സാഹിത്യകാരന്മാരല്ലാത്തവരെ സമൂഹം അംഗികരിക്കല്ല. ആരുടെയൊക്കയോ കുറ്റപെടുത്തൽ കേട്ടപ്പോൾ അയാൾക്ക് എഴുത്തിനോട് വിരക്തി തോന്നി.
ആരൊക്കെ ചേർന്ന് അവഗണിച്ചാലും,
അയാൾക്ക് എഴുതാതിരിക്കാൻ ആവില്ലാലോ, ആ തിരിച്ചറിവ് ആയിരിക്കാം അയാളെ വീണ്ടും എഴുതാൻ പ്രേരിപ്പിച്ച ഘടകം......

മനുഷ്യമനസ്സുകളുടെ നൊമ്പരങ്ങൾ കടലാസിൽ പകർത്തിയും, സ്വന്തം
ജീവിതാനുഭവങ്ങളെ കഥകളാക്കി വിറ്റ് നടന്ന എഴുത്തുകാരുടെയിടയിൽ, അയാൾ മാത്രം വ്യത്യസ്ഥനായി നിലകൊണ്ടു.
ശൂന്യതയിൽ നിന്നും അയാൾ കഥകളെഴുതി.
ശ്വാസം കിട്ടാതെ അലഞ്ഞു നടന്ന ഊഹാപോഹങ്ങൾക്ക് അയാൾ ജീവശ്വാസം നല്കുകയായിരുന്നു......

എത്ര നന്നായി എഴുതിയാലും വായിക്കാൻ ആളെ കിട്ടിയില്ലെങ്കിൽ പിന്നെ എന്ത് കഥ.
വായനക്കാർക്കാണെങ്കിൽ സമയമില്ല, പ്രണയത്തിന്റെയും ' ഫലതത്തിന്റെയും പിന്നാലെ നടക്കുന്ന യുവത്വങ്ങൾക്ക് എങ്ങനെയിഷ്ടപ്പെടാൻ?
കാലഹരണപ്പെട്ടതും ജീർണിച്ചതുമായ അയാളുടെ സൃഷ്ടികളെ.....

മനസ്സിൽ ഏകാന്തതയുടെ പരിവേഷം വിരുന്നിന് വന്നു. അന്നു തുടങ്ങിയ കുത്തി കുറിക്കലുകളാണ് .വർഷങ്ങൾ ഒരു പാട് കഴിഞ്ഞിരിക്കുന്നു. എന്തൊക്കയോ ആയി തീരാൻ മനസ് കൊതിച്ചു. ആഗ്രഹിച്ച മനസ്സിന്റെ സായൂജ്യമാകണം എഴുതാൻ പ്രേരിപ്പിക്കുന്നത്.
തോളിലൊരു മാറാപ്പുമായി ദിക്കുകളും ,
ദേശങ്ങളുമറിയാതെ എവിടെയൊക്കെയോ അലഞ്ഞു നടന്നു. മുടിയും താടിയും നീട്ടിവളർത്തി , സ്വയം ബുദ്ധിജീവി ചമഞ്ഞ് വഴിയമ്പലങ്ങളിൽ അഭയം പ്രാപിച്ചു. ഭിക്ഷകാരനാണെന്ന് കരുതി ആളുകൾ നാണയതുട്ടുകൾ കൊടുത്തു.
ജനം ഭ്രാന്തനെന്ന് വിളിച്ചു ,പക്ഷേ അയാൾ കേൾക്കാൻ കൊതിച്ച പേര് മാത്രം ആരും വിളിച്ചില്ല.....

ഏതോ നഗരത്തിന്റെ വൃത്തിഹീനമായ
മുറിയിൽ അയാൾ ഇരുന്നു. എന്തൊക്കെയോ എഴുതണമെന്നുണ്ട്, ഒന്നിനും കഴിയുന്നില്ല .അക്ഷരങ്ങൾ അകലങ്ങളിൽ അഭയം പ്രപിച്ച് നിൽക്കുന്നു . വല്ലതും വായിക്കാം എന്നു കരുതി മുറി മുഴുവൻ തിരഞ്ഞു.
കാലം മറവിയുടെ രൂപത്തിൽ നഷ്ടപെടുത്തിക്കളഞ്ഞ, ഏതോ ഭാണ്ഡക്കെട്ടുകളിൽ, മരിച്ച് മണ്ണ് അടിഞ്ഞു പോയ സാഹിത്യനായകൻമാർ പലരും ഗാഢമായ നിദ്രയിലായിരുന്നു. .....

ചില്ല് ജാലങ്ങൾക്കപ്പുറത്തു നിന്ന് ആരോ
പുതിയലോകത്തേയ്ക്ക് അയാളെ കൈകാട്ടി വിളിച്ചു .
അയാൾ ചെന്ന് നോക്കി.
സത്യമായിരുന്നു ഫെയിസ് ബുക്ക് എന്ന
നൂതനലോകം....

വിദ്യഭ്യാസം ഇല്ലാത്തനും ഉള്ളവനും എഴുതുന്നയിടം. ഒരു പാട് കഥസൃഷ്ടികൾ ജനിക്കുകയും ,മരിക്കുകയും ചെയ്യുന്ന യുവാക്കളുടെ എഴുത്ത് പുര.....
ഏകാന്തവാസത്തിനു പോയ അയാളുടെ സൃഷ്ടികൾ മടങ്ങി വന്നു.
അക്ഷരതെറ്റോട് കൂടി , മുഖപുസ്തത്തിലേയ്ക്ക് കടന്നു ചെന്നു.
പ്രതികരണം പഴയപോലെ തന്നെ അവഗണന മാത്രം മറനീക്കി പുറത്തു വന്നു.....

ബുദ്ധിജീവികളായ സുഹൃത്തുക്കൾ അയാൾക്ക് ഉപദേശങ്ങൾ കൊടുത്തു.
" എഴുതിയാൽ പോരാ വിരാമം, അർദ്ധ വിരാമം, ചോദ്യചിഹ്നം, മുതലായവയിടണം"
വിദ്യഭ്യാസമില്ലാത്ത അയാൾ വേണ്ടാത്തിടത്തൊക്കെ കുത്തും, കോമയുമിട്ട് ,പല സാഹിത്യഗ്രുപ്പുകളിലും മാറി മാറി പോസ്റ്റ് ചെയ്തു നോക്കി.
അനാദരിക്കൽ മാത്രം മിച്ചം.
മുഖത്തിന്റെ പ്രശ്നമാണെന്ന് കരുതി ,
സുന്ദരൻമാരായ സിനിമ നടൻമാരുടെ ഫോട്ടേ മുഖപുസ്തകത്തിൽ പരീക്ഷിച്ച്
നോക്കി എന്നിട്ടും രക്ഷയില്ല ആ സുന്ദരമുഖങ്ങൾക്ക് മാത്രം ലൈക്ക് കിട്ടി...

മാറാലകൾ പിടിച്ച് ശ്വാസം കിട്ടാതെ അലഞ്ഞു നടന്ന അയാളുടെ സൃഷ്ടികൾ, ഏതോ മൂലയ്ക്ക് കണ്ണീർ വാർത്ത് ഒതുങ്ങി കൂടി.....
ജനശ്രദ്ധയാകർഷിച്ച കൃതികൾ അയാൾ തിരിച്ചും മറിച്ചും വായിച്ചു. ആവർത്തന വിരസത മാത്രം അവകളിൽ നിഴലുദിച്ചു. അല്ലാതെ എഴുത്തുകാരന്റെ മാജിക്കോ, മനുഷ്യനന്മക്ക് വേണ്ടിയുള്ള സന്ദേശമോ ഭൂരിഭാഗം സൃഷ്ടികളിലും ഉണ്ടായിരുന്നില്ല. പ്രണയത്തിന്റെയും , കാമത്തിന്റെയും വിയർപ്പ് നാറ്റം മാത്രം അവകളിൽ ശക്തമായി പ്രകടമായിരുന്നു........
സ്വന്തം എഴുത്തുകളെ തള്ളി പറഞ്ഞ്. മറ്റുള്ളവരുടെ കഥയെ മഹത്കരിക്കാൻ മാത്രം, അയാൾ വിശ്വസാഹിത്യകാരൻ ആയിരുന്നില്ല .
അതുകൊണ്ടാവാം അയാൾ അങ്ങനെയൊക്കെ ചിന്തിക്കുന്നത്...

ജനശ്രദ്ധയാകർഷിച്ച സൃഷ്ടികർത്താക്കളുടെ പേര്, അറിയാനുള്ള ആഗ്രഹം കൊണ്ടാവണം അയാൾ അവരുടെ മുഖപുസ്തകം തുറന്നു നോക്കിയത്.
ഭൂരിഭാഗവും സ്ത്രീകളായിരുന്നു .
അവർക്ക് അംഗികാരം നല്കിയതോ മുഴുവനും, പുരുഷൻമാർ ആ തിരിച്ചറിവ് അയാളെ ചിന്തിപ്പിച്ചു.

അബുബക്കർ എന്ന തന്റെ നാമത്തിനു
തീക്ഷണത കുറവാണോ ?അതു കൊണ്ട് മാത്രമാണോ പുരുഷവർഗ്ഗം തന്നെ അവഗണിക്കുന്നത്?
കുറെ അധികം ചോദ്യങ്ങൾ അയാളുടെ മനസിൽ ദഹിച്ചു തീർന്നു.
ആത്മാവിന്റെ ആഴത്തോളം വേദന മാത്രം.
ആ വിഷമം പിന്നിട് ആൺ വർഗ്ഗത്തോടുള്ള ദേഷ്യമായി നുരഞ്ഞ് പൊങ്ങി. അവരോടെക്കെ മധുരമായി പ്രതികാരം വീട്ടാൻ അയാൾ തല പുകഞ്ഞ് ആലോചിച്ചു. ലക്ഷ്യത്തിലെത്താനുള്ള മാർഗം കണ്ട് കിട്ടിയപ്പോൾ .
അയാളുടെ വിളറി വെളുത്ത ചുണ്ടിൽ പുഞ്ചിരി വിടർന്നു.

അബുബക്കർ എന്ന പേരിന് മുമ്പിൽ
സുബൈദ എന്ന് മാത്രം കൂട്ടിചേർത്ത് , കാലഹരപ്പെട്ടതും ജീർണിച്ചതുമായ ആ കഥകൾ തന്നെ അയാൾ വീണ്ടും പോസ്റ്റ് ചെയ്തു....

പെണ്ണായി പരിണാമം ചെയ്യപ്പെട്ട നിമിഷങ്ങൾക്കകം തന്നെ ലൈക്കും, കമന്റും കൊണ്ട് അയാളുടെ മുഖപുസ്തം മൂടി.
പെണ്ണിന്റെ നോട്ടത്തിനും , ഒരു പുഞ്ചിരിക്കും വേണ്ടി കൊതിച്ചിരുന്ന പുരുഷൻമാർ സുബൈദ അബുബക്കർ എന്ന എഴുത്തുകാരിയെ പ്രണയിച്ചു. വാനോളം പുകഴത്തി, അംഗികാരങ്ങൾ കൊടുത്തു.....

എഴുത്തിന് സ്നേഹിച്ചതുകൊണ്ടും, അറിയപ്പെടാനുള്ള ആഗ്രഹങ്ങൾ കൊണ്ടും.സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്തി .അയാൾ കാട്ടി കൂട്ടിയ ഭ്രാന്തമായ പ്രകടനങ്ങൾ ആരും അറിഞ്ഞില്ല .
ആ പരിണാമത്തിന്റെ അനന്തഫലമായി
സുബൈദ എന്ന തൂലിക നാമത്തിൽ ഇന്നും മുഖപുസ്തകത്തിൽ അയാൾ എഴുതുന്നു'.....

പെണ്ണായി ജനിച്ചാൽ ,സാഹിത്യകാരന്മാർ അല്ലാത്തവരെയും സമൂഹം അംഗിക്കരിക്കും.
കാലത്ത് അതിജീവിച്ച ആ വാക്കുകൾ ഓർമ്മിപ്പിച്ച് കൊണ്ട് നിർത്തുന്നു...........

ശുഭം
**********************************
മനു എണ്ണപ്പാടം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക