"പേര് ഉണ്ണിമായ എന്ന് തന്ന്യാ..!
അത് കേട്ടിട്ടാണോ ഇങ്ങനെ തുറിച്ച് നോക്കുന്നേ..?
ന്‍റെ മൂക്കിനിത്തിരി വലിപ്പം കുറവായത് ന്‍റെ കുറ്റാണോ..
ദേ കള്ള കൃഷ്ണാ.. ഞാന്‍ പിണങ്ങുവേ..
ഇതോണ്ടോക്കെ തന്ന്യാ അമ്മിണിയമ്മ എത്ര നിര്‍ബന്ധിച്ച് വിളിച്ചാലും ഞാന്‍ തൊഴാന്‍ വരാത്തത്..!
ആള്‍ക്കാര് നോക്കുന്നത് പോട്ടെ.. നീയും കൂടി ഇങ്ങനെ നോക്ക്യാ..!"

"എന്താ ഉണ്ണിമായേ ഇത്..? ആരോടാ ഈ പരിഭവം പറയുന്നേ..? കൃഷ്ണനോടോ..?"
അമ്മിണിയമ്മയാ.. പാവാ..
നിക്ക് ഓര്‍മ വെച്ച് തുടങ്ങിയ മുതല്‍ ഞാന്‍ അമ്മിണിയമ്മേടെ മോളാണ്... വലുതായപ്പോഴാ അറിഞ്ഞേ.. അപ്പുവേട്ടനും ദേവൂട്ടിക്കും പിന്നെ കൃഷ്ണേട്ടന്‍റെ വയലില്‍ അമ്മേടെ കൂടെ ഞാറു നടാന്‍ വരുന്ന അമ്മൂനും അമ്മയോടൊപ്പം ഒരച്ഛനുണ്ടെന്ന്..
അമ്മിണിയമ്മയോട് ഒരിക്കെ ഞാന്‍ ന്‍റെ അച്ചനെക്കുറിച്ച് ചോദിച്ചു...

അപ്പഴാ അറിഞ്ഞത്.. ഉണ്ണിമായക്ക് അച്ചനും അമ്മേം ഇല്ലെന്ന്...
ഇപ്പൊ നിക്ക് ല്ലാം.. ന്‍റെ അമ്മിണിയമ്മയാ..!
ഇപ്പൊ നിക്ക് ല്ലാം.. ന്‍റെ അമ്മിണിയമ്മയാ..!
"കണ്ടില്ലേ അമ്മിണിയമ്മേ..
ഞാനപ്പഴേ പറഞ്ഞതല്ലേ ന്നെ തൊഴാന്‍ കൊണ്ട് വരരുതേ എന്ന്.. ല്ലാരും കണക്കാ.. കൃഷ്ണനും മറ്റുള്ളോരും.. ല്ലാരും ന്നെ കളിയാക്കും.."
ഞാനപ്പഴേ പറഞ്ഞതല്ലേ ന്നെ തൊഴാന്‍ കൊണ്ട് വരരുതേ എന്ന്.. ല്ലാരും കണക്കാ.. കൃഷ്ണനും മറ്റുള്ളോരും.. ല്ലാരും ന്നെ കളിയാക്കും.."
"ന്‍റെ കുട്ടീ.. ന്തൊക്കെയാ ഈ പറയ്ണേ.. കൃഷ്ണഭഗവാന്‍ അങ്ങനെ ആരേം കളിയാക്കൂല.. രക്ഷിക്കേ ഒള്ളൂ.."
"എന്താ അമ്മേം മോളും കൂടി ഒരു കുറുമ്പ്.."
"അമ്മേം മോളുമല്ല തിരുമേനീ.. കൃഷ്ണനും ദാസിയും തമ്മിലാ.."
"മോള്‍ടെ അസുഖമൊക്കെ..?"
"എന്ത് പറയാനാ ഈയിടെയായി കുറുമ്പല്‍പം കൂടീട്ടുണ്ട്..."
ആഹ്.. പിന്നെ.. എല്ലാരും പറയുന്നു നിക്കെന്തോ വല്യ അസുഖം ണ്ടെന്ന്..
ന്‍റെ മൂക്ക് ചെറുതായതോണ്ടാണെന്നാ ഞാനാദ്യം വിചാരിച്ചത്.. എന്നാ അങ്ങനല്ല..
നിക്ക് ഇപ്പഴും കുട്ട്യോള്‍ടെ മനസ്സാത്രേ..?
എന്നാ നിക്കങ്ങനെ തോന്നീട്ടില്ല..
ന്‍റെ മൂക്ക് ചെറുതായതോണ്ടാണെന്നാ ഞാനാദ്യം വിചാരിച്ചത്.. എന്നാ അങ്ങനല്ല..
നിക്ക് ഇപ്പഴും കുട്ട്യോള്‍ടെ മനസ്സാത്രേ..?
എന്നാ നിക്കങ്ങനെ തോന്നീട്ടില്ല..
പണ്ട് ഉത്സവപ്പറമ്പീന്ന് അപ്പ്വേട്ടന്‍റെ അച്ചനെനിക്ക് കരിവളേം പൊട്ടും വാങ്ങിച്ച് തന്നപ്പൊ പറഞ്ഞീര്‍ന്നല്ലോ ന്‍റെ ഉണ്ണിമായ വലിയ കുട്ടിയായീന്ന്..
പിന്നെങ്ങനാ ഞാന്‍ ചെറുതാവുന്നേ..
ഈ അമ്മിണിയമ്മ മഹാ കള്ളിയാ..!
കാണുന്ന എല്ലാരോടും ന്നെക്കുറിച്ച് കള്ളം പറയാറുണ്ടെന്നേ...
പിന്നെങ്ങനാ ഞാന്‍ ചെറുതാവുന്നേ..
ഈ അമ്മിണിയമ്മ മഹാ കള്ളിയാ..!
കാണുന്ന എല്ലാരോടും ന്നെക്കുറിച്ച് കള്ളം പറയാറുണ്ടെന്നേ...
നിക്കത് കേള്‍ക്കുന്നതെ ഇഷ്ടല്ല...!
അമ്പലത്തിലെത്തി പ്രസാദം കിട്ടിയാ പിന്നൊന്നും നോക്കാതെ അമ്പലപ്പടിയിറങ്ങി ആല്‍ത്തറയിലേക്കോടി പോവും..!
പാവം.. സ്വാമിയമ്മാവന്‍ അവിടെ തളര്‍ന്നിരിക്കുന്നുണ്ടാവും..
അമ്പലത്തിലെത്തി പ്രസാദം കിട്ടിയാ പിന്നൊന്നും നോക്കാതെ അമ്പലപ്പടിയിറങ്ങി ആല്‍ത്തറയിലേക്കോടി പോവും..!
പാവം.. സ്വാമിയമ്മാവന്‍ അവിടെ തളര്‍ന്നിരിക്കുന്നുണ്ടാവും..
"കൃഷ്ണാ ഗുരുവാരൂരപ്പാ.."
എന്നും പറഞ്ഞ്.. ആര്‍ക്കും ആ സ്വാമിയെ ഇഷ്ടല്ലാന്നേ.... ന്നാ നിക്കിഷ്ട്ടാ..
ന്നേം സ്വാമിയമ്മാവന് വല്യ കാര്യാ..
ന്നേം സ്വാമിയമ്മാവന് വല്യ കാര്യാ..
"ഉണ്ണിമായേ.. ആ സ്വാമീടെ അട്ത്തെക്കൊന്നും പോവല്ലെ ട്ടോ.."
അമ്മിണിയമ്മ വിളിച്ച് പറയുന്നുണ്ടാവും..!
ആ സ്വാമി കുളിക്കാറില്ലത്രേ..
മുടിയൊക്കെ സട പിടിച്ച് ഒരു വൃത്തീല്ലാന്ന്..
അതും പറഞ്ഞിട്ട് ആരും സ്വാമീടെ അട്ത്തോട്ട് പോലും പോവൂല..
ആ സ്വാമി കുളിക്കാറില്ലത്രേ..
മുടിയൊക്കെ സട പിടിച്ച് ഒരു വൃത്തീല്ലാന്ന്..
അതും പറഞ്ഞിട്ട് ആരും സ്വാമീടെ അട്ത്തോട്ട് പോലും പോവൂല..
എന്നാ ഉണ്ണിമായ അങ്ങനല്ല..
പാവല്ലേ സ്വാമി.. ഉറങ്ങുന്നതും പ്രാര്‍ത്ഥിക്കുന്നതും എല്ലാം ഈ ആര്‍ത്തറയില്‍ നിന്നാ..
കാലിന് തീരെ നടക്കാനും വയ്യാതായിണ്..
താമസിക്കാന്‍ വീടൊന്നും ഇല്ലാത്തോണ്ടല്ലേ സ്വാമി ഇങ്ങനെ ആയത്...
പാവല്ലേ സ്വാമി.. ഉറങ്ങുന്നതും പ്രാര്‍ത്ഥിക്കുന്നതും എല്ലാം ഈ ആര്‍ത്തറയില്‍ നിന്നാ..
കാലിന് തീരെ നടക്കാനും വയ്യാതായിണ്..
താമസിക്കാന്‍ വീടൊന്നും ഇല്ലാത്തോണ്ടല്ലേ സ്വാമി ഇങ്ങനെ ആയത്...
"ഇതാ സ്വാമീ പ്രസാദം.."
പ്രസാദം വാങ്ങി സ്വാമിയമ്മാവന്‍ ന്നെ തുറിച്ച് നോക്കും.. ന്നിട്ട് പുഞ്ചിരിക്കും...
എന്നാല്‍ ഒരക്ഷരം ഇത് വരെ മുഖത്ത് നോക്കി സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല..
എന്നാല്‍ ഒരക്ഷരം ഇത് വരെ മുഖത്ത് നോക്കി സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല..
അപ്പുവേട്ടന്‍ പറഞ്ഞിട്ടുണ്ട്..
ഈ സ്വാമിയോട് എന്ത് ചോദിച്ചാലും നമുക്കത് സാധിച്ച് തരുംന്ന്..
പക്ഷേങ്കില് സ്വാമിക്ക് നമ്മളേം കൂടി ഇഷ്ടാവണം..
അതോണ്ടാ ഞാനെന്നും പ്രസാദവുമായി ഇവിടെ വരുന്നേ..
പിന്നെ.. ന്‍റെ മൂക്ക് നോക്കി കളിയാക്കാത്ത ഒരാള്‍ മാത്രേ ഇവിയുള്ളൂ.. അതീ സ്വാമിയാ..!

"എന്താ ഉണ്ണിമായക്ക് സ്വാമിയില്‍ നിന്നും കിട്ടേണ്ടത്.."
ഒരിക്കല്‍ അപ്പുവേട്ടന്‍ ന്നോടത് ചോദിച്ചു..
ഞാന്‍ പറഞ്ഞില്ലാ ട്ടോ..
ഞാന്‍ പറഞ്ഞില്ലാ ട്ടോ..
"സ്വാമിയമ്മാവന് ന്നെ ഇഷ്ടായി ന്നോട് സംസാരിക്കുമ്പം ഞാനത് നേരിട്ട് പറഞ്ഞോളാം.."
"ഹിഹിഹി.. അതൊന്നുമല്ല.. നിക്കറിയാം.. ഈ കുഞ്ഞു മൂക്ക് വലുതാവാനല്ലേ.."
കണ്ടില്ലേ.. കളിയാക്കുന്നേ..?
എന്തായാലും ഒരിക്കെ സ്വാമി എന്നോട് സംസാരിക്കും.. ന്‍റെ ആഗ്രഹം സാധിച്ച് തരേം ചെയ്യും...
നിക്കെന്‍റെ അച്ചനെ കാണണം.. അതാ ന്‍റെ ആഗ്രഹം...
എന്തായാലും ഒരിക്കെ സ്വാമി എന്നോട് സംസാരിക്കും.. ന്‍റെ ആഗ്രഹം സാധിച്ച് തരേം ചെയ്യും...
നിക്കെന്‍റെ അച്ചനെ കാണണം.. അതാ ന്‍റെ ആഗ്രഹം...
"ഈ കുട്ടീനോട് പറഞ്ഞാല്‍ കേള്‍ക്കൂലാന്ന് വെച്ചാല്‍. എത്ര പ്രാവശ്യം പറഞ്ഞതാ നിന്നോട്.. അയാള്‍ടെ അട്ത്ത് ചുറ്റിപ്പറ്റി നിക്കല്ലേ എന്ന്.. ആ സ്വാമിക്ക് പ്രാന്താ.."
അത് കേട്ടപ്പോ ഞാന്‍ സ്വാമീടെ മുഖത്തോട്ട് നോക്കി.. അമ്മിണിയമ്മ അങ്ങനെ പറഞ്ഞത് കേട്ടിട്ടും ഒരു കൂസലൂല്യാതെ ജപമാലയും പിടിച്ചിരിക്കാ..
അമ്മിണിയമ്മ പിന്നേം കള്ളം പറഞ്ഞു..
സ്വാമിക്ക് പ്രാന്തൊന്നുല്യ.. ഉണ്ടാര്‍ന്നെങ്കി അമ്മിണിയമ്മയെ പിടിച്ചുപദ്രവിക്കൂലേ..? നല്ല സ്വാമി ആയതോണ്ടല്ലേ അത് കേട്ടിട്ടും ഒന്നും മിണ്ടാതെ നിന്നേ...!
സ്വാമിക്ക് പ്രാന്തൊന്നുല്യ.. ഉണ്ടാര്‍ന്നെങ്കി അമ്മിണിയമ്മയെ പിടിച്ചുപദ്രവിക്കൂലേ..? നല്ല സ്വാമി ആയതോണ്ടല്ലേ അത് കേട്ടിട്ടും ഒന്നും മിണ്ടാതെ നിന്നേ...!
പാവം...
അമ്മിണിയമ്മ അങ്ങനൊക്കെ പറഞ്ഞാലും പ്രസാദവുമായി സ്വാമീടടുത്തേക്ക് ഓടിപ്പോവുന്ന ന്നെ പിടിച്ച് നിര്‍ത്തീട്ടൊന്നുല്ല...
പോവുന്നത് ഇഷ്ടല്ലാന്നത് ശര്യാ..
ന്നാലും പോയാലൊട്ട് ദേഷ്യോല്യ..
അമ്മിണിയമ്മ അങ്ങനൊക്കെ പറഞ്ഞാലും പ്രസാദവുമായി സ്വാമീടടുത്തേക്ക് ഓടിപ്പോവുന്ന ന്നെ പിടിച്ച് നിര്‍ത്തീട്ടൊന്നുല്ല...
പോവുന്നത് ഇഷ്ടല്ലാന്നത് ശര്യാ..
ന്നാലും പോയാലൊട്ട് ദേഷ്യോല്യ..
ആല്‍ത്തറയുടെ കെഴക്കേ ഭാഗത്തെ ഓവുചാലിനു മീതെ കെട്ടിയ കരിങ്കല്‍ തിണ്ടില്‍ മൂന്നാല് ചെക്കന്‍മാര് വായ് നോക്കുന്നുണ്ട്..
എന്നുമുണ്ടാവും അങ്ങനെ ഓരോന്ന്..
നിക്ക് അത് കാണുന്നതേ ഇഷ്ടല്യ..
എന്നുമുണ്ടാവും അങ്ങനെ ഓരോന്ന്..
നിക്ക് അത് കാണുന്നതേ ഇഷ്ടല്യ..
എന്നും കൃഷ്ണനോട് പിണങ്ങിയിട്ടാ അമ്പലത്തിന്‍റെ പടിയിറങ്ങാ.. പരിഭവങ്ങള്‍ പറയുന്നത് സ്വാമിയോടും..
പക്ഷെ...
അന്നെന്തോ.. സ്വാമിയെ അവിടെയെങ്ങും കണ്ടില്ല..
ആദ്യായ്ട്ടാ ഉണ്ണിമായക്ക് അന്നേരം അത്രേം സങ്കടം വന്നേ..
അന്നെന്തോ.. സ്വാമിയെ അവിടെയെങ്ങും കണ്ടില്ല..
ആദ്യായ്ട്ടാ ഉണ്ണിമായക്ക് അന്നേരം അത്രേം സങ്കടം വന്നേ..
അന്ന് അമ്മിണിയമ്മേടെ മുഖോം വാടീട്ടുണ്ടായിരുന്നു..
"അമ്മിണിയമ്മേ..
എന്താ സ്വമിയെ കാണാത്തേ.. ഇനി ഞാനത് ആരോട് പറയും..."
എന്താ സ്വമിയെ കാണാത്തേ.. ഇനി ഞാനത് ആരോട് പറയും..."
പക്ഷെ.. അമ്മിണിയമ്മ ഒന്നും മിണ്ടീല..
അന്ന് ആല്‍തറയുടെ കിഴക്കെ ഭാഗത്തെ കരിങ്കല്‍ പടവില്‍ വായ്നോക്കികളാരുമുണ്ടായിരുന്നില്ല..!
അന്ന് ആല്‍തറയുടെ കിഴക്കെ ഭാഗത്തെ കരിങ്കല്‍ പടവില്‍ വായ്നോക്കികളാരുമുണ്ടായിരുന്നില്ല..!
"അറിഞ്ഞില്ലേ.. മ്മുടെ സ്വാമി മരിച്ചു..."
ആരില്‍നിന്നൊക്കെയോ അത് കേട്ടപ്പോള്‍ അമ്മിണിയമ്മ പൊട്ടിക്കരയുന്നുണ്ടായിരുന്നു..
നിക്കപ്പൊഴും കരയാനായില്ല..
നിക്കപ്പൊഴും കരയാനായില്ല..
ആല്‍തറയില്‍ അള്ളിപ്പിടിച്ച് കയറി.. ഉറക്കെ.. വളരെ ഉച്ചത്തില്‍ ഞാനെന്‍റെ സ്വാമിയെ വിളിച്ചു.. ന്‍റെ ആഗ്രഹം ചോദിച്ചു..
"സ്വാമീ.. നിക്ക്... നിക്കെന്‍റെ അച്ചനെ കാണിച്ച് തരാവോ.. ഒരിക്കലെങ്കിലും...."
ഉണ്ണിമായക്കറിയാം... മരിച്ച് പോയോര്‍ ഒന്നും കേള്‍ക്കൂലാന്ന്.. ന്നാലും കാലങ്ങളോളം മനസ്സീ സൂക്ഷിച്ച് വെച്ച ന്‍റെ ആഗ്രഹം ഞാന്‍ വിളിച്ച് പറഞ്ഞു.. ആരൊടെന്നില്ലാതെ...
പെട്ടെന്ന് കൃഷ്ണന്‍റമ്പലത്തീന്ന് മണി മുഴങ്ങിക്കേള്‍ക്കുന്നുണ്ടായിരുന്നു..
ആല്‍മരത്തിലെ കിഴക്കേ ചില്ലയിലെ ഒരില ഞെട്ടറ്റു പാറിപ്പറന്ന് ചലനമറ്റ് കിടക്കുന്ന സ്വാമീടെ ഇടനെഞ്ചില്‍ വന്ന് വീണു...!
ആല്‍മരത്തിലെ കിഴക്കേ ചില്ലയിലെ ഒരില ഞെട്ടറ്റു പാറിപ്പറന്ന് ചലനമറ്റ് കിടക്കുന്ന സ്വാമീടെ ഇടനെഞ്ചില്‍ വന്ന് വീണു...!
വര്‍ഷങ്ങള്‍ക്കു മുമ്പ്.. ആല്‍തറയില്‍ ഉപേക്ഷിച്ച നിലയിലായ ഒരു ചോരക്കുഞ്ഞിന് ചൂടു പകര്‍ന്നു കൊടുത്ത അതേ നെഞ്ചില്‍....!
ഉണ്ണിമായ അപ്പഴും ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളുമായി ആര്‍ത്തട്ടഹസിച്ച് കൊണ്ടിരിക്കുകയായിരുന്നു..
ഇനിയൊരു ഉണ്ണിമായയും ഈ ആല്‍തറയുടെ വളര്‍ത്തു പുത്രിയാവരുതേ എന്നു മാത്രമായിരുന്നു അമ്പലനടയിലെ കൃഷ്ണവിഗ്രഹത്തിനു മുമ്പില്‍ കൈക്കൂപ്പി നില്‍ക്കുന്ന അമ്മിണിയമ്മയുടെ പ്രാര്‍ത്ഥന...!!
.
.
(ശുഭം..!)
____________________
ഷാഹില്‍ കൊടശ്ശേരി
.
.
(ശുഭം..!)
____________________
ഷാഹില്‍ കൊടശ്ശേരി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക