
വാടകക്കൊരു ഹൃദയം ആവിശ്യം ഉണ്ടെന്നു കാണിച്ചു പത്രത്തിൽ നൽകിയ പരസ്യത്തിന്റ പ്രതികരണം കാത്തു ഫോണും കെട്ടിപിടിച്ചു നിൽക്കാൻ തുടങ്ങിയിട്ട് നിമിഷങ്ങളെ ആയുള്ളൂ. ഇതിനകം നിരവധി കോളുകൾ വന്നെങ്കിലും ഒന്നും ശരിയായില്ല. വീണ്ടും അതാ കോൾ.
ഹലോ..
ഞാൻ ശബ്ദം മാറ്റിയാണ് സംസാരിക്കുക.
അങ്ങേ അറ്റത്തു കിളിനാദം. ഹലോ.. പ്രണയിക്കാൻ ആളെ ആവിശ്യം ഉണ്ടെന്നു കാണിച്ചു പത്രത്തിൽ പരസ്യം നൽകിയ ആളല്ലേ ?
അതേ..
ചേട്ടൻ എവിടെയാണ് ?
ഞാൻ പ്രവാസിയാണു
എന്താണ് യഥാർത്ഥത്തിൽ ജോലി ?
പ്രണയിക്കുക തന്നെ..
അതു ശരി. എനിക്കു ഭർത്താവും രണ്ടു മക്കളും ഉണ്ട്. ഞാൻ പറ്റുമോ ?
നിങ്ങൾക്ക് എന്നെ ആത്മാർത്ഥമായി പ്രണയിക്കാൻ പറ്റുമെങ്കിൽ ഓക്കേ.
എത്ര പൈസ കിട്ടും ?
അതൊക്കെ പരസ്യത്തിൽ വിവരിച്ചിട്ടുണ്ടല്ലോ.
കണ്ടു. പിന്നീട് കാലു മാറിയാലോ ?എനിക്ക് കൊറച്ചു വിഷമമാണ്. മുൻകൂട്ടി തന്നാൽ നല്ല ഉപകാരം ആയിരിയ്ക്കും.
നിങ്ങൾ ശരിയാകില്ല.
ഞാൻ ഫോൺ കട്ട് ചെയ്തു.
അപ്പോൾ വീണ്ടും കോൾ
ഹലോ..
ആരാണ് ?
ഞാൻ മഹിജ. പരസ്യം കണ്ടു വിളിക്കുകയാണ്. ഒരു ഡോക്ടറുടെ ഭാര്യയാണ്. ഞാനും നിങ്ങളെ പോലെ തന്നെ എനിക്കും പ്രണയം വേണം. എന്നെ സ്നേഹിക്കാൻ നിങ്ങൾക്കാവുമോ ?
എന്നെ പ്രണിയിക്കാൻ വേണ്ടിയാണ് ഞാൻ പൈസ മുടക്കി പരസ്യം കൊടുത്തത്. എന്നിട്ട് നിങ്ങളെ പ്രേമിക്കണമെന്ന് പറയുന്നത് ശരിയാണോ ?
അവൾ ഫോൺ കട്ടു ചെയ്തു.
എന്തൊരു കഷ്ടം
അതാ ഫോൺ
ഹലോ.. ഞാൻ വിദ്യാർത്ഥിനിയാണ്. ഞാൻ തയ്യാറാണ് സർ പ്രണയിക്കാൻ.
ഓക്കേ
ഇതിനു മുമ്പ് ഞാൻ രണ്ടു പേരെ പ്രണയിച്ചിട്ടുണ്ട്. പക്ഷെ രണ്ടു പേരും ഒന്നിനും കൊള്ളത്തില്ല. ജോലിക്കൊന്നും പോകാതെ കഴിയുന്നവർ. ഞാൻ ഒഴിവാക്കി.
ആത്മാർത്ഥ പ്രണയം അല്ലെന്നർത്ഥം ?
തേങ്ങാക്കൊല. അതൊക്കെ പണ്ട് സർ.
എനിക്കു തുടർന്ന് പഠിക്കണം. അതിനു സൈഡ് ആയി പ്രണയിച്ചാൽ.. പണവുമായി . ഇതൊരു തൊഴിലല്ലേ...
താൻ കൊള്ളത്തില്ല.
ഒരു നല്ല പ്രണയിനിയെ കിട്ടാൻ പാടു തന്നെ.
ഹലോ
ആരാണ് ?
ഞാൻ രാധ. എനിക്ക് പ്രണയം ഇഷ്ടമാണ്.
എവിടെയോ കേട്ടു മറന്ന ശബ്ദം
എനിക്കൊന്നും വേണ്ട ഞാൻ നിങ്ങളെ ഹൃദയം കൊണ്ടു പ്രണയിക്കാം. പക്ഷെ എനിക്ക് കുറച്ചു പ്രായ കൂടുതലുണ്ട്.
അതെനിക്ക് പ്രശ്നം അല്ല. നിങ്ങൾക്കും അതൊരു പ്രശ്നം ആകില്ലല്ലോ... എനിക്ക് മതിയായില്ല...
ഞാൻ ഫോൺ പെട്ടന്ന് കട്ട് ചെയ്തു.
അത് അമ്മയായിരുന്നു.
Ceevi
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക