Slider

കാത്തിരിപ്പ് (മിനിക്കഥ )

0


ഞാനും അവളും തമ്മിൽ ഒരിക്കലും പിരിയാത്തവണ്ണമുള്ള പ്രണയമായിരുന്നു. രണ്ടു പേരും സമൂഹത്തിൽ താഴെക്കിടയിൽ ഉള്ളവരായതുകൊണ്ട് നമ്മുടെ പ്രണയത്തെ ആരും എതിർത്തിരുന്നില്ല. താഴെക്കിടയിൽ എന്ന് പറയുമ്പോൾ സാമ്പത്തികമായും ജാതിപരമായും താഴെക്കിടയിൽ ആയിരുന്നു. എന്നാലും അവളും ഒത്തുള്ള ഒരു ജീവിതം ഉണ്ടെങ്കിൽ അത് ഇ ലോകം മുഴുവൻ വെട്ടി പിടിച്ചു കൊണ്ടായിരിക്കണുമെന്നെനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ ഞാൻ പണം കായ്ക്കുന്ന മരവും തേടി ഗൾഫിലേക്ക് തിരിച്ചു. പോകുന്നതിനു മുന്നേ അവളോട്‌ ഞാൻ പറഞ്ഞിരുന്നു, ഞാൻ വരും ഒരു കോടിശ്വരനായി നീ "കാത്തിരിക്കണും".
ഗൾഫിൽ എത്തിയ എനിക്ക് തുടക്കത്തിലേ മനസ്സിലായി ഇവിടെ പണം കായ്ക്കുന്ന മരമൊന്നും ഇല്ലന്ന്. എന്നാലും വിട്ടുകൊടുക്കാൻ മനസ്സില്ലായിരുന്നു കാത്തിരിക്കുന്നവൾക്കുവേണ്ടി ഒരു വർഷത്തോളം എല്ലുമുറിയെ പണിയെടുത്തു. 1, 2, 3, 4 കൊല്ലങ്ങൾ വളരെ വേഗം കടന്നു പോയി. അതിനോടൊപ്പമുള്ള എന്റെ വളർച്ചയും വളരെ വേഗത്തിൽ ആയിരുന്നു. ജാതിപരമായി താഴെക്കിടയിൽ ഉള്ളവനാണ് ഞാനെന്നുള്ള ചിന്ത പുലർത്തിയിരുന്നവരെല്ലാം അത് മറന്നു വളരെ വേഗം എന്നോട് അടുത്തു. പുതിയ പുതിയ അതിഥികളുടെ കടന്നു വരവിൽ ഞാൻ "കാത്തിരിക്കുന്നവളെ" മറന്നു കഴിഞ്ഞിരുന്നു.
"രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ..
മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ ".......എന്ന് പറഞ്ഞത് പോലെ സമ്പന്നതയുടെ കൊടുമുടിയിൽ നിന്നും പഴയ ചേരി ജീവിതത്തിലേക്ക് എന്റെ വീഴ്ചയും പെട്ടന്നായിരുന്നു. താഴെത്തട്ടിൽ എത്തിയതോടു കൂടി എന്നിൽ അയിത്തം കണ്ട് കൂടെയുണ്ടായിരുന്നവരെല്ലാം അറപ്പോടു കൂടി എന്നിൽ നിന്നും അകന്നു പോയി. ഇപ്പൊ എനിക്ക് എന്നെ "കാത്തിരിക്കുന്നവളുടെ" ഓർമ്മകൾ വന്നു തുടങ്ങി. ഇ ഒറ്റപ്പെടലിൽ അവളെ കണേണും എന്ന് തോന്നി. അങ്ങനെ ഞാൻ കുറ്റബോധത്തോടെ അവളുടെ വീട്ടിൽ എത്തി.പാവം അവൾ അപ്പോഴും "കാത്തിരിക്കുകയായിരുന്നു". നിറഞ്ഞ കണ്ണുകളോട് കൂടി ഞാൻ ആ സത്യം മനസ്സിലാക്കി "ഇപ്പൊ എന്നെയല്ല അവൾ കാത്തിരിക്കുന്നത് അവളുടെ രണ്ടു കുട്ടികളുടെ അച്ഛനായ പ്രവാസിയായ സ്വന്തം ഭർത്താവിനെയാന്നുള്ള സത്യം"......
ഡിനുരാജ് വാമനപുരം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo