Slider

സ്വയം തിരയുന്നവര്‍

0
===
പുഴക്ക് മഴയാകാനായാൽ?
പെയ്തുകൊണ്ടേയിരിക്കും.....
പെയ്യുന്ന തുളളിക്ക് നാവുണ്ടെങ്കിൽ
പേര്‍ത്തും പേര്‍ത്തും കരഞ്ഞിരുന്നേനെ
കനവു പെയ്യുന്ന പോലാവുമോ അത്?
നിലാവില്‍ അലിയുന്ന കുളിരുപോലെ....
കുളിരിൽ നിറയുന്ന കിനാവു പോലെ
നിഴലില്‍ മയങ്ങും കാഴ്ചകള്‍ പോലെ
പറയാതെ പോയ പ്രണയം പോലെ
ഉരുകുന്നനോവുപോലെ...
ഉപമകളേക്കാൾ മനോഹരമായ ഉപമ പോലെ
മനസ്സുനിറയ്ക്കുന്നമറുപടിപോലെ..
നീയെന്ന മരീചികയിൽ
ഞാനെന്ന മരുഭൂമി
നീയെന്ന വന്‍കരയിലെ ഞാനെന്ന ദ്വീപ്
നീയൊരു സമുദ്രം
ഞാനതിലലിയാത്ത
ഒരു കുപ്പിച്ചില്ലുപ്പ്
നീയൊരുപവിഴപ്പുറ്റ്...ഞാനോ വെറുമൊരുനക്ഷത്ര മീന്‍
നിന്റെ കണ്ണിൽ
എന്റെ പവിഴത്തിളക്കo
ഞാന്‍ കാണുന്നു കണ്ണില്‍ ഒരുസാഗരത്തിരയിളക്കം
നിന്റെ പുളച്ചിലിൽ
എന്റെ സ്വർണവർണം
മറയുന്നസൂര്യന്റെചുവപ്പ്....
അതിന്റെ അലയൊലി ഒരു ശംഖനാദം
നീയെന്ന പെൺ ചുവപ്പ്
ദൂരെകരയുന്ന ഒറ്റപ്പുള്ള്
ഏത് ഒറ്റക്കമ്പി നാദമാണ്
നിന്റെ ഗമ ഗം
നിനെ വിരല്‍തൊടുമ്പോള്‍ മാത്രം ഉണരുന്ന തകര്‍ന്നവീണ
എത് വിരൽ മൂർഛയാണ്
നിന്റെ തന്ത്രികളുടെ പ്രാണവായു
ഉയരുന്ന അപശ്രുതികള്‍...
അപശ്രുതി കൊണ്ട്
നിനക്കായി
ഞാനൊരു രാഗം എഴുതും
അവസാനതാളം/.
അത് കേൾക്കാൻ
ചെമ്പോത്തിന്റെ കൂടിനുള്ളിൽ
ഒരുപർണശാലകെട്ടും
ശവതാളം
മഞ്ചലിന്‍ തുടി....
ഒറ്റ വസനം
എട്ടുചുവട്ടടികള്‍
അതിനടിയിലും
നീയെന്ന വീണ പൂവിന്റെ വസന്തം
കല്ലറക്കുമെലെ വിരിയും..ഞാനെന്നപനിനീര്‍പ്പൂവ്
എന്റെ എട്ടടി മൂർഖന്റെ പത്തി താഴ്ത്തട്ടെ
ഉള്ളിലെഅഹം...
അന്ന് നിന്റെ ഇതളിൽ ഞാനൊരടയാളം വക്കും
പൂവായാൽ എന്റെ ചുണ്ട്കൊണ്ട്
വ്യാമോഹം....
മാംസം
രാഗബന്ധിതം.,..
----------------------അനഘ രാജ്
(ഞാനും ഒരുസുഹൃത്തും)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo