Slider

പനി

0
Image may contain: 1 person, indoor

പനിക്കുണ്ടൊരു ഗന്ധം.
അച്ഛൻ കറുപ്പാണ്..അമ്മയും
മണ്ണിലും ചേറിലുംപണിയെടുത്തെന്റെ
വിശപ്പിന്റെ സ്വപ്നങ്ങൾക്ക് 
നിറം ചാർത്തിയവർ..
പനിച്ചൂടിൽ കുളിരുമ്പോഴറിയുന്നു
അരികെ അഛന്റെ ഗന്ധം. ...
പാടവരമ്പത്തെ ചേറിന്റെയും
ചോറിന്റെയും
സ്നേഹത്തിന്റെയും ഗന്ധം. ..
മകളേ നീയൊരു വെളുത്ത തൂവലായ്
വാനത്തേയ്ക്കു പറക്കുക
ആകാശം തൊട്ടു മേഘങ്ങളെ തഴുകി
മഴവില്ലിലൂഞ്ഞാലാടുക...
നാളെയെന്നതുനിനക്കുമാത്രം...
നീ പോവുക കണ്ണേയെന്നോതി
ഞാനും മടങ്ങിടാമെന്ന്...
സ്വർഗവാതിൽചാരി
മറഞ്ഞുപോയ നിഴലുകളുടെ ഗന്ധം ...
വിരലുകൾ നീണ്ടുവെന്നാകിലും
ഏറെ ദൂരം തനിയെ നടന്നെങ്കിലും
അന്നുതൂത്തുതുടച്ചയെൻ
കുഞ്ഞുവിരലുകളിലിന്നുമാ
ചേറിന്റെ ഗന്ധമാണ്....
എന്റെ അഛന്റെ ഗന്ധം. ..
മണ്ണിന്റെ സ്നേഹത്തിന്റെ ഗന്ധം.
അമർത്തിയുമ്മവെക്കുന്ന വാത്സല്യത്തിന്റെ സ്വരങ്ങളുടെ ...ഗന്ധം.
സ്നേഹമെന്നമന്ത്രം മാത്രംപകർന്നുതന്ന്
എന്നെഞാനാക്കിയ എന്റെയഛന്റെ
ഓർമ്മതൻഗന്ധം.
തണുപ്പുപാകിയ മണ്ണിൽ കവിൾചേർത്തു
കണ്ണുമൂടിയെൻ നാസാരന്ധ്രങ്ങൾ
തുറന്നു ഞാനറിയുന്നു...
ശ്വാസം വലിച്ചെടുക്കുന്നു...
അതേ ഈ പനിക്കുണ്ടൊരു ഗന്ധം.
വീണ്ടും പനിക്കാൻ കൊതിക്കുന്ന ഗന്ധം.
ലിൻസി അരുൺ.
പനിക്കുണ്ടൊരു ഗന്ധം.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo