സ്വന്തമായി പ്ലാൻ ചെയ്തു ഒരു നാലഞ്ചു ദിവസത്തെ ദേശസഞ്ചാരം നടത്തണം എന്ന് എന്റെയും സഹമുറിയെതിയുടെയും ആഗ്രഹത്തിൽ നിന്നാണ്കഥ തുടങ്ങുന്നത് . ഓളെ പറ്റി പറയുക ആണേൽ എന്നെ പോലെ ഒക്കെ തന്നെ അരവട്ടുള്ള ഒരു സാധനം.കേരളത്തിന്റെ അങ്ങേ അറ്റത്താണ് നാട് .
അങ്ങനെ അഹോരാത്രം പണി ചെയ്തു ഞങ്ങൾ ഒരു കിടിലൻ പ്ലാൻ ഉണ്ടാക്കി .ഓഫീസിൽ ജോലി ചെയ്യാൻ ഈ ആത്മാർത്ഥ ഉണ്ടായിരുനെങ്ങിൽ കുറഞ്ഞത് ഒരു പ്രൊജക്റ്റ് മാനേജർ എങ്കിലും ആയി വിലസാമായിരുന്നു. ആ...പറഞ്ഞിട്ട് കാര്യം ഇല്ല. ഒരു വെള്ളി ആഴ്ച ഓഫീസിൽ നിന്ന് വരുന്നു, ബാഗ് എറിയുന്നു, സാധനസാമഗ്രികൾ വേണ്ടതും വേണ്ടാത്തതും ഒക്കെ കൊണ്ട് പോകാനുള്ള ബാഗിൽ കുത്തി നിരക്കുന്നു. സ്റ്റാർട്ട് ക്യാമറ ആക്ഷൻ.ഓടാൻ തുടങ്ങുന്നു.റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു പോകുന്ന ശീലം പണ്ടേ ഞങ്ങൾക്ക് ഇല്ല.ജപ്പാൻ റെയിൽവേ പക്കാ കൃത്യനിഷ്ഠ ഉള്ളത് കൊണ്ട് ഓടിയില്ലെങ്ങിൽ ട്രെയിൻ കിട്ടുമെന്ന ശുഭാപ്തി വിശ്വാസവും ഞങ്ങള്ക്ക് ഇല്ല.
അങ്ങനെ ദാ ഇപ്പൊ അടയും എന്ന മട്ടിൽ ഞങ്ങളെ നോക്കി ചിരിച്ച റെയിൽവേ ക്രോസ്സിനിടയിലൂടെ നുഴഞ്ഞു കയറി ഓടി. ഇത് കണ്ടിരുന്നേൽ കാശ്മീർ അതിർത്തിയിൽ ഉള്ള പാവം ജവാന്മാർ ഞങ്ങളെ മനസ്സാ ഗുരുവായി വരിക്കുമായിരുന്നു. എന്തായാലും ട്രെയിനിൽ കയറി പറ്റി. മുൻജന്മ സുകൃതം തന്നെ.
അങ്ങനെ കറക്റ്റ് 11 മണിയോടു കുടി ഞങ്ങൾ സ്റ്റേഷനിൽ എത്തി. ഇനി ബസ്സ് ടെർമിനലിൽ നിന്നു ബസ്സ് പിടിക്കണം. കട്ട പ്ലാനിങ്ങു തന്നെ. പക്ഷെ ഒരു പ്രശ്നം ഉണ്ട്....ആ മഹാനഗരത്തിൽ എവിടെയാണ് ബസ്സ് ടെർമിനൽ എന്നു അറിയില്ല.
അങ്ങനെ കറക്റ്റ് 11 മണിയോടു കുടി ഞങ്ങൾ സ്റ്റേഷനിൽ എത്തി. ഇനി ബസ്സ് ടെർമിനലിൽ നിന്നു ബസ്സ് പിടിക്കണം. കട്ട പ്ലാനിങ്ങു തന്നെ. പക്ഷെ ഒരു പ്രശ്നം ഉണ്ട്....ആ മഹാനഗരത്തിൽ എവിടെയാണ് ബസ്സ് ടെർമിനൽ എന്നു അറിയില്ല.
പിന്നെ കുടെയുള്ള സാധനത്തിൻറെ വീക്നെസ് ആണു ടോയിലറ്റ് . എവിടെ ആ സിംബൽ കണ്ടാല്ലും പറയും "ഡി ഒരു മിനിറ്റ്....സുസു....ഇപ്പൊ വരാട്ടോ ". കഷ്ട്ടകാലം എന്നല്ലാതെ എന്ത് പറയാൻ...അവള്ടെ മുന്നിൽ തന്നെ അതാ ആ ബോർഡ്. ആകെ കഷ്ട്ടി 10,20 മിനുറ്റെ ഉള്ളു. വേഗം വരണേ എന്നു പറഞ്ഞു ഞാനവളെ യാത്രയാക്കി.
2....4....5..മിനിറ്റ് ആയിട്ടും അവളെ കാണുനില്ല. നോക്കുമ്പോൾ കുറെ സെക്യൂരിറ്റി ജീവനക്കാർ അങ്ങോട്ട് ഓടി പോകുന്നുണ്ട്. കർത്താവേ! അവളെങ്ങാനും തട്ടി പോയോ! അങ്ങനെയാണേൽ ഹിറ്റ് ആകും. ജപ്പാൻ ടോയിലെറ്റിൽ വീരമൃത്യു വരിക്കുന്ന ആദ്യത്തെ ഇൻഡ്യൻ വനിതാ! എന്തായാലും ഞാനും അവരുടെ പിറകെ വെച്ചുപിടിച്ചു.
ഉള്ളിൽ കയറി നോക്കിയപ്പോൾ എന്താ.....ലവൾ കൂളായി നിൽപുണ്ട്. ലവന്മാർ ആണേൽ എന്തോ ചോദിക്കുന്നുണ്ട്. അറിയാവുന്ന മുറി ജാപനീസിൽ എന്താ കാര്യമെന്ന് ഞാൻ തിരക്കി. "ആവശ്യ സമയത്തു എൻറെ ജാപനീസ് തന്നെ വേണം , കണ്ടോടി" എന്നാ ഭാവത്തിൽ ഞാനങ്ങനെ ഞെളിഞ്ഞു നിന്നു. അപ്പോഴാണ് ഇടുക്കി ഡാം പൊട്ടിയാൽ എങ്ങനെ ഉണ്ടാക്കും...അമ്മാതിരി ലവന്മാർ എന്തൊക്കെയോ പറഞ്ഞു. അതായിരുന്നു ശെരിക്കുമുള്ള ജാപ്പ നീസ്. പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല....ജബ ജബ .......
അത്രയും നേരം മിണ്ടാതെയിരുന്ന ഒരു ചേട്ടത്തി അപ്പോൾ മിണ്ടി തുടങ്ങി. എൻറെ ഗ്യാസ് പോകാൻ വെയിറ്റ് ചെയ്യ്തതാണെന്ന് തോന്നുന്നു. അവർ പറഞ്ഞത് ആരോ ടോയിലറ്റിന്നു അപകട സൈരെൻ മുഴക്കിയത്രേ! അതാണീ പൊല്ലാപൊക്കെ!
ഞാൻ അവളെ നോക്കി. "എന്നെ കണ്ടാൽ കിണ്ണം കട്ടെന്നു തോന്നുമോ" എന്ന ഭാവതില്ലുള്ള നിൽപ്പ്. എനിക്ക് അപകടം മണത്തു. എന്തോ ഒപ്പിച്ചിട്ടുള്ള നിൽപ്പാണ്. പറഞ്ഞു വന്നപ്പോൾ എന്താ....അവൾ ഫ്ലഷിനു പകരം അപകട സൈരെൻ ആണ് പ്രെസ്സ് ചെയ്തത്!
അവളെ പറഞ്ഞിട്ട് കാര്യമില്ല. എല്ലാം ജാപനീസിൽ എഴുതിരികുന്നതു കൊണ്ടു ഒരു ഊഹം വെച്ചു ജീവിച്ചു പോകുന്നതല്ലേ! കട്ടവനെ കിട്ടില്ലെങ്ങിൽ കിട്ടിയവനെ പൊക്കാം എന്നാ പോലീസ് നയം ഓളുന്നു പയറ്റിനോക്കി. ഫ്ലഷ് നോക്കിട്ടു കണ്ടില്ല...അപ്പൊ കണ്ട ഒരു ബട്ടണ്‍ മാന്യമായി പ്രെസ്സി......കണക്കു കൂട്ടലുക്കൾ തലനാരിയിഴക്ക് തെറ്റിയതാ. എന്നാല്ലും നീട്ടിയൊരു ക്ഷമാപണം നടത്തി അവിടുന്നു ഇറങ്ങി. ഇനി മേലാൽ ടൊയിലറ്റിൽ പോകരുത് എന്നാണു പറയാൻ തോന്നിയതു...പക്ഷെ അതു ഞാനങ്ങു വിഴുങ്ങി. അനുസരണശീലം തീരെയില്ലാത്ത അവൾ ഇനി സ്വഭാവം എങ്ങാനും മാറ്റി ഇത് അനുസരിച്ചാൽ പണി എനിക്കാകും കിട്ടുക. ഇപ്പൊ തന്നെ ആവശ്യത്തിൽ കൂടുതൽ വൃത്തികേടായി കിടക്കുന്ന എന്റെ റൂമിനെ ഇനിയും മോശമാക്കണ്ടാന്നു തോന്നി.
ഇനി ബസ്സ് സ്റ്റോപ്പ് കണ്ടു പിടിക്കണം. അതിനു വേണ്ടിയുള്ള പരതലായി. സമയകുറവു കാരണം ഒരുപാടു ഗവേഷണം നടത്താനും പറ്റണില്ല. ടാക്സി പിടിക്കാമെന്ന് വിചാരിച്ചു. എന്തൊക്കെയോ പറയുന്നതല്ലാതെ ആരും വരുന്നില്ല. കാര്യം മനസിലാകാതെ മിഴിച്ചു നിൽക്കാനെ ഞങ്ങൾക്കായോളു. പിന്നീടാണ് ഞങ്ങൾക്ക് മനസ്സിലായത് അടുത്തുള്ള സ്ഥലമാണെങ്കിലും വഴി അറിയാത്തവരെ ചുറ്റിച്ചു കാശു സമ്പാദിക്കുന്ന ഏർപ്പാട് ഇവിടെ ഇല്ലാന്നു.
ഇനി വഴി തടയൽ നോക്കാം. എങ്ങോട്ടോ പോവുകയായിരുന്ന ഒരു ചേട്ടത്തിയെ തടഞ്ഞു നിർത്തി വഴി ചോദിച്ചു. അവർ കയ്യും കാലും ഉപയോഗിച്ച് പറഞ്ഞിട്ടും മിഴുങ്ങസ്സ്യായാന്നു നിൽക്കുന്ന ഞങ്ങളെ കണ്ടിട്ട് ഒരുമിച്ചു പോകാമെന്ന് പറഞ്ഞു. പിന്നെ ഒരൊറ്റ ഓട്ടമായിരുന്നു. പണ്ട് പട്ടി ഓടിച്ചപ്പോ മാത്രമേ ഇമ്മാതിരി ഓട്ടം ഓടിട്ടുള്ള്. എന്തായാലും ഓടിപ്പോയി ബസ്സിൽ കയറിയതും അതു സ്റ്റാർട്ട് ചെയ്തതും ഒരുമിച്ചായിരുന്നു. ധൃതിപിടിച്ചു എവിടെക്കോ പോവുകയായിരുന്ന അവരുടെ ഹൃദയവിശാലതയെ പറ്റി ഞങ്ങൾ വാനോളം പുകഴ്ത്തി. പിന്നീടു പലപ്പോഴും ഞങ്ങളെ പല ഏടാകൂടങ്ങളിൽ നിന്നും ഇതുപോലെ നല്ല മനസ്സിനുടമകളായ ജപ്പാൻകാർ രക്ഷിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഞങ്ങൾ ഒരു വല്യ തീരുമാനം എടുത്തു. ഇനി ഏതെങ്ങില്ലും ജപ്പാൻകാർ നമ്മുടെ നാട്ടിൽ വരികയാണെങ്ങിൽ നമ്മുടെ സർവ്വശക്തിയും ഉപയോഗിച്ചു അവരെ ട്രീറ്റ് ചെയ്യണമെന്നു.അതുകൊണ്ട് ആർകെല്ലും ഫ്രണ്ട്സ് ഒണ്ടേ ഞങ്ങൾടെ അടുത്തേക്ക് വിട്ടേക്കു...........
By: Tintu

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക