ആ ചെകുത്താൻ കുന്നിന്റെ ഇരു വശങ്ങളിലും മരങ്ങൾ ഇടതൂർന്നു നിൽക്കുന്നു അയാൾ അതിനിടയിലൂടെ മുകളിലേക്ക് ഓടി കയറുകയാണ്. താഴെ നിന്നും നോക്കുമ്പോൾ മുകളറ്റം കാണുവാൻ കഴിയുന്നില്ല അത്ര മാത്രം ഉയരമുള്ള കുന്നാണത്.കുപ്പിചില്ലുകളും, കൂർത്ത കല്ലുകളും നിറഞ്ഞ പാതയിലൂടെ ക്ഷീണത്തെ മറന്നുകൊണ്ട് വിയർത്തൊലിക്കുന്ന ശരീരവുമായി അയാൾ മുകളറ്റം ലക്ഷ്യമാക്കി ഓടി ഓടി കയറുകയാണ്. ചെരിപ്പിടാതെ കാലിൽ തറഞ്ഞു കയറുന്ന കല്ലുകളോ, പലരും വലിച്ചെറിഞ്ഞു കളഞ്ഞ കുപ്പിചില്ലിൻ കഷ്ണങ്ങളോ ഒന്നും തന്നെ അയാളെ മുകളിലേക്കു കയറുന്നതിൽ നിന്നും പിന്തിരിപ്പിച്ചതേയില്ല. കുന്നിന്റെ ഉച്ചിയിൽ എത്തിയപ്പോൾ അയാൾ വിജയശ്രീലാളിതനെപോലെ ഒന്ന് ചിരിച്ചു. മുകളിൽ നിന്നും താഴേക്കു നോക്കി അഗാധമായ കൊക്ക.പെട്ടന്ന് അയാൾ അതിലേക്കു എടുത്തു ചാടി.
രുഗ്മിണി ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു നെഞ്ചു പട പടാ... ഇടിക്കുന്നുണ്ടായിരുന്നു. എന്തൊരു വൃത്തികെട്ട സ്വപ്നമാണ് കണ്ടതെന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട് അവൾ തലയ്ക്കൽ വച്ചിരുന്ന മൊബൈലിൽ സമയം നോക്കി വെളുപ്പിന് 6മണിയായിരിക്കുന്നു വെളുപ്പിന് കണ്ട സ്വപ്നം ഫലിക്കുമല്ലോ ഈശ്വര മനസ്സിൽ പിറു പിറുത്തുകൊണ്ട് കൈയെത്തി അടുത്തു കിടക്കുന്ന ഭർത്താവിനെ തപ്പി. ഇങ്ങേരു ഇത്ര നേരത്തെ എഴുന്നേറ്റുപോയോ...മുടി വാരികെട്ടി കൊണ്ട് അവൾ എഴുന്നേറ്റു. പുറത്തൊക്കെ നല്ല പോലെ വെളിച്ചം വീണുകഴിഞ്ഞു. വെള്ളം കിണറ്റിൽ കുറവായതുകൊണ്ട് കോരിയാണ് ഉപയോഗം. കിണറ്റിൽ കരയിലേക്ക് ചെന്നു തൊട്ടിയും കയറും കാണുന്നില്ല ഏന്തി വലിഞ്ഞു കിണറിനുള്ളിലേക്ക് നോക്കി. ഞെട്ടിപോയവൾ തന്റെ ഭർത്താവ് കിണറ്റിനുള്ളിൽ വെള്ളത്തിനു മുകളിലായി പൊന്തിക്കിടക്കുന്നു.അഗാധമായ ഗർത്തം സ്വപ്നം ഫലിച്ചിരിക്കുന്നു. അവൾ തറയിലേക്ക് തലകറങ്ങി വീണു.

രുഗ്മിണി ഇപ്പോൾ സ്വപ്നത്തെ ഭയക്കുന്നു. ഓരോ രാത്രിയും അവൾ ഉറങ്ങാതിരിക്കും ഉറങ്ങിയാൽ സ്വപ്നം കണ്ടാലോ. കണ്ണുകൾ എത്ര മിഴിച്ചു വച്ചിരുന്നാലും നേരത്തോട് നേരം കഴിയുമ്പോൾ അത് അറിയാതെ അടഞ്ഞു പോകുമായിരുന്നു.പക്ഷേ അവൾ സ്വപ്നം കാണാറില്ലായിരുന്നു. എന്നാലും രുഗ്മിണി സ്വപ്നത്തെ ഭയപ്പെട്ടിരുന്നു. കാലം കടന്നു പോയി ഒരു വെളുപ്പിന് അവൾ വീണ്ടും ആ പഴയ സ്വപ്നം കാണുകയുണ്ടായി.അഗാധമായ ഗർത്തം ഞെട്ടിയുണർന്ന അവൾ ഭയം കൊണ്ട് വിറച്ചു പോയി. വീണ്ടും അതെ സ്വപ്നം പക്ഷേ കുന്നു കയറിയത് ഒരു പെണ്ണായിരുന്നു. സമയം നോക്കിയപ്പോൾ പണ്ടെത്തെക്കാളും ചെറിയ വ്യത്യാസം അഞ്ചു മണിയാകുന്നെയുള്ളു. പേടിയോടെ അവൾ സ്വന്തം മുറിയിൽ നിന്നും പുറത്തിറങ്ങി മകളുടെ മുറിയിലേക്ക് പോയി നോക്കി മകൾ സുഖമായി പുതച്ചു കിടന്നുറങ്ങുന്നു അത് കണ്ടപ്പോൾ ആശ്വാസമായി രുഗ്മിണിക്ക്. നേരെ കിണറ്റിൽ കരയിലേക്ക് പോയി.കിണറിന്റെ പാദം മുന്നെത്തേക്കാളും ഉയർത്തി കെട്ടിയിരുന്നു. ഭയത്തോടു കൂടി കിണറിന്റെ പാദത്തിൽ കൈ കുത്തികൊണ്ട് തറയിൽ നിന്നും കാൽപാദങ്ങളും അല്പം ഉയർത്തി കൊണ്ടവൾ ഉള്ളിലേക്ക് എത്തി നോക്കി കട്ട പിടിച്ച ഇരുട്ട് ഒന്നും കാണുവാൻ വയ്യ. എന്നാലും മനസ്സിൽ ഒരു സമാധാനം തോന്നി. പെട്ടന്നായിരുന്നു പാദത്തിൽ കുത്തിയിരുന്ന കൈ ഒന്ന് വഴുതി കാലുകൾ തറയിൽ നിന്നും മേലേക്കുയർന്നു നേരെ രുഗ്മിണി കിണറിന്റെ ആഴങ്ങളിലേക്ക് പതിച്ചു. വീണ്ടും അഗാതമായഗർത്തം. മാറ്റമൊന്നുമില്ല വെളുപ്പിനുകണ്ട സ്വപ്നം സത്യമായിരിക്കുന്നു...... .
ഡിനുരാജ് വാമനപുരം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക