എനിക്കൊരു നാലര അഞ്ച് വയസ്സ് പ്രായമുള്ളപ്പോൾ ഓസ്കാർ അവാർഡ് ലഭിക്കാൻ തക്കവണ്ണമല്ല അതിനെയും വെല്ലുന്ന തരത്തിൽ ഒരു അഭിനയ പ്രകടനം കാഴ്ചവയ്ക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. ഇതൊന്നും ലോകമറിഞ്ഞില്ല എന്ന ഒറ്റക്കാരണം കൊണ്ട് അന്ന് നഷ്ടമായതാണ് ആ അവാർഡ്.
സകല വിധ കുരുത്തക്കേടും കൈമുതലാക്കിയ പ്രായത്തിലെ ഒരു വേനൽക്കാലത്താണ് സംഭവം. മുറ്റത്തെ കിണറ്റിൽ കുടിവെള്ളമൊഴികെ മറ്റാവശ്യങ്ങൾക്ക് വെള്ളം കിട്ടാറില്ലയിരുന്നു.
അത്യാവശ്യ കാര്യങ്ങൾക്കുള്ള വെള്ളം രാവിലെ പാത്രങ്ങളിൽ നിറച്ച് വച്ചിട്ടേ അച്ഛൻ കടയിൽ പോകാറുള്ളൂ.
അത്യാവശ്യ കാര്യങ്ങൾക്കുള്ള വെള്ളം രാവിലെ പാത്രങ്ങളിൽ നിറച്ച് വച്ചിട്ടേ അച്ഛൻ കടയിൽ പോകാറുള്ളൂ.
വീടിന് കുറെ താഴെയായി റോഡിനപ്പുറം വലിയ തോട് ഉള്ളത് വേനലിന്റെ കഠിന്യത്താൽ വറ്റി വരണ്ടിരുന്നു. ഉണങ്ങിയ തോടിന്റെ നടുവിൽ കുഴിച്ച ചെറിയ കുഴി(ഓലി)യിൽ അത്യാവശ്യം വെള്ളം വേനലിലും ലഭിച്ചിരുന്നു.
പകൽ മുഴുവൻ തുണി അലക്കുന്നവരുടെയും ,കുളിക്കുന്നവരുടെയും, വെള്ളം കോരുന്നവരുടെയും തിരക്ക് ഉള്ളത് കൊണ്ട് 6 മാസം പ്രായമായ അനിയനെയും തരക്കേടില്ലാത്ത ചട്ടമ്പി കല്യാണി ആയ എന്നെയും കൊണ്ട് പകൽ നേരങ്ങളിൽ ഓലിക്കരയിലേക്ക് പോകുക എന്നത് അമ്മയ്ക്ക് നന്നേ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.
അതുകൊണ്ട് വൈകുന്നേരം, അച്ഛൻ വന്നതിന് ശേഷം അച്ഛനൊപ്പം ആയിരുന്നു തുണി അലക്കാനും കുളിക്കാനും ഒക്കെ പോകുക പതിവ്. തിരികെ വരുമ്പോൾ കഴുകിയ തുണിയും, ഒന്നോ രണ്ടോ ബക്കറ്റ് വെള്ളവും ,അനിയൻ വാവയും ഒക്കെയായി അച്ഛന്റെയും അമ്മയുടെയും കയ്യൊഴിവ് ഉണ്ടാവുകയില്ല. ഓലിയ്യിൽ നിന്ന് വീടുവരെ സാമാന്യം നല്ല കയറ്റം ആണ്. നടക്കുകയല്ലാതെ മറ്റ് നിവർത്തി ഇല്ലായിരുന്നു എനിക്ക്. അതിനുള്ള ചിണുക്കവും കരച്ചിലും ഒന്നും എൽക്കാറില്ലയിരുന്നു എന്നതായിരുന്നു സത്യം.

അങ്ങനെ ആ ദിവസം വന്നെത്തി. എന്നിലെ അഭിനയ കല മൊത്തത്തിൽ അല്ലെങ്കിലും പുറത്തെടുക്കാൻ അവസരം ലഭിച്ച ആ സുദിനം.
അന്ന് വീട്ടിൽ ഒരഥിതി വന്നത് കൊണ്ട് അനിയൻ വാവയെ വീട്ടിലാക്കിയിട്ടാണ് ഞങ്ങൾ ഓലിയിലേക്ക് പോയത്.എന്നെ കുളിപ്പിച്ചു കഴിഞ്ഞു 'അമ്മ തുണി അലക്കാൻ തുടങ്ങി. അനിയൻ കൂടെ ഇല്ലാത്ത ചാൻസ്ൽ ഞാൻ ചാടി അച്ഛന്റെ ഒക്കത്തു കയറി.

നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും ഒക്കെ ചർച്ച ചെയ്തു കൊണ്ടാണ് അമ്മയുടെ തുണി അലക്കൽ. തണുത്ത ചെറിയ കാറ്റൊക്കെ കൊണ്ടപ്പോൾ കുളിയൊക്കെ കഴിഞ്ഞ് അച്ഛന്റെ ചൂട് പറ്റി തോളിൽ ചാഞ്ഞു കിടന്ന എന്റെ കണ്ണുകൾ പതിയെ അടഞ്ഞു തുടങ്ങി. മുഴുവനായി അങ്ങു ഉറങ്ങിയിട്ടുമില്ല.അച്ഛനും അമ്മയും സംസാരിക്കുന്നതൊക്കെ ഞാൻ കേൾക്കുന്നുമുണ്ട്.
അങ്ങനെ അലക്ക് ഒക്കെ കഴിഞ്ഞ് തിരികെ പോകാറായപ്പോൾ.അച്ഛൻ എന്നെ താഴെ നിർത്താൻ ഒരു ശ്രമം നടത്തി, ഒത്താൽ ഇന്ന് രണ്ട് ബക്കറ്റ് വെള്ളം കൊണ്ട് പോകണം എന്ന ചിന്തയിൽ.എന്നാൽ
ഉറങ്ങിക്കിടന്ന എന്നിലെ അഭിനേത്രി ഉണർന്നു.ഗാഢ നിദ്രയിലാണ് ഞാൻ ഉണർത്തല്ലേ എന്നെ ഭാവത്തിൽ കയ്യും കാലും തളർത്തിയിട്ട്, മേമ്പൊടിക്ക് ചെറിയൊരു കൂർക്കം ഒക്കെ വലിച്ച് തോളിൽ അങ്ങനെ കിടന്നു. അപ്പോഴാണ് “രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും അത് തന്നെ” എന്ന ടോണിൽ അച്ഛന്റെ ഡയലോഗ്,

“അയ്യോ മോൾ ഉറങ്ങിപ്പോയി, ഇനി ഉണർത്തണ്ട" ന്ന്..
ഹായ്.. ഹായ്..അഭിനയം ഉറങ്ങുന്ന സീൻ ആയത് കൊണ്ട് മാത്രം ഞാൻ തുള്ളിചാടിയില്ല.
ഹായ്.. ഹായ്..അഭിനയം ഉറങ്ങുന്ന സീൻ ആയത് കൊണ്ട് മാത്രം ഞാൻ തുള്ളിചാടിയില്ല.
അങ്ങനെ കുന്ന്കയറാതെ അച്ഛന്റെ തോളിൽ പറ്റി ഞാൻ വീട്ടിലെത്തി. ടോർച്ചിന്റെ വെളിച്ചം നിലത്ത് ആയിരുന്നത് കൊണ്ട് കണ്ണ് തുറന്ന് ഉള്ള എന്റെ അഭിനയം അച്ഛന് പിന്നിൽ നടന്ന 'അമ്മ കണ്ടതേയില്ല. സാമാന്യം ഉരുണ്ട് ഒരു ബോള് പോലെയിരുന്ന എന്നെയുമെടുത്തു വീട്ടിലെത്തിയപ്പോഴേക്കും അച്ഛനെ കിതയ്ക്കാൻ തുടങ്ങിയിരുന്നു.
വീട്ടിലെത്തിക്കഴിഞ്ഞപ്പോഴായിരുന്നു എന്റെ അഭിനയത്തിലെ ഉജ്ജ്വല മുഹൂർത്തങ്ങൾ..
ഇരുട്ടിൽ നിന്ന് പെട്ടന്ന് വെളിച്ചത്തിലേക്ക് എത്തിയപ്പോൾ എന്റെ കണ്ണുകൾ അടഞ്ഞിരുന്നു.. പക്ഷെ.. എത്ര ഇറുക്കി അടച്ചിട്ടും ചിമ്മി ചിമ്മി തുറന്നു പോയി..കൂടാതെ കണ്ണടക്കാനുള്ള പെടാപ്പാടിൽ മുഖം കൊണ്ട് വല്ലാത്ത ഗോഷ്ടികളും.ഇടക്കെപ്പോഴോ പല്ലിളിച്ചോ എന്ന് പോലും സംശയമുണ്ട്.
അച്ഛൻ കട്ടിലിൽ കിടത്തുമ്പോഴും ഭാവഭിനയം പൊടിപൊടിച്ചുകൊണ്ടിരുന്നു..

സംഗതി പിടികിട്ടിയ അച്ഛൻ അമ്മയോട് പറഞ്ഞു..
“ഉറങ്ങുന്ന കുട്ടികൾ ഇടക്കിടെ കയ്യും കാലും ഒക്കെ പൊക്കിപ്പിടിക്കൂലോ അല്ലെ??”
അല്ല പിന്നെ എന്നോടാ.. അടുത്ത സെക്കന്റ്ൽ ദേ കയ്യും കാലും ഒക്കെ പൊക്കിപ്പിടിച്ചു ഞാൻ ഉറങ്ങുന്ന കുട്ടി ആണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു..

പെട്ടന്ന് ഒരു കൂട്ടച്ചിരി ആണ് കേട്ടത്. എല്ലാം കൈ വിട്ടു പോയി എന്ന് പിടികിട്ടിയെങ്കിലും ചമ്മൽ പുറത്ത് കാട്ടാതെ ചിരി കേട്ട് ഉണർന്ന പോലെ “ഉറക്കച്ചടവോടെ” ഞാനിരുന്നു..അതിന് ശേഷം ചില്ലറ നമ്പറുകൾ ഒന്നും ഏൽക്കാറില്ലയിരുന്നു..
വർഷങ്ങൾ ഒരുപാട് കഴിഞ്ഞുവന്നോ രണ്ട് കുട്ടികളുടെ 'അമ്മ ആയെന്നോ ഉള്ള പരിഗണന പോലും തരാതെ ഇത്തവണത്തെ അവധിക്കും എന്റെ വീരഗാഥകൾ കെട്ടിയോന്റെയും മക്കളുടെയും മുന്നിൽ നിരന്നു...
രമ്യ രതീഷ്
23/7/2017
23/7/2017
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക