Slider

സ്നേഹത്തണൽ

0
Image may contain: 1 person

കല്യാണത്തലേന്നു മുതൽ നല്ല പനിയായിരുന്നവൾക്ക്...മുഹൂർത്തത്തിനു മുന്നെ ആ തിരക്കിനിടയിലും അമ്മ വന്നൊന്നു നെറ്റിയിൽ തൊട്ടു നോക്കുമ്പൊ അറിയാതവളുടെ കൺ നിറഞ്ഞു.പുതിയ ഒരു പറിച്ചു നടൽ ചെടികളെപ്പോലെ അവളെയുമൊന്നു ക്ഷീണിപ്പിച്ചിരുന്നു..പുതിയ വീടും ആൾക്കാരുമെങ്ങനെയായിരിക്കുമെന്ന ഭയവും പുതിയ വീട്ടിൽ ചെന്നാൽ നിന്റെ നോൺസ്റ്റോപ് സംസാരൊക്കെ കുറയ്ക്കേണമെന്ന അമ്മയുടെ ഉപദേശമൊക്കെ അവളുടെ പേടിക്കും പനി കൂടാനും കാരണമായി..പെണ്ണിന്റെ ജീവിതം അങ്ങിനെയല്ലേ..ഒരു നാൾ സ്വന്തമായതൊക്കെ ഉപേക്ഷിച്ച് വേറൊരു മണ്ണിൽ വേരോടേണ്ടവൾ..മറ്റുള്ളവരുടെ ഇഷ്ടത്തിന് സ്വന്തം ആഗ്രഹങ്ങളെ ക്രമീകരിക്കേണ്ടവൾ..
അവളൊരുങ്ങുന്നിടത്തേയ്ക്ക് പനിയുടെ ഗുളികയുമായമ്മ വന്നു...താനിന്നു ഈ വീട്ടിൽ നിന്നു പോകേണ്ടവളാണെന്ന ചിന്ത അവളിലെ അസ്വസ്ഥതത ഇരട്ടിപ്പിച്ചു..തലയിൽ ചൂടിയ പൂക്കളും പട്ടുസാരിയുടെ ഭാരവുമില്ലാതെ ഒന്ന് പുതച്ചു മൂടിപ്പുതച്ചുറങ്ങാനപ്പോഴവൾക്ക് ആശതോന്നി..
പെട്ടെന്നിറങ്ങൂ മുഹൂർത്തായീന്നു അച്ഛന്റെ ശബ്‌ദം...ഗുളികയുടെ ബലത്തിൽ താലികെട്ടും ഫോട്ടോ..വീഡിയോ ഷൂട്ടും കഴിഞ്ഞു...സദ്യക്കൊന്നും രുചി തോന്നീല..വായ വല്ലാത്ത കയ്പാരുന്നു..ചെക്കൻ വീട്ടുകാരുടെ കൂടെ ഇരുന്നു എങ്ങനെയോ കഴിച്ചെന്നു വരുത്തിയവൾ.
അവിടെ വീട്ടിൽ കയറേണ്ടതു മൂന്നരയ്ക്കാ ..വേഗം റെഡിയായ്ക്കോന്നാരോ പറയുന്നതു കേട്ടു..സാരിമാറി റെഡിയായിറങ്ങാൻ നിൽക്കുമ്പൊ ഒരു ഗുളിക കൂടി കുടിക്കൂ മോളെ ..പിന്നെയും പനിവന്നല്ലോന്ന് പറഞ്ഞോണ്ടമ്മ വന്നു..ക്ഷീണം മാറട്ടെ അവളൊന്നും കഴിച്ചിട്ടുണ്ടാകില്ലാന്ന് പറഞ്ഞ് ഒരു ഗ്ലാസ് നിറയെ ഉപ്പിട്ട കഞ്ഞി വെള്ളവുമുണ്ടാരുന്നു..കുടിച്ച് ഗ്ലാസ് തിരികെ കൊടുക്കുമ്പൊ അവളമ്മയുടെ മുഖത്തേക്ക് നോക്കിയില്ല...
എന്നാലും വീട്ടിന്നിറങ്ങുമ്പൊ അവൾക്ക് വല്ലാതെ കരച്ചില് വന്നു..തടയാൻ ശ്രമിച്ചിട്ടും..
കാറിലിരുന്നും അവൾ കണ്ണു തുടച്ചപ്പൊ ഭർത്താവും മുംബൈയിൽ നിന്നു വന്ന പെങ്ങളും ഹിന്ദിയിൽ സംസാരിക്കുകയായിരുന്നു..(കരഞ്ഞതിനവളെ കളിയാക്കുകയായിരുന്നു രണ്ടു പേരും..)ആ സങ്കടത്തിടയിലും അവൾക്ക് ഉള്ളിൽ ചിരി പൊട്ടി....(തനിക്ക് ഹിന്ദി അറിയാമെന്നവർക്കറിയില്ലല്ലോ)..
പുതിയ വീട്ടിൽ നിലവിളക്ക് കൈയ്യിൽ തന്ന് കൈ പിടിച്ച് പുതിയ അമ്മ അവളെ സ്വീകരിച്ചു..തലയിലരിയിട്ടനുഗ്രവും..വീട്ടിൽ നിന്ന് വന്ന അതിഥികളുടെ തിരിച്ചു പോക്കും കഴിഞ്ഞ് ആ വലിയ അടുക്കളയുടെ മൂലയിലവളൊതുങ്ങി നിന്നു..ചുറ്റും പരിചയമില്ലാത്ത മുഖങ്ങൾ..അതിനിടയിൽ പട്ടുസാരിയിൽ നിന്നും ഓറഞ്ച് നിറമുള്ള ഒരു കോട്ടൺ സാരിയിലേക്ക് മോചനം കിട്ടിയിരുന്നു...
അയൽവക്കത്തു നിന്നും പരിചയപ്പെടാനാരൊക്കെയോ വന്നു..വല്ലാതെ ഒറ്റപ്പെട്ട പോലെ ..എല്ലാവരും തിരക്കിലായിരുന്നു.വീടോർമ്മ വന്നു..
പെട്ടെന്ന് മോളേ ഒറ്റക്കായിപ്പോയോ..ആ ഫോണെടുത്തൊന്ന് വീട്ടിൽ വിളിച്ചോളൂന്ന് ഒരു സ്ത്രീ..ഭർത്താവിന്റെ ഇളയമ്മയായിരുന്നവർ...ആരുമില്ലാത്തിടത്ത് ആരൊക്കെയോ ഉണ്ടെന്ന തോന്നൽ...കുറച്ചു സമയം അവരോട് സംസാരിക്കുമ്പൊ അവൾക്കു മനസ്സിലായി..തന്റെ ഭർത്താവ് ഏമ(മേമ=അമ്മയുടെ അനിയത്തി)എന്ന് വിളിക്കുന്ന അവർ തനിക്കും ആരൊക്കെയോ ആയിക്കഴിഞ്ഞൂന്ന്...
വീട്ടിൽ വിളിച്ചു...ഗുളിക കഴിക്കണേന്ന് അമ്മയുടെ ഓർമ്മപ്പെടുത്തൽ..
ഫോൺ വെച്ചപ്പോ അമ്മായിയമ്മ അടുത്തു വന്നു.. അമ്മയുടെ ബെഡ്ഡിൽപോയി മോളു കുറച്ചു കിടന്നോളൂന്ന്.. അവൾക്ക് വല്യ ആശ്വാസം തോന്നി..കട്ടിലിൽ കയറി കിടന്നു ..മെയ് മാസത്തിലെ ആ ചൂടിലും അവൾക്ക് തണുക്കാൻ തുടങ്ങി..ആരോ ഒരു ഗുളിക കൂടി കഴിക്കാൻ കോടുത്തു.. അറിയാതെകണ്ണുകളടഞ്ഞു പോയി...
കൺതുറക്കുമ്പൊ സന്ധ്യയായിരുന്നു..അപ്പൊ അവളൊരു പുതപ്പിലായിരുന്നു...ചൂടുള്ള ഒരമ്മപ്പുതപ്പിൽ..അവളെഴുന്നേൽക്കുന്നതും എന്തു പനിയാ എന്റെ മോൾക്കു പനിച്ചത് ദൈവേന്ന് പറഞ്ഞ് അടുത്തു നില്പുണ്ടായിരുന്നു അമ്മായിയമ്മ..അല്ല അമ്മ...അപരിചിതത്വം അലിഞ്ഞില്ലാതികുന്നതവളറിഞ്ഞു...ഇവിടെയും തനിക്കെല്ലാവരുമുണ്ടെന്ന് അവൾ മനസ്സിലാക്കി...
പനി കുറയാൻ പിന്നെയും ഒരാഴ്ചയെടുത്തു..ആ നാളുകളിലൊക്കെയും ഒരു പണിയും ചെയ്യിക്കാതെ ഭക്ഷണം വരെ മുറിയിൽ കൊണ്ട് തരുന്ന അമ്മ..
ഇന്നും കൂടെയുണ്ട്..(അവളുടെ ....
അല്ല ...എന്റെ അമ്മ..)...
അതിനിടയിൽ തലയിൽ വന്ന ഒരസുഖം അമ്മയെ ഇല്ലാതാക്കാനൊരു ശ്രമം നടത്തി..
പ്രാർത്ഥനയിലൂടെ ദൈവം തിരിച്ചു തന്നു അമ്മയെ..ഒരു ജൂലൈ മാസത്തിൽ പന്ത്രണ്ട് മണിക്കൂർ നീണ്ടു നിന്ന ശസ്ത്ര ക്രിയയിലൂടെ അമ്മ പിന്നെയും ജീവിതത്തിലേക്ക് ...
തീർച്ചയായും ഒരു പെൺകുട്ടിയുടെ ഭാഗ്യം തന്നെയാണ് ചെന്നു കേറുന്ന വീട്ടിൽ മോളായൊരു സ്ഥാനം കിട്ടുന്നത്..അപൂർവ്വം ചിലർക്ക് കിട്ടുന്ന ഭാഗ്യം..ദൈവാനുഗ്രഹം..
എന്തിനുമേതിനും താങ്ങായ് തണലായ് ഭർത്താവിന്റെ വീട്ടുകാർ കൂട്ടിനുണ്ടെന്നതാണ് സ്വന്തം വീട്ടിൽ നമ്മുടെ മാതാപിതാക്കൾക്കുളള അഭിമാനവും സന്തോഷവും..ശരിയല്ലേ??

By: Maya Dinesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo