അത്തിന്തോ തെയ്യത്തിനന്തക തിന്തക താരോ...
തെന തിന്തോ തെയ്യത്തിനന്തക തിന്തക താരോ....."
തെന തിന്തോ തെയ്യത്തിനന്തക തിന്തക താരോ....."
തമ്പ്രാന്‍റെ കണ്ടത്തീന്ന് അപ്പന്‍റെ തേവുപാട്ടു കേട്ടുണരുമ്പം
കെഴക്കേ മാനം ചൊകന്നങ്ങനെ നിക്ക്ണ്ടാവും... അന്നേരം അപ്പനും തേവുചക്രത്തിനും ഒരേ നിറമാവും..
നല്ല കാക്കക്കറുപ്പിന്‍റെ നിറം..!
കെഴക്കേ മാനം ചൊകന്നങ്ങനെ നിക്ക്ണ്ടാവും... അന്നേരം അപ്പനും തേവുചക്രത്തിനും ഒരേ നിറമാവും..
നല്ല കാക്കക്കറുപ്പിന്‍റെ നിറം..!
അമ്മച്ചി കാച്ചിത്തന്ന ശര്‍ക്കരക്കട്ടനും മോന്തി തമ്പ്രാന്‍റെ കണ്ടത്തിലിറങ്ങി അപ്പന്‍റടുത്തേക്ക് നടക്കും.. അതൊരു പതിവാ...
അല്ലെങ്കി പള്ളിക്കൂടത്തീന്ന് വിട്ട് പൊരയിലെത്തിയാല്‍ അന്തിക്കള്ളും കുടിച്ച് തന്താനോ പാടി വരുന്ന അപ്പന്‍റെ തൊന്തരവ് മാത്രം കാണേണ്ടി വരും..
"ഏന്‍റെ അപ്പൂട്ടന്‍ ഇത്തരേ നേരത്തേ എണീച്ചീനാ..??"
"അപ്പച്ചന്‍റെ തേവുപാട്ട് കേട്ടൊണര്‍ന്നതാ അപ്പച്ചാ.. അപ്പച്ചന് കട്ടന്‍ വേണ്ടേ.. അമ്മച്ചി കാത്തിരിപ്പുണ്ടാവും.."
"ഒരു പത്തന്‍പത് ചുറ്റും കൂടി ചവിട്ടിത്തേകീട്ട് അപ്പച്ചനിപ്പൊയങ്ങ് വരാന്ന് അമ്മച്ചിയോട് പോയ് പറ..
ഇന്ന് പള്ളിക്കൂതടത്തീ പോണില്ലേ..??"
ഇന്ന് പള്ളിക്കൂതടത്തീ പോണില്ലേ..??"
"പോവാ അപ്പച്ചാ.."
അപ്പച്ചനതൊരു കണക്കാ.. സമയത്തിന്‍റെ കണക്ക്.. സൂര്യന്‍റെ വെയില് പാടത്ത് പരക്ക്ണ വരേ തേവുചക്രത്തിന്‍റെ ചുറ്റ് കണക്കാക്കിയാ അപ്പച്ചന്‍ സമയം നോക്കുന്നത്..!
വെയില് പരന്നാ പിന്നെ തലപോയ ഒറ്റ തെങ്ങിന്‍റെ നെഴല്‍ ദൂരം തേവുചക്രത്തീ തട്ടിയ കണ്ടാല്‍ അമ്മച്ചിയെ കൂകി വിളിക്കും...
"എടിയേ... ആ കഞ്ഞിക്കലമിങ്ങോണ്ട് വന്നാടീ... നേരമിങ്ങ് കഞ്ഞിമോന്താനായി.."
"അത്തിന്തോ തെയ്യത്തിനന്തക തിന്തക താരോ...
തെന തിന്തോ തെയ്യത്തിനന്തക തിന്തക താരോ....."
തെന തിന്തോ തെയ്യത്തിനന്തക തിന്തക താരോ....."
പിന്നെ നേരം മോന്തിയോടടുക്കും മുമ്പേ അപ്പനിങ്ങ് വീടണയും.. കാല് നറയേ ചേറും കയ്യില്‍ കോര്‍ത്തു വെച്ച മൂന്നാല് പെടക്ക്ണ വരാലും കൊണ്ട് അമ്മച്ചീടടുത്ത് കൊടുത്ത്..
"ഏനിന്ന് തോട്ടീന്ന് കിട്ടിയതാ.. മൊളക് തേച്ച് കറി വെക്ക്.. ഏനിപ്പൊ ഇങ്ങ് വരാം.."
എന്നും പറഞ്ഞ് നേരേ കവലയിലെ ഷാപ്പിലേക്ക്..
മൂന്നാല് മോന്തല് മോന്തിയാ കേള്‍ക്കാം ദൂരേന്ന് മയില്‍വാഹനത്തിന്‍റെ ഒച്ച..!
മൂന്നാല് മോന്തല് മോന്തിയാ കേള്‍ക്കാം ദൂരേന്ന് മയില്‍വാഹനത്തിന്‍റെ ഒച്ച..!
"കണാരാ.. മയില്‍ വാഹനം ഒച്ചപ്പാടുണ്ടാക്കുന്നുണ്ട്.. പറ്റിലെഴുതിക്കോ..!"
മയില്‍ വാഹനം വന്നാല്‍ പിന്നെ അപ്പച്ചനവിടെ നിക്കൂല..
ചൂട്ടും കത്തിച്ച് മോന്തിയ കള്ളിന്‍റെ മത്ത് വിടാതെ പാടി വരും..
ചൂട്ടും കത്തിച്ച് മോന്തിയ കള്ളിന്‍റെ മത്ത് വിടാതെ പാടി വരും..
"അത്തിന്തോ തെയ്യത്തിനന്തക തിന്തക താരോ...
തെന തിന്തോ തെയ്യത്തിനന്തക തിന്തക താരോ....."
തെന തിന്തോ തെയ്യത്തിനന്തക തിന്തക താരോ....."
"അപ്പച്ചാ.. ഇന്നും കുടിച്ചല്ലേ..?"
"ഏനിനി കൊറേ കാലം ഈടെ ജീവിച്ചിരിപ്പുണ്ടാവൂലല്ലോ അപ്പൂട്ടാ..
അപ്പച്ചനീ മോന്തിക്കള്ള് കിട്ടീലെങ്കി വയറ്റീക്കൂടെ ഒരു കാളലാ.. അത് തമ്പ്രാന്‍ തന്ന അരിക്കഞ്ഞി കുടിച്ചാ കിട്ടൂല.."
അപ്പച്ചനീ മോന്തിക്കള്ള് കിട്ടീലെങ്കി വയറ്റീക്കൂടെ ഒരു കാളലാ.. അത് തമ്പ്രാന്‍ തന്ന അരിക്കഞ്ഞി കുടിച്ചാ കിട്ടൂല.."
"അപ്പച്ചാ.. പള്ളിക്കൂടത്തീന്ന് നേരം തിരിയ്‌ണ ഒരു സാധനത്തെ കുറിച്ച് പടിപ്പിച്ചീനു.. ഘടികാരംന്നാ അതിന്‍റെ പേര്... മ്മക്കും ഒന്ന് വാങ്ങിയാലോ അപ്പച്ചാ..?"
"ഘടികാരോ.? എന്തൂട്ടാ അത്..?"
"തമ്പ്രാന്‍റെ കുടീല് പോയപ്പൊ ചോരില് വട്ടത്തീ തിരിയ്ണ സാധനം കണ്ടീനിലേ.. അതാ ഘടികാരം.. അതീല്‍ നേരം തിരിയും.."
"അത് തമ്പ്രാക്കന്‍മാര്‍ക്കുള്ളതാ അപ്പൂട്ടാ.. മ്മളെ ഓലച്ചുവരിനൊന്നും അതിനെ താങ്ങൂല..
നേരം അപ്പച്ചന്‍ തിരിക്ക്ണ്ടല്ലോ.. തമ്പ്രാന്‍റെ കണ്ടത്തീന്ന് തേവു ചക്രം തിരിച്ച്..
പോരാത്തീന് ആ മൊട്ടത്തെങ്ങിന്‍റെ നെഴലും നേരമറിയിക്കാറുണ്ട്..
കവല വഴി പോണ മയില്‍വാഹനത്തിന്‍റെ ഒച്ചയും നേരമറിയിക്കുന്നില്ലേ..?
നേരം അപ്പച്ചന്‍ തിരിക്ക്ണ്ടല്ലോ.. തമ്പ്രാന്‍റെ കണ്ടത്തീന്ന് തേവു ചക്രം തിരിച്ച്..
പോരാത്തീന് ആ മൊട്ടത്തെങ്ങിന്‍റെ നെഴലും നേരമറിയിക്കാറുണ്ട്..
കവല വഴി പോണ മയില്‍വാഹനത്തിന്‍റെ ഒച്ചയും നേരമറിയിക്കുന്നില്ലേ..?
മ്മളെ മുറ്റത്തെ മാവില്‍ കെഴക്കോട്ട് ചാഞ്ഞ് നില്‍ക്ക്ണ കൊമ്പിന്‍റെ നെഴല് കണ്ടാലും നേരമറിയാം അപ്പൂട്ടാ...!
മ്മള് അടിയാളന്‍മാര്‍ക്ക് ഇതൊക്കീനുമാ നേരം പറഞ്ഞെരാ...!"
പക്ഷെ..
ഏന് നേരമറിയുന്ന ആ യന്തിരം വേണായിനു.
അയിന് തമ്പ്രാന്‍റെ കണ്ടത്തീക്ക് ഏനും പണിക്ക് പോയി.. കൂലി കിട്ട്ണ നെല്ലിനും ശര്‍ക്കരക്കും പകരം ഓട്ടക്കാലണ മതീന്ന് പറഞ്ഞു..
ഏന് നേരമറിയുന്ന ആ യന്തിരം വേണായിനു.
അയിന് തമ്പ്രാന്‍റെ കണ്ടത്തീക്ക് ഏനും പണിക്ക് പോയി.. കൂലി കിട്ട്ണ നെല്ലിനും ശര്‍ക്കരക്കും പകരം ഓട്ടക്കാലണ മതീന്ന് പറഞ്ഞു..
കൂലി കുട്ടി വെച്ച് കാത്തിരുന്നു..
രൂപാ നാലായപ്പോള്‍ കവലയില്‍ പോയി മയില്‍ വാഹനത്തീ കേറി അങ്ങാടീലെത്തി.. മൂന്നു രൂപയും രണ്ടണയും കൊടുത്തൊരു ഘടികാരം വാങ്ങി.. നടന്നായിരുന്നു തിരികെ പൊരയിലെത്തിയത്..
ആരെല്ലാമൊക്കെയോ ചേര്‍ന്ന് മുറ്റത്തെ കെഴക്കോട്ട് ചാഞ്ഞ് നിക്കണ മാവിന്‍ കൊമ്പ് മുറിക്ക്ണ കണ്ടു...!

സാരോല്യ...!
അപ്പച്ചനിനി ഏന്‍ വാങ്ങിയ ഘടികാരത്തിലൂടെ സമയമറിയാലോ..
അപ്പച്ചനിനി ഏന്‍ വാങ്ങിയ ഘടികാരത്തിലൂടെ സമയമറിയാലോ..
പൊരക്കകത്ത് കയറി ഓലച്ചുവരില്‍ ഒരു കമ്പ് കുത്തി ഗമയിലങ്ങനെ നേരം നോക്കിയിരുന്നപ്പഴായിരുന്നു അപ്പച്ചന്‍റെ മുറീന്ന് രമനാമം കേട്ടത്..!
നോക്കിയപ്പോള്‍ വാഴയിലയില്‍ മലര്‍ന്ന് കിടക്കുവാ അപ്പച്ചന്‍..!
തരക്കരികില്‍ കത്തിച്ചു വെച്ച ദീപവും..!
തരക്കരികില്‍ കത്തിച്ചു വെച്ച ദീപവും..!
എന്നെക്കണ്ടതും.. കൂടി നിന്നവരെല്ലാം നിശബ്ദത പാലിച്ചു..!
പിന്നെ.. ചുവരില്‍ തൂക്കിയിട്ടിരിക്കുന്ന ഘടികാരത്തിന്‍റെ ടിക് കിക് ശബ്ദം മാത്രം കേള്‍ക്കാം... ഒരു കുതിരക്കുളമ്പടി പോലെ..!!
പിന്നെ.. ചുവരില്‍ തൂക്കിയിട്ടിരിക്കുന്ന ഘടികാരത്തിന്‍റെ ടിക് കിക് ശബ്ദം മാത്രം കേള്‍ക്കാം... ഒരു കുതിരക്കുളമ്പടി പോലെ..!!
പണ്ട് അപ്പച്ചന്‍ തന്ന്യാ കുട്ടനോട് പറഞ്ഞത്...
ഒറ്റക്കുതിര വലിക്കുന്ന വണ്ടിയിലാണത്രേ കാലന്‍ നമ്മളെ യമലോകത്തേക്ക് കൂട്ടിക്കൊണ്ട് പോവുന്നത്..!!
ഘടികാരം ശബ്ദിച്ചു കൊണ്ടിരിക്കുകയാണ്...
ടിക്.. ടിക്...
ടിക്.. ടിക്...
കാലന്‍റെ കുതിരയുടെ കുളമ്പടി ശബ്ദം..!!
അന്ന്.. അവസാനമായി അപ്പച്ചന്‍റെ നെഞ്ചത്ത് തലവെച്ച് കൊണ്ട് കുട്ടന്‍ വാവിട്ട് കരഞ്ഞു.....
അന്ന്.. അവസാനമായി അപ്പച്ചന്‍റെ നെഞ്ചത്ത് തലവെച്ച് കൊണ്ട് കുട്ടന്‍ വാവിട്ട് കരഞ്ഞു.....
കിഴക്കോട്ട് ചാഞ്ഞ് കിടന്ന മാങ്കൊമ്പിന്‍റെ വിറകട്ടികള്‍ അപ്പച്ചന്‍റെ ചിതയെ മാനത്തേക്കാളി കത്തിക്കുന്നുണ്ടായിരുന്നു....
അപ്പച്ചനും മാങ്കൊമ്പിന്‍റെ നേരമറിയിക്കുന്ന നിഴലും ആ ചിതയിലമര്‍ന്നില്ലാതായി....!!
അപ്പച്ചനും മാങ്കൊമ്പിന്‍റെ നേരമറിയിക്കുന്ന നിഴലും ആ ചിതയിലമര്‍ന്നില്ലാതായി....!!
കവലയിലൂടെ പൊടി പാറിച്ചു പോവുന്ന മയില്‍ വാഹനത്തിന്‍റെ ശബ്ദം പിന്നെയാരും കേട്ടീല്ല..!
കിഴക്കോട്ട് ചാഞ്ഞ് കിടക്കുന്ന
മാങ്കൊമ്പിന്‍റെ നിഴലും പിന്നെയാരും കണ്ടീല്ല...!
മാങ്കൊമ്പിന്‍റെ നിഴലും പിന്നെയാരും കണ്ടീല്ല...!
തമ്പ്രാന്‍റെ കണ്ടത്തീന്ന് അപ്പന്‍റെ തേവുപാട്ടും പിന്നെയാരും കേട്ടീല..!
കാലം തെറ്റിപ്പെയ്ത പേമാരിയില്‍
തലപോയ ഒറ്റത്തെങ്ങ്
കടപുഴകി വീണു..!
തലപോയ ഒറ്റത്തെങ്ങ്
കടപുഴകി വീണു..!
കൊടുങ്കാറ്റില്‍ അപ്പച്ചന്‍ ചവിട്ടിയ തേവു ചക്രം തനിയെ കറങ്ങുന്നുണ്ടായിരുന്നു...!
മലവെള്ളം വന്ന് ചിന്നഭിന്നമായി അതും എങ്ങോട്ടെന്നില്ലാതെ ഒഴുകി..!!!
മലവെള്ളം വന്ന് ചിന്നഭിന്നമായി അതും എങ്ങോട്ടെന്നില്ലാതെ ഒഴുകി..!!!
ഇന്ന് അപ്പച്ചനില്ല..!
അപ്പച്ചന്‍ കണക്കിലെടുത്ത നേരമറിയാനുള്ള വഴിയും...!
അപ്പച്ചന് കണക്കിലെടുത്ത നേരമറിയാനുള്ള വഴിയും...!
ഓരൊ രാവും നിശബ്ദത കാര്‍ന്നു തിന്നുമ്പോള്‍ ചുവരിലെ ഘടികാലത്തീന്നൊരു ശബ്ദം കേള്‍ക്കാം...!
"ടിക്.. കിക്.. ടിക്.."
കാലന്‍റെ കുതിരക്കുളമ്പടി ശബ്ദം..!!
"ഇനിയാര്...?"
എന്നു മാത്രമാണ് ഘടികാരമെഴുതിച്ചേര്‍ത്ത ഒറ്റവരിക്കവിത...!!
_______________________
_______________________
സ്നേഹപൂര്‍വം ഷാഹില്‍ കൊടശ്ശേരി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക