സൂത്രശാലി, (മിനിക്കഥ )
======
ഉച്ച സമയം, ബസ് സ്റ്റോപ്പ് വിജനമായിരുന്നു,
ചെറിയ മുറുക്കാൻ കട ഒഴിച്ച് ,ബാക്കിയുളളവ അടഞ്ഞ് കിടക്കുന്നു, ഗ്രാമത്തിൽ ഉച്ച സമയം ഹർത്താലിന്റെ പ്രതീതിയാണ്,
======
ഉച്ച സമയം, ബസ് സ്റ്റോപ്പ് വിജനമായിരുന്നു,
ചെറിയ മുറുക്കാൻ കട ഒഴിച്ച് ,ബാക്കിയുളളവ അടഞ്ഞ് കിടക്കുന്നു, ഗ്രാമത്തിൽ ഉച്ച സമയം ഹർത്താലിന്റെ പ്രതീതിയാണ്,
അയാൾ ബസ് കാത്ത് സ്റ്റോപ്പിൽ നില്ക്കുമ്പോഴാണ് തൊട്ടടുത്ത് ഒരു ബെെക്ക് വന്നു നിന്നത്, ഹെൽമറ്റ് ധാരിയായ ചെറുപ്പക്കാരനെ ചുറ്റിപ്പിടിച്ച് പുറകിലിരുന്ന പെൺക്കുട്ടി സ്റ്റോപ്പിലിറങ്ങി, ബെെക്ക് ചീറിപ്പാഞ്ഞു പോയി, !
അയാൾ പെൺക്കുട്ടിയെ അടിമുടി വീക്ഷിച്ചു,
ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും ആകർഷണം തോന്നുന്ന രൂപഭംഗി ,
ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും ആകർഷണം തോന്നുന്ന രൂപഭംഗി ,
ജീൻസും ടോപ്പും വേഷം,
പെൺക്കുട്ടി ചുറ്റും ഒന്നു വീക്ഷിച്ചു,
പെൺക്കുട്ടി ചുറ്റും ഒന്നു വീക്ഷിച്ചു,
പെട്ടന്ന് അവൾക്ക് ഒരസ്വസ്ഥത പോലെ.......പുറത്തോടു ചേർന്നു കിടന്ന ബാഗിന്റെ വളളി ലൂസാക്കി ബാഗ് മുന്നിലേക്കെടുത്ത് അതിനുളളിൽ കെെകടത്തി അവൾ എന്തോ തിരയാൻ തുടങ്ങി, ഒപ്പം മുഖത്തു പരിഭ്രാന്തിയും ....... ബെെക്ക് പോയ ദിക്കിലേക്ക് അവൾ എത്തിവലിഞ്ഞു നോക്കിക്കൊണ്ടിരുന്നു, !
പെൺക്കുട്ടി യുടെ എന്തോ നഷ്ടപ്പെട്ടന്ന് അയാൾക്കു ബോധ്യമായി , അവൾ,
അയാളെ നോക്കി ഒരു സഹായത്തിനെന്നപോലെ ...........
അയാളെ നോക്കി ഒരു സഹായത്തിനെന്നപോലെ ...........
';എക്സിക്യുസ് മി സർ,...... എന്റെ മൊബെെൽ സുഹ്യത്തിന്റെ കെെവശമായിപ്പോയി .....വിരോധമില്ലെങ്കിൽ സാറിന്റെ ഫോണൊന്നു തരുമോ എനിക്കൊന്നു വിളിക്കാൻ ........!''
മറുത്തൊന്നും ചിന്തിക്കാതെ അയാൾ തന്റെ മൊബെെലെടുത്ത് സുന്ദരി ക്ക് നേരെ നീട്ടി,
ഒറ്റക്കുതിപ്പോടെ അവളതു വാങ്ങി നമ്പർ ഡയൽ ചെയ്ത് ചെവിയിൽ തിരുകി , എന്നിട്ട് എന്തോ സംസാരിച്ച് അല്പം മുന്നോട്ടു നീങ്ങിനിന്നു,
നിമിഷ നേരം കൊണ്ട് ആദ്യം വന്ന ബെെക്ക് ചീറിപ്പാഞ്ഞ് പെൺക്കുട്ടിയുടെ അരികിലെത്തിയതും മൊബെെലുമായി അവൾ ബെെക്കിൽ കയറി അപ്രത്യക്ഷയായതും പെട്ടന്നായിരുന്നു, !!!
===============*

ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !!!
കുവെെത്ത്, !!!

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക