Slider

കാഹളം.

0

ജമന്തികൾ പൂക്കൾ കൊഴിയുന്നു...
ജമന്തിപ്പൂക്കൾ കൊഴിഞ്ഞു. ഇന്നാ-
ജാലകം മെല്ലെ അടഞ്ഞു.
കരിന്തിരി കത്തുന്നു. കനൽ പാതി എരിയുന്നു.
കഥനം മഴയായ് - പെയ്തിടുന്നു.
കാലത്തിനോരത്ത് ഗദ്ഗദം നിറയുമ്പോൾ
കാലമെ - അറിയുന്നു ഞാനീ - വിരഹം.
ജാതി വെറി പൂണ്ടൊരീ കൂട്ടർ..
ജയിച്ചോ ? അറിയില്ല..
എന്നിലും പടരുന്നു രോക്ഷം.
എന്നിലും ഒഴുകുന്നു. രക്‌തം..പക്ഷെ..
ഞാനറിയുന്നു.
അത് എന്റെ നിണമാണ്..
ഒരെ നിറമാണ്...
അത് ഞാനാണ്.
മാറ്റത്തിൻ കാറ്റേറ്റു വീഴും - ഈ മണ്ണിൽ
മതാന്ധത തൻ പൊയ്മുഖം.
മനിതജാതിയിൽ കോർത്തിണക്കിയ
മലരുകൾ, വാനിൽ മുഴക്കിടും- കാഹളം.

By: Nizar VH
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo