പിഴച്ചവൾ
****
ഇക്കാടെ കോൾ വന്നത് മുതലുള്ള ആലോചനയാണ്,
ഷെമീ... മോൻ ഹോസ്പിറ്റലിൽ കിടന്നപ്പോ സിറാജിന്റെ കയ്യീന്ന് കടം വാങ്ങിച്ച പൈസയിലേക്ക് കുറച്ച് കൊടുത്തു. 13000 രൂപയേ അയച്ചിട്ടുള്ളൂ. അത്കൊണ്ട് അത്യാവശ്യം വേണ്ട കാര്യങ്ങൾ ചെയ്യ്."

അള്ളാ.. കാര്യങ്ങളെല്ലാം തന്നെ അത്യാവശ്യം ഉള്ളതാണല്ലോ..
വീടിന്റെ വാടക കൊടുക്കണം, മോന്റെ ഫീസ്, മക്കളുടെ സ്കൂൾ വണ്ടിയുടെ വാടക രണ്ട് മാസത്തേതുണ്ട്, കറണ്ട് ബില്ലിന് രണ്ട് ദിവസത്തെ അവധികൂടിയേയൂള്ളൂ, വീട്ടിൽ അത്യാവശ്യം വേണ്ട സാധനങ്ങളും തീർന്നിരിക്കുന്നു.. ഒന്നും ഒഴിവാക്കാൻ ആവാത്തതാണ് അങ്ങിനെ ഓരോന്നാലോചിച്ച് കൊണ്ട് പൈസയെടുക്കാൻ ടൗണിൽ പോകാനൊരുങ്ങി.
വീട്ടിൽ നിന്ന് മുറ്റത്തിറങ്ങി ഫോണെടുത്ത് ഇക്കാക്ക് മിസ്ക്കോളിട്ടു.
ഉടനെ തിരിച്ച് കോൾ വന്നു..

ഇക്കാ ഞാനിറങ്ങുവാ..
ഊം.. വേഗം പോയിട്ടു വാ.. നല്ല കുട്ടിയായിട്ട്..
വായിൽ നോക്കാനായിട്ട് കുറച്ചാളുകളുണ്ടാവും നീയാരെയും മൈന്റ് ചെയ്യണ്ടാട്ടോ...

കുറച്ച് നിറം ണ്ടായാലും കുഴപ്പാ ല്ലേ ഇക്കാ..
ഊംം.. ഞാൻ കറുത്തിട്ട്ണെന്ന് നീയിടക്ക് ഓർമ്മിപ്പിക്കണ്ടാ..
ഒന്ന് പോ ഇക്കാ.. കറുത്തിട്ടാണേലും ന്നെക്കാളും സൗന്ദര്യം ഇങ്ങക്കല്ലേ.. കറുപ്പിന് ഏഴഴകല്ലേ..
തന്നെ തന്നെ ബാക്കി തൊണ്ണൂറ്റിമൂന്നും വെളുപ്പിനാണെന്നേയുള്ളൂ..
ഊം.. മതി മതി ഞാൻ റോഡിലെത്തി ബാക്കി കിന്നാരം തിരിച്ചെത്തീട്ട് പറയാം.. അതും പറഞ്ഞ് ഫോൺ കട്ട് ചെയ്ത് ബാഗിലിട്ടു നടന്നു..
പിന്നിൽ നിന്നും ഒരു ചുമ കേട്ട് അവൾ തിരിഞ്ഞ് നോക്കി
ഒരു വഷളൻ ചിരിയുമായി നാസർ.

അയാളെ കാണാത്ത ഭാവത്തിൽ ഷെമീന നടത്തത്തിന് സ്പീഡ് കൂട്ടി..
പെണ്ണുങ്ങളെ കാണുമ്പോൾ അയാളുടെ ഒരു വഷളൻ നോട്ടവും ചിരിയും ഉണ്ട് അതു കാണുമ്പോഴെ അരിശം വരും.
ഊംംം..അയാൾ നീട്ടി മൂളിക്കൊണ്ട് പുറകെവന്ന് പറഞ്ഞു
നാട്ടുകാരനായ ഞമ്മളെയൊന്നും ഒരു മൈന്റും ഇല്ല, ഫോൺ നമ്പർ ചോദിച്ചാലതും തരത്തില്ല , ഫോണിലൂടെ സെറ്റപ്പാക്കി പുറംനാട്ടുകാരെ കൂടെ പോകാം ല്ലേ....
അവൾ ചുറ്റും നോക്കി, പടച്ചോനെ ഇയാളുടെ ഈ വൃത്തികെട്ട സംസാരം ആരെങ്കിലും കേൾക്കുന്നുണ്ടോ.. അടുത്ത് വന്ന് ഇയാൾ സംസാരിക്കുന്നത് കണ്ടാലും അത് ഇക്കാടെ ചെവിയിൽ എത്തുക വേറെ തരതിലാവും.
അയാൾ അവളുടെ മുന്നിൽ വഴി തടസ്സപ്പെടുത്തി നിന്ന് കൊണ്ട് തുടർന്നു..
ഞാനും ഒരാണ് തന്നെയാടീ.. കാശെത്രയാന്ന് വെച്ചാൽ പറഞ്ഞോ..തരാം ..
അവൾ അയാളെ രൂക്ഷമായൊന്നു നോക്കി വഴി മാറി കടന്നു മുന്നോട്ട് നടന്നു..
ഇന്നത്തെ കാലത്തും ഒരു പെണ്ണൊറ്റക്ക് പുറത്തിറങ്ങിയാൽ ഇങ്ങനെ ചിന്തിക്കുന്നവരുണ്ടോ..? വെറുതെയല്ല ഇക്ക എപ്പോഴും പറയുന്നത് കഴിയുന്നതും ഒറ്റക്ക് പുറത്ത് പോവരുതെന്ന്.. അപ്പോഴൊക്കെയും ഞാൻ പറയും.. പിന്നേ.. ഞാനെന്താ കൊച്ചു കുട്ടിയല്ലേ..
അവൾ നടത്തത്തിന് സ്പീഡ് കൂട്ടിയെങ്കിലും കാലുകൾക്ക് ഒരു തളർച്ച പോലെ..
അയാൾ അവളെ വിടാനുള്ള ഭാവമില്ലായിരുന്നു.
നിക്കെടീ.. ആവശ്യക്കാരൻ അവിടെ കാത്തുനിന്നോളും..
അയാൾ വീണ്ടും അവളുടെ വഴിമുടക്കി നിന്നുകൊണ്ട് തുടർന്നു..
ഇവിടുന്ന് പറ്റില്ലെങ്കിൽ പറ ഞാൻ വണ്ടിയുമായിട്ട് വരാം ദൂരെ എവിടെയെങ്കിലും പോവാം..
അത്രയും ആയപ്പോഴേക്കും അവളുടെ ക്ഷമ നശിച്ചിരുന്നു.
ഇനിയും പ്രതികരിച്ചില്ലെങ്കിൽ ഞാൻ പെൺവർഗ്ഗത്തിന് തന്നെ അപമാനമാവും..

അവൾ കാലിലെ ചെരുപ്പൂരി അയാൾക്ക് നേരെ നീട്ടി ശബ്ദം കടുപ്പിച്ച്കൊണ്ട് പറഞ്ഞു....
ഇത്രയും നേരം ഞാൻ ക്ഷമിച്ചു.. ഇനിയും ഈ വക വർത്താനവുമായി എന്റടുത്ത് നിന്നാൽ ഈ ചെരുപ്പ് നിന്റെ മുഖത്ത് പതിയും.
അവളിൽ നിന്നും അങ്ങിനെ ഒരു പ്രതികരണം അയാൾ പ്രതീക്ഷിച്ചില്ലായിരുന്നു..
ഹും വല്ല്യ ഹൂർല്ലിയാന്നാ വിചാരം.. നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടീ.. നിന്നെയെന്റെ കയ്യിൽ കിട്ടാനുള്ള പണിയൊക്കെ എനിക്കറിയാമെടീ...
അയാൾ മടക്കികുത്തിയ തുണിയൊന്നുകൂടെ പൊക്കി തുടയിൽ രണ്ട് അടിയും പാസാക്കി നടന്നു നീങ്ങി ..
ഹൊ നാട്ടിലുള്ള അമ്മ പെങ്ങന്മാർക്ക് രക്ഷകരാകേണ്ടവരിങ്ങനെ പെരുമാറിയാലോ..? അയാൾക്കും വളർന്നു വരുന്ന പെണ്മക്കൾ ഉണ്ടല്ലോ.. വിവാഹ പ്രായമെത്തിയ സഹോദരിമാരുണ്ടല്ലോ.. എന്നിട്ടുമെന്തേ അയാളിങ്ങനെ..? അവരുടെ മുഖമെങ്കിലും ഒന്നോർത്തുകൂടെ..? പെണ്ണെന്നാൽ ആണിന്റെ കഴപ്പ് തീർക്കാനുള്ള ഒരു വസ്തു മാത്രമാണ് എന്നാണോ ഇയാൾ കരുതിയിരിക്കുന്നത്..? പെണ്ണായി പിറക്കേണ്ടിയിരുന്നില്ലെന്നവൾ ഒരു നിമിഷത്തേക്കെങ്കിലും ചിന്തിച്ചുപോയി. നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ടവൾ ബസ്സ്സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു..
ബസ്സ്സ്റ്റോപ്പില് നില്ക്കുമ്പോഴവളുടെ ചിന്ത ഈ കാര്യം ഇക്കാനോട് പറയുമ്പോൾ ഇക്ക എന്താവും പറയുക..? തീർച്ചയായും എന്നെ കുറ്റപ്പെടുത്തും.., എല്ലാവരോടും ചിരിച്ച് സംസാരിക്കുന്നത് കൊണ്ടാണെന്നേ പറയൂ.. ഇക്കാനെ കുറ്റം പറയാനും പറ്റില്ല, എന്റെ മുഖത്തെ ഈ സ്ഥായിയായ പുഞ്ചിരിയെന്ന ഭാവം കാരണം പലപ്പോഴും അബദ്ധത്തിൽ ചെന്ന് ചാടിയിട്ടുണ്ട്. ഉള്ളിൽ കനലെരിയുമ്പോഴും മുഖത്ത് ഈ പുഞ്ചിരി മായാറില്ല..
ബസ്സ് വന്നതും മുന്നിൽ നിന്നതും അവളറിഞ്ഞതേയില്ല..
ബസ്സിന്റെ ഡോറിലടിച്ച് ക്ളീനറുടെ കേറുന്നില്ലേ എന്ന ചോദ്യമാണവളെ ചിന്തയിൽ നിന്നുണറ്ത്തിയത്.
ഒഴിഞ്ഞു കിടന്ന സൈഡ് സീറ്റിലിരുന്നു പുറത്തേക്ക് നോക്കിയ അവൾ കണ്ടു..
പോക്കര്‍ക്കന്‍റെ ചായക്കടയുടെ വരാന്തയിൽ വേലയും കൂലിയും ഇല്ലാതെ, ആളുകളുടെ പരദൂഷണം പറഞ്ഞ് സമയം കളയുന്ന കുറച്ചാളുകളുടെ നടുക്കിരിക്കുന്ന നാസറിനെ..!
അവളുടെ ഉള്ളിൽ ഒരു കൊള്ളായാൻ മിന്നി.

റബ്ബേ.. ഇന്ന് എന്നെ പറ്റി തന്നെയാവും ചർച്ച.. എന്തൊക്കെ ഇല്ലാ വചനങ്ങൾ ആയിരിക്കും ഇനി പറഞ്ഞുണ്ടാക്കുക..? അവളൂഹിച്ചത് സത്യം ആയിരുന്നു.
അയാൾ അപ്പോഴേക്കും അവിടെ ഷെമീനയെ കുറിച്ചുള്ള ചർച്ചക്ക് തീപ്പൊരിയിട്ടിരിന്നു.
എന്നും ടൗണിൽ പലരുടേയും കൂടെ കറങ്ങുന്നത് കാണാം. അല്ലെങ്കിലും അറബി വീട്ടിൽ ജോലിക്ക് നിക്കുന്ന ഒരുത്തന്റെ ശമ്പളം കൊണ്ട് ഇത്രയും ആർഭാടമായി ജീവിക്കാനാവുമോ..? അവളിട്ടിരിക്കുന്ന ഡ്രസ്സ് പോലും എത്ര വിലപിടിച്ചതാ..?
അതെ അവളുടെ ഡ്രസ്സുകൾ വിലപിടിപ്പുള്ളത് തന്നെയായിരുന്നു, കാരണം ഒരു പെരുന്നാളിനോ മറ്റ് അത്യാവശ്യത്തിനോ മാത്രമേ അവൾ നാട്ടിൽ നിന്ന് ഡ്രസ്സെടുക്കാറുള്ളൂ.. കൊല്ലത്തിലൊന്നോ രണ്ടോ ജോഡി മാത്രം. ബാക്കിയെല്ലാം ഗഫൂർ ജോലിക്ക് നിക്കുന്ന അറബിവീട്ടിലെ മാഡം പുറത്തേക്ക് കളയാൻ കൊടുക്കുന്ന ഡ്രസ്സിൽ നിന്നും നല്ലത് നോക്കി എടുത്ത് വെക്കും അത് നാട്ടിൽ വരുമ്പോൾ കൊണ്ട് വരും അവളുടെ പാകത്തിന് വെട്ടിയെടുത്ത് അവളുതന്നെ തയ്ച്ചെടുക്കുന്നതാണ്. കുട്ടികൾക്കുള്ള കളിപ്പാട്ടം പോലും ഇക്ക അങ്ങിനെയെടുത്ത് സൂക്ഷിച്ച് വെച്ച് വരുമ്പോൾ കൊണ്ട് വരാറാണ് പതിവ്. അല്ലെങ്കിൽ നാട്ടിൽ വരുമ്പോൾ വെറും കയ്യോടെ വരേണ്ടി വരും..
കാരണം കിട്ടുന്ന ശമ്പളം ഒരു മാസത്തെ ചിലവിന് തന്നെ തികയില്ല.
അവിടെ ചർച്ചക്ക് ചൂട് പിടിച്ചിരുന്നു.
നാട്ടിലെ ചെറുപ്പക്കാരെ കണ്ണും കയ്യും കാണിച്ച് വശീകരിക്കാൻ മിടുക്കിയാ..
അവളെന്നെയും ഒന്ന് വളക്കാൻ നോക്കി.. ഇന്ന് രാത്രിയിൽ എന്നോട് ഒന്ന് ചെല്ലാൻ പറഞ്ഞിട്ടുണ്ട് അടുത്ിരിക്കുന്ന ആലിക്കായെന്നു നാട്ടുകാർ വിളിക്കുന്ന പകൽമാന്യനായ മുഹമ്മദാലിയുടെ ചെവിയില് സ്വകാര്യം പറയുന്ന പോലെ നാസർ പറഞ്ഞു.
ഷെമീനയുടെ വീടും ആലിക്കായുടെ വീടും തമ്മിൽ ഒരു മുറ്റത്തിന്റെ അകലമേയുള്ളൂ..
അയാൾക്കും അവളിൽ ഒരു കണ്ണുണ്ടായിരുന്നു.
ഒരു ദിവസം മുറ്റത്ത് അയയിൽ ഡ്രസ്സ് വിരിച്ചിടുകയായിരുന്ന ഷെമീനയെ നോക്കി നിന്നതിന് അയാളും ഭാര്യയും തമ്മിൽ വഴക്കുണ്ടായത് അവൾ കണ്ടതാണ്, അതിന് ശേഷം അയാൾ വീട്ടിൽ ഇല്ലാത്ത സമയം നോക്കിയാണവൾ മുറ്റത്തേക്കിറങ്ങാറ് തന്നെ.
ഷെമീനയുടെ സൗന്ദര്യത്തിലല്പം അസൂയ ഉള്ള ആളായിരുന്നു ആലിക്കായുടെ ഭാര്യ വാഹിദ. അവളെ കാണുമ്പോഴൊക്കെയും അവളുടെ കുറ്റങ്ങൾ കണ്ടെത്തി പറഞ്ഞു വിശമിപ്പിക്കാൻ ശ്രമിക്കും അപ്പോഴൊക്കെയും ഷെമീന പുഞ്ചിരിയോടെ കേട്ടു കൊണ്ടിരിക്കാറേയുള്ളൂ.. കാരണം അയൽപക്കമല്ലേ.., എന്തെങ്കിലും അത്യാവശ്യം വന്നാൽ ഒരു സഹായം ചോദിച്ച് ഓടി വരാനുള്ളത് അവരുടെഅടുത്തേക്കല്ലെ.. അത്കൊണ്ട് അവളെല്ലാം ക്ഷമിക്കും.
അന്ന് രാത്രിയിൽ ആലിക്ക വാഹിദയോട് ഒരു രഹസ്യം പറഞ്ഞു.
"ഷെമീന ആ നാസറിനെ ഇന്ന് രാത്രിയിൽ കൂട്ടിന് വിളിച്ചൂന്ന്".

ഞാനന്നേ നിങങളോട് പറഞ്ഞില്ലെ മനുഷ്യാ അവള് "പിഴച്ചവളാണെന്ന്".
ഊം.. ശരിയാ... ഞാനന്ന് അവളെ നോക്കിയെന്നും പറഞ്ഞ് എന്നോട് വഴക്കിന് വന്നില്ലെ.. അവളന്ന് എന്നോട് കണ്ണും കയ്യും കാണിച്ചിട്ടാ നോക്കി പോയത്..
അയാൾ കിട്ടിയ സാഹചര്യം മതലെടുത്ത് ഭാര്യയുടെ മുന്നിൽ മാന്യനായി.

ഹും ഇതെന്തായാലും ഗഫൂറിനെ അറിയിക്കണം, അവനവിടെ കിടന്ന് അദ്ധ്വാനിച്ചുണ്ടാക്കുന്നത് അവളും ഉമ്മയും വിലസി തീർക്കുന്നു.. ആ തള്ളയുടെ ഒരു ജാഡ കാണണം.. അതൊന്നു തീർത്തിട്ട് തന്നെ കാര്യം ..
ഇതേ സമയം ഷെമീന ഗഫൂറിന്റെ വിളിയും കാത്ത് കിടക്കുകയായിരുന്നു.
എന്നെ കുറ്റപെടുത്തിയാലും വേണ്ടില്ല, ഇന്ന് നടന്നതെല്ലാം ഇക്കാനോട് പറയണം.അവൾ മനസ്സിലുറപ്പിച്ചു.
രാത്രി ഏറെ വൈകിയാണ് ഗഫൂർ വിളിച്ചത്.
എന്തേ ഇക്ക വിളിക്കാൻ ഇത്ര വൈകി..?
ഇന്ന് ഒരുപാട് ജോലിയിണ്ടായിരുന്നു.. ഇന്നെരു ഒഴിവും കിട്ടിയില്ല.. റൂമിലേക്ക് ഇപ്പോ വന്നതേയുള്ളൂ.. ടൗണീന്ന് വീട്ടിലേക്ക് വേണ്ട സാധനങ്ങൾ എല്ലാം വാങ്ങിയില്ലേ..
ഉവ്വിക്കാ.. ഇക്ക ഭക്ഷണം കഴിച്ചോ..?

ഇല്ലെടീ.. റൂമിലെത്തിയ പാടെ നിന്നെ വിളിച്ചതാ.. മക്കൾ ഉറങ്ങുന്നതിന് മുന്നെ വിളിക്കണമെന്ന് കരുതിയതാ.. പറ്റിയില്ല..
അത് സാരല്ല്യക്കാ.. അവർ ക്കൊരു കുഴപ്പോം ഇല്ല. അവർ നല്ല ഉറക്കത്തിലാ..
ഇക്ക ഭക്ഷണം കഴിക്ക്.. എന്നിട്ട് വിളിക്ക്..
നീയുറങ്ങിക്കോ..ഇനി നാളെ വിളിക്കാം നല്ല ക്ഷീണം വയ്യെടീ..
പകല്ുണ്ടായ കാര്യങ്ങൾ പറയെണമെന്നുണ്ടായിരുന്നെങ്കിലും ഇക്ക റെസ്റ്റെടുക്കട്ടെയെന്നു കരുതി അവളത് പറഞ്ഞില്ല.
ഫോൺ കട്ട് ചെയ്തു കിടന്നു..
രാവിലെ എണീറ്റ് ഫോൺ എടുത്തു നോക്കിയ അവള്ക്ക് മനസ്സിലായി, ക്ഷീണമാണെന്ന് പറഞ്ഞു കിടന്ന ആള് രാത്രിയിൽ ഉറങ്ങിയിട്ടേയില്ലെന്ന്..
ഫോണിൽ രാത്രിയിൽ പല സമയത്തായി വന്ന മിസ്ഡ് കോളുകൾ..
ഇത്രയേറെ മിസ്കോളുകൾ വന്നിട്ടും ഞാനറിഞ്ഞില്ലല്ലോ.. ഫോൺ സൈലന്റിലായത് കൊണ്ട് കോളുകളൊന്നും അറിയാതെ പോയത്, റബ്ബേ.. ഇക്കാക്ക് വല്ല വയ്യായ്കയും.. അവൾ വേഗം ഇക്കാനെ വിളിച്ചു.
ഫോൺ റിംഗ് ചെയ്തെങ്കിലും അയാൾ അറ്റന്റ് ചെയ്തില്ല. അവൾ വീണ്ടും ട്രൈ െചയ്തു െബല്ലടിക്കുന്നതല്ലാതെ അയാൾ ഫോൺ എടുത്തില്ല.

അവൾ േഫാണിൽ െനറ്റ് ഓപ്പണാക്കി,വാട്സപ്പിൽ നോക്കി. ഇക്ക ഓൺലൈനിൽ ഉണ്ട് വാട്സപ്പിലൊരു മെസ്സേജ് വന്നിരിക്കുന്നു
"നീയെന്റെ ഉറക്കം കളഞ്ഞല്ലോടീ.."
അവള് തിരിച്ച് മെസ്സേജ് അയച്ചു "ഇക്കാക്ക് എന്തുപറ്റീ "
"ഒന്നു വിളക്കൂ..". മെസ്സേജ് അയാൾ കണ്ടെന്ന് മനസ്സിലായി. അയാൾ തിരിച്ച് മെസ്സേജ് അയച്ചു

"മക്കൾ സ്കൂളിൽ പോയതിന് ശേഷം നീ വിളിക്ക് , എനിക്കൊരു കാര്യം ചോദിക്കാനുണ്ട്"
"ശരിയിക്കാ "
എന്താണ് ഇക്കാക്ക് പറ്റിയത്..? എന്തായിരിക്കും ചോദിക്കാനുള്ളത്..?അവളുടെ ഉള്ളിൽ നൂറ്കൂട്ടം ചിന്തകളായിരുന്നു. മക്കൾക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുത്തു അവരെ സകൂളിലയച്ച് വേഗം ഇക്കാനെ വിളിച്ചു. ഒറ്റ റിംഗിന് തന്നെ കട്ട് ചെയ്തയാൾ തിരിച്ച് വിളുച്ചു.. തന്റെ കോൾ വെയ്റ്റ് ചെയ്തിരിക്കുകയായിരുന്നു എന്നവൾക്ക് മനസ്സിലായി.

എനിക്കിന്നലെ ഒരു മെസ്സേജ് വന്നു അതിൽ എന്തെങ്കിലൂം സത്യം ഉണ്ടോ എന്നാണ് എനിക്കറിയേണ്ടത്..
എന്താണിക്കാ..എനിക്കൊന്നും മനസിലാവുന്നില്ല , ഇക്ക കാര്യം തെളിച്ചു പറ എന്നാലല്ലേ എനിക്ക് മറുപടി പറയാൻ പറ്റൂ..

നീയും നാസറും തമ്മിൽ എന്താണ് ബന്ധം..??
ഞാനും നാസറും തമ്മിലോ..? നിങ്ങളെന്താണീ പറയുന്നത്..?

ചോദിച്ചതിന് മറുപടി തന്നാൽ മതി.. അയാളുടെ ശബ്ദം കനത്തു.
ഇല്ലിക്കാ അവനുമായിട്ട് എനിക്കൊരു ബന്ധവും ഇല്ലിക്കാ..
എന്റെ കുടുംബക്കാരെരെല്ലാം വെറുപ്പിച്ചിട്ടാ ഞാൻ നിനക്കൊരു ജീവിതം തന്നത് ആ എന്നെ നീ ചതിക്കുവായിരുന്നു അല്ലേ..??
അയാളുടെ ശബ്ദം വല്ലാതെ കനത്തിരുന്നു..
എല്ലാത്തിനും നിന്റെ ഉമ്മാന്റെ സപ്പോർട്ടും അല്ലേ..?
എന്താണിക്കാ ഇങ്ങനെയൊക്കെ പറയുന്നത്.. ഞാനൊരു തെറ്റും ചെയ്തില്ലല്ലോ.. ഇക്കയല്ലാതെ മറ്റാരും ന്‍റെ മനസ്സിലില്ലിക്കാ..
അവൾ കഴിഞ്ഞ ദിവസം ഉണ്ടായ കാര്യങ്ങൾ എല്ലാം അവനോട് വിശദമായി പറഞ്ഞു..
അവനും നീയും തമ്മിലുള്ള ബന്ധം ഞാനറിഞ്ഞപ്പോ നീയുണ്ടാക്കുന്ന കള്ളക്കഥയല്ലേയിത്..??
അല്ലിക്കാ സത്യായിട്ടും അവനിന്നലെ എന്നെ വെല്ലുവിളിച്ചിട്ടാ പോയത്.. ഇക്കാനോട് ആരാണീ കള്ളക്കഥയെല്ലാം പറഞ്ഞത്..?
ഗഫൂര്‍ അവള്‍ക്കൊരു വാട്സാപ് മെസ്സേജിന്റെ സ്ക്രീൻ ഷോട്ട് അയച്ചു കൊടുത്തു.
"നീയവിടെ കഷ്ടപ്പെടുന്നത് ആർക്ക് വേണ്ടിയാ.. അവളിവിടെ ആ നാസറിനൊപ്പം അഴിഞ്ഞാടുകയാ.. നീയൊരു പാവം, അവളുടെ മയക്കുന്ന സംസാരത്തിൽ കുടുങ്ങി ആരെന്തു പറഞ്ഞാലും വിശ്വസിക്കില്ല. നീയായിട്ടാ അവളെ വെച്ചോണ്ടിരിക്കുന്നത്. അവളുടെ എല്ലാ അഴിഞ്ഞാട്ടത്തിനും അവളുടെ ഉമ്മാന്റ കൂട്ടും ഉണ്ട്. ആ പിഴച്ചവളെ മൊഴി ചൊല്ലി വേറെ കെട്ടാൻ നോക്ക് നിനക്ക് പറ്റിയ ഒരു പെണ്ണിനെ ഞാൻ കണ്ടെത്തി തരാം."
അത് വായിച്ച അവൾക്ക് തല കറങ്ങുന്ന പോലെ തോന്നി.
ഇക്കാന്റെ മറുപടി അതിലേറെ അവളെ തളർത്തിക്കളഞ്ഞു..
"അവളെ വിശ്വസിച്ച എന്നെ അവൾ ചതിച്ചെങ്കിൽ ഇനിയെനിക്ക് അവളെ വേണ്ട. ഞാനുടനെ നാട്ടിലെത്താം.".
മെസ്സേജ് കണ്ടല്ലോ. ഇനിയെനിക്കൊന്നും പറയാനില്ല.
അതും പറഞ്ഞ് ഗഫൂർ ഫോൺ കട്ട് ചെയ്തു.
പിന്നെ അവന്റെ ഫോണിലേക്ക് വിളിക്കുമ്പോഴെല്ലാം സ്വിച്ച് ഓഫ് എന്ന മറുപടി മാത്രം.
അപ്പോഴേക്കും പിഴച്ചവളായ ഷെമീനയെ മൊഴി ചൊല്ലാൻ ഗഫൂർ നാട്ടിലെത്തുന്നു എന്ന വാർത്ത വാഹിദയിൽ നിന്നും ആലിക്കയിൽ നിന്നും അയൽ പക്കത്തെ സഫിയയിലേക്ക്.. സഫിയയില് നിന്നും മീനാക്ഷിയിലേക്ക്.. അങ്ങിനെ അങ്ങിനെ കാട്ടുതീ പോലെ പടർന്നിരുന്നു..
അപ്പോഴും നാട്ടുകാർക്കിടയിൽ പിഴച്ചവളായ ഷെമീന മാത്രം അറിഞ്ഞില്ല, അവളെപ്പോഴാണ് പിഴച്ചതെന്ന്..!!
അന്നു മുഴുവനും അവളുടെ ചിന്തയിൽ ഇനി മുന്നോട്ട് എന്തൊക്കെ ആവും സംഭവിക്കുക എന്ന വേവലാതിയായിരുന്നു..
ആകെയുള്ള അഞ്ചു സെന്റ് സ്ഥലവും വീടും വിറ്റ് ഉപ്പാന്റെ ചികിത്സ നടത്തിയെങ്കിലും ഉപ്പാനെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഉപ്പാന്റെ മരണ ശേഷം ബന്ധുക്കളെല്ലാം എന്നെയും ഉമ്മാനെയും കയ്യൊഴിഞ്ഞു.. ഒരു പെണ്കുട്ടി എല്ലാവർക്കും ഒരു ബാദ്ധ്യത തന്നെയല്ലേ. പാവം ഉമ്മ അന്ന് ഒരു നിവൃത്തിയുമ്മില്ലാതെ എന്നെ അനാഥാലയത്തിലാക്കി സൗദിയിൽ വീട്ട് ജോലിക്ക് പോയി. പക്ഷേ അവിടെയും റബ്ബ് തുണച്ചില്ല. അവിടെ നിക്കാനാവാതെ നാട്ടിലേക്ക് പോന്നു, പിന്നീട് ഒരു കുഞ്ഞു വീട് വാടകക്കെടുത്ത് ഞങ്ങൾ താമസിച്ചു. ഉമ്മ അടുത്തുള്ള വീടുകളിൽ ജോലിക്ക് പോയിട്ടും നല്ലവരായ അയൽ പക്കക്കാരുടെ സഹായത്താലും ജീവിച്ചു വരുമ്പോഴാണ് ഗഫൂറിനെ പരിചയപെട്ടത്. നല്ലൊരു സുഹൃത്ത് എന്നതിൽ കവിഞ്ഞ് അവള്ക്ക് അവനോട് പ്രത്യേകിച്ച് ഒന്നും തന്നെ ഇല്ലായിരുന്നു. ഒരു ദിവസം അവളുടെ കൂട്ടുകാരിയാണ് അവളോട് പറഞ്ഞത്, ഗഫൂറിന് നിന്നോടെന്തോ സ്വകാര്യം പറയാനുണ്ടെന്നും നിന്നെയൊന്ന് കാണണമെന്നും, അവളെ കണ്ടപ്പോൾ അവനൊന്നും സംസാരിക്കാതെ ഒരു പേപ്പറെടുത്ത് കയ്യിൽ കൊടുത്തു, എന്നിട്ട് പറഞ്ഞു, എനിക്ക് പറയാനുള്ളതെല്ലാം ഇതിലെഴുതിയിട്ടുണ്ട, വായിച്ചിട്ട് ഉചിതമായ ഒരു മറുപടി തരണം..
ആ എഴുത്തിൽ അവനെ കുറിച്ചും അവന്റെ കുടുംബക്കാരെ കുറിച്ചും വ്യക്തമായി എഴുതിയി രു ന്നു ഷെമീനയയും ഉമ്മയെയും പൊന്നു പോലെ മരണം വരെ നോക്കാം എന്നും എഴുതിയിരുന്നു . പക്ഷേ വീട്ടുകാരുെട സമ്മതം കിട്ടുമെന്ന് കരുതിയ പാവത്തിന് തെറ്റി. സ്വത്തും മുതലും ഒന്നുമില്ലാത്ത ഒരു കുട്ടി, അവർക്ക് അത് ആലോചിക്കാനെ പറ്റുമായിരുന്നില്ല. എന്നെ സ്വീകരിക്കുമെന്ന വാശി ഇക്കയെ വീട്ടിൽ നിന്നും പുറത്താക്കി. വീട്ടുകാരെ പോലും വെറുപ്പിച്ച് എന്നെ സ്വന്തമാക്കിയ ആൾ, എന്നിട്ടും ആരോ ഒരാൾ പറഞ്ഞ കള്ളക്കഥ വിശ്വസിച്ചരിക്കുന്നു , ഇത്രയേ ഉണ്ടായിരുന്നുള്ളോ ഇക്കാക്ക് എന്നിലുള്ള വിശ്വാസം ..??
ഗഫൂറിന്‍റെ വിളി പോലും ഇല്ലാതായിട്ട് രണ്ടാം ദിവസമാണ്....
ഇക്കയില്ലാതെ എങ്ങിനെ ജീവിക്കും .? തനിക്കതിന് കഴിയുമോ...? ഇക്കയില്ലാത്തൊരു ജീവിതത്തിനെ പറ്റി ചിന്തിക്കാൻ പോലുo വയ്യ , മക്കളാണെങ്കിൽ ഉപ്പാനെ ഫോണിൽ വിളിച്ച് കൊടുക്കാൻ വാശി പിടിക്കുന്നു. മക്കളെ ചേർത്ത് പിടിച്ച് കരയാനല്ലാതെ അവൾക്ക് മറ്റൊന്നിനും കഴിയുമായിരിന്നില്ല .
മരണം.. തന്റെ മുന്നിൽ തെളിഞ്ഞു വന്ന മാർഗം..!!
മരിക്കാം അതു തന്നെയാണ് നല്ലത്..
ഞാൻ മരിച്ചാൽ പിന്നെ മക്കളുടെ കാര്യം എന്താവും..??
എനിക്ക് വേണ്ടി മാത്രം ജീവിക്കുന്ന എന്‍റെ പോന്നുമ്മച്ചി.....?
ഒറ്റക്ക് വേണ്ട മക്കളെയും കുടെ കൂട്ടാം..
മക്കളെ കൊല്ലാനോ..? റബ്ബേ തനിക്ക് അതിനാവുമോ..??
ഇല്ല എന്റെ പൊന്നുമക്കളെ ഇല്ലാതാക്കാൻ എനിക്കാവില്ല.

മക്കൾക്ക് വേണ്ടി ജീവിച്ചേ പറ്റൂ....
ഇല്ല, തളരില്ല ഞാൻ.
ഞാൻ തളർന്നാൽ പിന്നെ മക്കൾക്ക് വേറെ ആരാണ് ??.

അല്ലെങ്കിലും മരണം കൊണ്ട് എല്ലാം അവസാനിക്കുമോ..?
ഇക്കാക്ക് എന്നിലുണ്ടായ തെറ്റിദ്ധാരണ മാറുമോ??
ജീവിക്കണം.. ജീവിച്ചേ പറ്റൂ..

വൈകീട്ട് കോളിംഗ് ബെല്ലിന്റെ ശബ്ദമാണ് അവളെ ചിന്തയിൽ നിന്നുണറ്ത്തിയത്.
തന്റെ വേദനയിൽ സന്തോഷിക്കുന്ന ആരെങ്കിലും ആവൂം. കുത്തുവാക്കുകൾ കൊണ്ട് വീണ്ടും വേദനിപ്പിക്കാനുള്ള വരവാകും, വാതിൽ തുറക്കണ്ട അതാണ് നല്ലത്.
വീണ്ടും വീണ്ടും ബെല്ലടിച്ചൂകൊണ്ടേയിരുന്നു..
ആരാണാവോ..? ആരായാലും നേരിട്ടല്ലെ പറ്റൂ.. എത്ര നാളിങ്ങനെ അകത്തിരിക്കാനാവും..??

അവൾ ചെന്ന് വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച്ച..!!
തന്റെ ജീവന്റെ ജീവനായ ഇക്ക..!!
അയാളെ കണ്ടതും അവളുടെ അതുവരെ അടക്കി പിടിച്ച സങ്കടങ്ങളൊക്കെയും അണപൊട്ടിയൊഴുകി..
ഇക്കാ.. ഇക്കാനെ മറന്ന് ഞാൻ ജീവിക്കുമെന്ന് ഇക്ക കരുതുന്നുണ്ടോ...?? അവളവന്റെ നെഞ്ചിലേക്ക് മുഖമമർത്തി കരഞ്ഞ് കൊണ്ട് ചോദിച്ചു.
എടീ പൊട്ടി പെണ്ണേ... ആരെങ്കിലും എന്തെങ്കിലും പറയുമ്പോഴേക്കും നിന്നെ അവിശ്വസിക്കാൻ ഞാനത്രക്ക്ര മണ്ടനാണോ.. നിന്നെ എനിക്കറിയില്ലേ... എന്നെ ചതിക്കാൻ നിനക്ക് കഴിയില്ലെന്ന് എനിക്കറിയാം..
അതും പറഞ്ഞയാൾ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു.
എന്തിനാ ഇക്കാ.. പിന്നെ എന്നെയിങ്ങനെ തീ തീറ്റിച്ചത്..? അവളപ്പോഴും തേങ്ങി കരയുകയായിരുന്നൂ..
എടീ പെണ്ണേ.. അത്കൊണ്ടിപ്പോ നിനക്കൊരു സർപ്രൈസ് തരാനായില്ലെ.. പിന്നെ അവരു പറഞ്ഞു തന്നത് ഞാൻ വിശ്വസിച്ചൂന്ന് കുറച്ചു സമയം അവര് ആശ്വസിക്കട്ടെ..
എന്നിട്ട് അവരുടെ മുന്നിലൂടെ നിന്റ കയ്യും പിടിച്ചങ്ങനെ നടക്കുമ്പോൾ അവരെന്നെയും വിളിക്കട്ടെടീ പെൺകോന്തെനെന്ന്..
പിഴച്ച പെണ്ണിന് പെൺകോന്തൻ കെട്ട്യോൻ..ഹ..ഹ..ഹ.
അവനപ്പോൾ മനസ്സിൽ ഒരു തീരുമാനം എടുക്കുകയായിരുന്നു..
തന്റെ പെണ്ണിനെ വഴിനടക്കാൻ സമ്മതിക്കാത്ത അവനെ ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ എനിക്കിനി റെസ്റ്റുള്ളൂ..
കുളിച്ച് ഡ്രെസ്സും മാറി ഗഫൂര്‍ അവളുടെ കയ്യും പിടിച്ച് അങ്ങാടിയിലേക്കിറങ്ങി. പോക്കര്‍ക്കാന്‍റെ ചായക്കടയുടെ അടുത്തെത്തിയപ്പോള്‍ അതാ ഇരിക്കുന്നു നാസറും ആലിക്കയും ടീമും. ഷമീനയെ കാര്യം ഒഴിവാക്കിയിട്ട് അവളുടെ മടിക്കുത്തില്‍ കയറിപ്പിടിക്കുന്നതും സ്വപ്നംകണ്ട നാസറിന്‍റെ മുമ്പിലേക്ക് അവളുടെ കയ്യും പിടിച്ചുവരുന്ന ഗഫൂര്‍. ഷമീനയുടെ കയ്യില്‍നിന്നും പിടുത്തം വിടുവിച്ച് ഗഫൂര്‍ നേരെ ചായക്കടയിലേക്ക് കയറി. ഗഫൂറിന്‍റെ കൈകരുത്ത് നന്നായി അറിയുന്ന നാസര്‍ അവനെ കണ്ടതും വിയര്‍ക്കാന്‍ തുടങ്ങി. ആലിക്കയും ടീമും പതുക്കെ എഴുന്നേറ്റ് നീങ്ങാന്‍ തുടങ്ങി. കണ്ണടച്ച് തുറക്കും മുമ്പേ ഗാഫൂറിന്റെ ബലിഷ്ടമായ കരം നാസറിന്റെ മുഖത്ത് പതിഞ്ഞിരുന്നു. നാസര്‍ കണ്ൺ തുറന്നതും കൂടെ ഇരുന്ന ആരെയും കാണുന്നില്ല. ഇറങ്ങും നേരം ഗഫൂര്‍ ഒരു താക്കീതായി എല്ലാവരും കേള്‍ക്കാന്‍ ഓര്‍മ്മിപ്പിച്ചു .. ഇനി മേലില്‍ എന്‍റെ പെണ്ണിന്‍റെ മേലെങ്ങാനും ആരുടെയെങ്കിലും കണ്ണ്‍ പതിഞ്ഞാല്‍.. ഒരു നോട്ടം കൊണ്ട് അവളെ വേദനിപ്പിച്ചാല്‍.... ഇതും പറഞ്ഞ ഷമീനയുടെ കയ്യും പിടിച്ച് അവന്‍ വീട്ടിലേക്ക് നടന്നു.

സലീന മജീദ്.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക