
Pramod Puthuvassery
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo