ഗുഡ് മോർണിംഗ് സർ, ഔർ ബോസ് വാണ്ട് ടു മീറ്റ് യു ഇൻ ഹിസ് ഓഫീസ് റൈറ്റ് നൗ.. " ഫിലിപ്പിനോ സെക്രട്ടറി ഫോണിലൂടെ എന്നോട് പറഞ്ഞു. 'എന്തിനാണാവോ ' വന്നുകയറി ലാപ്ടോപ്പ് ബാഗ് മേശപ്പുറത്തു വച്ചതേയുള്ളു.. അപ്പോഴേക്കും വിളിവന്നു. ഇന്നുകുറച്ചു നേരത്തെ ഓഫീസിലെത്തി. അൽ അത്തിയ റൗണ്ട് അബൗട്ടിൽ ഇന്ന് ട്രാഫിക് കുറവായിരുന്നു. ഒരുമണിക്കൂറോളം വേണം സനായയിൽ നിന്നും ദുഖാനിലെത്താൻ. ഇരുവശവും കണ്ണെത്താദൂരത്തിൽ മണൽക്കൂമ്പാരം. ഇടയ്ക്കിടെ കണ്ടുമുട്ടുന്ന ആട്ടിൻപറ്റങ്ങളും ഒട്ടകക്കൂട്ടങ്ങളും. അതൊരു സ്ഥിരം കാഴ്ചയാണ്. ചീറിപ്പായുന്ന ട്രക്കുകളുടെ ഇടയിലൂടെ എന്റെ വയസൻ കാർ ഇവിടെത്തുമ്പോൾ ഒരുമണിക്കൂർ കുറഞ്ഞതെടുക്കും.
ടീബോയി കൊണ്ടുവച്ച സുലൈമാനി(കട്ടൻ ചായ ) ഒരിറക്ക് കുടിച്ചിട്ട് സീറ്റിൽ നിന്നുമെഴുന്നേറ്റു. ചുണ്ടിലൊരു മന്ദഹാസവും മുഖത്ത് കുറച്ചധികം വിനയവും ഒട്ടിച്ചുവച്ചുകൊണ്ടു സീനിയർ മാനേജരുടെ ക്യാബിനിലേക്കു നടന്നു. ക്യാബിനിലേക്കു കയറുന്നതിനു മുൻപ് ഗ്ലാസ് ഡോറിലൂടെ കണ്ടു സായിപ്പിന്റെ മുഖം കാന്താരിമുളക് കടിച്ചതുപോലെ ചുവന്നിട്ടുണ്ട്. "കം ഇൻ... " എന്റെ തലവട്ടം വാതിലിനു വെളിയിൽ കണ്ടപ്പോഴേ അകത്തുനിന്നും മുരൾച്ച കേട്ടു. ഞാൻ അകത്തേക്ക് കടന്നു. " വാട്ട് ദി ഹെൽ ഈസ് ഗോയിങ് ഓൺ ഹിയർ.. ? വൈ ഡിഡ്ന്റ് യു സബ്മിട് ദി പ്രൊജക്റ്റ് റിപ്പോർട്ട് യെസ്റ്റർഡേ.. ?(ഇവിടെന്താണ് നടക്കുന്നത്.. ? ഇന്നലെ നീയെന്താ പ്രൊജക്റ്റ് റിപ്പോർട്ട് തന്നില്ല.. ?) ചോദ്യത്തോടൊപ്പം കയ്യിലിരുന്ന പേപ്പറുകളും സി ഡി യും എന്റെ നേർക്കു അയാൾ വലിച്ചെറിഞ്ഞു.
"യു കാന്റ് വർക്ക് ഹിയർ അക്കോർഡിങ് ടു യുവർ വിൽ.. ആൻഡ് നോ വൺ ഈസ് ഫോഴ്‌സിങ് യു ടു കണ്ടിന്യു ഹിയർ.. ഇഫ് യൂ കാനോട് ഫിനിഷ് ദി വർക്ക്, ദെൻ ഗെറ്റ് ലോസ്റ്റ് ഫ്രം ഹിയർ.. (നിനക്ക് നിന്റെ ഇഷ്ടം പോലെ ഇവിടെ ജോലി ചെയ്യാൻ പറ്റില്ല. പറയുന്ന പണി സമയത്തു ചെയ്യാൻ പറ്റില്ലെങ്കിൽ വേറെ എവിടെങ്കിലും പോയി തുലയ്.. ). ഞാൻ എന്തെങ്കിലും മറുപടി പറയുന്നതിന് മുൻപ് അയാൾ അലറി. പിന്നെയും എന്തൊക്കെയോ അയാൾ പറഞ്ഞു. ഒന്ന് തണുത്തപ്പോൾ ഞാൻ പറഞ്ഞു "സാർ.. ഇന്നലെ രാത്രി ഒൻപതര കഴിഞ്ഞപ്പോഴാണ് ഞാൻ ഇവിടെനിന്ന് ജോലി കഴിഞ്ഞിറങ്ങിയത്. വർക്ക് തീർക്കാൻ ഞാൻ ആവുന്നത് ശ്രമിച്ചു. പക്ഷെ ഞാനൊറ്റക്കല്ലേ ഉള്ളൂ.. "
"ഇവിടിങ്ങനെയാണ്.. ഇഫ് യൂ കാന്റ് ടു ഇറ്റ്, ബെറ്റർ യു ക്വിറ്റ്... (നിനക്ക് ചെയ്യാൻ വയ്യെങ്കിൽ നീ ഇവിടുന്നു പോ.. ) അയാൾ വീണ്ടും ഒച്ചവച്ചു.
" ഐ വാണ്ട് യു ടു ഫിനിഷ് ദിസ് ജോബ് ബിഫോർ 2 പി എം ടുഡേ.. യു കാൻ ഗോ നൗ.. (ഇന്ന് രണ്ടുമണിക്ക് മുൻപ് നീ ഈ ജോലി തീർത്തിരിക്കണം.. നീ ഇപ്പോൾ പൊയ്ക്കോ )..
പുറത്തേക്കു വിരൽ ചൂണ്ടിക്കൊണ്ട് അയാൾ പറഞ്ഞു.
"ബെറ്റർ യു ക്വിറ്റ്.. " തിരികെ സീറ്റിൽ വന്നിരുന്നിട്ടും അയാളുടെ വാക്കുകൾ എന്റെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു. ഇതെത്രാമത്തെ തവണയാണ് ഇയാൾ എന്നെ ഇങ്ങനെ ആട്ടുന്നത്... എന്നോടെന്തോ പ്രത്യേക വിരോധം ഉള്ളതുപോലെയാണ് അയാൾ പെരുമാറുന്നത്. എന്റെ ഓഫിസിലുണ്ടായിരുന്ന രണ്ടുപേരെ കഴിഞ്ഞമാസം അയാൾ പിരിച്ചുവിട്ടു. ചെലവ് ചുരുക്കലാണത്രെ. പകരം ആളെ തന്നിട്ടുമില്ല. അവർ ചെയ്തിരുന്ന ജോലിയും ഇപ്പോൾ ഞാനാണ് ചെയ്യേണ്ടത്. കഴിഞ്ഞ പ്രൊജക്റ്റ് മീറ്റിംഗിലും എന്റെ ഓഫീസിലെ വേക്കൻസിയെക്കുറിച്ചു ഞാൻ ഓർമ്മപെടുത്തിയിരുന്നു. 'വി ആർ വർക്കിംഗ് ഓൺ ഇറ്റ് ' എന്ന മറുപടിയാണ് ലഭിച്ചത്. ഇന്നലെ രാത്രി ആകെ നാലുമണിക്കൂറാണ് ഉറങ്ങിയത്.. തനിയെ കണ്ണടഞ്ഞുപോകുന്നു. ആറ് വർഷമായിട്ട് ഈ പീഡനം സഹിക്കുന്നു.. ഇനി ഇങ്ങനെ വയ്യ..
"ഡിയർ സർ, ഐ വുഡ് ലൈക്ക് ടു ഇൻഫോം യു... " രാജിക്കത്തു പെട്ടെന്നെഴുതി തയ്യാറാക്കി കവറിലിട്ടപ്പോഴാണ് മൊബൈൽ ഫോൺ കയ്യിലില്ലല്ലോന്നു ഓർമ്മ വന്നത്. അത് രാവിലെ കാറിൽ നിന്നെടുക്കാൻ മറന്നുപോയിരിക്കുന്നു. പാർക്കിങ്ങിൽ ചെന്ന് കാറ് തുറന്നു ഫോണെടുത്തു നോക്കിയപ്പോൾ 16 മിസ്ഡ് കാൾസ്.. പിന്നെ നാല് മെസ്സേജുകളും. മെഡിസിന് നാലാം കൊല്ലം പഠിക്കുന്ന അനിയത്തിയാണ്. മെസ്സേജ് തുറന്നു നോക്കി " ഏട്ടൻ എവിടെയാണ്.. എന്താ ഫോണെടുക്കാത്തത്... ഞാൻ എത്ര പ്രാവശ്യം വിളിച്ചൂന്നറിയോ.. പിന്നെ, എന്റെ സെമസ്റ്റർ ഫീസ് അടക്കേണ്ട അവസാനതീയതി അടുത്താഴ്ചയിലാണ്. ഏട്ടൻ അയക്കുമെന്നറിയാം.. വെറുതെ ഓർമ്മിപ്പിച്ചെന്നേയുള്ളു. ഞാൻ വേറാരോടാ ചോദിക്കുക. വേറെ ആരാ എനിക്കുള്ളത്. പിന്നെ ഇന്നലെ പറഞ്ഞതുപോലെ അമ്മക്ക് മൂന്നാമത്തെ കീമോ തെറാപ്പി പതിനഞ്ചാം തീയതിയാ.. അതിനുള്ള പൈസ കൂടെ അയക്കണം. പിന്നെ അമ്മ പറയുന്നത് കേട്ടു, വീടിന്റെ ലോൺ കുടിശ്ശികയാണെന്ന്..... " പിന്നൊന്നും വായിക്കാൻ എനിക്ക് തോന്നിയില്ല. കയ്യിലിരുന്ന രാജിക്കത്ത് വലിച്ചുകീറി കുപ്പത്തൊട്ടിയിലേക്കിട്ടു. പിന്നെ ദീർഘനിശ്വാസത്തോടെ, കണ്ണടച്ച്, കാറിന്റെ സീറ്റിലേക്ക് ചാരിയിരുന്നു.
* * * * *

ബിനു കല്ലറക്കൽ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക