Slider

കറുക

0
കറുക
പ്രഭാതത്തിലെ മഴത്തുള്ളികൾ പതിഞ്ഞ പുല്ലിലൂടെ ചെരുപ്പിടാതെ നടക്കുവാൻ അവൾക്ക് വളരെ ഇഷ്ടമായിരുന്നു. കറുക പുല്ലിന്റെ നീരു കുടിക്കാനും .കറുക നീര് ഞരമ്പുകളെ ബലപ്പെടുത്തുമെന്ന് അവൾ കേട്ടിട്ടുണ്ട്. അവൾ ദ്രൗപദി നഗരത്തിൽ ഒരു പ്രശസ്ത കോളേജിൽ മലയാളം അധ്യാപിക, പ്രശസ്ത എഴുത്തുകാരി.
ക്ലാസുകളിൽ സമർത്ഥയും, വാചാലയും ആയ ദ്രൗപദി ,വ്യക്തി എന്ന നിലയിൽ വളരെ അന്തർമുഖയായിരുന്നു. എങ്കിലും, അവരുടെ വിദ്യാർത്ഥികളും .വായനക്കാരും അവരെ വളരെ ഇഷ്ടപ്പെട്ടു. സ്വന്തം ജീവിത കഥ മാത്രം ദ്രൗപതി എല്ലാവരിൽ നിന്നും മറച്ചു വെച്ചു, സഹപ്രവർത്തകരോടു പോലും അവർക്ക് അടുപ്പം കുറവായിരുന്നു.
വീട്ടിൽ പോയപ്പോൾ പണിക്കു വരുന്ന സാവിത്രി മകളെയും കൂട്ടി വന്നു. മൂന്നു വയസ്സ് മാത്രം പ്രായമുള്ള ചിന്നുമോൾ മുറിയിലേക്ക് ഓടി വന്നപ്പോൾ, എഴുതുകയായിരുന്ന ദ്രൗപതി ആദ്യം ശ്രദ്ധിച്ചില്ല. പിന്നെ അവളുടെ കിളിക്കൊഞ്ചലിൽ ആകൃഷ്ടയായി. അച്ഛനെ കുറിച്ച് പറയുമ്പോൾ മാത്രം ആ കുഞ്ഞിക്കണ്ണുകളിൽ നിറയുന്ന ഭീതി ശ്രദ്ധിച്ചു.ദ്രൗപതി അറിയാതെ ആ കുഞ്ഞുമായ് അടുക്കുകയായിരുന്നു. വേറേ നാട്ടിൽ നിന്ന് ഇവിടെ വന്ന് താമസിക്കുന്ന സാവിത്രിക്ക് വളരെയേറെ കഷ്ടപ്പാടുകളാണ് എന്ന് അമ്മ പറഞ്ഞത് ദ്രൗപതി ഓർത്തു കുടിച്ചു നടക്കുന്ന ഭർത്താവിന്റെ പീഡനങ്ങളൾ സാവിത്രിയെ തളർത്തിയില്ല. സ്വന്തം മകൾക്കായി അവൾ ജീവിച്ചു. ദ്രൗപതിയുടെ മനസിലെ തൂലികത്തുമ്പിൽ സാവിത്രിയും ,മകളും വന്നു.
നഗരത്തിലെ സാഹിത്യ സമ്മേളനത്തിൽ നിന്ന് ഈ തവണ അവൾക്ക് ഒഴിഞ്ഞു നിൽക്കാൻ പറ്റിയില്ല. അവിടെ വെച്ചവൾ ഗൗതമനെ വീണ്ടും കണ്ടു. മനസിൽ മിന്നൽപ്പിണറുകൾ ഒളിപ്പിച്ച് സദസ്സിൽ യാന്ത്രികമായി സന്നിഹിതയായി.പോകാനിറങ്ങിയപ്പോൾ കുറച്ചു പേർ, സ്റ്റുഡന്റ്സ് ഓട്ടോഗ്രാഫുമായി വന്നു. തിരിച്ചു വീട്ടിൽ വന്ന ദ്രൗപതി വേഷം പോലും മാറാതെ കട്ടിലിൽ വീണു.ഗൗതമൻ ആയിരുന്നു മനസ്സ് നിറയെ...
മലയാളം ഡിഗ്രി ക്ലാസ്സിൽ പഠിക്കുന്ന കാലം ഗൗതമനും, ദ്രൗപതിയും പ്രണയത്തിലായവർ, സ്വാഭാവികം, രണ്ടു പേരും എഴുതുന്നവർ, വർഷങ്ങൾക്കു ശേഷം വീട്ടുകാരുടെ എതിർപ്പുകൾ വകവെക്കാതെ അവർ ഒന്നിച്ചു .ഗൗതമി ന് വിവാഹത്തിൽ വിശ്വാസം ഇല്ലാത്തതിനാൽ ലിംവിംഗ് ടുഗദർ ആയിരുന്നു.ഗൗതമിനെകാൾ വളരെ വേഗത്തിൽ ദ്രൗപതി പ്രശസ്തയായി. ദ്രൗപതിയിലെ കഥാകാരിയുടെ വളർച്ച ഗൗതമ ന് ഇഷ്ടമായിരുന്നില്ല.അവർക്കിടയിൽ അകൽച്ചകൾ ഉണ്ടായി. ഒടുവിൽ അവർ പിരിഞ്ഞു.ആ ദാമ്പത്യം അങ്ങിനൊരു എഴുതാ കഥയായി മാറി.
ദ്രൗപതി കോളേജിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ അമ്മയുടെ ഫോൺ. സാവിത്രിയും, ഭർത്താവും തമ്മിൽ വഴക്കു മൂത്തു. അടിപിടിയായി, മറ്റൊരുത്തനെയും കൂട്ടി വീട്ടിൽ എത്തിയ ഭർത്താവിനെ, തന്നെ വിൽക്കാനുള്ള ശ്രമമാണ് അയ്യാൾക്ക് എന്ന് മനസിലായപ്പോൾ വെട്ടിക്കൊന്നു. എന്ന്, ദ്രൗപതി അന്തം വിട്ടു പോയി എങ്കിലും പെട്ടെന്ന് മകളെവിടെ എന്ന് ചോദിച്ചു. അവൾ സുരക്ഷിത യാ യി കൂടെ വീട്ടിൽ ഉണ്ടെന്ന് അമ്മ പറഞ്ഞപ്പോൾ അവൾ സമാധാനിച്ചു.
വീട്ടിലെത്തിയ ദ്രൗപതി സാവിത്രിയുടെ മകളെ നെഞ്ചോട് ചേർത്തു. സാവിത്രിയെ കാണാൻ ജയിലിൽ പോയി. നിറകണ്ണുകളോടെ മകളെ ചോദിച്ച സാവിത്രിയെ സമാധാനിപ്പിച്ചു.തിരിയെ വീട്ടിലേക്ക് മടങ്ങുന്ന വഴി ഒരു ഉറച്ചു തീരുമാനമെടുത്ത ദ്രൗപതി പ്രശസ്തനായ ഒരു വക്കീലിനെ ചെന്നു കണ്ടു. സാവിത്രിയുടെ മകളെ ദത്തെടുക്കാനുള്ള നടപടികൾ സ്വീകരിച്ചു.
പിറ്റേന്ന് പുലർച്ചെ മകളുടെ കൈവിരൽത്തുമ്പു പിടിച്ചു, ആ കിളിക്കൊഞ്ചലുകൾ കേട്ട്, പുല്ലിൽ കൂടെ നടന്നപ്പോൾ, കറുകപറിച്ചപ്പോൾ തന്റെ ജീവിതം എത്ര ധന്യമെന്നവൾ ആനന്ദിച്ചു.ഈ ലോകം സുന്ദരമാണ് എന്നവൾക്ക്, തോന്നിത്തുടങ്ങി.

Rohitha Rohu. 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo