Slider

തേപ്പുകാരിയുടെ മനഃശാസ്ത്രം

0
Image may contain: 1 person, outdoor

എന്റെ ശ്രദ്ധയാകർഷിച്ച ഒരു പ്രണയം സംഭവിച്ചത് ഞങ്ങളുടെ പള്ളിയിലാണ്.. കൂട്ടുകാരികളോട് മിണ്ടിപ്പറഞ്ഞു നടക്കുന്നതിനിടയിൽ ഇടം കണ്ണിട്ടു നായകനെ നോക്കുന്ന മിണ്ടാപ്പൂച്ച നായികയും കൂട്ടുകാരന്റെ കൂടെ നെഞ്ചും വിരിച്ചു പുഞ്ചിരിയൊളിപ്പിച്ച മുഖവുമായി നടക്കുന്ന ചുരുണ്ട മുടിക്കാരൻ നായകനും... രണ്ടും ഒരു വക ഒലിപ്പിക്കൽ ലൈൻ.. എൻഡ് റിസൾട്ട് അന്നേ ഏറെക്കുറെ ഉറപ്പായിരുന്നു...! തെറ്റിയില്ല.. ! നായികയെ വേറെ ആൺപിള്ളേർ കെട്ടിക്കൊണ്ടുപോയി... നായകൻ എന്തായോ എന്തോ ?! പിന്നെ ഞാൻ കൊണ്ടൊരു പ്രേമം കോളേജിൽ... നായകനും നായികയും അന്യമതസ്ഥർ..ആടും ആടലോടകവും പോലെ കാഴ്ചയിലും .. ! ഒറ്റനോട്ടത്തിൽ തന്നെ സ്പെല്ലിങ്ങ് മിസ്റ്റേക്ക്..പ്രേമം മൂത്ത് മൂത്തൊരു നാൾ അവൾ അവനെയും കളഞ്ഞിട്ടു പോയി വേറെ കെട്ടി... അവനോ... കടാപ്പുറത്തു പാടിപ്പാടി ഒരുവഴിയായത് മിച്ചം.. എനിക്ക് തോന്നിയിട്ടുള്ളത് ഇന്റർകാസ്റ് ആണെങ്കിലും ഇന്റർ സ്റ്റേറ്റ് ആണെങ്കിലും കമ്മിറ് ചെയ്താൽ ആൺകുട്ടികൾ സ്ട്രോങ്ങ്‌ ആയി നിൽക്കും എന്നാണ്... പക്ഷെ ഈ പെണ്ണുങ്ങൾ അക്കരെപ്പച്ച തേടിപ്പോകുന്നതാണ് ഞാൻ പൊതുവേ കണ്ടിട്ടുള്ളത്.. അതിനു കാരണവുമുണ്ട് .. ആദ്യത്തെ ഒരു ഇമോഷണൽ സാറ്റിസ്ഫാക്ഷനിൽ മതിമറന്നു ചിന്തിക്കാൻ മറന്നുപോകുന്ന പെൺകുട്ടികൾ വരും വരായ്കകളെ കുറിച്ച് ആലോചിച്ചു തുടങ്ങുമ്പോഴേക്കും പ്രേമം തലയ്ക്കു പിടിച്ചിട്ടുണ്ടാവും... പിന്നെ രക്ഷപ്പെടാൻ അസാമാന്യ മനോബലം തന്നെ വേണ്ടി വരും... ഒരർത്ഥത്തിൽ ആ രക്ഷപ്പെടലും ഒരു ധീരതയാണ്... മനസ്സിൽ കരടു വീണുകഴിഞ്ഞാൽ പിന്നെ ബന്ധങ്ങൾ അർത്ഥശൂന്യമായിപ്പോവില്ലേ ? അപ്പോപ്പിന്നെ എടുത്തു ചാടിയുള്ള ഈ പ്രേമം തന്നെ ഒരു അനാവശ്യമല്ലേ ?സാമൂഹ്യമായും ബൗദ്ധികമായും സാമ്പത്തികമായുമുള്ള തങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള പ്രണയങ്ങളെ ഒഴിവാക്കുന്നത് തന്നെയാണ് പെൺകുട്ടികൾക്ക് നല്ലത്... 'തേപ്പുകാരി' എന്നതിന് പകരം ഞാൻ അവളെ മിടുക്കി എന്നു വിളിക്കും... പ്രണയത്തിൽ പെട്ടാലുടനെ ആൺകുട്ടികൾ അധികാരം സ്ഥാപിച്ചു തുടങ്ങുന്നു... ഇരിപ്പിലും നടപ്പിലും തുടങ്ങി വേഷത്തിലും സംസാരത്തിലും പോലും അവന്റെയിഷ്ടങ്ങൾ... ആദ്യമൊക്കെ പ്രണയമധുരം നുകർന്ന് ഇവയൊക്കെ ആസ്വദിക്കുന്ന പെണ്ണ് അറിയുന്നില്ല തന്റെ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കലാണിവൻ കത്തി വയ്ക്കുന്നതെന്ന്... പിന്നെപ്പിന്നെ പെണ്ണിന്റെ ചിന്തകളിൽ അവൻ സ്വാധീനമുറപ്പിച്ചു അവളെ തന്റെ അടുക്കളക്കാരി എന്ന 'പദവി' നൽകി വാഴിക്കും... വല്ല വിഡ്ഢിപെണ്ണുമാണെങ്കിൽ അവളുടെ ദേഹത്തും ഇതിനോടകം അവൻ കൈ വച്ചിട്ടുണ്ടാകും... ഒക്കെകഴിയുമ്പോൾ പെണ്ണിന് ബോധം വന്നു രക്ഷപെടാൻ ശ്രമിക്കുമ്പോ ചെക്കൻ മാന്യനാണെങ്കിൽ പോട്ടെ പുല്ലെന്നു പറയാൻ അവനു പറ്റും... അല്ലാത്ത ചില പെറുക്കികൾ ബ്ലാക്ക്‌ മെയിലിംഗിനും ചീറ്റിങ്ങെന്നുമൊക്കെ പറഞ്ഞു പെണ്ണിനെ പേടിപ്പിക്കും... ഇനി രണ്ടും കല്പിച്ചു ചിലർ കല്യാണം കഴിച്ചെന്നിരിക്കട്ടെ... അഡ്ജസ്റ്റ് ചെയ്തു ചെയ്തു അഡ്ജസ്റ്റിനു പോലും നാണം വരുമ്പോൾ രണ്ടിലൊരാൾ അല്ലെങ്കിൽ രണ്ടു പേരും ചേർന്ന് പിരിയാൻ തീരുമാനിക്കും... ഇതിന്റെയൊക്കെ തനിയാവർത്തനമാണ് ഈ പ്രേമനാടകങ്ങളിൽ കാലാകാലങ്ങളായി അരങ്ങേറുന്നത്... പ്രണയിച്ചു വിവാഹം കഴിച്ചു കാലങ്ങളോളം സ്നേഹിച്ചു ജീവിക്കുന്നവർ ഇല്ലെന്നല്ല... പക്ഷെ അവരുടെ എണ്ണം വളരെ കുറവാണ്... 
.. കവികൾക്ക് പാടാനും സംവിധായകാർക്ക് സിനിമ പിടിക്കാനും കൊള്ളാവുന്ന ഒന്നാന്തരം വിഷയം... ജീവിതത്തിൽ അത്ര വിശ്വസനീയമല്ലാത്ത സത്യം.. സുഖദമായ ലഹരി... പതിയെ പതിയെ കൊല്ലുന്ന അടിമത്തം... പ്രണയം... അത് വേണോ ?!പെട്ടു പോയാലും സാരമില്ല...കളഞ്ഞിട്ടു പോര്.... സമൂഹം തേപ്പുകാരിയെന്നു വിളിച്ചേക്കാം.. മൈൻഡ് ചെയ്യണ്ട... ജീവിതം നിന്റെയാണു പെണ്ണേ... ഒരു ജന്മം മുഴുവനും കയ്പുനീരു കുടിക്കുന്നതെന്തിന് ? ഒരിക്കൽ പറ്റിയ തെറ്റു തിരുത്താൻ നിനക്കും അവകാശമുണ്ട്..

By: Anju Antony
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo