Slider

പത്രക്കാരനിൽ നിന്നും ബാർക്ക പണിയിലേക്കുള്ള ദൂരം

0
Image may contain: 1 person, closeup

കച്ചവടം പൊളിഞ്ഞപ്പോൾ നാട്ടിൽ നിൽക്കാൻ പറ്റാത്ത ആ അവസ്ഥയായി. ഒന്നുകിൽ ഒളിചോടുക അല്ലെങ്കിൽ പിടിച്ചു നിൽക്കുക. എങ്ങിനെ ?
ഉള്ള ജോലി ഉപേക്ഷിച്ചു എവിടെയെങ്കിലും തെണ്ടിതിരിയുക. സ്വാതന്ത്ര്യം ആസ്വദിക്കുക. പക്ഷെ കടം ?
ബാങ്കിൽ പണയം വെച്ച ആകെയുള്ള സമ്പാദ്യം ഒരു തെങ്ങിൻ തോപ്പാണ്. അതു നാളെ ബാങ്കുകാർ ജപ്തി ചെയ്തു കൊണ്ടു പോകും. അതിൽ വിഷമമില്ല. കേറി കിടക്കാൻ അഞ്ചു സെൻറ് സ്ഥലവും ഇടിഞ്ഞു പൊളിഞ്ഞ തറവാടും ഉണ്ടല്ലോ. അതു മതി. പക്ഷെ അതിൽ എത്ര പേർ ?പെങ്ങളും കുട്ടികളും. പിന്നെ അനുജനും ഭാര്യയും. അമ്മയും..
ഓർക്കുമ്പോൾ ഒരു ഒരു എത്തും പിടിയും കിട്ടുന്നില്ല. എന്തു ചെയ്യും ?നല്ല കാലത്ത് ഒരു കൈത്തൊഴിലും പഠിച്ചില്ല. കുല തൊഴിൽ പോലും...
ആളുകളുടെ മുഖത്ത് നോക്കാൻ പ്രയാസം
ഓഫീസിൽ പോകാൻ പേടി. അങ്ങിനെയാണു ജോലി കളഞ്ഞു കുളിച്ചത്. പിന്നീട് ഓർക്കാതെ ചെയ്ത തെറ്റില്ല പശ്ചാത്തപിച്ചു.
ഇപ്പോൾ ചിലവിനു പോലും കാശില്ല. ചോറ് വീട്ടിൽ നിന്നും കിട്ടുമെങ്കിലും ചിലരുടെ കറുത്ത മുഖം കണ്ടിട്ടു വേണം ഉണ്ണാൻ. മടുത്തു. അതും പിറുപിറുക്കലും..
നല്ല കാലത്ത് കുടുംബത്തെ സേവിച്ചതിന്റ പ്രതിഫലം. കുറ്റബോധം തോന്നുന്നു.
വൈകുന്നേരം കുളിച്ച ശേഷം രണ്ടു ഇടുന്ന പതിവുണ്ട്. അതും ഇല്ലാതായി. ഒരു അര ലിറ്റർ...
ഇങ്ങനെ ഓരോന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ദിവാകരൻ മേസ്തിരിയെ കാണാൻ ഇടയായത്.
പണിക്കു വരുന്നോ ?
അയാൾ പരിഹസിച്ചു. ഉള്ളിൽ മിന്നലോടി പണിക്കാർക്ക് കൂലി കൊടുക്കാൻ നിവർത്തി ഇല്ലാതായപ്പോൾ എത്രയോ വട്ടം അയാളെ ആയിരങ്ങൾ സഹായിച്ചിട്ടുണ്ട്. എല്ലാം മറന്നു പോയി. മനുഷ്യാവസ്‌ഥ..
ശരിയാണ്. പോയാലോ ?
അങ്ങിനെയാണ് ബാർക്ക പണിക്കു പോയിത്തുടങ്ങിയത്.
ചട്ടി ചാടലായിരുന്നു പണി. കൂടുതലും തമിഴ് പെണ്ണുങ്ങൾ. അവരുടെ ഇടയിൽ ഒരു ഏച്ചു കൂട്ടൽ. പാൻ പരാഗും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കുന്ന ബംഗാളികളും കൂട്ടുകാരായി. കൈകാലുകൾ സിമെന്റ് കൊണ്ടു പൊള്ളി. നീറുമ്പോൾ അവർ പറഞ്ഞു. എല്ലാം ശരിയാകും.
മേസ്തിരി കൂലി തന്നപ്പോൾ സന്തോഷമായി. ഇനി രണ്ടു ദിവസം പണി ചെയ്തില്ലേലും ചായയും ഊണും ഹോട്ടലിൽ നിന്നും കഴിക്കാമല്ലോ. സമാധാനം.
കയ്യിൽ പ്ലാസ്റ്റിക് കൂടിൽ പൊതിഞ്ഞ പണി ഡ്രെസ്സും തൊക്കിലിറക്കി വീട്ടിലേക്കു നടന്നപ്പോൾ ആൾക്കാർ പരിഹസിച്ചു.
എന്തൊരു കഷ്ടമാണ് പാവം.
എങ്ങിനെ ജീവിച്ച മനുഷ്യനാണിത്..
ഇവനൊന്നും വേറെ വല്ല പണിക്കും പോകാർന്നോ..
നാണവും ഉളുപ്പും ഇല്ലാത്ത..
ഞാൻ ചിന്തിച്ചു. അദ്വാനിച്ചു ജീവിക്കാനും സമ്മതിക്കില്ലേ.. ഇവർ?
വീട്ടിലെത്തിയ ഉടനെ അമ്മക്ക് കുറച്ചു കാശ് കൊടുക്കണം. നാട്ടുകാർ എന്തെകിലും പറഞ്ഞു പരിഹസിച്ചോട്ടെ..
വീട്ടീത്തിയപ്പോൾ എല്ലാവർക്കും സന്തോഷമാകുമെന്നു കരുതി. എന്റെ കണക്കു കൂട്ടലുകൾ തെറ്റി.
എന്നെ കണ്ടപ്പോൾ എല്ലാവരും മുഖം തിരിച്ചു.
വീട്ടുപടിക്കൽ കാലെടുത്തു വെച്ചപ്പോൾ
പെങ്ങളുടെ മകൾ പാടുന്നത് കേട്ടു.
മാളിക മുകളേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്ന തും ഭവാൻ..
അതെന്റെ മനസ്സിൽ ആഴത്തിൽ കൊണ്ടു.
പിന്നെ ഞാൻ തിരിഞ്ഞു നടന്നു.
എങ്ങോട്ടെന്നില്ലാതെ..
ceevi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo