Slider

അവളുടെ കണ്ണുകൾ

0
"മോൾക്ക്‌ ഈ സാരി നന്നായി ചേരുന്നുണ്ടെട്ടോ....എവിടെ നിന്നെടുത്തതാ ?"നളിനി അമ്മായിയുടെ ചോദ്യം..മറുപടി പറഞ്ഞതമ്മയാണ്.ഞങ്ങൾ ടൗണിൽ പോയി വാങ്ങിയതാ..മോൾക്ക് ഈ കളർ മതിയെന്ന് പറഞ്ഞു..അവളുടെ ഉള്ളിൽ നേരിയ ഭയം തോന്നി.ഈ ചുറ്റിലും കുടിനില്കുന്നവർ ഒന്നപ്പുറത്തേക്ക് പോയിരുന്നെങ്കിൽ..നവവധുവായി ഒരുങ്ങി കെട്ടിയ തന്റെ മുഖം ഒരിക്കൽ കൂടി അവൾ കണാടിയിൽ നോക്കി.തന്റെ ആടയാഭരണങ്ങൾ,മാതാപിതാക്കളുടെ ഇത്രയും നാളത്തെ സമ്പാദ്യം..പെൺകുട്ടി ജനിച്ചതുമുതൽ മാതാപിതാക്കൾ സ്വപ്‌നം കാണുക അവളുടെ വിവാഹം..യൗവനത്തിലെത്തിയ ഏതൊരു പെൺകുട്ടിയും സ്വപ്‌നം കാണുന്ന മുഹൂർത്ഥമാണിത്,അവളും സ്വപ്‌നം കണ്ടിരുന്നു എന്നാൽ വരന്റെ സ്ഥാനത്ത് ഭദ്രൻ ആയിരുന്നില്ലെന്ന് മാത്രം.. അവളുടെ സകല്പങ്ങൾക്ക്..വിപരീതമായ വ്യക്തിയായെ അവൾക്കു ഭദ്രനെ തോന്നി യി രുന്നുള്ളൂ,എല്ലാവര്ക്കും ഇഷ്ടമായെന്ന് പറഞ്ഞപ്പോൾ അവളും സമ്മതം മൂളി.ചായ കൊടുത്ത ആ രണ്ടു സെക്കന്റ് മാത്രമേ അവൾ അയാളെ നേരെ കണ്ടിരുന്നുള്ളൂ,നേരാം വണ്ണംഒന്നു സംസാരിച്ചിട്ടുപോലുമില്ല.അപ്പോഴേക്കും പന്തലിൽ നാദസ്വരം ആരംഭിച്ചു..വാ മോളെ അമ്മായിയുടെ പിന്നിൽ തലതാഴ്ത്തി അവൾ നടന്നു.ഇത്ര നേരവും ബന്ധുകളുടെയൊക്കെ കാലിൽ തൊട്ടുതൊഴുകുകയായിരുന്നു..പന്തലിലും ഉണ്ടായിരുന്നു..എല്ലാം കഴിഞ്ഞ് മണ്ഡപത്തിൽ ഭദ്രനൊപ്പം ഇരുന്നു. മുന്നിലിരിക്കുന്ന എല്ലാവരുടെയും കണ്ണുകൾ തന്നെ തന്നെ ഉറ്റുനോക്കുകയല്ലേ.അവൾക്കെന്തു ചെയണമെന്നറിയാത്ത അവസ്ഥ,എങ്കിലും ഒരു ചിരി വരുത്തി ഇരുന്നു.ഭദ്രൻ താലി വാങ്ങി,അവളുടെ അടുക്കലേക്കു തിരിഞ്ഞു.കൈകൾ കൂപ്പി പാർത്ഥനയോടെ കണ്ണുകൾ അടച്ചവൾ തലകുനിച്ചു കൊടുത്തു.നാദസ്വരത്തിന്റെ ശബ്ദം ഒപ്പം പുഷ്പവൃഷ്ടിയും,പതുക്കെ കണ്ണുതുറന്നു നോക്കി ആദ്യമായി അവളുടെ കണ്ണുകൾ ഭദ്രേന്റെ കണ്ണുകളോട് ഉടക്കി,അയാൾ ചിരിച്ചു അവളും,പെട്ടെന്ന് വീണ്ടും കണ്ണടച്ചു.മകളുടെ കൈകൾ ഭദ്രന് പിടിച്ചു കൊടുത്തപ്പോൾ ആ അച്ഛന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. കല്യാണസദ്യക്ക് ശേഷം യാത്രക്കിറങ്ങിയപ്പോൾ..മകളെ പിരിയുന്ന വേദനയിൽ അച്ഛനുമമ്മയും പൊട്ടിക്കരഞ്ഞു..അവളും.ഒടുവിൽ വണ്ടിയിൽ കയറി യാത്രയായി.പുറംകാഴ്ചകളും അടുത്തുന്നവരും ആരെയും അവൾ ശ്രദ്ധിച്ചില്ല ,ഒടുവിൽ വീടെത്തി . നവദമ്പതിമാരെ സ്വീകരിക്കാൻ ഒരുപാടുപേരുണ്ടായിരുന്നു. ഭദ്രന്റെ അമ്മ അവൾകക് വിളക്ക് നൽകി അവളെ അകത്തേക്ക് ക്ഷണിച്ചു. കല്യാണത്തിരക്കുകളൊക്കെ കഴിഞ്ഞ്,എല്ലാവരും പോയി തുടങ്ങി.മോളകത്തേക്ക് ചെന്നോളൂ..ഭദ്രന്റെ അമ്മ അവളെ മുറിൽ ആക്കി പോയി.അവൾ അകത്തേക്ക് ചെന്നപ്പോൾ ഭദ്രൻ ചിരിച്ചു അവളെ നോക്കി.ചിരിവന്നിലെക്കിലും ഒരു വിളറിയ ചിരി അവൾ ചിരിച്ചു.അൽപ നേരത്തെ മൗനം ഭേദിച്ചു കൊണ്ട്.ഭദ്രൻ തുടർന്നു,"ശരിക്കും ഗായത്രി ഇഷ്ടത്തോട് തന്നെയാണോ ഈ വിവാഹത്തിന് സമ്മതിച്ചത്". പെട്ടെന്നുള്ള ചോദ്യത്തിൽ അവൾ ആകസ്മികതയോടെ അയാളെ നോക്കി.ഇനിയുള്ള ജീവിതം എന്നോടൊപ്പം ജീവിക്കേണ്ട ആളല്ലേ ഗായത്രി അതുകൊണ്ട് പറയാം..സത്യത്തിൽ ഞാൻ ഒരു വിവാഹത്തിന് പറ്റിയ മാനസിക അവസ്ഥയിലായിരുന്നില്ല..ഞാൻ പെണ്ണ് കാണാൻ വന്ന ദിവസം ഗായത്രി ശ്രദ്ധിച്ചത് പോലുമില്ല.പിന്നെ അമ്മക്ക് ഇഷ്ടപ്പെട്ടു ഞാനും സമ്മതം മൂളി. ഞാൻ എന്റെ അമ്മാവന്റെ മകളുമായി പ്രണയത്തിലായിരുന്നു.എല്ലാവര്ക്കും അറിയാമായിരുന്നു.എന്നാൽ അമ്മയും അമ്മാവനും തമ്മിൽ ഉണ്ടായ ഒരു പിണകത്തിന്റെ പേരിൽ,ഞങ്ങളെയും അവർ അകറ്റി.അവളുടെ വിവാഹം കഴിഞ്ഞു.എന്നാൽ അവളുടെ സ്ഥാനത്ത് മറ്റൊരു കുട്ടിയെ പ്രതിഷ്ഠിക്കാൻ എനിക്ക് സമയം വേണം.അതുകൊണ്ടുതന്നെയ ഞാൻ ഒരിക്കൽ പോലും ഗായത്രിയോട് സംസാരികത്തിരുന്നത് പോലും.ഇത്രയും കേട്ടപ്പോഴും അവൾ ഒന്നും മിണ്ടില്ല.എന്തെ ഗായത്രി ഒന്നും പറയാതെ.അവൾ അയാളെ നോക്കി ചിരിച്ചു എന്നിട്ട് തുടർന്നു.ഞാനും ഒരു വിവാഹം ഇപ്പൊ ആലോചിച്ചിരുന്നിലാ.ജാതകവും പതിനെട്ടു വയസികഴിഞ്ഞ പെൺകുട്ടികൾ വീട്ടിൽ നില്കുമ്പോഴുള്ള നാട്ടുകാരുടെ ചോദ്യത്തിനുള്ള ഉത്തരമായിട്ട ഞാനും വിവാഹത്തിന് സമ്മതം മൂളിയത്.തന്റെ ലവ് സ്റ്റോറി കേട്ട് അന്തിച്ചു നിൽക്കുമെന്ന് കരുതിയ ഗായത്രിയെ നോക്കി ഭദ്രൻ.ഭദ്രേട്ടന്റെ ഭാര്യ സ്ഥാനം എനിക്കിപ്പോൾ നൽകേണ്ട.ഒരു നല്ല സുഹൃത്തായി എന്നെ കണ്ടോളൂ. പരസ്പരം മനസിലാക്കിയ ശേഷം മതി ഒരു ജീവിതം തുടങ്ങുന്നത്.ആയാളും സമ്മതം മൂളി. ഗായത്രിക്ക് തന്റെ പഠനം തുടരാൻ താല്പര്യമുണ്ടെകിൽ പോയിക്കൊള്ളു.ഞാനാകാര്യം ചോദികനിരിക്കുകയായിരുന്നു അവൾ മറുപടി നൽകി.എന്റെ സങ്കൽപത്തിലെ ഭർത്താവിനെ പോലൊക്കെ ഇപ്പൊ തോന്നുന്നുട്ടോ...എന്ന് പറഞ്ഞവൾ ചിരിച്ചു.തന്നെ മനസിലാകാൻ ഇവൾക്ക് കഴിഞ്ഞല്ലോ എന്നാ സന്തോഷത്തിൽ ആയാളും ചിരിച്ചു... —
(സാര്യ വിജയൻ)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo