Slider

പതിമൂന്ന് മക്കളെ പെറ്റൊരമ്മ

0


എന്നെ മനസിലായില്ലേ,
ഞാനാണ് കേരളം,
1956 _ൽ തിരുവിതാം കൂറിന്റേയും, തിരു കൊച്ചിയുടേയും മകളായി ജനിച്ച എന്നെ
വേളി കഴിച്ചത് തിരുവനന്തപുരേട്ടനാ,
ഞങ്ങൾക്ക് പതിമൂന്ന് മക്കളാ,
മൂത്തവൻ കൊല്ല നാ, ചിന്നക്കടയിലാ താമസം, കശുവണ്ടിയുടെ കച്ചോടമാ അവന്, കൊല്ലം കണ്ടവന് ഇല്ലം വേണ്ടാ എന്നൊരു ചൊല്ലും പുളളിക്കാരനുണ്ട്, പണ്ട് അത്രക്ക് സത്രങ്ങളൊക്കൊ അവിടുണ്ടായിരുന്നെത്രേ,
രണ്ടാമത്തെ മോളാ, ആലപ്പി മോൾ, സുന്ദരി പെണ്ണാ അവൾ, അവളുടെ സൗന്ദര്യം കാണാൻ ധാരാളമാളുകൾ വരാറുണ്ട്,സ്വന്തമായി ഹൗസ് ബോട്ടൊക്കൊയുളള മോളാ,
മൂന്നാമൻ ആളൊരു ഭക്തനാ, ഒരുപാട് പുരോഹിതന്മാരും, സഭകളും ഒക്കെയുളള ആത്മീയക്കാരൻ പത്തനംതിട്ട എന്നാ അവന്റെ പേര്,
നാലാമത്തേത് കോട്ടയം, അക്ഷര നഗരമെന്നാ കക്ഷി അറിയപ്പെടുന്നത്, പത്രങ്ങളും, മാസികകളുമെല്ലാം അച്ചടിച്ച് വിറ്റാ അവൻ ജീവിക്കുന്നത്,
അഞ്ചാമനാ കുടുംമ്പത്തിന്റെ വെളിച്ചം
ഇടുക്കി മോൻ ഏക്ഷ്യയിലെ ഏറ്റവും വലിയ ജലവെെദ്യൂതി പദ്ധതി അവന്റേതാ, കരണ്ട് വിറ്റാ അവൻ ജീവിക്കുന്നത്,
ആറാമത്തെ ഒരു ഫാഷൻ സുന്ദരി പെണ്ണാ,
ആലപ്പി മോളുടെ അനുജത്തി, എറണാകുളം മോൾ, സിനിമാ സീരിയലുക്കാരായിട്ടൊക്കൊ വല്ല്യ അടുപ്പത്തിലാ അവൾ
പിന്നെയുളളത് മോനാ, ത്യശൂർ, വെടിക്കെട്ടും പൂരവുമൊക്കൊ നടത്തി അങ്ങ് ത്യശൂരിൽ ജീവിക്കുന്നു,
അവന്റെ താഴെ യുളളത് ദത്ത് പുത്രനാ, ഞങ്ങടെ കന്യാകുമാരി മോളെ തമിഴന് കെട്ടിച്ച് കൊടുത്തപ്പോൾ തമിഴൻ തന്ന നല്ലൊരു ക്യഷിക്കാരനാ പാലക്കാട് മോൻ നെൽക്യഷിയാ അവന്റെ തൊഴിൽ,
പിന്നെ ജനിച്ച മോനാ മലപ്പുറം കക്ഷി ഗൾഫുകാരനാ, അറബി നാട്ടിലൊക്കൊ വല്ല്യ വല്ല്യ പേരാ മൂപ്പർക്ക്, ഷെയ്ക്ക് മാരൊക്കൊയായി നല്ല പിടിയാ അയാൾക്ക്,
സ്വന്തമായി ചുരമുളള മകനാ വയനാട് മോൻ, പാവപ്പെട്ട ആദിവാസികളെ അവനാ സംരക്ഷിക്കുന്നത്,
കോഴിക്കോടൻ അലുവാ എന്ന് കേട്ടിട്ടില്ലേ
എന്റെ മോൻ പ്രശസ്തനായത് ഈ കച്ചോടത്തിലൂടെയാ, മിഠായിത്തെരുവിലാ അവന്റെ കട,
ഇവനാണ് ഞങ്ങടെ തലവേദന,
കണ്ണൂര് മോൻ ,തലതെറിച്ച സന്തതി, എന്നും അടീം, കുത്തും, കൊലയും, കേസും ഒക്കെയായി അവൻ കഴിയുന്നു, പലരും ഉപദേശിച്ചു, നന്നാവൂല, ഹർത്താലാ അവന്റെ ഉറ്റ ചങ്ങാതി,
അവസാനത്തെ സന്തതിയാണ് കാസർഗോഡ് അവൻ രോഗിയാണ് എൻഡോസൾഫാനെന്ന മാരക രോഗത്തിനടിമയാണ് അവൻ , അവനേയും ഓർത്ത് ഞങ്ങൾക്കെന്നും വിഷമമാണ്,
ഇതാണ് ഞാനെന്ന കേരളം, സന്തോഷവും, ദൂഃഖവും തരുന്ന മക്കളോടൊത്ത് അങ്ങനെ കഴിയുന്നു, !!!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo