Slider

ഞാൻ ഉപകാരമില്ലാത്ത വിളക്ക്.... നിങ്ങളോ

0


ഞാൻ വിളക്കാണെന്നു വിളിച്ചു പറയുന്ന ആൾക്കൂട്ടത്തിൻ ആരവം കേട്ടു നിവർന്ന് തന്നെ ഞാൻ നിന്നു.... ഒരുപാട് പേർക്ക് വെളിച്ചം കാട്ടുന്ന ആ ധന്യമുഹൂർത്തങ്ങളും അവരുടെ നന്ദി നിറഞ്ഞ നയനങ്ങളും മാത്രമായിരുന്നു എന്റെ മനസ്സിൽ.... എന്നെ വാങ്ങാൻ വരുന്ന ആളുകളുടെ തിരക്കുകളും എനിക്ക് നേരെ നീണ്ടപ്പെടുന്ന കരങ്ങളും കാത്ത് സ്വയമെരിഞ്ഞു വെളിച്ചമാകുവാൻ വേണ്ടി ഞാൻ കാത്തിരുന്നു... എന്റെ അടുക്കൽ വരുന്നവർ എന്നെ നോക്കി മനോഹരം എന്ന് പറഞ്ഞു അത്ഭുതം കൂറുന്നത് കാണുമ്പോൾ ഞാൻ ഉറപ്പിക്കും എന്നെ തീർച്ചയായും ഇവർ വാങ്ങും... പക്ഷേ അവർ എന്നെ വാങ്ങാതെ അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്ന വില കുറഞ്ഞ ഓട്ടു വിളക്കുകൾ വാങ്ങി പോകുമ്പോൾ എന്റെ മനസ്സ് നിരാശ തേടാൻ ആരംഭിച്ചിരുന്നു.... ഇത്രക്ക് മനോഹരം ആയിട്ടും അന്ധകാരത്തിൽ മുങ്ങി കഴിയുന്ന ഈ ജനങ്ങൾ എന്നെ വാങ്ങാത്തത് എന്താണ് എന്ന് ഞാൻ അത്ഭുതത്തോട് കൂടി ചിന്തിച്ചു... ഒടുവിൽ ഞാൻ നേരെ മുന്നിലുള്ള അതുവരെ നോക്കാതിരുന്ന നിലക്കണ്ണാടിയിൽ എന്നെ തന്നെ നോക്കി സ്വയം പരിശോധിച്ചപ്പോൾ ആണ് ഞാനറിഞ്ഞത്... ഞാനെന്ന വിളക്ക് തടിയിൽ കൊത്തി വെയ്ക്കപ്പെട്ടിട്ടുള്ളതാണ് എന്നത്... തടിയിൽ കൊത്തി വെയ്ക്കപ്പെട്ട വിളക്ക് എത്ര മനോഹരം ആണെങ്കിലും അലങ്കാരം മാത്രമേ ആകുന്നുള്ളൂ എന്നതും ഉപകാരം ആകുന്നില്ല എന്നതും ഞാൻ തിരിച്ചറിഞ്ഞു.... ഞാനാദ്യം ചെയ്യാൻ ആഗ്രഹിച്ചത് ഉയരത്തിൽ നിന്ന് താഴെ വീഴുവാനാണ് കാരണം അപ്പോൾ ഞാൻ പാഴ്വസ്തു ആകും... പിന്നീട് എന്നെ വിറകിന് മാത്രമേ ഉപയോഗിക്കൂ... അതുവഴി വെളിച്ചമോ അല്ലെങ്കിൽ ആഹാരം പാകം ചെയ്യാനോ എന്നെക്കൊണ്ട് സാധിക്കും....
എന്നെപ്പോലെ തന്നെ ഒരുപാട് പേർ ഇന്നീ സമൂഹത്തിൽ ഉണ്ട്... ചുറ്റുമുയരുന്ന പുകഴ്ത്തലുകൾ നിറഞ്ഞ വാക്കുകൾ കേട്ട് അഹങ്കാരത്തോടെ തലയുയർത്തി നിൽക്കുന്നവർ... അവരും സ്വയം ഉള്ളിലേക്ക് ഒന്ന് നോക്കിയിരുന്നെങ്കിൽ ഒരുപക്ഷേ അന്ധതയിൽ തപ്പിത്തടയുന്ന വിശക്കുന്ന ജനങ്ങൾക്ക് അവരെ കൊണ്ടും ഉപകാരമായേനെ...
ജയ്‌സൺ ജോർജ്ജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo