Slider

ഏഴിമല പൂഞ്ചോലാ.

0


ഏഴിമല പൂഞ്ചോലാ.....
ആഹ മാമലക്ക് മണിമാല..
പൊന്മാലാ....പൊന്മാലാ.....
ബെന്നിയുടെ പജീറോ കാർ എസ്റേറ്റിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞു കാറിനുള്ളിലെ പാട്ടിനൊപ്പം അവന്റെ മനസ്സും തുടി താളം കൊട്ടുന്നു... ഇന്നു അവന്റെ ഒരുപാടുകാലത്തെ ആഗ്രഹം പൂർത്തീകരിക്കാനുള്ള യാത്രയിലാണ്....
ഇത് ബെന്നി വലിയവീട്ടിൽ ഇട്ടിച്ചൻ മുതലാളിയുടെ മൂത്ത സന്തതി. ഇട്ടിച്ചൻ രണ്ടുമക്കൾ ബെന്നിയും സോഫിയും അവനെക്കാൾ മൂന്നുവയസ്സിനു ഇളയതാണു സോഫിയ ഇപ്പോൾ ബാംഗ്ലൂരിൽ എംബിഎ പഠിക്കുന്നു ബെന്നി പഠനമൊക്കെ കഴിഞ്ഞു അപ്പന്റെ എസ്റ്റേറ്റും ബിസിനസ്സുമൊക്കെ നോക്കി നടത്തുന്നു... ചെറുപ്പം മുതലേ ആവശ്യത്തിൽ കൂടുതൽ പണം കൈയിൽ വന്നതുകാരണം അതിന്റെ കുറച്ചു ദുശീലങ്ങൾ അവനുണ്ട് കൂട്ടത്തിൽ പഠനം കേരളത്തിന് പുറത്തൂടെ ആയതിനാൽ മദ്യം പെണ്ണ് ഇതെല്ലം അവനൊരു ലഹരിയായി മാറിയിരുന്നു... ഇന്നത്തെ ഈ എസ്റ്റേറ്റ് യാത്രയും ഇതിനൊക്കെ തന്നയാണ് പക്ഷെ ബെന്നിയുടെ രീതികൾക്ക് ചില വെത്യാസങ്ങളുണ്ട് ഒരിക്കലും പണം നൽകി അവനൊരു പെണ്ണിനേയും പ്രാപിച്ചിട്ടില്ല...
ഏതേലും പെണ്ണിനെ ഇഷ്ട്ടപ്പെട്ടാൽ പിറകെ നടന്നു പ്രേമിച്ചു സ്വന്തമാക്കി അവളെ പ്രാപിക്കും അവന്റെ ഭാഷയിൽ പണം കൊടുത്താൽ ശരീരം മാത്രേ കിട്ടു മനസ്സു കൊടുത്തെന്ന് പെണ്ണിൻ തോന്നിയാൽ പിന്നെ മനസ്സും ശരീരവും എല്ലാം അവൾ നൽകും പൂർണ ഇഷ്ടത്തോടെ....
ആ ഫീലോന്നും പണമെറിഞ്ഞു സ്വന്തമാകുന്നതിന് കിട്ടൂല...
അപ്പന്റെ കൂടെ ബിസിനസ്സ് തലക്കുപിടിച്ചതുകൊണ്ട് പിന്നെ പെണ്ണുവിഷയം മര്യാദക്ക് നടന്നിട്ടില്ല അല്ലെങ്കിൽ അങ്ങനെ ഒരവസരം അതല്ലെങ്കിൽ മനസ്സിന്നു ഇഷ്ട്ടപെട്ട ഒന്നിനേം കാണാൻ പറ്റീട്ടില്ല...
ആ സങ്കടം മാറിയത് അപ്പന്റെ പഴയകാല സുഹൃത്തിന്റെ മകൾ ജോലിക്കായി എസ്റ്റേറ്റിൽ വന്നത് മുതലാണ് അഭിരാമി അതാണവളുടെ പേരു ഒരു സുന്ദരി കുട്ടി ഓഫീസിലെ അക്കൗണ്ട്സ് മറ്റും നോക്കുന്ന പിള്ളേച്ചൻ ഒരു സഹായി എന്ന നിലയിൽ അപ്പന്റെ തീരുമാനമായിരുന്നു അവളുടെ എസ്റ്റേറ്റിലെ ജോലി അപ്പനത് ബാല്യ കാല സുഹൃത്തിനോടുള്ള ഒരു സ്നേഹപ്രകടനം കൂടിയായിരുന്നു...
ബെന്നിയാവളെ പലപ്പോഴയായി ശ്രദ്ധിച്ചിരുന്നു പക്ഷെ അവൾ മുതലാളിയുടെ മകൻ എന്നതിലുപരി പരിഗണനയൊന്നും ആദ്യം അവൻ നൽകിയിരുന്നില്ല... പിന്നെ പിന്നെ അവന്റെ പ്രണയത്തിന്റെ ചിലന്തി വലയിൽ അവളും പെട്ടു പ്രണയ സാഗരത്തിന്റെ തിരമാലകൾ അവളുടെ ഹൃദയത്തിലും അലയടിച്ചുയർന്നു അങ്ങനെ പലപെണ്കുട്ടികളെയും പോലെ കാമുകന്റെ സ്നേഹം നഷ്ടപ്പെടാതിരിക്കാൻ അവളും അവന്റെ ഭാഷയിൽ പറഞ്ഞാൽ അവന്റെ കുസൃതിക്ക് എസ് പറഞ്ഞു... അങ്ങനെ അപ്പനും പിള്ളേച്ചനും എസ്റ്റേറ്റിന്റെ കാര്യത്തിനായി പുറത്തേക്ക് പോയ ഈ ദിവസം തന്നെ അവർ തെരെഞ്ഞെടുത്തെ അവൾ വീട്ടിൽ നിന്ന് എന്നും വരും പോലെ എസ്റേറ്റിലേക്ക് വരും അവിടുന്ന് ബെന്നിയുടെ കൂടെ പുറത്തു എവിടേലും പോവാം അതായിരുന്നു പ്ലാൻ..
താനിതുവരെ കണ്ട പെൺകുട്ടികളിൽ വെച്ചു ഏറ്റവും സുന്ദരി അഭിരാമി തന്നെ എന്നവന്റെ മനസ്സു അവനോട് മന്ത്രിച്ചു കൊണ്ടേയിരുന്നു അതവന്റെ രക്തത്തിനു ചൂട് നൽകി ഹൃദയമിടുപ്പുകൾ ഉയർന്നു തുടങ്ങി.... ഒരു മുരൾച്ചയോടെ പജീറോ എസ്റ്റേറ്റിന്റെ ഗേറ്റ് കടന്നു അകത്തേക്ക് പ്രേവേശിച്ചു....
തന്നെ കാത്തു നിൽക്കുന്ന അഭിരാമിയെ കണ്ടവൻ കണ്ണ്‌ തള്ളിപ്പോയി അത്രയും സുന്ദരിയായിരുന്നു അവള ചുവപ്പു സാരിയിൽ അവന്റെ കണ്ണുകളിൽ പ്രണയത്തിൽ പൊതിഞ്ഞ കാമത്തിന്റെ അഗ്നി നാളങ്ങൾ എരിഞ്ഞു അവളെ വിവസ്ത്രയാക്കുന്ന ആഴത്തിലുള്ള നോട്ടം കണ്ടു അഭിരാമി വല്ലാതെ പിടഞ്ഞു പോയി....
ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നൊന്ന് നോക്കിയതിനു ശേഷം അവൾ കാറിനകത്തേക്ക് കേറി... ബെന്നി ആഗ്രഹം അടക്കാനാവാതെ കാറിൽ കേറിയ ഉടനെ അവളുടെ അധരങ്ങളുടെ രുചി അറിയാനായി ശ്രമിച്ചെങ്കിലും അവളുടെ എതിർപ്പിൽ പിൻവാങ്ങി.... പരിചയമുള്ളവർ ആരും കാണാതിരിക്കാനായി അവർ കുറച്ചു ദൂരെയുള്ള ടൗണിലേക്കാണ് പോയത്.... കാറോടിക്കുന്നതിനിടയിലും ബെന്നിയുടെ കൈകൾ പലപ്പോഴും അഭിരാമിയുടെ ശരീരത്തിലേക്കു ഇഴഞ്ഞു വന്നിരുന്നു സ്നേഹത്തോടെ ഓരോ പ്രാവശ്യവും അവളത് തട്ടിമാറ്റിക്കൊണ്ടേ ഇരുന്നു... മണിക്കൂർകൾക്കു ശേഷം അവരെ ആ ഹോട്ടലിന്റെ കവാടം സ്വാഗതം ചെയ്തു റൂമെല്ലാം ഓൺലൈൻ ബുക്ക് ചെയ്‌തതിനാൽ പെട്ടന്നു റൂമിന്റെ കാര്യങ്ങൾ തീരുമാനമായി റൂം നമ്പർ 303 അവർ റൂം ബോയിയുടെ കൂടെ ലിഫ്റ്റിലേക്ക് നടന്നു അഭിരാമിയുടെ ശ്വാസനിശ്വാസങ്ങൾ ഉയർന്നു കൈവിരലുകൾ വിറക്കുന്നത് ബെന്നിയാറിഞ്ഞു ഇതൊക്കെ ഞാൻ എത്ര കണ്ടതാ എന്നൊരു ഭാവം അവന്റെ മുഖത്ത് മിന്നിമറഞ്ഞത് അവളറിഞ്ഞില്ല... ലിഫിറ്റിൽ വെച്ചു തന്റെ വയറിലേക്ക് വന്ന കൈകളിൽ അവളൊരു പിച്ച് നൽകി കണ്ണുകൊണ്ടു അരുതെന്ന് വിലക്കി കാമം കത്തുന്ന അവന്റെ കണ്ണുകളിൽ അക്ഷമയുടെ തിരയിളക്കം അവൾ കണ്ടു.....
റൂമിലേക്ക് നടക്കുന്ന വഴിയിൽ അവരുടെ റൂം എത്തുന്നതിന്റെ മുൻപ് തൊട്ടടുത്തുള്ള റൂമിൽ നിന്നൊരു ചെറുപ്പക്കാരൻ മൊബൈൽ സംസാരിച്ചുകൊണ്ടു പുറത്തേക്ക് വന്നു ഒരു നിമിഷം ബെന്നിയുടെ കണ്ണുകൾ ആ റൂമിനകത്തേക്ക് പാളി.... അവനു തലചുറ്റുന്നപോലെ തന്റെ കണ്ണിൽ ഇരുട്ടകയറിയാത്തവനറിഞ്ഞു എന്തു ചെയ്യണം എന്നറിയാതെ തളർന്നുപോയി അതെ ആ വാതിൽ വിടവിലൂടെ പുതപ്പുകൊണ്ട് തന്റെ നഗ്നമേനി മൂടി രതിയുടെ തളർച്ചയിൽ കിടക്കുന്ന പെങ്ങളെ കണ്ടവൻ ഒരു നിമിഷം ഭൂമിയിലേക്ക് താഴ്ന്ന പോയെങ്കിൽ എന്നാഗ്രഹിച്ചു... സമനില വീണ്ടെടുത്ത അവൻ ഒരു അലർച്ചയോടെ റൂമിലേക്ക് കുതിച്ചു അവനെ കണ്ടു സോഫിയ ഞെട്ടലോടെ പുതപ്പ് വാരിപിടിച്ചു എണീറ്റു അവന്റെ കൈകൾ അവളുടെ മുഖത്ത് ആഞ്ഞു പതിച്ചു ഒരു കരച്ചിലൂടെ സോഫിയ നിലത്തേക്ക് വീണു കാര്യം അറിയാതെ അഭിരാമിയും റൂമിൽ നിന്നു പുറത്തേക്ക് പോയ ചെറുപ്പക്കാരനും റൂമിലേക്ക് കേറി വന്നു.... വീണിടത്തു നിന്നു എണീറ്റ സോഫിയയുടെ വാക്കുകൾ ബെന്നിയുടെ ചെവിയിൽ ഇടിതീ പോലെ വന്നു പതിച്ചു ചേട്ടായി ഇവളേം കൊണ്ട് ഇവിടെ വന്നത് ട്യൂഷൻ എടുക്കാൻ അല്ലാലോ.... രോഹിതിനെ എനിക്കിഷ്ട്ട അവൻ എന്നെ കല്യണം കഴിക്കും അവളുടെ വാക്കുകൾക്ക് മുൻപിൽ ഉത്തരം കിട്ടാതെ ബെന്നി ഉഴറി.... പെങ്ങളെയും വലിച്ചു കാറിലിട്ട് അവൻ ആദ്യം പോയത് അഭിരാമിയെ അവളുടെ വീട്ടിൽ സുരക്ഷിതമായി എത്തിക്കാനായിരുന്നു.... പെണ്ണിനെ അനുഭവിക്കുന്നതിനേക്കാൾ സുഖം അവളെ സംരക്ഷിക്കുന്നതിലാണെന്നു വൈകിയാണെങ്കിലും ബെന്നി തിരിച്ചറിഞ്ഞിരുന്നു....
തന്റെ ചതിയിൽ പെട്ട പെൺകുട്ടികളുടെ മുഖങ്ങൾ മനസ്സില് തെളിഞ്ഞു വരുന്ന പോലെ അവൻ തോന്നി....
ശുഭം.......
ഓർക്കുക നിങ്ങളുടെ കാമുകി ഒരു അച്ഛന്റെയും അമ്മയുടെയും മകളാണ് ഒരു ഏട്ടന്റെ പെങ്ങളാണ് സ്നേഹിക്കുക കാമമില്ലാതെ സ്വന്തമാക്കുക ആരെയും വേദനിപ്പിക്കാതെ....
അർശദ്‌ കോർമത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo