ഓർമ്മകൾ..
ഒരു വലിയ കിണറ്റിലേക്ക് ആഴ്ന്നു പോകുകയാണ്...അമ്മെ എന്ന വിളിശബ്ദം തൊണ്ട കുഴിയിൽ നിന്ന്പൊ ങ്ങിവരുന്നതേയില്ല... പക്ഷേ താഴേക്ക് തന്നെ....സർവ ശക്തിയും സംഭരിച്ചു കണ്ണ് തുറന്നു. താൻസ്‌കൂൾ ബോർഡിങ്ങിലെ തണുത്ത നിലത്തു കിടക്കുകയാണ്...ഇതൊരു ഡോർമെറ്ററി ആണ് എല്ലാവരും ഒരേ പോലെ ജമുക്കാളം വിരിച്ചു ചെറിയ കള്ളികളുള്ള മെത്തയിൽ ഒരേ പോലെയുള്ള ഷീറ്റുകൾ വിരിച്ചു ഒരേ കോട്ടൺ തുണിയുടെ നിശാവസ്ത്രങ്ങൾ അണിഞ്ഞു ഉറങ്ങുന്നു..സമത്വം ആണിവിടെ ഭക്ഷണത്തിനു വസ്ത്രങ്ങൾക്ക് പഠനത്തിന്..ഞങൾ ടീച്ചർമാരെ കൊച്ചമ്മമാർ എന്നാണ് വിളിക്കുക..അവർ തങ്ങളുടെ അമ്മമാർ തന്നെ...അവിവാഹിതകളായ കൊച്ചമ്മമാർ ആണിവിടെ..വിവാഹം കഴിയുന്നതോടെ അവർ ജോലി രാജി വെച്ച് പോകുന്നു..പ്രായമായ സാറ കൊച്ചമ്മയാണ് ഞങ്ങളുടെ ഹെഡ്മിസ്ട്രസ് ..കഞ്ഞിപ്പശ മുക്കി ഉടയാത്ത കോട്ടൺ സാരി ഉടുത്തു പ്രൊഡ ഗാഭീര്യമുള്ള കാൽചുവടുകളുമായി കൊച്ചമ്മ ഇടനാഴികളിലൂടെ നടക്കുമ്പോൾ സർവത്ര നിശബ്ദത പരക്കും.വെളുപ്പിനെ 5 മണിക് ഗോങിന്റെ ശബ്ദം കേട്ടാണ് ഞങ്ങൾ ഉണരുക. പ്രഭാത കൃത്യങ്ങൾക്കു ശേഷം ക്‌ളാസ്സ്‌റൂമിലേക്കു.. പഠനം കഴിഞ്ഞു ആറരമണിക് എക്സിർസൈസുകൾ പിന്നെ പ്രാർത്ഥന ...ഭക്ഷണത്തിനു ശേഷം ക്‌ളാസ്സുകൾ ആരംഭിക്കും..ചിട്ടകൾ സർവത്ര ചിട്ടകൾ ഒരു സെക്കന്റ് പോലും മുന്നോട്ടോ പിന്നോട്ടോ ഇല്ല....എന്റെ വ്യക്തി ജീവിതത്തിനെ ഇത് ചില്ലറ ഒന്നുമല്ല ആദ്യമൊക്കെ ബാധിച്ചത്..
എന്റെ ഗ്രാമംമധ്യ തിരുവിതാം കൂറിലാണ് നിറയെ ആഞ്ഞിലിമരങ്ങളും ഇലഞ്ഞിപൂക്കൾ വീണു കിടക്കുന്ന നാട്ടു വഴികളുമുള്ള എന്റെ ഗ്രാമം..വേലികളിൽ നിറയെ ചെമ്പരത്തിപ്പൂക്കൾ കാണാം കടലമാണക്കിന്റെയും കൊന്നയുടേം കമ്പു ഉപയോഗിച്ചാണ് വേലികെട്ടുക..വീടിനു മുന്നിൽ ഒരു പുഴയുണ്ട്...രാവിലെ ഉണർന്നാൽ പുഴയിലേക്ക് ഒറ്റ ഓട്ടമാണ് അമ്മയും അച്ഛനും പലവട്ടം വിളിക്കണം ...മിക്കവാറും സ്‌കൂളിലെ ഫസ്റ്റ് ബെൽ അടിക്കുമ്പോളാണ് തിരിച്ചു കയറുക...വീടിനടുത്താണ് എന്റെ സ്‌കൂൾ..ചിലപ്പോളൊക്കെ ഞാൻ നേരെത്തെ പോകും..അതിനു തൊട്ടടുത്തങ്ങു ദേവി ക്ഷേത്രമാണ് വേലിപ്പടർപ്പിൽ നിൽക്കുന്ന ചെമ്പരത്തി പൂക്കൾ പറിച്ചു ഇലകുമ്പിളാക്കി അതിൽ നിറച്ചു ദേവിക്ക് കൊണ്ട് പോയി കൊടുക്കും, പ്രാര്ഥിക്കാനൊന്നും അറിയില്ല"അമ്മെ ദേവി രക്ഷിക്കണേ"ഇത് മാത്രമേ അറിയൂ അതങ്ങനെ കൈ കൂപ്പി നിന്ന് പറയുമ്പോളേക്കും എതിരെ ഉള്ള എന്റെ സ്‌കൂളിൽ സെക്കന്റ് ബെല്ലും അടിക്കും ..ക്ളസ്സിൽ നന്നായി പഠിക്കുന്ന കുട്ടിയാരുന്നു ഞാൻ പക്ഷേ കുസൃതി അല്പം കൂടുതലായിരുന്നു എന്നുളളത് കൊണ്ട് എന്നും എന്റെമേൽ ഒരു ആരോപണമെങ്കിലും ഉണ്ടാവും...എന്റെ അച്ഛൻ തൊട്ടടുത്തുള്ള ഹൈ സ്‌കൂളിന്റെ ഹെഡ്മാസ്റ്റർ ആയതു കൊണ്ടാണോഎന്തോ അധ്യാപകർ പലപ്പോളും താക്കീതിൽ അവസാനിപ്പിക്കാറാണ് പതിവ്..
സ്‌കൂളിന്റെ ഗ്രൗണ്ടിൽ ഒരു ബദാം മരമുണ്ട് ഉച്ചക്കത്തെ ഇടവേളകളിൽ ബദാം മരത്തിന്റെ മുകളിലാവും നങ്ങൾ കായ പൊട്ടിച്ചു കല്ല് വെച്ച് ഇടിച്ചു പരിപ്പ് എടുത്തു കഴിക്കും പിന്നെ പുളിയും ഉപ്പും മുളകും കൂടി വെളിച്ചെണ്ണയിൽ ചാലിച്ച ഒരു മിശ്രിതം ഉണ്ട് അത് ഉണ്ടാക്കാനുള്ള സാധനങ്ങൾ ഓരോന്നും ഓരോ കുട്ടികളാണ് കൊണ്ട് വരിക ...മാങ്ങാച്ചുന മണമുള്ള എന്റെ ഓർമകളാണ് അതൊക്കെ
ങ്ങളുടെ നാട്ടു വഴികളിൽ ഇന്ന് വികസനം ഒന്നും വന്നിട്ടില്ല അത് പഴയപോലെ ചെമ്മൺ നിരത്തു തന്നെ...ഞങ്ങൾകുട്ടികൾക്ക് എല്ലാ പറമ്പുകളും ഞങ്ങളുടേതാണ് എല്ലാ മാങ്ങയും ചക്കയും കശുമാങ്ങ പഴവും എല്ലാംഞങ്ങളുടേതാണ് ഞങ്ങൾക്ക് ഏതു വീട്ടിലും എപ്പോളും ചെല്ലാം...രാവിലത്തെഭക്ഷണം മാത്രമേ സ്വന്ത വീട്ടിൽ നിന്ന് കഴിക്കൂ അമ്മയും അച്ഛനും വരുമ്പോൾ ഏഴ് മണിയാകും ...അവധി ദിവസങ്ങളിൽ ങ്ങളും അത് പോലെ വീട്ടിൽ വരൂ...വീടിനു പിന്നിൽ വലിയ ഒരു പാടമുണ്ട് കൃഷി ഇറക്കി കൊയ്ന്നത് വരെ പാടാം കാണാനെന്തു ഭംഗി ആണെന്നോ? അച്ഛനും ഞാനും കൂടി മുറ്റത്തു കട്ടിൽ ഇട്ടു രാത്രിയിൽ നിലാവിനെ നോക്കി കിടക്കും പാടത്തൂന് വരുന്ന കാറ്റിൽ നല്ല കുളിരുമ്പോൾ ഞാൻ അച്ഛനെ ഇറുകെ കെട്ടിപിടിച്ചു കിടക്കും അച്ഛൻ നല്ല പാട്ടുകൾ പാടി എന്റെ ചുമലിൽ താളം പിടിക്കുണ്ടാവും... ഞങ്ങളുടെ നാട്ടിൽ അടച്ചുറപ്പില്ലാത്ത വീടുകളാണ് ഏറെയും...പാവങ്ങളാണ് കൂടുതൽ...ഉച്ചഭക്ഷണത്തിനു ചോറിനൊപ്പം മുളകും വെളിച്ചെണ്ണയും കഴിക്കുന്നവർ ..എന്റെ വീടിന്റെ അടുക്കളയിലെ രസക്കൂട്ടുകളൊക്കെ പങ്കുവെയ്ക്കാറുണ്ട് ഞാൻ പലപ്പോളും ഞാൻ അതിനു ചിലപ്പോളൊക്കെ നല്ലതല്ലും കിട്ടും...വീടിനു മുന്നിൽ ഒരു മൾബറി മരമുണ്ട്..എന്നും ഓഫീസിൽ നിന്ന് വന്നാൽ അമ്മയുടെ ആദ്യ ജോലി അതാണ്. ആ മരത്തിൽ നിന്ന് ഒരു വടി എടുത്താണ് 'അമ്മ എന്നെ അടിക്കുക..ചോദ്യവും പറച്ചിലും ഒന്നുമില്ല അടി ഉണ്ടാകും ഒരു ദിനചര്യ പോലെ എന്നും.

പാടം കൊയ്ത് കഴിഞ്ഞാൽപ്പിന്നെ താമസിയാതെ മഴ വരും അത് നിറയും.. ഞങ്ങൾ കുട്ടികൾ വാഴപ്പിണ്ടി ചേർത്ത് ചെറിയ ചങ്ങാടങ്ങൾ ഉണ്ടാക്കി വെള്ളത്തിലിറങ്ങും ചങ്ങാടം തുഴഞ്ഞു പാടത്തൂടെ പോകുമ്പോൾ മിക്കവാറും മറിയുകയും ധാരാളം വെള്ളം കുടിച്ചു നീന്തി കേറുകയും ആണ് പതിവ് ..പുഴ നിറയുമ്പോളാണ് ഏറ്റവും രസം വീടിന്റെ താഴത്തെ പടി നിറയും ..മുറ്റത്തു നിന്ന് തോർത്തുമുണ്ടിൽ മീൻ കുഞ്ഞുങ്ങളെ പിടിക്കലാണ് ഇഷ്ട വിനോദം..
ഒരു പക്ഷിയെ പോലെ പാറി പറന്നു നടന്നിരുന്ന ഞാൻ പെട്ടെന്ന് കൂട്ടിലടയ്ക്കപ്പെട്ടു...ഏറ്റവും നല്ല സ്‌കൂളിൽ അഡ്മിഷൻ കിട്ടാണ്ടായിരുന്നുവെന്നു തോന്നിയ നിമിഷങ്ങൾ...ടെസ്റ്റ് എഴുതിയപ്പോൾ മോശമായി എഴുതിയാൽ മതിയാരുന്നു എന്ന് അന്ന് ഞാൻ ചിന്തിച്ചിരുന്നു ..

ബോർഡിങ് സ്‌കൂളിന്റെ നിർമാണം പഴയ നാലുകെട്ടിന്റേതാണ്...ഉറങ്ങാൻ കിടക്കുമ്പോൾ നാട്ടിലെ എന്റെ വീട്ടിലെ മുറിയിലെ ജനാലയിലൂടെ നിലാവ് പെയ്യുന്നതു പോലെ അകത്തളത്തിൽ മുറ്റത്തു നിലാവ് പെയ്യുന്നതു കാണാം..ഉറങ്ങാതെ കണ്ണീർ വാർത്തു കിടക്കുന്ന രാത്രികളിൽ ഞാൻ അത് ആണ്നോക്കികിടക്കുക..എന്റെ അച്ചന്റെ നെഞ്ചിലെ ചൂട് കിട്ടാതെ ഞാൻ കണ്ണീർ അടക്കാൻ ശ്രെമിച്ചു കമിഴ്ന്നു കിടന്നു തല പൊന്തിച്ചു നോക്കുമായിരുന്നു...കാലം എന്നെ മാറ്റുമായിരിക്കും എന്ന് എന്റെ 'അമ്മ ചിന്തിച്ചു ആവൊ കുറച്ചു കൂടി പക്വത ഉണ്ടാവാന് ആയിരിക്കും ബോർഡിങ്ങിൽവിട്ടത് തീർച്ചയായും അതിനു ഫലമുണ്ടായി ക്‌ളാസിൽ ഒന്നാമതായി തന്നെ ആണ് പഠിച്ചത്...സ്പോർട്സിലും എഴുത്തിലുമൊക്കെ ഒരു പാട് സമ്മാനങ്ങളും നേടി ..പക്ഷെ എന്റെ ഉള്ളിലെ കുഞ്ഞു മനസെന്നും നാട്ടിലെ ഞങ്ങളുടെ നാട്ടു വഴിയിലെ നനഞ്ഞ മണൽ തരികളിലുംഇലഞ്ഞിപ്പൂവിന്റെനനുത്ത ഗന്ധത്തിലുംഒക്കെ ഉടക്കി കിടന്നു..മെല്ലെ വളർന്നപ്പോൾ ഞാൻ ആരോടും അതൊന്നും പറയാതെ ആയി ...എന്റെ ദുഖങ്ങൾക്കു മേൽ എന്റെ ഏകാന്തതക്ക് മേൽ കളിചിരികൾ കൊണ്ട് ഞാൻ ഒരു മുഖം മൂടിയെടുത്തണിഞ്ഞിരുന്നു.മഞ്ഞു ഉറയും പോലെ വേദന ഉറഞ്ഞു കിടന്നു....
അനുഭവിക്കണം അപ്പോൾ മാത്രമേ അതറിയു..ഒറ്റക്കാകുന്നതിന്റെ വേദന
ഇന്ന് എന്റെ മകന് കൊച്ചിൻ യൂണിവേഴ്സിറ്റിടയിലും കോഴിക്കോട്
നാഷണൽഇൻസ്റ്റിറ്റൂട്ടിലും അതെ സമയം ട്രിവാൻഡും എഞ്ചിനീയറിംഗ് കോളേജിലും അഡ്മിഷൻ കിട്ടി ഒറ്റ തീരുമാനമേയുള്ളായിരുന്നു എനിക്ക് തിരുവനന്തപുരം...മതി...ഏതു കോളേജിൽ പഠിച്ചാലും നന്നായി പഠിക്കുക...ഉയരത്തിലെത്താൻ വിധി ഉണ്ടേൽ എത്തും അവന്റെ പഠനകാലഘട്ടങ്ങളിൽ ഞാൻ അവനോടൊപ്പമുണ്ടാകും ...അവന്റെ സങ്കടങ്ങൾഞാൻ കാണാതെ പെയ്തു തീരരുത്... അവന്റെ വേദനകളും ആകുലതകളും എന്റേതും കൂടി ആവണം ഇരുളിന്റെ മറവിൽ അവൻ കരഞ്ഞുതീർക്കുന്ന നോവുകളൊന്നും ഞാൻ ജീവിച്ചിരിക്കുമ്പോൾവേണ്ട ...എല്ലാവരും ചോദിച്ചു എന്തിനു ഈ തീരുമാനം?എനിക്കൊരു ചിരി മാത്രമേ മറുപടി ഉള്ളു
ഞാൻ അനുഭവിച്ച സങ്കടകടലുകളെന്റെമകൻ അനുഭവിക്കരുത് അവൻ സന്തോഷമായിട്ടു വളരട്ടെ ഇപ്പോൾ ഞാനുണ്ടല്ലോ അവനു ഞാൻ ഇല്ലാണ്ടാവുന്ന കാലം വരുമ്പോൾ അവൻ ഒറ്റയ്കാകമ്പോൾ മാത്രം മതി..തനിയെ ജീവിക്കുന്നത്...

എനിക്കറിയാം ജീവിതം ഒറ്റയ്ക്ക് ആണ് കെട്ടിപ്പടുക്കേണ്ടത് എന്ന് അതിനവനെ പ്രാപ്തയാക്കുക എന്റെ കടമയാണ് പക്ഷേ കണ്ണെത്താത്ത ഒരു ദൂരത്തു കരളിലെ തീ അണയ്ക്കാൻ കാലതാമസം വന്നാൽ...
പഠിക്കുന്ന കാലത്തു ഒപ്പമുണ്ടാവട്ടെ പിന്നീട് ചിറകു വിരിച്ചു പറക്കട്ടെ ഇണയെ കണ്ടു പിടിക്കട്ടെ സന്തോഷമായി ജീവിക്കട്ടെ ...
പഠിക്കുന്ന കാലത്തു ഒപ്പമുണ്ടാവട്ടെ പിന്നീട് ചിറകു വിരിച്ചു പറക്കട്ടെ ഇണയെ കണ്ടു പിടിക്കട്ടെ സന്തോഷമായി ജീവിക്കട്ടെ ...
'അമ്മ അതാവണ്ടേ?
Ammu Santhosh,

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക