Slider

മ മ മഴ

0


ആണൊരു ചോദ്യം ചോദിക്കുവാണേൽ അതിനുത്തരം അറിയാഞ്ഞിട്ടാവുമെന്നു ഉറപ്പായും വിശ്വസിക്കാം...
എന്നാൽ പെണ്ണൊരു ചോദ്യം ചോദിക്കുവാണേൽ കളളം പറയാൻ നിക്കണ്ട..
കാരണം അവരാ ചോദ്യത്തിന്റെ ഉത്തരം അറിഞ്ഞു വെച്ചു തന്ന്യാവും ആ ചോദ്യം ചോദിക്കുന്നെ...
വിശ്വാസാവുന്നില്ലേൽ ഞാനൊരു കഥ പറയാം..
ഇതിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരുമായോ അല്ലാതെയോ യാതൊരു ബന്ധവുമില്ല..
പതിവിലേറെ വൈകിയാണ് അന്നുറക്കം വിട്ടു ഉണർന്നത്‌..
നേരം പത്തു മണിയായിട്ടും മാനം മൂടിക്കെട്ടിയ അവസ്ഥയിലാരുന്നു..
വരാനിരിക്കുന്ന ഏതൊ ദുരന്തത്തിന്റെ സൂചനയെന്നോണം ആവണം അതു..
പക്ഷെ അധിക നേരം നീണ്ടു നിന്നില്ല...
എങ്ങു നിന്നോ വന്ന കാറ്റിനൊപ്പം വിരുന്നു വന്ന മഴ തിമിർത്തു പെയ്യാൻ തുടങ്ങി...
മഴ കണ്ടതോടെ ഞാൻ ആവേശഭരിതനായി വേഗം ഫേസ് ബുക്ക്‌ ലോഗിൻ ചെയ്തു...
അല്ലെലും ഈയിടെയായി മഴയോടും മഞ്ഞിനോടും എന്തോ പതിവില്ലാത്ത ഒരു സ്‌നേഹം തോന്നാറുണ്ട്...
അവൾ ഓണ്‍ലൈൻ കാണിക്കുന്നുണ്ട്..
"എടീ നല്ല മഴ" എന്നു മെസ്സേജ് ചെയ്തു ഞാൻ വീണ്ടും മഴയിലേക്ക്‌ കണ്ണു നട്ടിരുന്നു...
അതിനിടെ നല്ല പാതി അടുത്തു വന്നതും മൊബൈൽ എടുത്തോണ്ട് തിരികെ പോയതും ഞാൻ അറിഞ്ഞേയില്ല..
അല്ലെങ്കിലും ഈയിടെയായി കഷ്ട്ടകാലം വരുന്നതു തന്നെ യാതൊരു മുന്നറിയിപ്പും കൂടാതെയാണ്..
കുറെ കഴിഞ്ഞു അവൾ വീണ്ടും അടുത്തേക്കു വന്നു..
മൊബൈലും ഉണ്ടായിരുന്നു കയ്യിൽ..
"മഴ നനയാൻ തോന്നുന്നില്ലെടാ" എന്നും പറഞ്ഞു അവളടുത്തു വന്നിരുന്നു..
ഇതെന്നാ പതിവില്ലാതെ ഇവൾക്ക് ഇന്നൊരു റൊമാൻസ്..
ചോദ്യത്തിലെ കുരുട്ടു മനസ്സിലാവാത്തോണ്ട് തന്നെ ഞാൻ അവളോടൊന്ന് ചേർന്നിരുന്നു..
"നനഞ്ഞിട്ടു പനി പിടിച്ചു കിടക്കുന്നത് കാണാൻ കൊതിയായോ നിനക്കു.."
എന്നും പറഞ്ഞു കുസൃതി നിറഞ്ഞൊരു നോട്ടം സമ്മാനിച്ചു..
"അങ്ങോട്ട്‌ മാറി നിക്കു..
ഇങ്ങനല്ലാലോ ഇങ്ങളു അവളോടു പറയാറു..."?
"ആരോട്..
നീയെന്തോക്കെയാ ഈ പറയുന്നേ..."
"ദേ കണ്ണടച്ചു പാല് കുടിക്കുന്നത് ഞാൻ അറീല്ലാന്നു കരുതണ്ടാട്ടാ...
അവളയച്ച മെസ്സേജ് വായിച്ചു നോക്ക്.."
എന്നും പറഞ്ഞോണ്ട് അവൾ മൊബൈൽ എന്റെ കയ്യിലോട്ട് തന്നു ചവുട്ടിക്കുലുക്കി അകത്തേക്ക് പോയി..
പെരുമഴയിൽ നനഞ്ഞ കാട്ടുകോഴിയെ കണക്കെ പതിയെ ഞാനാ മെസ്സേജ് വായിച്ചു നോക്കി..
"ആഹാ നിനക്കു മഴ വല്യ ഇഷ്ടല്ലെടാ..
നനയാൻ തോന്നുന്നുണ്ടോടാ ശരിക്കും.."
നേരത്തെ അയച്ച മെസ്സെജിനുള്ള മറുപടി ആയിരുന്നു അതു.
നല്ലൊരു ദിവസം കൊണ്ടോയി നശിപ്പിച്ചതിന്റെ സന്തോഷം കൊണ്ടാവണം മഴ അപ്പോഴും തിമിർത്തു പെയ്യുന്നുണ്ടായിരുന്നു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo