പടിവാതിലിൽ കറുപ്പുമുടുത്ത് കർക്കിടകം കാത്തുനിന്ന് ഒരു ചോദൃം ..
അകത്താര്...?
ഉണ്ണാതേ ഉടുക്കാതേ നിന്ന പണ്ടത്തെ കർക്കിടകമേ..വാ..
അക്ഷയതൃതീയകളിൽ വാരിക്കൂട്ടിയ സ്വർണ്ണങ്ങളും..രത്നങ്ങളും..മാസാമാസം കുമിയുന്ന നിക്ഷേപങ്ങളും..സ്ഥിരനിക്ഷേപങ്ങളും ..കൈകൂലികളും ..മറ്റാദായങ്ങളും കൊണ്ട് സമ്പൽസമൃദ്ധിയാർജിച്ച മലയാളി സമൂഹത്തിനോട് പാവം പഴയ പ്രതാപത്തിൽ ചോദൃങ്ങൾ ചോദിക്കുന്നുവോ?..അഹങ്കാരി..
കോരിചൊരിയുന്ന മഴ തന്നെ ഞങ്ങൾ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്..
നീ പെയ്തിറങ്ങുമ്പോൾ ഞങ്ങൾ ടിവിയിൽ കൊലപാതക റിപ്പോർട്ടുകൾ , വൃഭിചാര കഥകൾ, രാഷ്ട്രീയ നാടകങ്ങൾ മുതലായവ കണ്ടു രസിക്കും..
ഇൻറ്റർനെറ്റിൽ നഗ്ന ശരീരങ്ങളും രതിവൈകൃതങ്ങളും കണ്ട് ആനന്ദം പൂകും..
ചീയുന്ന സ്വകാരൃതകൾ ചർച്ച ചെയ്യും..
തണുക്കുമ്പോൾ ചൂടാക്കുവാൻ നൃത്തവും സംഗീതവും തരുന്ന അമൃത് ക്ഷമയോടെ കാത്തുനിന്ന് വാങ്ങും..
അങ്ങനെ കുടിച്ചും, തിന്നും , രമിച്ചും ഞങ്ങൾ ജീവിയ്ക്കും..
അകത്ത് ഞങ്ങൾ. .മലയാളികൾ...
പിന്നെ ആ പഴയ പേര്...പഞ്ഞ കർക്കിടകം. .കൃഷി ഇല്ലെങ്കിലും...ഞങ്ങളായിട്ട് മാറ്റുന്നില്ലാട്ടോ.....വന്നിട്ട് പോ....
.......പ്രേം ....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക