ഇഴഞ്ഞ് ഇഴഞ്ഞു നീങ്ങുന്ന റോഡിലുള്ള വാഹങ്ങളുടെ നീണ്ട ട്രാഫിക്ക് ബ്ലോക്കിൽ കിടന്നു വാഹന വ്യൂഹങ്ങളെ നോക്കുമ്പോൾ ഫൈസലിന് തോന്നിയത് സഫ മോളുടെ പല നിറത്തിലും ആകൃതിയിലുമുള്ള ബോക്സ് കളിക്കോപ്പുകളാണ്. ദുബായിലെ ട്രാഫിക്കിനെ കുറിച്ച് രസകരമായ ഒരു കഥ മുഖപുസ്തകത്തിൽ എഴുതണമെന്നു അയാൾ മനസ്സിലുറപ്പിച്ചു. എഫ് എം റോഡിയോയിലെ ഗാനങ്ങൾക്കുള്ള ഇടവേളകളിൽ റോഡ് ട്രാഫിക്കിനെ പറ്റിയുള്ള അറിയിപ്പുകൾ കേൾക്കുമ്പോൾ ഉപ്പൂറ്റി മുതൽ തലവരെ അയാൾക്ക് അരിശം തോന്നി അവരാണല്ലോ ഇവിടെ ട്രാഫിക്ക് നിയന്ത്രിക്കുന്നത്.
അഞ്ചു മണിക്ക് ഓഫീസിൽ നിന്നിറങ്ങി ട്രാഫിക്കിനെയെല്ലാം മറികടന്ന് ഫ്ലാറ്റിലെത്തുമ്പോൾ സമയം പത്ത് മണികഴിയും. ചിലദിവസങ്ങളിൽ ജോലിഭാരമുണ്ടങ്കിൽ പന്ത്രണ്ടാവും. ഇതൊരു നിത്യ ജീവിതചര്യയായിപ്പോയി. സഫ മോൾ ഉറങ്ങിക്കാണുമോ കാർ പാർക്കിങ്ങിൽ ഇടുമ്പോഴും ലിഫ്‌റ്റിൽ കയറി ഫ്ലാറ്റിന്റെ ഡോർ തുറക്കുന്ന നിമിഷം വരെയും അയാൾ ചിന്തിച്ചു. അവൾക്ക് പരാതിയുണ്ടായിരുന്നു പപ്പ നേരത്തെ വരാത്തതിനെയും അവളുടെ കൂടെ കളിക്കാത്തതിനെ ചൊല്ലി.
എന്നാൽ കുറച്ചു ദിവസങ്ങളായി അവളെ കാണാറില്ല. നേരെത്തെ എത്തിച്ചേരാത്ത തനിക്കുമുന്നെ ഷെബി അവളെ ഉറക്കികാണും.
ബാത്‌റൂമിൽ പോകുന്നതിനു മുൻപായി ബെഡ് റൂമിലേക്ക് ഒന്ന് ഒളിഞ്ഞ് നോക്കി. മോളുടെ ഉറക്കത്തെ ശല്യപ്പെടുത്തേണ്ടന്നു കരുതിയാവും ലൈറ്റ് ഓഫ് ചെയ്തു ഷെബി സിസ്റ്റത്തിലെ മോണിറ്ററിലേക്കു തലകുമ്പിട്ടിരിക്കുന്നു കൂടെ തനിയെ ചിരിക്കുന്നതും കാണാം. താനും അവളും തമ്മിൽ മുഖത്തോടു മുഖം നോക്കി ചിരിച്ചിട്ടെത്ര നാളായെന്നു സ്വയം ചിന്തിച്ചപ്പോൾ ഒരു ദീർഘനിശ്വാസം അയാളിനിന്നു പുറത്തുവന്നു. മുൻപൊക്കെ അവള് പറയാറുണ്ട് ഇക്കാടെ അതെ സ്വഭാവമാണ് മോള്ക്കും ലൈറ്റും ശബ്ദങ്ങളും അലർജിയാണ്. ഇപ്പോൾ തമ്മിൽ തമ്മിൽ സംസാരങ്ങളും ഇല്ലാതായി.
കുളിക്കുമ്പോഴും കുളികഴിഞ്ഞ് വന്ന് ലാപ്ടോപ്പ് ഓൺ ചെയ്യുമ്പോഴും ഓർത്തത് ലഞ്ച് ബ്രൈക്കിന് ഗ്രൂപ്പികളിലിട്ട തന്റെ ബാല്യകാല ഓർമകളിലെ രസകരമായ ഒരേട് കഥയാക്കിയ പോസ്റ്റിനു എത്ര ലൈക്കും കമെന്റ്സും കിട്ടിക്കണും. പലപ്പോഴും ഗ്രൂപ്പുകളിലെ കഥാ കവിതാ മൽസരങ്ങളിൽ ഓന്നാം സ്ഥാനം തനിക്ക് കിട്ടാറുള്ളതിൽ സ്വയം അഭിമാനം തോന്നി.
മുഖപുസ്തകം തുറന്നു നോക്കുമ്പോൾ നോട്ടിഫിക്കേഷൻ പോക്സിൽ നമ്പറുകൾ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. തെല്ലൊരു ആഹ്ലാദത്തോടെ തുറക്കാൻ തുണിയുമ്പോളാണ് മോളുടെ തൊണ്ടകാറുന്ന ചുമയും ഞരക്കവും കേട്ടത്. എന്തോ മോളുടെ അടുത്തേക്ക് ചെല്ലുവാൻ തോന്നിയ ഉൾ പ്രേരണയിൽ ചെന്ന് നോക്കി.
ഇരുട്ടിൽ മോളുടെ നെറ്റിയിൽ ഒരു വട്ടമേ തൊട്ടുനോക്കിയുള്ളു കൈകൾ പൊള്ളിപ്പോയി. പേടിയോടെ ലൈറ്റ് ഓൺ ചെയ്തു നോക്കുമ്പോൾ കണ്ട കാഴ്ച ഹൃദയം നുറുങ്ങിപ്പോയി. സിൻഡ്രല്ല പാവയെപോലെ സുന്ദരിയായിരുന്ന തന്റെ മകൾ തീ തട്ടി വാടിയ വാഴ ഇലയെ പോലെ ചുരിങ്ങിയിരുന്നു അറിയാതെ അയാളുടെ ഉള്ളിൽ നിന്നൊരു തെങ്ങൽ വന്നു. ആ ശബ്ദം കേട്ടിട്ട് ഷെബി ഇരുന്ന ഇരുപ്പിലൊന്ന് തിരുഞ്ഞു നോക്കി. മകൾക്കടുത്ത് ഇരുന്ന് വിങ്ങി പൊട്ടുന്ന ഭർത്താവിനെയാണു അവൾ കണ്ടത്... അയാൾ പെട്ടന്ന് മകളെ കോരിയെടുത്തു ഓടി പിറകിൽ ഭാര്യയും.
റോഡിൽ ഒളിഞ്ഞിരുന്നു കൺതുറന്ന ക്യാമറക്കണ്ണുകൾ അവരുടെ വാഹനത്തിനു നേരെ നോക്കി ചിരിച്ചു കണ്ണുകളടച്ചു.
കൃത്യമായ അറബിക് ഭാഷയുടെ പ്രാവീണ്യമില്ലാത്തത് കാരണം ഡോക്ടർ പറഞ്ഞ വാക്കുകൾ ശകാരങ്ങളാണെന്നു അയാൾ ഊഹിച്ചു മനസ്സിലാക്കി.
ട്രിപ്പ് കൊടുത്തു ബെഡിൽ കിടക്കുന്ന മകളുടെ അരികിൽ തലകുമ്പിട്ടിരിക്കുന്ന ഷെബിയോട് അയാൾക്ക് നീരസം തോന്നിയില്ല. അയാളുടെയും ഷെബിയുടെയും ഹോം പേജുകളിൽ മാറി മാറി മകളുടെയും തങ്ങളുടെയും ഫോട്ടോകൾക്ക് വേണ്ടി പരാതിയപ്പോൾ ഒരു വര്ഷം മുൻപാണ് അപ്‌ലോഡ് ചെയ്തിരുന്നതായി കണ്ടപ്പോൾ തന്നോടുതന്നെ വെറുപ്പ് തോന്നി.
ഹോസ്പിറ്റലിന് പുറത്തെ വരാന്തയിൽ അയാൾ നിൽക്കുമ്പോൾ ഡിസംബറിലെ തണുത്ത കാറ്റ് അയാളുടെ ഉടലിനെ മരവിപ്പിച്ചില്ല. കത്തിനിൽക്കുന്ന ഉൾ വേദനയിൽ മനസ്സിനെ തങ്ങൾ ചെയ്ത തെറ്റുകളോട് ഒരു തിരനോട്ടം നടത്താൻ മനസ്സാ ആഗ്രഹിച്ചു.
ബി.ബി.എ വരെ പഠിച്ച പെണ്ണിനെ കല്യാണം കഴിക്കുമ്പോൾ ജോലിക്കുവിടണമെന്ന മോഹം ഉണ്ടായിരുന്നെങ്കിലും എന്നാൽ ഒരു കുടുംബിനിയായിരിക്കാൻ അവൾ ആഗ്രഹിച്ചു. ഫ്ലാറ്റിൽ തനിച്ചിരുന്നു മുഷിയാതിരിക്കാൻ ടി. വി ഉണ്ടായിരുന്നെങ്കിലും അതവളെ സംതൃപ്തയാക്കിയിലില്ല. സാഹിത്യങ്ങളിൽ താല്പര്യമുണ്ടായിരുന്ന എന്നാൽ മുഖപുസ്തകമറിയാത്ത യാഥാസ്ഥിക കുടുംബത്തിൽ പിറന്നു വളർന്ന അവളെ മുഖപുസ്തകവും സാഹിത്യ ഗ്രൂപ്പുകളും പരിചയപെടുത്തതികൊടുത്തു.
തങ്ങളുടെ ജീവിതത്തിലേക്കുള്ള സഫ മോളുടെ വരവും അവളുടെ ഓരോ വളർച്ചയും ചുവടുവെപ്പുകളും തങ്ങൾ മത്സരിച്ചു ഫോട്ടോകൾ അപ്ലോഡ് ചെയ്തിരുന്നു. പിന്നീട് സാഹിത്യങ്ങളുടെ ലോകത്തേക്ക് തങ്ങളെത്തന്നെ പറിച്ചുനടുമ്പോൾ സഫ മോളെ മനഃപൂർവമല്ലാത്ത ഒഴുവാക്കി. അവളുടെ കഴിഞ്ഞുപോയ ജന്മദിനം ഓർക്കാതെയും ആഘോഷിക്കാതെയും പോയി. അവളും തങ്ങളുടെ മാറ്റങ്ങൾ സ്വയം മനസ്സിലാക്കിയെന്നോണവണ്ണം വീഡിയോ ഗെയിമുകളിലേക്കു ചേക്കേറി എങ്കിലും ചില അവസരങ്ങളിൽ തന്റെ വരവിനായി കാത്തിരിക്കാനും കൂടെ കളിക്കാനും വാശിപിടിക്കാറുണ്ട് എന്നാൽ താനോ എന്തെങ്കിലും ഒഴിവുകഴുവുകൾ പറഞ്ഞു നിസ്സാരമായി തള്ളി തന്റെ ലോകത്തേക്ക് തിരിയും.
നാനാതരത്തിലുള്ള വിഷയങ്ങളിലെ പ്രധാനപ്പെട്ട പ്രണയവും, കാമവും, മാതാപിതാക്കളോടുള്ള സ്നേഹവും, ബാല്യകാല ഓർമകളും കഥയായും കവിതയെയും ആവിഷ്കരിച്ചു അവതരിപ്പിക്കുമ്പോൾ ലൈക്കുകൾക്കും കമെന്റുകൾക്കും മത്സരിച്ചു വാങ്ങിക്കൂട്ടുന്ന യുവ സാഹിത്യകാരനും സാഹിത്യകാരിയും ഗ്രൂപ്പുകളിൽ അപരിചിതരായ ദമ്പതികളായിരുന്നു മറ്റുള്ളവർക്ക്. രണ്ടുപേരുടെയും സഹൃത്ത പട്ടികയും ഫോള്ളോവെഴ്സിന്റെയും കണക്കുകൾ ലക്ഷങ്ങളായിരുന്നു. സ്ഥിരം സന്ദർശകരായിരുന്ന തങ്ങൾ രണ്ടുപേരും പല ഗ്രൂപ്പുകളിലും അഡ്മിനുകളായി.
റെസ്റ്റോറെന്റുകളും, കെ.എഫ്. സി, പിസ്സ, എന്നിവയെല്ലാം വീട്ടുപടിക്കൽ സ്ഥിരം സന്ദർശക്കാരായി.
താനും ഷെബിയും സംസാരിച്ചിട്ടോ, ശാരീരികമായി ബന്ധപെട്ടിട്ടോ എന്തിനു ഒന്ന് സ്നേഹത്തോടെ ആലിംഗനം ചെയ്തിട്ടോ അന്യോന്യം ചുംബിച്ചിട്ടു പോലും എത്രെയോ മാസങ്ങളായി. നേരിൽ സംസാരിക്കാൻ സമയമില്ലെന്ന മനപ്പൂർവം കളവുകൾ നിരത്തി വാട്സാപ്പിലും, മെസ്സഞ്ചറിലും വിശേഷങ്ങൾ അടുത്തുണ്ടായിട്ടും പങ്കുവെച്ചു. താനും അവളും ഒരു മായിക ലോകത്തായിരുന്നു എന്നാൽ തങ്ങളുടെ പിഞ്ചോമനയൊ മറന്നു. സഫാമോൾക്കു എത്ര ദിവസമായിക്കാനും ഈ ജ്വരം പിടിച്ചെന്ന് മലയാളി നഴ്സിന്റെ ചോദ്യത്തിന് താനും ഷെബിയും മൂകനായി നിന്നില്ലേ
അയാൾ സഫ മോളുടെ അടുത്തേക്ക് ചെന്നു. സഫാമോളുടെ വരണ്ടു പാറിനടക്കുന്ന മുടിയും കരുവാളിച്ച മുഖവും മെലിഞ്ഞൊട്ടിയ മുഖവും കണ്ടപ്പോൾ അയാൾ വിതുമ്പി കരഞ്ഞു. ഷെബി അപ്പോഴും തലകുനിച്ചു ഒരു കൈ മോളുടെ ഉള്ളം കയ്യിലും മറുകൈ നെറ്റിയിലും തലമുടിയിലും തടവുകയും കുടെ തേങ്ങി ക്കരയുന്നുണ്ടായിരുന്നു. അയാൾ ഭാര്യയുടെ അടുത്തുചെന്നു തോളിൽ തഴുകിയപ്പോൾ ഒരു ആർത്തനത്തോടെ അവൾ അയാളുടെ അരക്കെട്ടിൽ പിടിച്ചു കരഞ്ഞു പറഞ്ഞു ''ഫൈസൽക്കാ നമ്മുടെ മോൾ... ഞാൻ കാരണമല്ലേ..'' അയാൾ അവളുടെ തലയിൽ തഴുകി ''നീ മാത്രമല്ല നമ്മൾ രണ്ടുപേരും തെറ്റുകാരാണെന്നു പറഞ്ഞു ആശ്വസിപ്പിക്കാൻ സാഹിത്യ ഗ്രൂപ്പുകളിലെ വാചകങ്ങൾ വേണ്ടിവന്നില്ല.
ഇന്നും അയാളും ഭാര്യയും സാഹിത്യ ഗ്രൂപുകളിൽ നിറഞ്ഞ സാന്നിധ്യമാണെങ്കിലും സഫ മോളുടെ വിത്യസ്ത ആങ്കിളിലും പല സ്ഥലങ്ങൾ ബാക്ക്ഗ്രൗണ്ട് ആയ ഫോട്ടോകളും മത്സരിച്ചു അപ്ലോഡ് ചെയ്യാനും കൂടെ കളിക്കാനും സമയം കണ്ടെത്താറുണ്ട്. ഇന്ന് സഫ മോളുടെ അഞ്ചാം പിറന്നാൾ വലിയ ആഘോഷത്തോടെയാണ് അവർ നടത്തിയത്. അയാൾ വലിയ സംതൃപതനാണ്.
നിഷാദ് മുഹമ്മദ്.....''

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക