ഓഫീസിലെ കസേരയ്ക്ക് കൊമ്പുണ്ടോ
അതറിയില്ല
എന്തായാലും ഇരിക്കുന്നവർക്ക് കൊമ്പുണ്ടെന്ന്
ജനം പറയുന്നു
ഒന്നലോചിച്ചാൽ തെറ്റുപറയാനാവില്ല
ജനങ്ങൾക്കിടയിലുമില്ലെ കൊമ്പുള്ളവർ
കസേരയിൽ ഇരിക്കുന്നവർ
ജനങ്ങൾക്കിടയിൽ നിന്ന് വന്നതാണ്
കൊമ്പില്ലാത്തവരും
കസേരയിൽ ഇരിക്കാറുണ്ട്
അവരെ ആർക്കും വലിയ വിലയില്ല
എങ്കിലും
ഒരു വിലയുമില്ലാത്തവൻ ആവാനാണ്
എനിക്കിഷ്ടം
അതറിയില്ല
എന്തായാലും ഇരിക്കുന്നവർക്ക് കൊമ്പുണ്ടെന്ന്
ജനം പറയുന്നു
ഒന്നലോചിച്ചാൽ തെറ്റുപറയാനാവില്ല
ജനങ്ങൾക്കിടയിലുമില്ലെ കൊമ്പുള്ളവർ
കസേരയിൽ ഇരിക്കുന്നവർ
ജനങ്ങൾക്കിടയിൽ നിന്ന് വന്നതാണ്
കൊമ്പില്ലാത്തവരും
കസേരയിൽ ഇരിക്കാറുണ്ട്
അവരെ ആർക്കും വലിയ വിലയില്ല
എങ്കിലും
ഒരു വിലയുമില്ലാത്തവൻ ആവാനാണ്
എനിക്കിഷ്ടം
മറന്നു
പറഞ്ഞതു പൂർത്തിയാക്കട്ടെ
അപ്പോൾ കുറ്റം കസേരയുടേതല്ല
ഇരിക്കുന്നവരുടേതാണ്
പറഞ്ഞതു പൂർത്തിയാക്കട്ടെ
അപ്പോൾ കുറ്റം കസേരയുടേതല്ല
ഇരിക്കുന്നവരുടേതാണ്
By: SirajSarangapani

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക