
നാലാം തിയതി ശനിയാഴ്ച, നാലേമുക്കാലിന് മൊബൈലിൽ "ണിം" സൗണ്ട്.
എടുത്തു നോക്കി,
" Your Salary is credited in your account - available balance is 34500 " ..
ആകപ്പാടെ ഒരു ഉണർവ്..
അഞ്ചരക്ക് ഓഫീസ് വിട്ടു പുറത്തു വന്ന ഉടനെ മുമ്പിലുള്ള ATM ൽ നിന്നും കുറച്ചു രൂപ എടുത്തു പേഴ്സിൽ വച്ചു. മനസിൽ ഒരു സന്തോഷം...
ബൈക്ക് പാർക്ക് ചെയ്തിരുന്ന മരത്തിന്റെ ചുവട്ടിലെത്തി.
അവിടെ കൃഷ്ണന്റെ അമ്പലത്തിന്റെ നേർച്ച കുറ്റി ഉണ്ട്.
ശമ്പളം കിട്ടിയാൽ ആദ്യം ഭഗവാന് നേർച്ചയിടും..
പതിവ് തെറ്റിച്ചില്ല... നേർച്ച കുറ്റിയിൽ പത്തു രൂപ നിക്ഷേപിച്ചു..
എന്നിട്ടു പതിവ് പ്രാർത്ഥനയും..
അവിടെ കൃഷ്ണന്റെ അമ്പലത്തിന്റെ നേർച്ച കുറ്റി ഉണ്ട്.
ശമ്പളം കിട്ടിയാൽ ആദ്യം ഭഗവാന് നേർച്ചയിടും..
പതിവ് തെറ്റിച്ചില്ല... നേർച്ച കുറ്റിയിൽ പത്തു രൂപ നിക്ഷേപിച്ചു..
എന്നിട്ടു പതിവ് പ്രാർത്ഥനയും..
' മാസാവസാനം വരെ മുട്ടില്ലാണ്ട് എത്തിച്ചേക്കണേ കൃഷ്ണാ" - നേർച്ചക്കുറ്റിയിൽ വരച്ചിരുന്ന കൃഷ്ണന്റെ ചിത്രം സമ്മതിച്ച മട്ടിൽ പുല്ലാങ്കുഴൽ വായിച്ചു കൊണ്ടിരുന്നു..
പോകാനായി തിരിഞ്ഞപ്പോൾ മുമ്പിൽ നീട്ടിപ്പിടിച്ച രണ്ടു കൈകൾ -
പതിവായി അവിടെ തമ്പടിച്ചിട്ടുള്ള ഒരു ഭിക്ഷക്കാരനാണ്. പലപ്പോഴും വിചാരിക്കാറുണ്ട് എന്തെങ്കിലും കൊടുക്കണം എന്ന്.
പതിവായി അവിടെ തമ്പടിച്ചിട്ടുള്ള ഒരു ഭിക്ഷക്കാരനാണ്. പലപ്പോഴും വിചാരിക്കാറുണ്ട് എന്തെങ്കിലും കൊടുക്കണം എന്ന്.
ഇനി താമസിപ്പിക്കേണ്ട, പേഴ്സ് എടുത്തു ചില്ലറക്കായി തിരഞ്ഞു. ഏറ്റവും ചെറിയ നോട്ട് അമ്പതിന്റെ ആണ് പഴ്സിൽ.. ഇത്രേം കൊടുക്കണോ.....
" ചില്ലറയുണ്ടോ അമ്പതിന് -"
ഭിക്ഷക്കാരൻ മുൻവശത്തെ പല്ലു കൊഴിഞ്ഞ മോണ കാട്ടി വെറുതെ ചിരിച്ചു എന്നിട്ട് കണ്ണടച്ച് കാണിച്ചു.
മനസില്ലാ മനസോടെ അമ്പതു രൂപ അയാളുടെ കയ്യിലേക്കിട്ടു കൊടുത്തിട്ടു ബൈക്ക് സ്റ്റാർ്റ്റാക്കി വീട്ടിലേക്ക്..
രാത്രി കിടക്കാൻ നേരം വീട്ടിലെ ധനമന്ത്രി അടുത്ത മാസത്തേക്കുള്ള ധനാഭ്യർത്ഥന ചർച്ചയ്ക്കു തുടക്കം ഇട്ടു..
വാടക - മൂവായിരം
സ്കൂൾ ഫീസ് - മൂവായിത്തീ മുന്നൂറ്
സ്കൂൾ ഫീസ് - മൂവായിത്തീ മുന്നൂറ്
പിന്നെ
കരണ്ടു ബില്ല്, ഫോൺ ബില്ല്, കേബിൾ ബില്ല്, പാൽക്കാരന്റെ കാശ്, ചിട്ടി കാശ്i
എല്ലാം കൂട്ടി നോക്കിയപ്പോൾ - പതിനാറായിരത്തി എഴുന്നൂറ്.
കരണ്ടു ബില്ല്, ഫോൺ ബില്ല്, കേബിൾ ബില്ല്, പാൽക്കാരന്റെ കാശ്, ചിട്ടി കാശ്i
എല്ലാം കൂട്ടി നോക്കിയപ്പോൾ - പതിനാറായിരത്തി എഴുന്നൂറ്.
വീട്ടിലേക്ക് വാങ്ങേണ്ട പലചരക്കും പച്ചക്കറിയും പിന്നെ ആഴ്ചയിൽ ഒരിക്കൽ വാങ്ങാറുള്ള മീനും … പിന്നങ്ങനെ പലതും ബാക്കി.
നെഞ്ചും തിരുമ്മി കിടന്നപ്പോൾ ഉറങ്ങിയത് അറിഞ്ഞില്ല..
അടുത്ത ദിവസം ഞായർ -
കുടുംബവുമായി വൈകിട്ട് സൂപ്പർ മാർക്കറ്റിൽ എത്തി. ഭാര്യ കടലാസ് കൊണ്ട് ഉണ്ടാക്കിയ ഒരു റിബ്ബൺ എടുത്തു കൈയിൽ തന്നു. ഏകദേശം ഒരു മീറ്റർ നീളം. അതിൽ കുനു കുനെ എന്തോ എഴുതിയിരിക്കുന്നു...
കുടുംബവുമായി വൈകിട്ട് സൂപ്പർ മാർക്കറ്റിൽ എത്തി. ഭാര്യ കടലാസ് കൊണ്ട് ഉണ്ടാക്കിയ ഒരു റിബ്ബൺ എടുത്തു കൈയിൽ തന്നു. ഏകദേശം ഒരു മീറ്റർ നീളം. അതിൽ കുനു കുനെ എന്തോ എഴുതിയിരിക്കുന്നു...
"ദേ ഇത് വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റാ ഒന്ന് ഹെല്പ് ചെയ്യുമോ"
ഒരു ട്രോളി ഉരുട്ടികൊണ്ട് അവളുടെ പുറകെ നടന്നു..
ഒരു ട്രോളി ഉരുട്ടികൊണ്ട് അവളുടെ പുറകെ നടന്നു..
ഓരോ റാക്കിലെത്തുമ്പോളും അവൾ ലിസ്റ്റ് നോക്കി സാധനങ്ങൾ എടുത്തു ട്രോളിയിൽ വെക്കും, ചിലപ്പോൾ ലിസ്റ്റിൽ ഇല്ലാത്തതും.
കുറച്ചു കഴിഞ്ഞപ്പോൾ ബോറടിച്ചു തുടങ്ങി, ഡ്രോളി തള്ളേണ്ട ചുമതല കുട്ടികളെ ഏല്പിച്ചിട്ടു ബാത്റൂമിലേക്കെന്നു പറഞ്ഞു മുങ്ങി.
ഷോപ്പിന്റെ ഒരു മൂലയിൽ ഇരുന്നു ഫേസ് ബുക്കിൽ തിരച്ചിൽ തുടങ്ങി.
പിന്നെയും അര മണിക്കൂർ കഴിഞ്ഞപ്പോൾ ഭാര്യയുടെ മിസ്ഡ് കാൾ, ഷോപ്പിംഗ് കഴിഞ്ഞിട്ടുണ്ടാവണം, ഞാൻ ക്യാഷ് കൗണ്ടറിലെത്തി രണ്ടു ട്രോളി നിറയെ സാധനങ്ങൾ, ചങ്കൊന്ന് പിടച്ചു - ഉള്ള കാശ് തികയാതെ വരുമോ
സാധനങ്ങൾ എടുത്തു ബില്ല് ഇട്ടു കൊണ്ടിരിക്കുമ്പോൾ ശ്രദ്ധിച്ചു 'ഹാർപിക്
ടോയ്ലറ്റ് ക്ലീനർ ആറു കുപ്പി ഇരിക്കുന്നു - ഭാര്യയോട് ചോദിച്ചു
ടോയ്ലറ്റ് ക്ലീനർ ആറു കുപ്പി ഇരിക്കുന്നു - ഭാര്യയോട് ചോദിച്ചു
"ഇതെന്താ ഒന്നെടുത്താൽ അഞ്ചു കുപ്പി ഫ്രീയാ.."
"ഒന്ന് പോ അവിടുന്ന്, ബാത്റൂമെല്ലാം എപ്പോളും ക്ലീൻ ആയിരിക്കണം
അബ്ബാസ് എങ്ങാനും വന്നാലോ"
അബ്ബാസ് എങ്ങാനും വന്നാലോ"
"ഏത് അബ്ബാസ് "
മറുപടിക്കു പകരം അവൾ ഹാർപ്പിക്കിന്റെ ഒരു പരസ്യ ബോർഡ് കാണിച്ചു തന്നു - അതിൽ ഒരു മീശയില്ലാത്ത ചെക്കൻ ആരാന്റെ ബാത്റൂമിലേക്കെത്തി നോക്കുന്നു...
ഇവനെന്തിനാ നമ്മുടെ കക്കൂസ് കാണാൻ വരുന്നത് ?.. ഇത്രേം ഹാർപ്പിക്കിട്ടു കഴുകിയാൽ സെപ്റ്റി ടാങ്ക് വരെ ദ്രവിച്ചു പോകുമല്ലോ ഈശ്വരാ..
ചോദ്യം ഇഷ്ടപെടാത്ത കൊണ്ടായിരിക്കാം അവൾ അവിടുന്ന് മാറി പോയി.
ഒരു മാസത്തെ സ്റ്റേഷനറി മാത്രം -ഒമ്പതിനായിരത്തി അഞ്ഞൂറ് രൂപ അമ്പതു പൈസ...
ഒരു മാസത്തെ സ്റ്റേഷനറി മാത്രം -ഒമ്പതിനായിരത്തി അഞ്ഞൂറ് രൂപ അമ്പതു പൈസ...
പിന്നെയും മാസം നെടു നീളത്തിൽ ബാക്കി,..
അതിനിടയിൽ ഒന്ന് രണ്ടു കല്യാണം,
ഒഴിവാക്കാൻ പറ്റാത്ത ഒരു ബര്ത്ഡേ,
ഒരു മരണം പിന്നെ
ഒരു പാല് കാച്ചും..
ഒഴിവാക്കാൻ പറ്റാത്ത ഒരു ബര്ത്ഡേ,
ഒരു മരണം പിന്നെ
ഒരു പാല് കാച്ചും..
മാസ ബജറ്റ് കമ്പ്ലീറ്റ് ഔട്ട്....
ഇന്ന് വീണ്ടും നാലാം തിയതി,
സമയം വൈകിട്ട് അഞ്ചര,
സമയം വൈകിട്ട് അഞ്ചര,
സാലറി ക്രെഡിറ്റെഡ് എന്ന മെസ്സേജ് വരാൻ കാത്തിരിക്കുന്നു...
ഇത് വരെ വന്നില്ല.
ശമ്പളം ഇട്ടോ ഇല്ലയോ എന്ന് മുംബയിലെ ഹെഡ് ഓഫീസിൽ വിളിച്ചു ചോദിക്കാനും പറ്റില്ല .
മടിച്ചു മടിച്ചു ബൈക്ക് വച്ചിരുന്ന മരത്തണലിൽ എത്തി..
നേർച്ചക്കുറ്റിയിലെ കൃഷ്ണൻ ചിരിച്ചു കൊണ്ട് പുല്ലാങ്കുഴൽ വായിക്കുന്നു..
നേർച്ചക്കുറ്റിയിലെ കൃഷ്ണൻ ചിരിച്ചു കൊണ്ട് പുല്ലാങ്കുഴൽ വായിക്കുന്നു..
ബൈക്ക് സ്റ്റാർട്ടാക്കാൻ നോക്കിയപ്പോൾ ആണ് ഓർത്തത്.. ഇന്ന് പെട്രോൾ അടിക്കണം. പേഴ്സ് എടുത്തു നോക്കി ഇന്നലെ ഇരുന്നൂറു രൂപ വച്ചിരിന്നതാ.
പഴ്സ് ശൂന്യം, അപ്പോഴാണ് രാവിലെ വാട്സ്ആപ്പിൽ ഗുഡ് മോർണിംഗ് മെസ്സേജ് അയോച്ചോണ്ടിരുന്നപ്പോൾ ഒരശരീരി കേട്ടത് ഓര്മ വന്നത്..
" ദേ.. പച്ചക്കറി തീർന്നു, നിങ്ങടെ പേഴ്സിൽ നിന്നും പൈസ എടുത്തോട്ടെ"
മൊബൈലിൽ ശ്രദ്ധിച്ചോണ്ടിരുന്ന താൻ എന്തെകിലും പറഞ്ഞായിരുന്നോ...
ഓ ഇനി അത് ആലോച്ചിട്ടെന്തു കാര്യം..
ബൈക്കിൽ പെട്രോൾ അടിക്കണം വീട്ടിലെത്താൻ...
ഓഫീസു പൂട്ടി എല്ലാവരും വീട്ടിൽ പോയി, അല്ലെങ്കിൽ ആരോടെങ്കിലും ചോദിക്കാമായിരുന്നു.
ATM ൽ ബാലൻസ് തൊണ്ണൂറ്റൊമ്പതു രൂപ അമ്പതു പൈസ...
( നൂറിൽ താഴെ ഉള്ള സംഖ്യ ATM ൽ കിട്ടില്ല )
( നൂറിൽ താഴെ ഉള്ള സംഖ്യ ATM ൽ കിട്ടില്ല )
നേർച്ച കുറ്റിയിലെ കൃഷ്ണനോട് മനസാ കടം ചോദിച്ചു.. ..
"ന്റെ കൃഷ്ണാ പറ്റുമെങ്കി ഒരു നൂറു രൂപ കടം താ.. വീട്ടിലെത്തണ്ടേ.." പ്രതീക്ഷയൊന്നുമില്ല .. എങ്കിലും വേറെ എന്ത് ചെയ്യാൻ...
കണ്ണ് തുറന്നു നോക്കിയപ്പോൾ മുമ്പിൽ ഒരു ശോഷിച്ച കൈ..
അതിൽ നൂറു രൂപ..
അത് എന്റെ കൈയിൽ തിരുകിയിട്ട് ആ ഭിക്ഷക്കാരൻ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു കൊണ്ട് നടന്നകന്നു. ......
By
Saji M Mathews.
21/07/17
Saji M Mathews.
21/07/17
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക