ഞാന്‍ ഈ പറയാന്‍ പോകുന്നത് നടന്ന സംഭവമാണോ കേട്ടുകഥയാണോ എന്നറിയില്ല. സംഭാവ്യമായ ഒരു ‘കഥ’ എന്ന് പറയുന്നതാകാം ഉചിതം.
ഏകദേശം നൂറു വര്‍ഷം മുന്‍പുള്ള മധ്യകേരളം. സമൃദ്ധമായി ഒഴുകുന്ന ഭാരതപ്പുഴ. ഒരു അര കിലോമീറ്റര്‍ മാത്രം മാറി ഒരു നമ്പൂതിരിയുടെ മന. ഗൃഹസ്ഥന്‍ ദാമോദരന്‍ നമ്പൂതിരി, അദ്ദേഹത്തിന്റെ അമ്മ, ഭാര്യ (അകത്തുള്ളാള്) സാവിത്രി അന്തര്‍ജ്ജനം, രണ്ടു ഉണ്ണികള്‍ കൃഷ്ണനും രാമനും. ഇത്രയും പേരാണ് അവിടെ താമസിക്കുന്നത്. പിന്നെ പുറംപണിക്ക് രണ്ടു പേരും.
ദാമോദരന്‍ നമ്പൂതിരിക്ക് അടുത്തുള്ള അമ്പലത്തില്‍ ശാന്തിയാണ്. രാവിലെ നാല് മണിക്ക് തന്നെ പോകും. എത്ര ഇരുട്ടാണെങ്കിലും, വര്ഷലകാലമാണെങ്കിലും ഭാരതപുഴയില്‍ സ്നാനവും, അമ്പലത്തില്‍ തേവാരവും കഴിച്ചിട്ടേ തിരിച്ചുവരാറുള്ളു . മനയിലുള്ളവരും അത് പോലെ തന്നെ. ഒരു ദൈവീകമായ അന്തരീക്ഷത്തില്‍ സംതൃപ്തമായ ഒരു ജീവിതം.
ഒരു ദിവസം എവിടെ നിന്നോ ഒരു നായ്കുട്ടി ആ മനയില്‍ എത്തി. ആകെ അവശനായിട്ടണ്ട് അത് വന്നത്. കഷ്ടിച്ച് ജീവന്‍ ഉണ്ടെന്നു മാത്രം. കുട്ടികള്‍ക്ക് അതിനെ കണ്ടപ്പോള്‍ വല്ലാത്ത അനുകമ്പ തോന്നി. അമ്മയോട് കെഞ്ചിയിട്ടനെങ്കിലും അല്പം പാല് കൊണ്ടുവന്നു കൊടുത്തു. സാവിത്രി അന്തര്ജനത്തിനാനെങ്കില്‍ അത് വീട്ടില്‍ വന്നത് തന്നെ ഇഷ്ടമായില്ല. മുത്തശ്ശിക്കും അങ്ങിനെ തന്നെയാണ്. അല്പം പേടിയും ഉണ്ട്. അച്ഛന്‍ അമ്പലത്തില്‍ നിന്നും വരുന്നതിനു മുന്‍പ് ഓടിച്ചു വിട്ടോളൂ എന്ന് പറഞ്ഞാണ് പാല്‍ കൊടുത്തത്.
പാല്‍ കുടിച്ചതോടെ നായ അല്പം ഉഷാറായി. പക്ഷെ നടക്കാറായ അവസ്ഥയില്‍ ആയില്ല. അവിടെ തന്നെ കിടന്നു. രാവിലെ അമ്മയറിയാതെ രാമനും കൃഷ്ണനും പ്രാതലില്‍ നിന്നുള്ള ഒരു പങ്ക് അതിനു കൊടുത്തു. ആര്ത്തിലയോടെ അത് തിന്നുന്നത് കണ്ടപ്പോള്‍ അവര്ക്ക് ദയ തോന്നി. പുറത്തു കളയാന്‍ മനസ്സ് വന്നില്ല. അച്ഛന്റെ അഭിപ്രായം അറിഞ്ഞിട്ടു മതി കളയുന്നത് എന്ന് രണ്ടാളും തീരുമാനിച്ചു.
നമ്പൂതിരി വന്നപ്പോള്‍ അവര്‍ ഈ വിവരം അല്പം പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവതരിപ്പിച്ചു. അദ്ദേഹത്തിന് ആദ്യം ഇഷ്ടമായില്ലെങ്കിലും കുട്ടികളുടെ നിര്ബുന്ധത്തിനു വഴങ്ങി സമ്മതിച്ചു. “ഇവിടെ നിന്നും ഓടിച്ചു വിടണ്ട പക്ഷെ അധികം വാല്‍സല്യമൊന്നും വേണ്ട - അതിനെ തൊട്ടു കളിച്ചു ശുദ്ധം മാറാനൊന്നും പാടില്ല. മാത്രമല്ല മനക്കകത്തൊന്നും അടുപ്പിക്കരുത്”.
കുട്ടികള്ക്ക് വലിയ സന്തോഷമായി.
കുട്ടികള്ക്ക് വലിയ സന്തോഷമായി.
അവര്‍ അതിനു “ശുനകന്‍” എന്ന് പേരും ഇട്ടു. ദിവസങ്ങള്‍ കഴിഞ്ഞതോടെ അവന്‍ എല്ലാവരുടെയും അമ്മയുടെയും മുത്തശ്ശിയുടെയും വരെ ഓമനയായി. എല്ലാ ദിവസവും ഭക്ഷണം കഴിക്കുന്നതിനു മുന്പ്െ മുത്തശ്ശി അന്വേഷിക്കും ശുനകന് കൊടുത്തതാണോ എന്ന്.
കൃഷ്ണനും രാമനുമായി അത് വലിയ കൂട്ടായി. മൂന്നാളും കൂടി തൊടിയിലോക്കെ ചുറ്റിനടക്കും. കുറെ നേരം അതിനെ കണ്ടില്ലെങ്കില്‍ അവര്ക്ക് സങ്കടമാണ്. പക്ഷെ “ശുനകാ” എന്ന് ഒരു വിളി മതി ഉടനെ അവന്‍ ഓടിയെത്തും. അച്ഛനോട് അതിനു വലിയ ബഹുമാനമായിരുന്നു. അദ്ദേഹം അവിടെ ഉള്ളപ്പോള്‍ ആ പരിസരത്തൊന്നും അവനെ കാണുകയില്ല. ഒരനക്കവും ഉണ്ടാകില്ല. അദ്ദേഹമാണെങ്കില്‍ ഈ വിവരങ്ങള്‍ എല്ലാം അറിയുന്നുണ്ടെങ്കിലും താല്പര്യമൊന്നും കാണിച്ചില്ല.
കൃഷ്ണനും രാമനുമായി അത് വലിയ കൂട്ടായി. മൂന്നാളും കൂടി തൊടിയിലോക്കെ ചുറ്റിനടക്കും. കുറെ നേരം അതിനെ കണ്ടില്ലെങ്കില്‍ അവര്ക്ക് സങ്കടമാണ്. പക്ഷെ “ശുനകാ” എന്ന് ഒരു വിളി മതി ഉടനെ അവന്‍ ഓടിയെത്തും. അച്ഛനോട് അതിനു വലിയ ബഹുമാനമായിരുന്നു. അദ്ദേഹം അവിടെ ഉള്ളപ്പോള്‍ ആ പരിസരത്തൊന്നും അവനെ കാണുകയില്ല. ഒരനക്കവും ഉണ്ടാകില്ല. അദ്ദേഹമാണെങ്കില്‍ ഈ വിവരങ്ങള്‍ എല്ലാം അറിയുന്നുണ്ടെങ്കിലും താല്പര്യമൊന്നും കാണിച്ചില്ല.
രണ്ടു വര്ഷങ്ങള്‍ കടന്നു പോയി. “ശുനകന്‍” വളര്‍ന്നു വലുതായി. . കുട്ടികളും വലുതായിത്തുടങ്ങി. എങ്കിലും പഴയ രീതികള്‍ക്കൊന്നും മാറ്റമുണ്ടായില്ല.
ഒരു വര്‍ഷക്കാലം- രാത്രി മുഴുവന്‍ കോരിച്ചൊരിയുന്ന മഴ. ദാമോദരന്‍ നമ്പൂതിരി പതിവ് പോലെ നേരത്തെ എഴുന്നേറ്റ് പുഴയില്‍ കുളിക്കാനായി വാതില്‍ തുറന്നു പുറത്തേക്കിറങ്ങി. മഴ ചാറുന്നുണ്ട്. അദ്ദേഹം അത് കാര്യമാക്കിയില്ല. നടന്നു പടിപ്പുരക്കടുതെത്തിയപ്പോള്‍ വഴി മുടക്കികൊണ്ട് ശുനകന്‍ നില്ക്കുന്നു. ഇത് പതിവില്ലാത്തതായിരുന്നു. എങ്കിലും ഒരു വടിയെടുത്ത് അതിനെ ഓടിക്കാന്‍ നോക്കി എന്ത് ചെയ്തിട്ടും മാറുന്നില്ല. ദയനീയമായി കുരച്ചു കൊണ്ട് മുഖത്തേക്ക് നോക്കി നില്ക്കുന്നു.
എങ്ങിനെയോ അദ്ദേഹം പുറത്തുകടന്നു പുഴയിലെത്താറായി. അപ്പോഴെല്ലാം ആ ജന്തു കുറച്ചു കൊണ്ട് മുമ്പില്‍ നടന്നിരുന്നു. പുഴയില്‍ എത്താറായപ്പോഴേക്കും അതിന്റെ കരച്ചില്‍ കൂടുതല്‍ ഉച്ചത്തിലായി. അദ്ദേഹത്തെ പുഴയിലേക്ക് അടുപ്പിക്കാതിരിക്കാന്‍ ശ്രമിക്കുന്നത് പോലെ. ആദ്യമായി അല്‍പ്പം ഭീഷണിസ്വരത്തോടെ കുരച്ചു നോക്കി. പക്ഷെ നമ്പൂതിരി അതൊന്നും കാര്യമാക്കിയില്ല. അദ്ദേഹം പുഴയിലേക്കിറങ്ങാനായി തന്‍റെ വലതുകാല്‍ എടുത്തു വച്ചു.
ഒരു നിമിഷം.........
അത്രയും നേരം കുരച്ചുകൊണ്ടിരുന്ന ശുനകന്‍ എന്ന നായ ഓടിവന്നു പുഴയിലേക്ക് ഒറ്റ ചാട്ടം. പിന്നെ ഒരൊച്ചയും ഇല്ല. പുഴ ശാന്തമായി ഒഴുകിക്കൊണ്ടിരുന്നു.
ഈ സംഭവം അപ്രതീക്ഷിതമായിരുന്നു. ദാമോദരന്‍ നമ്പൂതിരി സ്ഥബ്ധനായി അവിടെ നിന്നു. എന്താണ് ഉണ്ടായതെന്നോ ഇനി എന്ത് ചെയ്യണമെന്നോ അറിയാതെ അദ്ദേഹം കുറച്ചു നേരം അവിടെ നിന്നു. എത്ര നേരം അങ്ങിനെ നിന്നിട്ടുണ്ടാകും എന്നറിയില്ല.
വെളിച്ചമായപ്പോള്‍ മറ്റുള്ളവര്‍ കുളിക്കാനായി വന്ന് തുടങ്ങി. പതിവില്ലാതെ നമ്പൂതിരി അവിടെ നില്കുന്നത് കണ്ട് അവര്‍ പരിഭ്രമിച്ചു കാര്യം അന്വേഷിച്ചു. അദ്ദേഹം ഉണ്ടായ കാര്യമെല്ലാം അവരോടു പറഞ്ഞു. അവര്‍ക്കും വിശ്വസിക്കാന്‍ പറ്റിയില്ല.
വെളിച്ചമായതൊടെ അവര്‍ ആ പരിസരത്തുള്ള പൊന്തക്കാടുകള്‍ മുഴുവന്‍ തിരഞ്ഞു നോക്കി നായ അവിടെയെങ്കിലും ഉണ്ടോ എന്നറിയാന്‍. അതിന്റെ പൊടി പോലും കണ്ടില്ല.
പക്ഷെ അവര്‍ മറ്റൊന്ന് കണ്ടു
പോന്തക്കടുകള്ക്കി ടയില്‍ നിന്നും അല്പം നേരം മുന്‍പ് ഒരു മുതല പുഴയിലെക്കിറങ്ങിപ്പോയതിന്റെ പാടുകള്‍!
പോന്തക്കടുകള്ക്കി ടയില്‍ നിന്നും അല്പം നേരം മുന്‍പ് ഒരു മുതല പുഴയിലെക്കിറങ്ങിപ്പോയതിന്റെ പാടുകള്‍!
By: Sivadasan Thampuran

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക