ഇന്നു രാവിലെ തിരക്കിട്ട് ജോലികൾ തീർക്കുന്നതിനിടയിലാണ് വീണ്ടും അതെന്റെ കണ്ണിൽപ്പെട്ടത്. അതിരിലായി പടർന്നു പന്തലിച്ച കൊന്നപ്പത്തൽ അടുത്ത വീടിന്റെ അടുക്കള ഭാഗത്തേക്ക് താഴ്ന്ന് വാതിലിനടുത്തുവരെ വീണു കിടക്കുന്നു. അവർക്കതൊരു ബുദ്ധിമുട്ടാകുമല്ലോ എന്ന് കരുതി രണ്ട് ദിവസം മുൻപ് അതൊന്നു വെട്ടി നീക്കുവാൻ മജുവിനോട് ഞാൻ ആവശ്യപ്പെട്ടിരുന്നതാണ്....
എന്നാൽ ഇത്തരം കാര്യങ്ങളിൽ അൽപം മടിയനായ എന്റെ ഭർത്താവ് വന്ന് നോക്കിയ ശേഷം പറഞ്ഞു. അത് നമ്മൾ വെട്ടേണ്ട കാര്യമൊന്നുമില്ല. തെക്കേ അതിര് അവരുടെ യാണ്. അവരത് ചെയ്തോളും.... പോരാത്തതിന് സർവ്വീസ് വയറും അതിനിടയിലൂടെയാണ് പോയിരിക്കുന്നതെന്ന് കണ്ടില്ലേ..?
ഇതുപോലെ എന്തെങ്കിലും പറഞ്ഞ് ഒഴിയുമെന്നറിയാമെങ്കിലും വെറുതെയൊന്ന് പറഞ്ഞ് നോക്കിയതാണ്.പ്രതീക്ഷക്ക് വകയില്ലെന്നറിയാം.കാരണം ഒരു എലിയോ, കോഴിയോ ചത്താൽ പോലും അതിനെ കാണാത്തവിധത്തിൽ മുങ്ങുന്നത് പുള്ളിയുടെ സ്വഭാവമാണ്. തിരിച്ചു വരുമ്പോഴേക്കും നമ്മളത് കുഴിച്ചിടുമെന്നറിയാം. അത് കൊണ്ടു തന്നെ ഈ കാര്യത്തിലും ഞാൻ നിർബന്ധം പിടിച്ചില്ല. എന്നാലും പറഞ്ഞു. അവർക്കു സുഖമില്ലാത്തതല്ലേ. ഇതൊരു ഉപകാരമായി കണ്ടാൽ പോരെ എന്ന്... എന്നാൽ നീ തന്നെ വെട്ടിക്കോ എന്ന് പറഞ്ഞ് പുള്ളി സ്ഥലം കാലിയാക്കി....
ആ വീട്ടിലാണെങ്കിൽ ഭാര്യയുടെ ഒരു കിഡ്നി
ഭർത്താവിന് നൽകിയത് കാരണം രണ്ടു പേരും ഭാരമുള്ള ജോലികൾ ചെയ്യാറില്ല.
അധികം പുറത്തിറങ്ങാറുമില്ല. പിന്നെ അവർ ഈയൊരു കാര്യത്തിനു വേണ്ടി പുറത്ത് നിന്ന് ആളെ വിളിച്ച് പൈസ കൊടുത്ത് വെട്ടി നീക്കേണ്ടി വരും....പത്തു പതിനഞ്ച് മിനിറ്റുകൊണ്ട് നമുക്ക് തന്നെ ചെയ്യാവുന്ന കാര്യമല്ലേയുള്ളു എന്ന് ചിന്തിച്ച് വാക്കത്തിയുമെടുത്ത് ഞാനത് വെട്ടി നീക്കാൻ തുടങ്ങി.

ഇത് കണ്ട് മറ്റൊരുവീട്ടിലെ ഇത്ത വിളിച്ചു പറഞ്ഞു. മോളെ ശ്രദ്ധിക്കണേ....സർവ്വീസ് വയറും അതിനിടയിലൂടെയാ പോകുന്നത്. പോരാത്തതിന് മഴക്കാലവും. ആകെ നനഞ്ഞു കിടക്കുകയാണ്....നമ്മൾ പലയിടത്തും ഓരോന്ന് കേൾക്കുന്നതാണ് എന്ന്. മം... ശരി എന്ന് പറഞ്ഞ് ഞാനതെല്ലാം വെട്ടിമാറ്റി. താഴ്ന്ന സർവ്വീസ് വയർ മറ്റൊരു കൊമ്പിൽ കൊളുത്തിവച്ചു.അവരുടെ മുറ്റത്ത് നിന്നും എല്ലാം മാറ്റി ഒതുക്കിയിട്ടശേഷം വീട്ടിലേക്ക് കയറി വൃത്തിയായോ എന്നറിയാൻ ഒന്നുകൂടി തിരിഞ്ഞു നോക്കി.
രണ്ടു മൂന്ന് ഇളം കൊമ്പുകൾ കൂടി മുകളിലേക്ക് ഉയർന്നു നിൽക്കുന്നുണ്ട്. ഇനി അത് പെട്ടെന്ന് വളർന്നു പന്തലിക്കുമല്ലോ എന്ന് വിചാരിച്ച് വീണ്ടും ഞാൻ മുറ്റത്തേക്കിറങ്ങി. എടുത്ത പണി പൂർത്തിയാക്കാതിരിക്കുന്നത് ശരിയല്ലല്ലോ? ഒരു കമ്പ് വെട്ടി താഴെയിട്ടു. അടുത്തത് വെട്ടിയതും എന്റെ കയ്യിലൂടൊരു തരിപ്പ് കയറിയതും ഒരുമിച്ചായിരുന്നു. ഒരു കുടച്ചിൽ.... പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ലെങ്കിലും അടുത്ത നിമിഷം തിരിച്ചറിഞ്ഞു.. എന്നെ ഷോക്കടിച്ചതാണെന്ന്....
അപ്പോഴേക്കും അടുത്ത വീട്ടിലെ ഇത്ത വന്നു വഴക്ക് പറഞ്ഞു. ഞാനപ്പോഴേ പറഞ്ഞതല്ലേ..
മതി....ഇനിയത് വെട്ടാൻ നിൽക്കണ്ട.
അതവിടെ നിൽക്കട്ടെ.... തിരിഞ്ഞു നടക്കുമ്പോൾ ഞാനോർത്തു... എന്നാലും സർവ്വീസ് വയറിൽ നിന്ന് ഷോക്കടിക്കുന്നവരെല്ലാം തെറിച്ച് എവിടെയെങ്കിലും അടിച്ചുവീഴാറാണല്ലോ പതിവ്? അല്ലെങ്കിൽ അപ്പോൾ തന്നെ ഇഹലോകവാസം വെടിയും. എന്നാൽ എനിക്കിതു രണ്ടും സംഭവിച്ചില്ലല്ലോ?

കുറെ ചിന്തിച്ചപ്പോഴാണ് അതിന്റെ കാര്യമെനിക്ക് പിടികിട്ടിയത്.. വീണ്ടും എഴുതി നിങ്ങളെയെല്ലാം വെറുപ്പിക്കാൻ ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു എന്ന്...
എന്നാലും ഒരു സങ്കടം ബാക്കിയുണ്ട് കേട്ടോ.
ബാക്കിയുള്ള ആ ഒരു കൊമ്പ് തലയുയർത്തി നിൽപ്പാണ്.അടുത്ത വീട്ടിലെ ഇത്ത കാണാതെ അത് കൂടെയൊന്ന് വെട്ടി താഴെയിടണം... അല്ലാതെ മനസ്സമാധാനം കിട്ടില്ല.....
എന്നാലും ഒരു സങ്കടം ബാക്കിയുണ്ട് കേട്ടോ.
ബാക്കിയുള്ള ആ ഒരു കൊമ്പ് തലയുയർത്തി നിൽപ്പാണ്.അടുത്ത വീട്ടിലെ ഇത്ത കാണാതെ അത് കൂടെയൊന്ന് വെട്ടി താഴെയിടണം... അല്ലാതെ മനസ്സമാധാനം കിട്ടില്ല.....
കാര്യങ്ങൾ ഇങ്ങനെയൊക്കെയായെങ്കിലും നിങ്ങൾക്ക് അനുശോചനം അറിയിക്കാനുള്ള ഒരവസരമല്ലേ നഷ്ടപ്പെട്ടു പോയത്...? സാരമില്ല കേട്ടോ..ഇനിയൊരവസരത്തിനായി കാത്തിരിക്കാമെന്നേ......
(Raziya Maju)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക