Slider

അപരിചിതൻ

0
അപരിചിതൻ
••••••••••••
calling bell ന്റെ ശബ്ദം കേട്ട് അമ്മ വിളിച്ചു .... രേവതി ...ആരാണെന്നു നോക്കിക്കേ .....ചെവിയിൽ headset ഇരുന്നതുകൊണ്ട്‌ അമ്മ പറഞ്ഞത് മുഴുവനായും അവൾ കേട്ടില്ല .....
പാട്ടിന്റെ volume കുറച്ചു എന്താ അമ്മേ ... എന്നു ചോദിച്ചപ്പോൾ അമ്മയുടെ ശബ്ദം കുറച്ചു കൂടി കനത്തു .....അവൾ മനസില്ലാമനസോടെ എഴുന്നേറ്റു പ്രധാന വാതിലിന്റെ അടുത്തേക്കു നടന്നു ....
ഇതിപ്പോൾ ഇന്നു നാലാമത്തെ തവണയാണ് ..എല്ലാം ഭിക്ഷാടനത്തിനു വന്നവർ... ഇതൊരു മാഫിയ തന്നെ ,സംശയമില്ല ......? അവൾ മനസ്സിൽ പറഞ്ഞു ....
വാതിൽ തുറന്നു നോക്കിയപ്പോൾ ഒരു അപരിചിതൻ ...സാമാന്യം നന്നായി വസ്ത്രം ധരിച്ചിട്ടുണ്ട് , കണ്ടിട്ട് പുതിയതരം ഭിക്ഷാടന സംഘത്തിലെ ആൾ ആണെന്നുതോന്നുന്നു , മകളുടെ വിവാഹം , വീട്ടുകാരുടെ ചികിത്സാ ചിലവ് , ഇതൊക്കെയല്ലേ ഇപ്പോഴത്തെ പുതിയ "നമ്പറുകൾ ", ചില്ലറയിൽ നിന്നും നോട്ടിലേക്ക് ഉള്ള തന്ത്രങ്ങൾ ..
അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി 20 രൂപ എടുത്തു കൊണ്ടുവന്നു , കൂടുതൽ ചോദ്യവും പറച്ചിലും വേണ്ട വേഗം പൊയ്ക്കോട്ടേ അയാൾ ...
അവൾ നീട്ടിപ്പിടിച്ച നോട്ടിലേക്ക് അയാൾ നോക്കി എന്നിട്ട് അവളുടെ മുഖത്തേക്കും ...പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു .... 'കുടിക്കാൻ കുറച്ചു വെള്ളം വേണം ..' മുഖത്തെ ചമ്മൽ മറച്ചു രേവതി അടുക്കളയിലേക്ക് പോയി jug നിറയെ വെള്ളവും ഒരു ഗ്ലാസ് യുമായി വേഗം എത്തി ... ഗ്ലാസിൽ നിറച്ച വെള്ളം അയാളുടെ നേരെ നീട്ടി ....
അയാൾ രണ്ടുകൈകൾ നീട്ടി വെള്ളംവാങ്ങി അവൾ ഞെട്ടലോടെ നോക്കി ....'അയാൾക്കു വലതു കൈപ്പത്തി ഇല്ല '!!
വെള്ളം കുടിച്ച ഗ്ലാസ് തിരികെ കൊടുക്കുമ്പോൾ അവൾ ചോദിച്ചു ...ഇനിയും വേണോ ?
"വേണ്ട " എന്നു തലയാട്ടി ഒരു നന്ദിയും പറഞ്ഞു അയാൾ ഗേറ്റ് കടന്നു പുറത്തേക്ക്‌ പോയി ..
രേവതിയുടെ മനസ്സ് ഒരു നിമിഷത്തേക്ക് ശൂന്യമായി .....വല്ലാതെ നീറുന്നു മനസ് .... ഒരു കുറ്റബോധം ,ആ പണം നീട്ടുന്നതിന് മുൻപ് ഒരു വാക്ക് ചോദിക്കാമായിരുന്നു ..എന്താണ് ആവശ്യമെന്ന് ? തെറ്റായിപ്പോയി ... ' ക്ഷമ ചോദിക്കണം '...! അല്ലെങ്കിൽ മനസമാധാനം കിട്ടില്ല ...
വെയിലിനെ വകവെക്കാതെ അവൾ ഗേറ്റ് ന്റെ അടുത്തേക്ക് ഓടി , ധൃതിയിൽ ഗേറ്റ് കടന്നു വീതി കുറഞ്ഞ നീണ്ട റോഡിൻറെ ഇരുവശങ്ങളിലും ,പ്രതീക്ഷയോടെ നോക്കി .....
"അയാൾ അപ്രത്യക്ഷനായി കഴിഞ്ഞിരുന്നു "...!
രാജലക്ഷ്മി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo