അഭിലാഷും നന്ദിനിയും ഒന്നിച്ച് കാറിൽ വന്നിറങ്ങുന്നത് കണ്ടപ്പോൾ റാം മോഹന് ദേഷ്യത്തെക്കാളധികം പേരറിയാത്ത മറ്റെന്തോ വികാരമാണ് തോന്നിയത്. ഹൃദയത്തിൽ നൂറ് ഉറുമ്പുകൾ ഒന്നു ചേർന്ന് കടിക്കുന്ന പോലെ.പെട്ടെന്നാണ് അയാളിലേയ്ക്ക് ആ ഓർമ്മ കടന്നു വന്നത്. താൻ നിൽക്കുന്നത് കോടതി വരാന്തയിലാണ്. അഭിലാഷിന്റെ ഒപ്പം തന്റെ നേരെ നടന്നു വരുന്ന നന്ദിനി , തന്റെ ഭാര്യ ഏതാനും മണിക്കൂറുകൾ കൂടി കഴിഞ്ഞാൽ എന്നന്നേയ്ക്കുമായി തന്നിൽ നിന്നും സ്വതന്ത്രയാവുകയാണ്. ഈ നിമിഷം നഷ്ടപ്പെട്ടവന്റെ ഭാവങ്ങൾ തന്നിൽ നിന്നും അവൾ വായിച്ചെടുക്കരുതെന്ന് എന്തുകൊണ്ടോ അയാൾക്ക് തോന്നി.
"റാം.. നേരത്തെ എത്തിയോ " അഭിലാഷ് ചിരിച്ചു കൊണ്ട് അയാളുടെ നേരെ കൈ നീട്ടി. അഭിലാഷ്, നഗരത്തിലെ അറിയപ്പെടുന്ന വ്യവസായി, തന്റെ ആത്മാർത്ഥ സ്നേഹിതൻ, ഇന്ന് അവളുടെ പ്രതിശ്രുത വരൻ എന്ന നിലയിൽ മുന്നിൽ നിൽക്കുമ്പോഴും തനിക്ക് ഏറെ പ്രിയ്യപ്പെട്ടവനാണ്.തിരിച്ചു ഹസ്തദാനം ചെയ്യുന്നതിനിടയിൽ റാം വെറുതെ ഒളികണ്ണിട്ട് നന്ദിനിയുടെ മുഖത്തേക്ക് നോക്കി. ആ മുഖത്ത് തെളിഞ്ഞു നിന്ന ശാന്തത അയാളെ തെല്ലൊന്ന് അത്ഭുതപ്പെടുത്തി. നീണ്ട അഞ്ചു വർഷങ്ങൾ നിന്റെ മനസ്സിന്റേയും ശരീരത്തിന്റേയും ഓരോ അണുവിലും നിറഞ്ഞു നിന്നിരുന്ന ഞാൻ, ഈ റാം മോഹൻ, ഇന്ന് നിനക്ക് ഇത്രയും അന്യനായിത്തീർന്നോ. നോവു നിറഞ്ഞ ഒരു നോട്ടമെങ്കിലും, അല്ലെങ്കിൽ വിതുമ്പുന്ന ഒരു മുഖഭാവമെങ്കിലും എനിക്ക് സമ്മാനിക്കാമായിരുന്നു. അയാൾക്ക് വെറുതെ തോന്നി.
കോടതി ക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒന്നിച്ചു ജീവിക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മുന്നിൽ അവൾ പതറാതെ പറഞ്ഞു "ഇല്ല ". അപ്പോൾ അയാൾക്ക് ഓർമ്മ വന്നത് അഞ്ചു വർഷങ്ങൾക്ക് മുമ്പ് ഒരു പോലിസ് സ്റ്റേഷനിൽ വച്ച് അവളുടെ മറുപടി വേണ്ടി ഉയർന്ന മറ്റൊരു ചോദ്യമാണ്. അവളുടെ കല്ലാണത്തലേന്ന് തങ്ങളുടെ ഒളിച്ചോട്ടം. പിറ്റേന്ന് പോലിസ് സ്റ്റേഷനിൽ വച്ച് കലി കയറി കൊണ്ട് അവളുടെ അച്ഛൻ വിളിച്ചു ചോദിക്കുകയാണ്.
"എഴുത്തുകാരൻ, അനാഥൻ, ജീവിതത്തിനും ചിന്തകൾക്കു പോലും സ്ഥിരതയില്ലാത്തവൻ.., ഇവനെ മാത്രമേ നിനക്കു കിട്ടിയുള്ളോടി... "
അയാളുടെ ശബ്ദത്തിൽ ആ പോലിസ് സ്റ്റേഷന്റെ ഭിത്തികൾ പോലും വിറച്ചു.
"അദ്ദേഹത്തെയല്ലാതെ മറ്റൊന്നും എനിക്ക് വേണ്ട" തീരെ ചെറിയ ശബ്ദത്തിൽ, പക്ഷേ ഉറപ്പോടു കൂടിയാണ് അവൾ പറഞ്ഞത്. അവിടെ തുടങ്ങുകയായിരുന്നു റാമിന്റേയും നന്ദിനിയുടേയും ജീവിതം.

ആദ്യത്തെ ചെറിയ സന്തോഷങ്ങൾക്ക് ശേഷം അച്ഛന്റെ വാക്കുകളെ ശരി വയ്ക്കുന്ന രീതിയിൽ തകർന്നു വീഴാൻ തുടങ്ങുന്ന ജീവിതം പേടിയോടെയാണ് അവൾ കണ്ടത്. അസ്ഥിരത ആയിരുന്നു അയാളുടെ മനസ്സിന്റേയും ജീവിതത്തിന്റേയും സ്ഥായീ ഭാവം. ഏറെ വൈകി രാത്രിയിൽ, അടുക്കളയിലെ തീരാറായ ചായപ്പൊടി പാത്രത്തിൽ നിന്ന് നാളത്തേയ്ക്ക് കൂടി കരുതി പിശുക്കി അവൾ ഉണ്ടാക്കുന്ന കടുപ്പം കുറഞ്ഞ ചായയുമായി ചെല്ലുമ്പോൾ അയാൾ എഴുതിത്തീരാറായ ഒരു നോവലിന്റെ ക്ലൈമാക്സ് തിരയുകയാവും. പാതിരാവായെന്നും ഉറക്കമൊഴിച്ചാൽ തനിക്ക് തലവേദനിക്കുമെന്നും പറഞ്ഞ് ശല്യപ്പെടുത്താത്ത ഒരു നല്ല ഭാര്യ ആയിരുന്നു അവളെന്നും. സോഫയിൽ ഇരുന്ന് അറിയാതെ ഉറങ്ങിപ്പോവുന്നതിനിടയിൽ എപ്പൊഴോ തന്നിലേയ്ക്ക് പടർന്നു കയറുന്ന അയാളെ ആ പകുതി ബോധത്തിലും നിരാശപ്പെടുത്താത്തവൾ. പക്ഷേ അപ്പോഴും അയാൾക്ക് തോന്നി അവൾ തന്നെ പൂർണ്ണമായി സ്നേഹിക്കുന്നില്ല. പൂർണ്ണതയിലേക്കെത്താൻ ഇനിയും ഒരുപാട് ദൂരമുണ്ട്. തന്റെ ആരാധികമാരുടെ പ്രണയ ലേഖനങ്ങൾക്ക് മറുപടി എഴുതാനുള്ള ചുമതല അയാൾ അവളെ ഏൽപ്പിച്ചു.ഓരോ കത്ത് വായിക്കുമ്പോഴും വിവർണ്ണമാവുന്ന അവളുടെ മുഖവും നിറയുന്ന കണ്ണുകളും കാണുമ്പോൾ അയാൾ ഉറപ്പിച്ചു അവൾ എന്നെ സ്നേഹിക്കുന്നുണ്ട്. ആ കൂട്ടത്തിൽ പതിവു തെറ്റാതെ വരുന്ന ഒരു കത്ത് ഉണ്ടായിരുന്നു. നീഹാരിക എന്ന ഒരു കോളേജ് വിദ്യാർത്ഥിനിയുടെ. ഒരിക്കൽ തങ്ങളുടെ വീട്ടിലേയ്ക്ക് ക്ഷണിക്കപ്പെട്ട അതിഥിയായി അവൾ വന്നു. നന്ദിനിയുടെ മുന്നിൽ വച്ച് അവളോട് താൻ സ്വതന്ത്രമായി പെരുമാറി. ആ നിമിഷങ്ങളിൽ നന്ദിനിയുടെ ഹൃദയം വേദനയോടെ മിടിക്കുന്നത് അറിഞ്ഞപ്പോൾ തനിക്കു അവളോട് എന്തെന്നില്ലാത്ത സ്നേഹം തോന്നി. അവൾ ഭൂമിയിൽ മറ്റെന്തിനേക്കാളുമേറെ തന്നെ സ്നേഹിക്കുന്നു. താൻ പൂർണ്ണത കണ്ടെത്തിയിരിക്കുന്നു. നീഹാരിക ഒരു അളവുകോൽ മാത്രം. നന്ദിനിക്ക് തന്നോടുള്ള പ്രണയത്തിന്റെ അളവുകോൽ.
അന്ന് രാത്രിയിൽ താൻ ഒരു വിജയിയെപ്പോലെ നന്ദിനിയിലേക്ക് പടർന്നു കയറിയത്. അവൾ അപ്പോൾ ഒരു പരാജിതയെപ്പോലെ എല്ലാം തകർന്നവളെപ്പോലെ വാടിക്കിടക്കുകയായിരുന്നു.
അവളുടെ ആ ഭാവങ്ങൾ ആസ്വദിച്ചു കൊണ്ടിരുന്നപ്പോൾ അയാൾക്ക് വെറുതെ തോന്നി ഒന്നു കൂടി അവളെ നോവിക്കണമെന്ന്.
"നീഹാരിക സുന്ദരിയാണ്. അല്ലേ. "അയാൾ ചോദിച്ചു.
"ഉം " അവളുടെ നിർവികാരമായ മൂളൽ.
അവളുടെ ആ ഭാവങ്ങൾ ആസ്വദിച്ചു കൊണ്ടിരുന്നപ്പോൾ അയാൾക്ക് വെറുതെ തോന്നി ഒന്നു കൂടി അവളെ നോവിക്കണമെന്ന്.
"നീഹാരിക സുന്ദരിയാണ്. അല്ലേ. "അയാൾ ചോദിച്ചു.
"ഉം " അവളുടെ നിർവികാരമായ മൂളൽ.
അത് അയാളെ ചൊടിപ്പിച്ചു. എന്തുകൊണ്ട് അവൾ അമർത്തി കരഞ്ഞില്ല. പരിഭവിച്ചില്ല. ഒന്നുകൂടി ആഴത്തിൽ വേദനിപ്പിക്കണം.
" നമുക്ക് പിരിഞ്ഞാലോ " അയാളുടെ ചോദ്യം.
" ഉം " വീണ്ടും അവളുടെ മൂളൽ.
അയാൾ കേട്ടതു വിശ്വസിക്കാനാവാത്തതു പോലെ അമ്പരന്നു.
പക്ഷേ അതു പ്രകടിപ്പിക്കാനോ അടുത്ത ചോദ്യത്തിന് മുതിരാനോ അയാളിലെ അസഹിഷ്ണുവായ ഭർത്താവിന് അപ്പോൾ സാധിക്കില്ലായിരുന്നു. അത് ഒരു തുടക്കമായിരുന്നു. അവർക്ക് ഇടയിൽ വളർന്നു തുടങ്ങിയ ഒരു മൗനത്തിന്റെ തുടക്കം.
...................
"റാം നിങ്ങളോടാണ് ചോദിക്കുന്നത്, ഒന്നിച്ച് ഒരു ജീവിതത്തിന് താൽപര്യമുണ്ടോ?"
കോടതി മുറിയിലെ ഭിത്തിയിൽ തട്ടി ആ ചോദ്യം വിറച്ചു നിന്നു. അപ്പോഴാണ് അയാൾ ചിന്തയിൽ നിന്നുണർന്നത്. ചുറ്റുമുള്ളവരുടെ മുഖഭാവത്തിൽ നിന്ന് ആ ചോദ്യം പല തവണ ആവർത്തിക്കപ്പെട്ടതാണെന്നും താൻ പരിസരം മറന്ന് കുറച്ചു നേരമായി ഇരിക്കുകയാണെന്നും അയാൾ മനസ്സിലാക്കി. അടുത്ത ഒരു തവണ കൂടി ആ ചോദ്യം ആവർത്തിക്കപ്പെടാൻ അയാൾ ഇഷ്ടപ്പെട്ടില്ല. ഇല്ല എന്ന ഒരു മറുപടി അയാളുടെ നാവിൽ നിന്ന് ഇഷ്ടമില്ലാതെ കൊഴിഞ്ഞ ഒരു പൂവു പോലെ താഴേക്ക് വീണു.

...............
"എന്റെ അമ്മ അടുത്ത ദിവസം നാട്ടിൽ നിന്നു വരുന്നുണ്ട് , നന്ദിനിയെ കാണാൻ. അമ്പലത്തിൽ വച്ച് ലളിതമായ ഒരു ചടങ്ങു മതി" അഭിലാഷ് ഡ്രൈവ് ചെയ്യുന്നതിനിടയിൽ പറഞ്ഞു.കോടതിയിൽ നിന്ന് തിരിച്ചു പോവുകയായിരുന്നു അവർ അപ്പോൾ.

അഭിലാഷിനെ ആദ്യമായി കണ്ടത് അവൾ ഓർത്തു. റാം മോഹനോടൊപ്പം ഒരു ഫംഗ്ഷന് പോയപ്പോൾ ആയിരുന്നു അത്. അന്ന് ആളുകളുടെ മുന്നിൽ വച്ച് നിസാരമായ എന്തോ ഒരു കാര്യത്തിന് റാം തന്നെ അപമാനിച്ചു. അന്ന് കരയുന്ന കണ്ണുകൾ സാരിത്തലപ്പു കൊണ്ട് തുടയ്ക്കുമ്പോഴാണ് അഭിലാഷ് തന്നെ ശ്രദ്ധിച്ചു കൊണ്ട് നിൽക്കുന്നത് കാണുന്നത്. അയാളുടെ കണ്ണുകളിൽ അപ്പോൾ ദയ ഉണ്ടായിരുന്നു. പിന്നീടാണ് റാം പരിചയപ്പെടുത്തിയത്. റാമിന്റെ ആത്മ സ്നേഹിതൻ. ഭാര്യ മരിച്ചയാൾ. ആ സൗഹൃദം വളർന്നു.പലപ്പോഴും തന്റെ നോവുകൾ പങ്കു വച്ചിരുന്നത് അയാൾ ദയാപൂർവ്വം കേൾക്കുമായിരുന്നു. ഒടുവിൽ തകർന്ന ഹൃദയവുമായി റാമിൽ നിന്ന് ഓടി രക്ഷപെട്ടു വന്നതും അഭിലാഷിന്റെ അടുത്തേയ്ക്കായിരുന്നു. പക്ഷേ ഇങ്ങനെ ഒരു ചോദ്യം അന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല.
"എന്താ നന്ദിനി ഒന്നും മിണ്ടാത്തത്. എന്നെ ഇഷ്ടമല്ലേ തനിക്ക് " അഭിലാഷിന്റെ ആർദ്രമായ ശബ്ദം.
" അഭിലാഷിനെ എനിക്ക് ഇഷ്ടമാണ്. പക്ഷേ എനിക്ക് സമയം വേണം" അവൾ പറഞ്ഞു.
കുറച്ച് നേരമായി ഒരു ട്രാഫിക് ബ്ലോക്കിൽ പെട്ട് കിടക്കുക ആയിരുന്നു അവർ അപ്പോൾ.
" സമയം എടുത്തോളു. പക്ഷേ ഇത് വേണ്ടെന്ന് പറയരുത്" അവൾക്ക് എന്തെങ്കിലും പറയാൻ കഴിയുന്നതിന് മുമ്പേ അയാൾ ഒരു മോതിരം അവളെ അണിയിച്ചു. റാം അണിയിച്ച താലിമാല ഇതുവരെ കഴുത്തിൽ നിന്ന് ഊരിയിട്ടില്ലെന്ന് അവൾ അപ്പോൾ ഓർത്തു. പക്ഷേ എന്തോ അവൾക്ക് എതിർക്കാൻ തോന്നിയില്ല.
ഗതാഗതക്കുരുക്ക് വർദ്ധിക്കുകയായിരുന്നു. കുറച്ചു നേരം അങ്ങനെ ഇരുന്നപ്പോൾ അഭിലാഷ് അക്ഷമനായി പുറത്തേക്കിറങ്ങി. അടുത്തു നിന്ന ഒരാളോട് കാര്യം തിരക്കി. ഏതോ ഒരുത്തൻ കള്ള് കുടിച്ച് റോഡ് ക്രോസ് ചെയ്യുന്നതിനിടയിൽ ഒരു ലോറിയുടെ അടിയിൽ പോയതാ. അയാളുടെ മറുപടി.അഭിലാഷ് വെറുതെ ആൾക്കൂട്ടത്തെ വകഞ്ഞ് ഒന്ന് ചെന്നു നോക്കി. പാദങ്ങളിലൂടെ ഒരു പെരുപ്പു കയറുന്നത് പോലെ. നടുറോഡിൽ ചോരയിൽ കുളിച്ച് റാം.
...........................
നടു റോഡിലൂടെ ആ കാർ അതിവേഗം സിറ്റി ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു. റാം നന്ദിനിയുടെ മടിയിൽ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു.
" അഭിലാഷ് ഒന്നു വേഗം " നന്ദിനി കരഞ്ഞുകൊണ്ട് പറഞ്ഞു.
റാം മടിയിൽ കിടന്ന് ഒന്നു ഞരങ്ങി. അവൾ കരച്ചിലോടെ അയാളെ ചേർത്തു പിടിക്കാൻ ശ്രമിച്ചു. പെട്ടെന്ന് അവളുടെ വിരൽ എന്തിലോ ഉടക്കിയതുപോലെ . അഭിലാഷ് അണിയിച്ച മോതിരത്തിലെ വജ്രക്കല്ല് അവളുടെ താലിമാലയിൽ ഉടക്കി വലിക്കുകയായിരുന്നു!!

By: ResmiAnuraj
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക