"മോളെ"
"എന്താ അമ്മെ?"
"ആരാ വരുന്നെതെന്നു നോക്കിയേ."
നന്ദനയുടെ കണ്ണുകളിടവഴിയിലേയ്ക്കു സഞ്ചരിച്ചു.
"ലക്ഷമി! എത്രനാളായി അവളെയൊന്നു കണ്ടിട്ട്.
സ്കൂൾ കാലഘട്ടംആഴത്തിൽ പതിഞ്ഞിരുന്നു.
ഞങ്ങൾ നാൽവർസംഘമാണ്.
ഞാൻ,ലക്ഷ്മി(ലെച്ചു) സോഫിയ,ആരോമൽ(ഉണ്ണി)
SSLCവരെയും ഞങ്ങൾ ഒരുമിച്ചായിരുന്നു.
സ്കൂൾ കാലഘട്ടംആഴത്തിൽ പതിഞ്ഞിരുന്നു.
ഞങ്ങൾ നാൽവർസംഘമാണ്.
ഞാൻ,ലക്ഷ്മി(ലെച്ചു) സോഫിയ,ആരോമൽ(ഉണ്ണി)
SSLCവരെയും ഞങ്ങൾ ഒരുമിച്ചായിരുന്നു.
ഒൻപതാം ക്ലാസ്സ് പാതിയെത്തിയപ്പോഴേയ്ക്കും
അസുഖത്തിന്റെ വിപരീത ഫലങ്ങൾ പുറത്തുവരാൻ തുടങ്ങിയിരുന്നു. നടക്കുമ്പോൾ അറിയാതെ തെന്നിവീഴും.
പിന്നെയങ്ങോട്ട് പരസഹായമില്ലാതെ മുന്നോട്ടുപോകാൻ കഴിയാതായി .
അതുവരെ അസുഖത്തിനെ കുറിച്ചു ചിന്തിക്കാറേയില്ലായിരുന്നു.അപ്പോൾ മനസ്സാകെ തളർന്നിരിക്കുന്നു.ഒരുപാട് ചോദ്യങ്ങൾക്കു ഉത്തരംകിട്ടാതെ
പതറിനിന്ന നിമിഷങ്ങളായിരുന്നു.

അവിടെനിന്നുമെന്നെ എഴുനേൽപ്പിച്ചത് എന്റെ സുഹൃത്തുക്കളായിരുന്നു.
താങ്ങും തണലുമായി .
അവരെന്നെ സഹതാപ കണ്ണുകൾ കൊണ്ടുനോക്കിയില്ല,
അവഗണയോടെ അകറ്റിനിർത്തിയില്ല.
അവരുടെ സ്നേഹത്താലും പരിചരണത്തിലും പത്താം ക്ലാസ് നല്ലമാർക്കോടെ പാസ്സായി.
താങ്ങും തണലുമായി .
അവരെന്നെ സഹതാപ കണ്ണുകൾ കൊണ്ടുനോക്കിയില്ല,
അവഗണയോടെ അകറ്റിനിർത്തിയില്ല.
അവരുടെ സ്നേഹത്താലും പരിചരണത്തിലും പത്താം ക്ലാസ് നല്ലമാർക്കോടെ പാസ്സായി.
പ്‌ളസ്ടു-വിന് എല്ലാവരും പല സ്കൂളുകളിലായി.
മുന്നോട്ടെങ്ങനെയെന്ന്ചിന്തിക്കുബോൾ.
ഞങ്ങളില്ലേ കൂടെ ധൈര്യമായിരിക്കു നന്ദൂസ്സേ.
അവരുടെ വാക്കുകകൾ ഇന്നും ആത്മവിശ്വാസം നല്കുന്നു.
എല്ലാവരുംടെയും സഹായം കൊണ്ടും.
പഠിക്കാനുള്ള അതിയായആഗ്രഹംകൊണ്ടും Bcom വരെയെത്തി.

തീരെവയ്യാണ്ടായിരിക്കുന്നു.
ആശുപത്രിയുടെ ഇരുണ്ടമുറികളെ
പിന്നെ മുന്നിലോട്ട് ഓർമ്മയുള്ളു.അങ്ങനെ
Bcom പാതിവെച്ചു നിർത്തേണ്ടിവന്നു.
മുന്നോട്ടുള്ള ജീവിതത്തിൽ ഇനിയെനിക്കൊന്നും ചെയ്യാൻകഴിയില്ലെന്ന അവസാനത്തെ അടിവരെയായിരുന്നു അത്.
ആശുപത്രിയുടെ ഇരുണ്ടമുറികളെ
പിന്നെ മുന്നിലോട്ട് ഓർമ്മയുള്ളു.അങ്ങനെ
Bcom പാതിവെച്ചു നിർത്തേണ്ടിവന്നു.
മുന്നോട്ടുള്ള ജീവിതത്തിൽ ഇനിയെനിക്കൊന്നും ചെയ്യാൻകഴിയില്ലെന്ന അവസാനത്തെ അടിവരെയായിരുന്നു അത്.
"നന്ദൂസ്സേ"
"എന്താടി ലെച്ചു,എന്നെ മറന്നോ നീ"
"നിനക്ക് അറിയാലോഞാൻ
ബാംഗ്ലൂരിലാ വർക്ക് ചെയ്യുന്നതെന്ന്.
ഇന്നലെ എത്തിയതേയുള്ളടാ,
നിന്നെഞാൻ മറക്കുമോ?".
ബാംഗ്ലൂരിലാ വർക്ക് ചെയ്യുന്നതെന്ന്.
ഇന്നലെ എത്തിയതേയുള്ളടാ,
നിന്നെഞാൻ മറക്കുമോ?".
"അറിയാടാ. നിങ്ങളെയൊക്കെ കാണാനുള്ള ആഗ്രഹം കൊണ്ട്പറഞ്ഞതല്ലെ."
"നന്ദൂസ്സേ സുഖമാണോ,ഉണ്ണിയും,സോഫിയും
എന്തുപറയുന്നു".
എന്തുപറയുന്നു".
" സോഫിയുടെ നിക്കാഹ് ഉറപ്പിച്ചതറിഞ്ഞില്ലേ?.
ഉമ്മയെയും കൂട്ടി വരാന്നു പറഞ്ഞതാ.
ഞാൻ വരണ്ടാന്നു പറഞ്ഞു. ആഘോഷങ്ങളല്ലാം ഈ വീട്ടിനകത്തു തന്നെ.
വർഷങ്ങളെത്രയായിരിക്കുന്നു .
നിക്കാഹ് കഴിഞ്ഞു പുതുമാപ്പിളയായിട്ടു വരാൻ പറഞ്ഞു.എനിക്കും ആഗ്രഹം കാണില്ലേ അവരെ ഒരുമിച്ചുകാണാൻ.
ലെച്ചുവിന്റെ വിവാഹത്തിന് എനിക്കുവരണം".

"ഞാനറിഞ്ഞു.വല്ലാത്ത വിഷമമുണ്ട്,
ദൈവം നിന്റെ കാര്യത്തിലെന്താ ദുഷ്ടത്തരം കാട്ടിയെ.എന്നും ചിന്തിക്കാറുള്ളതാ ."
ദൈവം നിന്റെ കാര്യത്തിലെന്താ ദുഷ്ടത്തരം കാട്ടിയെ.എന്നും ചിന്തിക്കാറുള്ളതാ ."
"മതി മതി നിന്റെ സെന്റി.എനിക്കിഷ്ടമല്ലാത്ത കാര്യമാണ് അറിയാലോ.
ഉണ്ണി പിറന്നാളിഞ്ഞു ലീവുമെടുത്തു വന്നിരുന്നു. എന്നോടൊപ്പം ആഘോഷിക്കാൻ ,നിങ്ങള്ക്ക് സമയമില്ല."
ഉണ്ണി പിറന്നാളിഞ്ഞു ലീവുമെടുത്തു വന്നിരുന്നു. എന്നോടൊപ്പം ആഘോഷിക്കാൻ ,നിങ്ങള്ക്ക് സമയമില്ല."
"ക്ഷമിക്കടാ നന്ദൂസ്സേ."
ഒരുപാടോർമ്മകൾ പങ്കുവെച്ചു
അമ്മയോടും എന്നോടും യാത്രപറഞ്ഞു ലെച്ചു വീട്ടിൽനിന്നിറങ്ങുമ്പോൾ.
'അമ്മ എന്റെ മുഖത്തേയ്ക്കുതന്നെ നോക്കിനില്ക്കുകയായിരുന്നു.
അമ്മയ്‌ക്ക് കരയാൻ ഒരുകാരണംകൂടിയായി.
സോഫിയയുടെ നിക്കാഹ് അമ്മയോട് ഞാൻ പറഞ്ഞിരുന്നില്ല.

ഏത് അമ്മമാരുടെയുള്ളിൽലും ആഗ്രഹമുണ്ടാകില്ലേ .സ്വന്തം
മക്കളുടെ വിവാഹം ,കുട്ടികൾ.
അമ്മയുടെ മനസ്സുവേദനിപ്പിക്കണ്ടാന്ന് കരുതിയിട്ടാ പറയാതിരുന്നത്.
മക്കളുടെ വിവാഹം ,കുട്ടികൾ.
അമ്മയുടെ മനസ്സുവേദനിപ്പിക്കണ്ടാന്ന് കരുതിയിട്ടാ പറയാതിരുന്നത്.
എല്ലാവര്ക്കും കണ്ണുനീർമാത്രമാണ് ഞാൻ.
എല്ലാവരുടെ മുന്നിലും ധൈര്യം അഭിനയിക്കാം.എന്റെ മനസിനെ ഞാനെങ്ങനെ അഭിനയിച്ചു ഫലിപ്പിക്കും.
അറിയില്ല?
എനിക്ക്കുറച്ചുനേരം ഇരിട്ടിൽ മറഞ്ഞിരിക്കണം.
കണ്ണീരിൻ കഥപറയാൻ...തുടരും
എല്ലാവരുടെ മുന്നിലും ധൈര്യം അഭിനയിക്കാം.എന്റെ മനസിനെ ഞാനെങ്ങനെ അഭിനയിച്ചു ഫലിപ്പിക്കും.
അറിയില്ല?
എനിക്ക്കുറച്ചുനേരം ഇരിട്ടിൽ മറഞ്ഞിരിക്കണം.
കണ്ണീരിൻ കഥപറയാൻ...തുടരും
ശരൺ 9/10/2016

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക