
കണ്ണു തുറക്കാതെ തന്നെ ആളെ മനസ്സിലായി കമ്പനിയിലെ(കമ്പനി എന്നു പറഞ്ഞാൽ ഒരു ചെറിയ കമ്പനി ആണുട്ടോ) വർക്കർ
ഭായ് ആണ്
മനം മടിക്കുന്ന തമ്പാക്കിന്റെയും ബീഡിയുടെയും ഗന്ധവും പേറി മുഷിഞ്ഞ ഷർട്ടും മുണ്ടും ധരിച്ച പടുകിളവൻ..
റംസാൻ പെരുന്നാളിന് ട്രീറ്റില്ലെയെന്നു ചോദിച്ചതിന് സ്വീറ്റ്‌സ് കൊണ്ട് വന്നതാണയാൾ ഉമ്മറത്ത് അമ്മയോട് ഹിന്ദി പറഞ്ഞു മനസിലാക്കാൻ പെടാപാട് പെടുന്ന അയാളെ പറ്റി അപ്പൊ ദേഷ്യമാണ് തോന്നിയത് സോപ്പിട്ടു ഓവർടൈം കൂടുതൽ എഴുതി മേടിക്കാനുള്ള തന്ത്രമായിരിക്കും എന്ന പുച്ഛത്തോടെ വീണ്ടും ഉറക്കത്തിലേക്ക് വീണു..
രണ്ടു ദിവസത്തിനു ശേഷമാണു കമ്പനിയിൽ വർക്ക് തുടങ്ങിയത് അന്നാണെങ്കിൽ kseb വക സമ്മാനം വൈകുന്നേരം വരെ പവർ ഇല്ല ഓരോരോ പണികളും തീർത്തു അവസാനം വശമില്ലാഞ്ഞിട്ടു കൂടി ഇലക്ട്രിക് പണിയും കൂടി ചെയ്യാൻ നിർബന്ധിതനായി അന്നാദ്യമായി kseb ജോലിക്കാർക് കൃത്യനിഷ്ഠയും സാമൂഹ്യ പ്രതിബദ്ധതയും വന്ന ദിവസമായിരുന്നു പവർ ഇല്ലാത്തതു കൊണ്ട് മെയിൻ ഓഫ് ചെയ്യാതെ ആയിരുന്നു പണി
ജോയിന്റ് ചെയ്യാനായി വയർ എടുത്തതും കിട്ടി നല്ല ഷോക്ക് ഒരെണ്ണം
തെറിച്ചു തലയടിച്ചു ബോധരഹിതനായി വീണെന്നും കൃത്രിമ ശ്വാസം നൽകിയതിന് ശേഷമാണു ഹോസ്പിറ്റലിൽ എത്തിച്ചതെന്നും പിന്നീട് അറിയാൻ കഴിഞ്ഞു
അറിഞ്ഞപ്പോൾ സത്യത്തിൽ കണ്ണു നിറഞ്ഞു പോയി തമ്പാക്കിന്റെയും ബീഡിയുടെയും ഗന്ധമാണെന്ന കാരണത്താൽ സംസാരിക്കാൻ പോലും കൂട്ടാക്കാതിരുന്ന ബംഗാളി എന്നു വിളിച്ചു അധിക്ഷേപിച്ച പടു വൃദ്ധൻ പകർന്ന ശ്വാസമാണ് എന്റെ ജീവനെ നിലനിർത്തിയത് രൂക്ഷമായ ഗന്ധമോ മുഷിഞ്ഞു നാറുന്ന വസ്ത്രമോ അന്ന് തടസ്സമായില്ല അന്ന് ഒരു പുനർജന്മമായിരുന്നു മനസ്സിലെ അഹന്തയും ഗർവുമെല്ലാം മരിച്ചു ഒരു പച്ച മനുഷ്യനായി ഞാൻ വീണ്ടും ജനിച്ചു
ഭാഷയും ജാതിയും മതവും വർണവുമെല്ലാം ബന്ധങ്ങളെ ബന്ധനത്തിലാക്കുന്ന ഇന്നിന്റെ ലോകത്തു ഞാൻ പുനർജനിച്ചു...
തമ്പാക്കിന്റെയും ബീഡിയുടേം വിയർപ്പിന്റെയുമെല്ലാം ഗന്ധം ഞാൻ ഇന്ന് ആസ്വദിക്കുന്നു കാരണം എന്റെ ശ്വാസോച്‌വാസത്തിലെല്ലാം നിറയുന്നത് ആ പടു കിളവൻ പകർന്ന ജീവശ്വാസമാണല്ലോ...!!
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക