Slider

കാലം മാറി

0

Image may contain: 1 person, closeup

അന്ന് പതിവിലധികം മദ്യപിച്ചിരുന്നു. വീട്ടിൽ പിള്ളേർ ഇല്ലാത്തത് ഭാഗ്യം. അവൾ തനിച്ചായിരിക്കും. കല്യാണത്തിന് പോന്നതൊക്കെ കൊള്ളാം പകല് കുടിച്ചേച്ചു വന്നിരിക്കരുത്. 
അവളുടെ മുന്നറിയിപ്പ് അവഗണിച്ചു കുടിച്ചു പോയി . സുഹൃത്തുക്കൾ നിർബന്ധിക്കുമ്പോൾ എങ്ങിനെ രണ്ടെണ്ണം ഇടാതിരിക്കും ?നല്ല ഒന്നാം നമ്പർ വാറ്റ് ചാരായം . അതും കശു മാങ്ങയുടെ. 
ഒന്ന് രണ്ടായി മൂന്നായി.. പിന്നെ എത്രയെന്നോർമ്മയില്ല. മണക്കാതിരിക്കാൻ പല വഴിയും നോക്കിയെങ്കിലും രക്ഷയില്ല. 
വീട്ടിലെത്തിയപ്പോൾ കതകടച്ചിരുന്നു. മുട്ടിയപ്പോൾ വാതിൽ തുറന്നു. 
അവളൊന്നും മിണ്ടിയില്ല. സമാധാനം. 
പെട്ടന്നു അവൾ കതകടച്ചു. 
നിന്നോട്.. കുടിച്ചിട്ട് വരരുതെന്ന് പറഞ്ഞിട്ട്.. 
അവൾ രുദ്രയായി. 
എന്റെ മുടിയിൽ പിടിച്ചു. നേരത്തെ കരുതിയിരുന്ന വടി കൊണ്ടു അടിയോടടി. അപ്രതീക്ഷിതമായ ആക്രമണത്തിൽ ഞാൻ താഴെ വീണു. 
പെട്ടന്നു ആരോ കതകിനു തുടർച്ചയായി മുട്ടിയപ്പോൾ അവൾ നിലവിളിച്ചു. അയ്യോ.. എന്നെ കൊല്ലുന്നേ.. കൊല്ലുന്നപ്പാ.. 
അവൾ മുടി അഴിച്ചിട്ടു നിലത്തു വീണു 
കതകിനു മുട്ടുന്നതിന് ശക്തികൂടിയപ്പോൾ തുറക്കാതെ വയ്യെന്നായി. 
മുന്നിൽ അവളുടെ അച്ഛൻ. 
ഞാൻ മകളെ തനിക്കു കെട്ടിച്ചു തന്നത് കള്ളു കുടിച്ചിട്ടു വന്നു തല്ലാനല്ല.. നായെ.. 
അച്ഛൻ ദേഷ്യം കൊണ്ടു വിറച്ചു. 
എന്തു പറയണമെന്ന് വിചാരിച്ചു നിൽക്കുമ്പോഴും അവളുടെ നിലവിളി നിലച്ചിരുന്നില്ല. 
Ceevi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo