Slider

പ്രണയം

0

Image may contain: 3 people, people smiling, selfie and closeup

അത് അപ്രതീക്ഷിതമായിരുന്നു.. inbox ൽ Rahul ന്റെ ഒരു 'ഹലോ '
"ഇയാളുടെ കഥ നന്നായിട്ടുണ്ട്. അതി മനോഹരം "
"നന്ദി" ഞാൻ പറഞ്ഞു.
ആ വാക്കുകളിൽ ആ സംസാരം ഒതുക്കണമെന്നുണ്ടായിരുന്നു എനിക്ക്. ഒരു ഭർത്തൃമതിയും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ ഞാൻ
ഒരു പക്ഷേ കണ്ടു പരിചയം പോലും ശരിക്കില്ലാത്ത ഒരാളോട് എന്തു പറയാൻ. അന്നു ആ വാക്കുകളിൽ ഒതുങ്ങി സംസാരം.
പിറ്റെന്ന് കാലത്തു ശുഭദിനം നേർന്നു കൊണ്ട് Rahul ന്റെ സന്ദേശം വന്നു. തിരിച്ചു ശുഭദിനം നേരണ്ടത് സാമാന്യ മര്യാദ ആയിരുന്നത് കൊണ്ട് ഞാനും തിരികെ പറഞ്ഞു. പക്ഷേ അത് തുടക്കമായിരുന്നു.
കുശലാന്വോഷണവും പൊതു സംഭാഷണവും മണിക്കുറുകൾ നീണ്ടു.. ഒരെ കാഴ്ച്ചപാടുകൾ... അയാളെ എന്നിലേക്ക് ആകർഷിച്ചു.
അപ്പോഴും അറിയില്ല എന്ത് സ്ഥാനമാണ് മനസ്സിൽ എന്ന്. പ്രണയമാവാൻ ........ ഒരിക്കലും അതാവരുതെ എന്ന് പ്രാർത്ഥന. അവന്റെ സംഭാഷണങ്ങൾ എനിക്ക് ഒരുപാട് ഇഷ്ടവും ആശ്വാസവും ആയിരുന്നു.
ഒരിക്കൽ അവൻ എന്നോട് പറഞ്ഞു എനിക്ക് നിന്നോട് പ്രണയമാണ് എന്ന്.. 
ദേഷ്യം തോന്നിയില്ല അയാളോട് എനിക്ക് സങ്കടമായിരുന്നു മനസ്സിൽ.
എന്റെ സംഭാഷണവും ആളുടെ ചിന്തക്ക് പ്രേരണയായി എന്ന തോന്നൽ. സ്നേഹപൂർവ്വം ഞാൻ ആളെ വിലക്കി."ഞാൻ പോകുന്നു Rahul .നിങ്ങളുടെ സ്നേഹം ആത്മാർത്ഥമായിരിക്കാം ..പക്ഷേ എന്നെ വിട്ടേക്കു Rahul.. നീ എന്നെ എന്തിന് തിരഞ്ഞെടുത്തു.. അതറിയില്ല. ഞാൻ സുന്ദരി അല്ല. ഒരു പക്ഷേ എന്റെ സംഭാഷണമാവാം അത് നിങ്ങളിൽ തോന്നിപ്പിച്ചത് ....ഞാൻ നിങ്ങളെ ഇഷ്ടപ്പെടുന്നു ഒരു പാട്. ആ ഇഷ്ടത്തിന് എന്ത് നിറം കൊടുക്കണം അത് എനിക്കറിയില്ല. പക്ഷേ ഈ ജീവിതം അത് ഞാൻ ഒരാൾക്ക് സമർപ്പിച്ചതാണ്.അത് അദ് ദേഹത്തിന് മാത്രം."
വിവാഹിതർക്കും മനസ്സുകൾ ചഞ്ചലപ്പെടാം എപ്പോൾ വേണമെങ്കിലും ...... പക്ഷേ ഒരിക്കലും കൈവിട്ടു കളയരുത് ആ മനസ്സിനെ.....
അല്ലെ...അങ്ങനെയല്ലെ വേണ്ടത്..... നിങ്ങൾ പറയൂ.......
സ്നേഹപൂർവം രശ്മി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo